ന്യൂഡൽഹി:ഹ്രസ്വകാല കാർഷിക വായ്പ്പകൾക്കു സബ്‌സിഡി തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.രണ്ടു ശതമാനമാണ് സബ്‌സിഡി. ഒൻപതു ശതമാനമാണ് സാധാരണ കാർഷിക വായ്പ്പകളുടെ പലിശ.രണ്ടു ശതമാനം സബ്‌സിഡി നൽകുന്നതിലൂടെ നിലവിൽ ഏഴു ശതമാനത്തിന് വായ്പ ലഭിക്കും.മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾ ഏഴു ശതമാനം പലിശക്ക് ലഭിക്കും.നിശ്ചിത സമയത്തിനകം തിരിച്ചടക്കുന്നവർക്കു മൂന്നു ശതമാനം കൂടി സബ്‌സിഡി ലഭിക്കും.വിളവെടുപ്പ് കാലത്തിനു ശേഷം വിളകൾ സൂക്ഷിക്കുന്നതിന് ഏഴു ശതമാനം നിരക്കിൽ ആറുമാസത്തേക്കും കാർഷിക വായ്‌പ്പാ ലഭിക്കും.പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിലെ കർഷകർക്ക് രണ്ടു ശതമാനം പലിശയിളവ് ലഭിക്കും.ഈ വര്ഷം മുതൽ കാർഷിക വായ്‌പകൾ ആധാറുമായി ബന്ധിപ്പിച്ചാണ് നൽകുക.
മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ
ഭോപാൽ:മധ്യപ്രദേശിൽ കർഷക സമരം രൂക്ഷം.കടക്കെണിയിൽ പെട്ട് രണ്ടു കർഷകർ കൂടി ആത്മഹത്യ ചെയ്തു.ഇതോടെ അടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി.ഹോഷൻഗാബാദ് ജില്ലയിലെ മഖൻലാൽ, വിദിഷ ജില്ലയിലെ ഹരിസിംഗ് യാദവ് എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മഖൻലാലിന്റെ മൃതദേഹം.പണമിടപാടുകാരിൽ നിന്നും ഇയാൾ 7 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു.ഇതിന്റെ പലിശയടക്കാനായി പലപ്പോഴായി ഇയാൾ തന്റെ 7 ഏക്കർ ഭൂമി വിറ്റിരുന്നു.ആത്മഹത്യ ചെയ്യാനായി ഗുളികകൾ കഴിച്ച ജാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ മരിച്ചു.ഇതിനിടെ മൻസൂരിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പോവുകയായിരുന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്തിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ,കോൺഗ്രസ് എം പി കാന്തിലാൽ ഭൂരിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷകരുടെ കടം എഴുതിത്തള്ളുന്നതിന്റെ ബാധ്യത സംസ്ഥാനങ്ങളെ ഏല്പിച്ച കേന്ദ്രസർക്കാർ നടപടിയും മഹാരാഷ്ട്രയും ഉത്തർപ്രദേശും കടം എഴുതിത്തള്ളിയതുമാണ് കാർഷിക പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരു കാരണം. കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംസ്ഥാന കോൺഗ്രസ് ബുധനാഴ്ച മുതൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സത്യാഗ്രഹം സംഘടിപ്പിക്കും.
യു.പിയില്‍ ഒരു ‘പാക് അധിനിവേശ കശ്മീര്‍’
ജൂണ്‍ 16ന് ദേശവ്യാപക പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകര്‍
ഡൽഹി:കര്‍ഷകസമരങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ജൂണ്‍ 16ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തി ദേശവ്യാപക പ്രതിഷേധസമരം സംഘടിപ്പിക്കാനാണ് 62 കര്‍ഷകസംഘടനകളുടെ തീരുമാനം.5പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭൂമി അധികാര്‍ ആന്ദോളന്‍റെ നേതൃത്വത്തില്‍ ദേശവ്യാപക പ്രതിഷേധം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകകടങ്ങള്‍എഴുതിതള്ളുക, മന്ദ് സോറില്‍ കര്‍ഷകരെ വെടിവെച്ചുകൊന്ന മധ്യപ്രദേശ് മുഖ്യമന്ത്രി രാജിവെക്കുക, കശാപിനായി കനന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി തുക കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ 16ന് ദേശവ്യാപകമായി റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുത്തും. രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും കോലം കത്തിക്കുകയും ചെയ്യും
ബോളീവുഡ് നടി കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി
500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി
ന്യൂഡല്‍ഹി: 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ് പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും എ എന്ന ഇംഗ്ലീഷ് അക്ഷരം അച്ചടിച്ചിട്ടുണ്ടാകും.പഴയതില്‍ ഇ എന്ന അക്ഷരമാണ് അച്ചടിച്ചിരിക്കുന്നത്.കഴിഞ്ഞ നവംബര്‍ എട്ടിനാണ് നോട്ട് നിരോധനവും പിന്നാലെ പുതിയ നോട്ടുകളും പ്രാബല്യത്തില്‍ വന്നത്. സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത.
മോദി ജൂണ്‍ അവസാനം അമേരിക്കയിലേക്ക്
ജസ്റ്റിസ് കർണൻ വിരമിക്കുന്നു
കൊൽക്കത്ത: ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.കോടതിയലക്ഷ്യക്കേസില്‍ സുപ്രിം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച കര്‍ണന്‍ ഒളിവില്‍ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത്.മദ്രാസ് ഹൈക്കോടതിയില്‍ സേവനമാരംഭിച്ച കര്‍ണ്ണന്‍ നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയാണ്.2009 മാര്‍ച്ച് 30നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കര്‍ണ്ണന്‍ നിയമിതനായത്.സഹ ജഡ്ജിമാര്‍ ദളിതനായ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്നാരിപിച്ച് 2011 നവംബറില്‍ ദേശീയ പട്ടികജാതി കമ്മീഷന് കത്തയച്ചാണ് ജസ്റ്റിസ് കര്‍ണ്ണന്‍ ആദ്യം വാര്‍ത്തയില്‍ ഇടം നേടുന്നത്.2014 ജനുവരിയില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഒരു കേസില്‍ വാദം നടക്കുന്നതിനിടെ കോടതി മുറിയില്‍ കയറി നടപടികള്‍ തടസ്സപ്പെടുത്തിയത് വന്‍ വിവാദമായി.2016ല്‍ ചീഫ് ജസ്റ്റിസ് കൗള്‍ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചു. ഇതോടെ ഇദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.സ്ഥലം മാറ്റം സ്വയം സ്‌റ്റേ ചെയ്യുന്ന അസാധാരണ നടപടിയാണ് കര്‍ണ്ണനില്‍ നിന്നും പിന്നെ ഉണ്ടായത്. സ്‌റ്റേ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷട്രപതിക്കുംകത്തയച്ചതോടെയാണ് ജസ്റ്റിസ് കര്‍ണ്ണന്റെ ജൂഡീഷ്യല്‍ അധികാരങ്ങള്‍ റദ്ദാക്കി കോടതിയലക്ഷ്യ നടപടിയിലേക്ക് സുപ്രിംകോടതി കടന്നത്.കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷക്കപ്പെട്ട കര്‍ണ്ണന്‍ നിലവില്‍ ഒളിവിലാണ്
കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ പണവും കണ്ടെത്തണം……
ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവ്
ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.ഗംഗ ദേശീയ നദി ബില്‍ 2017 അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും. ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്യുന്നു.ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.