ന്യൂഡൽഹി:ബാങ്ക് പാസ്സ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ആർ.ബി.ഐ നിർദ്ദശം.ഓരോ ഇടപാടുകളും എ.ടി.എം ചാർജ് അടക്കമുള്ളവ പാസ്സ്‌ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ആർ.ബി.ഐ യുടെ പുതിയ സർക്കുലറിൽ പറയുന്നത്.ഏതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും പാസ്സ്‌ബുക്കിൽ ഉൾപ്പെടുത്തണം.കൂടാതെ അക്കൗണ്ട് ഉടമ ബാങ്കിൽ നിന്നും വായ്പ്പയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും പാസ്സ്ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കണം.ഇതിനൊപ്പം വിവിധ ബാങ്ക് ഇടപാടുകൾക്ക് ചുമത്തുന്ന ചാർജും രേഖപ്പെടുത്തിയിരിക്കണം.ചെക്‌ബുക് ലഭിക്കുന്നതിനുള്ള ചാർജുകൾ,എസ്.എം.എസ്,എ.ടി.എം സേവനങ്ങൾക്ക് ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണം.പൊതുമേഖലാ ബാങ്കുകൾ,സ്വകാര്യ ബാങ്കുകൾ,വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ് നിർദ്ദേശം.
ഇൻഡോറിൽ ആശുപത്രിയിൽ ഓക്സിജൻ നിലച്ചു 17 മരണം
മധ്യപ്രദേശ്:ഇൻഡോറിലെ പ്രശസ്തമായ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേര് മരിച്ചു.പുലർച്ചെ മൂന്നു മണിക്കും നാലുമണിക്കും ഇടയിൽ ആശുപത്രിയിലെ കേന്ദ്രികൃത ഓക്സിജൻ വിതരണ സംവിധാനം തകരാറിലായതാണ് ദുരന്തത്തിന് കാരണം.14 മിനിറ്റോളം ഓക്സിജൻ വിതരണം തടസപ്പെട്ടു. എന്നാൽ വലിയ ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ഓക്സിജൻ വിതരണത്തിൽ തകരാറുണ്ടായിട്ടില്ലെന്നും ആശുപത്രി ഡിവിഷണൽ കമ്മിഷണർ സഞ്ജയ് ദുബെയുടെ ന്യായീകരണം.1400 കിടക്കകളുള്ള ആശുപത്രിയിൽ ദിവസേന 10 മുതൽ 20 വരെ മരണങ്ങൾ ഉണ്ടാകുന്നതു സാധാരണമാണെന്നും അധികൃതർ വിശദീകരിക്കുന്നു.
ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും
പാസ്പോർട്ട് അപേക്ഷയുടെ ഫീസ് കുറച്ചു
ന്യൂഡൽഹി:എട്ടു വയസ്സിൽ താഴെയുള്ളവരുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പുതുതായി നൽകുന്ന പാസ്സ്പോർട്ടുകളിൽ ഹിന്ദി,ഇംഗ്ലീഷ്എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.പാസ്സ്പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് മാത്രമാണ്.1967 ഇൽ നിലവിൽ വന്ന പാസ്പോര്ട്ട് ആക്ടിന് 50 വയസ്സ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി:മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.രാജ്യത്താകെ പതിനൊന്നു ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.സുപ്രീം കോടതി നിർദ്ദേശം പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ അറിയിച്ചു.ഫലം പുറത്തു വിടുന്നത് മദ്രാസ് ഹൈക്കോടതി മെയ് 24 നു സ്റ്റേ ചെയ്തിരുന്നു.ജൂൺ 12 നു സുപ്രീം കോടതി സി.ബി.എസ്.ഇ ക്കു ഫലം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുകയായിരുന്നു.
ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊന്നു
കർണാടക:കർണാടകയിലെ ബെല്ലാരിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു.എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ് ആണ് കൊല്ലപ്പെട്ടത്.പ്രതികളെ പിടികൂടാനായിട്ടില്ല.മുൻവൈരാഗ്യമാവാം കൊലപാതക കാരണമെന്നു പോലീസ് സംശയിക്കുന്നു.
31 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-38 വിക്ഷേപിച്ചു
ബംഗളൂരു: വിദേശ രാജ്യങ്ങളുടെ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-38 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ 9.20 നായിരുന്നു വിക്ഷേപണം.ഭൗമ നിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് -രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആർ.ഓ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഓസ്ട്രിയ,ബെൽജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വനിയ, സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരിയിലെ തക്കല നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി നിർമിച്ച 15 k.ജി ഭാരമുള്ള നിയുസാറ്റുമാണ് വിക്ഷേപിച്ച മറ്റു ഉപഗ്രഹങ്ങൾ.
റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം
താനെ:മഹാരഷ്ട്ര താനെ റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം.ആർ.പി.എഫ് കോൺസ്റ്റബിൾ ശോഭ മോട്ടോയാണ് ഇരുപത്തിനാലു വയസുകാരിയായ യുവതിയുടെ പ്രസവമെടുത്തത്.ഗർഭിണിയായ മീനാക്ഷി ജാദവും ഭർത്താവു സന്ദേഹ് ജാദവും ആശുപത്രിയിലേക്ക് പോകാനായി ടിക്കറ്റ് എടുത്തു പ്ലാറ്റ്‌ഫോമിൽ കാത്തിരിക്കുന്നതിനിടെയാണ് സംഭവം.ആ സമയത്തു പ്രസവ വേദന തീവ്രമായതിനെ തുടർന്ന് ആർ.പി.എഫ് കോൺസ്റ്റബിളും യാത്രക്കാരിയായ നഴ്സും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു.നിമിഷങ്ങൾക്കുള്ളിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.പിന്നീട് യുവതിയെ മുംബൈയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാറിനെ നിശ്ചയിച്ചു . കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.ബിജെപിയുടെ ദളിത് മുഖമായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒരു ദളിത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണമാണ് മീരാകുമാര്‍ എന്ന പേരിലേക്ക് എത്തിയത്. മുന്‍ ലോക്‌സഭാ സ്പീക്കറായ മീരാകുമാര്‍ കോണ്‍ഗ്രസിലെ ദളിത് നേതാക്കളില്‍ പ്രധാനിയാണ്.നിലവില്‍ ജെഡിയു, എഐഎഡിഎംകെ, ശിവസേന, ടി.ആര്‍.എസ് എന്നിവരാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.ബിഎസ്പി നേതാവ് മായാവതി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മീരാകുമാറിന് പിന്തുണ അറിയിച്ചതിനൊപ്പം ജനതാദൾ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പിന്തുണ തേടിയിട്ടുമുണ്ട്.