അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം; ഏഴു പേര്‍ മരിച്ചു

keralanews attack against amarnath pilgrims seven peoples died

ശ്രീനഗർ:കശ്മീരിലെ അനന്തനാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. രാത്രി 8.30 ഓടെയാണ് ആക്രമണമുണ്ടായത്. പതിനഞ്ചിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ പിന്നീടാണ് തീര്‍ഥാടകര്‍ക്ക് നേരെ വെടിവെച്ചത്. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ബസിനുനേരെയാണ് ആക്രമണം നടന്നത്.ഏഴുമണിക്ക് ശേഷമുള്ള യാത്രാവിലക്ക് ലംഘിച്ചാണ് തീര്‍ഥാടകര്‍ യാത്ര ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 28 മുതലാണ് അമര്‍നാഥ് തീര്‍ഥാടനം ആരംഭിച്ചത്. ഉപഗ്രഹ നീരീക്ഷണമുള്‍പ്പെടെ ശക്തമായ സുരക്ഷാ സന്നാഹവും തീര്‍ഥാടനത്തിന്റെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നു.

സൈന്യം മനുഷ്യകവചമാക്കിയ യുവാവിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം

keralanews ten lakh compensation to the civilian used as a human shield

ശ്രീനഗർ:കല്ലേറ്  ചെറുക്കാൻ ജമ്മു കാശ്മീരിൽ സൈന്യം മനുഷ്യകവചമാക്കിയ യുവാവിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധി.ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനാണ് വിധി പ്രഖ്യാപിച്ചത്.ശ്രീനഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കല്ലേറിനെ പ്രതിരോധിക്കാനാണ് സൈന്യം ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ മനുഷ്യ കവചമാക്കിയത്.പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്നും രക്ഷപെടാൻ യുവാവിനെ സൈനിക ജീപ്പിനു മുന്നിൽ കെട്ടിയിട്ടു കവചം തീർത്ത സംഭവം വലിയ വിവാദമായിരുന്നു.സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുൻപിൽ കെട്ടിയിട്ടത്.എന്നാൽ താൻ കല്ലെറിഞ്ഞില്ലെന്നും വോട്ട് ചെയ്ത് തിരികെ പോരുമ്പോൾ സൈനികർ പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് പറയുന്നത്.

മൂന്ന് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ

keralanews two indian fishermen arrested in srilanka

ചെന്നൈ:സമുദ്രാതിർത്തി ലംഘിച്ച മൂന്ന് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ.ഇവരുടെ ബോട്ടും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു.പാക് കടലിടുക്കിൽ ശ്രീലങ്കൻ അതിർത്തിക്കുള്ളിൽ കയറി അനധികൃതമായി മൽസ്യബന്ധനം നടത്തി എന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.ഈ വര്ഷം ഇതിനു മുൻപും ഇന്ത്യയിൽ നിന്നുള്ള മൽസ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.ജൂലൈ 6 ന് ഇന്ത്യയിൽ നിന്നുള്ള എട്ട് മൽസ്യ തൊഴിലാളികളെ സമാനമായ രീതിയിൽ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു.

ക്യാൻസർ ബാധിച്ച പാക് യുവതിക്ക് സഹായവുമായി സുഷമ സ്വരാജ്

keralanews sushma swaraj give permission to pak lady to visit india

ന്യൂഡൽഹി:ക്യാൻസർ ബാധിച്ച പാക് യുവതിക്ക് സഹായവുമായി ഇന്ത്യ.മികച്ച ചികിത്സ നേടുന്നതിനായി ഇന്ത്യ സന്ദർശിക്കുവാനുള്ള സഹായമാണ് പാകിസ്ഥാൻ യുവതിയായ ഫൈസ തൻവീറിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.ഗാസിയാബാദിലെ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് തൻവീർ ചികിത്സ തേടുന്നത്.ഇതിനായി പത്തു ലക്ഷം രൂപയും അവർ നൽകിയിരുന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസ്സി തൻവീറിന്റെ മെഡിക്കൽ വിസ തള്ളിയിരുന്നു.ഇതേതുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് തൻവീറിന് അനുമതി നൽകിയിരിക്കുന്നത്.തന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു തൻവീർ സുഷമ സ്വരാജുമായി ട്വിറ്ററിൽ ബന്ധപ്പെടുകയായിരുന്നു.

ജി.എസ്.ടി ക്ക് മൊബൈൽ ആപ്പ് പുറത്തിറക്കി

keralanews new mobile app launched for gst

ന്യൂഡൽഹി:ജി.എസ്.ടി യുടെ വിവരവിനിമയത്തിനും നിരക്കുകളും മറ്റും ജനങ്ങളിലേക്ക് എത്തിക്കാനും പുതിയ മൊബൈൽ ആപ്‌ളിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി.ജി.എസ്.ടി യുടെ പേരിൽ ഉദ്യഗസ്ഥരെന്നു നടിച്ച് ചിലർ കടയുടമകളെ സമീപിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.അധികാരപ്പെടുത്താതെയുള്ള പരിശോധന ഹെൽപ്‌ലൈനിലെ പരാതിയായി പരിഗണിക്കപ്പെടും.ഒരു ഉദ്യോഗസ്ഥനെയും അധികാരപ്പെടുത്താതെ കടകളിലേക്ക്  പ്രവേശിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രാലയം വിശദീകരിച്ചു.ജി.എസ്.ടി യിലേക്ക് മാറാൻ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡൽഹി മേഖല മുഖ്യ ജി.എസ്.ടി കമ്മിഷണർ വ്യക്തമാക്കി.

മല്യയെ വിട്ടു തരണമെന്ന് ബ്രിട്ടനോട് മോദി

keralanews modi seeks uks help in return of vijay mallya

ഹാംബർഗ്:ശതകോടികൾ വായ്പ്പയെടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്കെതിരായ നടപടികൾ ഊര്ജിതമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ നേരിട്ട് ഇടപെടുന്നു.ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ ഒളിവിൽ കഴിയുന്ന മല്യയെ ഇന്ത്യക്കു കൈമാറണമെന്ന് നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു.ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിൽ തെരേസ മെയെ കണ്ടുമുട്ടിയപ്പോഴായിരുന്നു മോദി ഈ കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നേരത്തെയും നടത്തിയിരുന്നു.കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടു ഫെബ്രുവരി എട്ടിന് കേന്ദ്രസർക്കാർ ബ്രിട്ടന് കത്ത് നൽകിയിരുന്നു.കൂടാതെ ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോൾ മല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം നേടി മല്യ പുറത്തെത്തുകയായിരുന്നു.

ഡൽഹി വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ വിമാനത്തിൽ പൊട്ടിത്തെറി

keralanews jet blast in spice jet

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ വിമാനത്തിൽ പൊട്ടിത്തെറി.അഞ്ചു പേർക്ക് പരിക്കേറ്റു.പാർക്കിങ്ങിനിറങ്ങിയ സ്‌പൈസ് ജെറ്റിലാണ് ജെറ്റ് ബ്ലാസ്റ് ഉണ്ടായത്.ഈ വിമാനത്തിന്റെ പിൻഭാഗത്ത് ഉണ്ടായിരുന്ന ഇൻഡിഗോ ബസ്സിലെ അഞ്ചു യാത്രക്കാർക്കാണ് പരിക്കേറ്റത്.മുംബയിലേക്കുള്ള വിമാനത്തിനായി യാത്രക്കാരുമായി തയ്യാറായി നിൽക്കുകയായിരുന്നു ഇൻഡിഗോ ബസ്.സ്ഫോടനത്തിൽ ഇൻഡിഗോ ബസ്സിന്റെ ചില്ലികൾ തകർന്നു.ജനൽ ചില്ലുകൾ കൊണ്ടാണ് യാത്രക്കാർക്ക് പരിക്കേറ്റത്.യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

ജി.എസ്.ടി സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ പിഴയും ജയിൽ ശിക്ഷയും

keralanews merchants shall be fined if gst sticker not paste

ന്യൂഡൽഹി:ഉത്പന്നങ്ങളിൽ ജി.എസ്.ടി സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും.കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രി രാംവിലാസ് പാസ്വാൻ ആണ് ഇക്കാര്യം അറിയിച്ചത്.ജി.എസ്.ടി നിലവിൽ വന്നതിനു ശേഷമുള്ള  പുതിയ പ്രൈസ് ടാഗ് ഓരോ ഉത്പന്നങ്ങളിലും ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.പഴയ സ്റ്റോക്കുകൾ സെപറ്റംബറോടെ വിറ്റു തീർക്കണമെന്നും വ്യാപാരികൾക്ക് നിർദേശമുണ്ട്.പുതിയ പ്രൈസ് ടാഗ്  വെച്ചിട്ടില്ലെന്ന കാര്യം ആദ്യ തവണ ശ്രദ്ധയിൽപെട്ടാൽ 25,000 രൂപയായിരിക്കും പിഴ.രണ്ടാമത്തെ തവണ ഇത് 50,000 ആകും.മൂന്നാമതും നിർദേശം ലംഘിച്ചെന്നു കണ്ടാൽ ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കും.കൂടാതെ ഒരു വർഷം തടവ് ശിക്ഷയും ലഭിക്കും.

ഗംഗ,യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

keralanews supreme court stays the order declaring ganga and yamuna living entities

ന്യൂഡൽഹി:ഗംഗ,യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.പുണ്യ നദികൾ എന്ന പരിഗണനയിലാണ് മുൻപ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇരു നദികൾക്കും മനുഷ്യതുല്യമായ പദവി നൽകിയത്.ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിന്റെ ഹർജിയിലാണ് സ്റ്റേ.കഴിഞ്ഞ മാർച്ചിലാണ്‌ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.ഇന്ത്യൻ ഭരണ ഘടന പൗരന് നൽകുന്ന എല്ലാ അവകാശങ്ങൾക്കും ഈ നദികളും അർഹരാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.നമാമി ഗംഗ പദ്ധതി ഡയറക്ടർ,ഉത്തരാഖണ്ഡ് അഡ്വക്കേറ്റ് ജനറൽ,ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ നിയമപരമായ രക്ഷിതാക്കൾ ആയി പ്രഖ്യാപിച്ചിരുന്നു.പക്ഷെ ആ വിധിയിലുള്ള ഗംഗ,യമുന നദികളിലെ വെള്ളപ്പൊക്കം മൂലം ആർക്കെങ്കിലും ദോഷം സംഭവിച്ചാൽ ചീഫ് സെക്രട്ടറി ഉത്തരവാദി ആകേണ്ടിവരുമെന്ന പ്രസ്താവനയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനെ പ്രേരിപ്പിച്ചത്.

ജൂലൈ ഒന്നിന് ജനിച്ച മകൾക്ക് ‘ജിഎസ്ടി’യെന്ന് പേരിട്ട് മാതാപിതാക്കള്‍

keralanews parents named their daughter as gst

ഛത്തിസ്ഗഢ് :ജൂലൈ ഒന്നിനാണ് രാജ്യത്ത് ഏകീകൃത നികുതി സംവിധാനമായ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായ ജിഎസ്ടി പ്രഖ്യാപനം നടന്ന അന്നുതന്നെയാണ് ഛത്തീസ്ഗഢ് സ്വദേശി ജഗദീഷ് പ്രസാദിന് മകള്‍ ജനിച്ചത്. മകള്‍ക്ക് എന്ത് പേരിടുമെന്ന് ചിന്തിച്ചപ്പോള്‍ ജഗദീഷിന് ഒരാശയം തോന്നി. അങ്ങിനെ ജിഎസ്ടി നടപ്പിലായതിന്റെ ദിവസം ജനിച്ച മകള്‍ക്ക് ‘ജിഎസ്ടി’ എന്ന് പേരിട്ടു. ജിഎസ്ടിയെന്ന് പേരിട്ടതറിഞ്ഞ് നിരവധി ഗ്രാമവാസികളാണ് കുഞ്ഞു ജിഎസ്ടിയെ കാണുവാനായി എത്തുന്നത്. മകളുടെ ജനനത്തോടെ ഇപ്പോള്‍ ഗ്രാമത്തില്‍ പ്രശസ്തനായിരിക്കുകയാണ് ജഗദീഷ്.