കോയമ്പത്തൂർ:കോയമ്പത്തൂരിൽ സി പി എം ഓഫീസിനു നേരെ ബോംബേറ്.പെട്രോൾ ബോംബാണ് എറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.എന്നാൽ ഓഫീസിനു പുറത്തു പാർക് ചെയ്തിരുന്ന വാഹനങ്ങക്ക് കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കശ്മീരില്‍ പോലീസ് വാഹനത്തിനു നേരെ ആക്രമണം; ആറു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്നാഗ് ജില്ലയിൽ പോലീസ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു.പോലീസ് സംഘം സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെ ആയുധധാരികള്‍ ആക്രമണം നടത്തുകയായിരുന്നു.സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട പോലീസുകാരുടെ ആയുധങ്ങളുമായാണ് ഭീകരര്‍ സ്ഥലംവിട്ടതെന്നും പോലീസ് അറിയിച്ചു.അനന്ത്‌നാഗില്‍ ഭീകരര്‍ക്കുനേരെ ഇന്ന് നടന്ന പോലീസ് എന്‍കൗണ്ടറിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് അധികൃതരുടെ നിഗമനം
ജയിലിൽ നിന്ന് പാകിസ്ഥാൻ കൊടി കണ്ടെടുത്തു
ചെന്നൈ:ചെന്നൈയിലെ പുഴൽ ജയിൽ പരിസരത്തു നിന്ന് പാകിസ്ഥാൻ കൊടിയും മൊബൈൽ ഫോണുകളും കണ്ടെടുത്തു.ജയിൽ ഭിത്തിക്ക് പുറത്തു നിന്നും അകത്തേക്ക് എറിഞ്ഞ നിലയിലാണ് കൊടിയും മൊബൈലും കണ്ടെടുത്തത്.വാച്ച് ടവറിനടുത്തു വെച്ചാണ് ഇവ കണ്ടെടുത്തത്.സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം തുടങ്ങി.
വിദ്യാര്‍ഥികളുടെ ഏറുകൊണ്ട് പ്രിന്‍സിപ്പലിന് ഗുരുതര പരിക്ക്
പാചക വാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും
ന്യൂഡൽഹി:രാജ്യത്തു ജൂലൈ 1 മുതൽ ജി എസ് ടി നടപ്പിലാക്കുന്നതോടെ പാചകവാതകത്തിന്റെയും നോട്ടുബുക്കുകൾ,ഇൻസുലിൻ,അഗര്ബത്തി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും.ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്കും ജി എസ് ടി കൗൺസിൽ നൽകിയിരിക്കുന്ന നികുതി നിലവിലുള്ളതിനേക്കാൾ കുറവാണ്.പരിഷ്കരിച്ച നികുതിയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.പാൽ,പാലുല്പന്നങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ,ഗോതമ്പ്,അരി,നൂഡിൽസ്,പഞ്ചസാര,ഉപ്പ് എന്നിവയ്ക്കും വിലകുറയും.ജി എസ് ടി നടപ്പിലാക്കുന്നതോടെ വില കുറയുന്ന ചില ഉത്പന്നങ്ങളുടെ ലിസ്റ്റ് ധനമന്ത്രാലയം ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.ഇതനുസരിച്ചു മിനറൽ വാട്ടർ,സിമന്റ്,കൽക്കരി,മണ്ണെണ്ണ,എൽ പി ജി ,ടൂത്തപേസ്റ്റ്,കാജൽ,സോപ്പ്,ഡയഗണോസ്റ്റിക് കിറ്റുകൾ എന്നിവയുടെയും വില കുറയും.നികുതി വെട്ടിക്കുറച്ചിരിക്കുന്ന മറ്റു വസ്തുക്കൾ:സ്കൂൾ ബാഗുകൾ,കളറിംഗ് ബുക്കുകൾ,സിൽക്ക്,കമ്പിളി,തുണിത്തരങ്ങൾ,ചിലതരം കോട്ടൺ വസ്ത്രങ്ങൾ,ഹെൽമെറ്റ്,സ്പൂൺ,എൽ പി ജി സ്റ്റവ് എന്നിവ.
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി
ന്യൂഡൽഹി:ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി.50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ആധാർ നിർബന്ധം.നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുൻപ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.കേന്ദ്ര റവന്യൂ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച ഡിസംബർ 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.
ബോളിവുഡ് നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ.സംഭവവുമായി ബന്ധപ്പെട്ടു കൃതികയുടെ സുഹൃത്തിനെയും ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.എന്നാൽ ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം പോലീസ് സ്ഥിതീകരിച്ചിട്ടില്ല.കഴിഞ്ഞ ദിവസം അന്ധേരിയിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇരുമ്പുവടികൊണ്ട് തലക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും
ന്യൂഡൽഹി:എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ ഏറ്റെടുത്തതിന്ന് പിന്നാലെ രണ്ടാം ഘട്ട ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും മുന്നോട്ട്.താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിക്കുവാനാണ് നീക്കം.ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു റിപ്പോർട്ട് നല്കാൻ നീതി ആയോഗിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ദേന ബാങ്ക്,വിജയ ബാങ്ക്,യൂക്കോ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,എന്നിവയെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ ലയിപ്പിക്കാനാണ് നീങ്ങുന്നത്.
ഇന്ധനവില കുറഞ്ഞു
ന്യൂഡൽഹി:ഇന്ധനവില കുറഞ്ഞു.പെട്രോൾ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറഞ്ഞത്.ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണിത്.ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.വെള്ളിയാഴ്ച മുതൽ പെട്രോൾ-ഡീസൽ വില ദിനംപ്രതി മാറ്റത്തിനു വിധേയമാകും.എല്ലാദിവസവും രാവിലെ 6 മണിക്ക് വില പുതുക്കി നിശ്ചയിക്കും.
നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടസഹോദരിമാരായ കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
ഗുരുഗ്രാം:നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ അഞ്ചുവയസ്സുള്ള ഇരട്ട സഹോദരിമാർ ശ്വാസംമുട്ടി മരിച്ചു.ഡൽഹി ഗുരുഗ്രാമിന് സമീപത്തെ ജമാൽപുർ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹർഷ,ഹർഷിത എന്നിവരാണ് മരിച്ചത്.മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി വന്നതായിരുന്നു കുട്ടികൾ.കുട്ടികളെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ വീടിനു പുറകിൽ നിർത്തിയിട്ടിരുന്ന പഴയ കാറിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പഴയ കാർ ഇപ്പോൾ ഉപയോഗിക്കാത്തതാണ്.ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്.എന്നാൽ കാറിന്റെ ലോക്ക് ഉള്ളിൽ നിന്നും തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു