ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ;വോട്ടെടുപ്പ് പൂർത്തിയായി

keralanews vice president election is over

ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി.771 എം പി മാർ വോട്ട് ചെയ്തു.മുസ്ലിം ലീഗിന്റെ രണ്ടു എം പിമാരുൾപ്പെടെ പതിനാലുപേർക്കു വോട്ടു ചെയ്യാനായില്ല.മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൽ വഹാബിനുമാണ് വോട്ടു ചെയ്യാൻ സാധിക്കാഞ്ഞത്.വോട്ടിങ് സമയം കഴിഞ്ഞാണ് ഇവർ പാർലിമെന്റിൽ എത്തിയത്.

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

keralanews last date for submitting income tax return is today

ന്യൂഡൽഹി:2016 -17 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ശനിയാഴ്ച അർധരാത്രി വരെ റിട്ടേൺ നൽകാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.ആധാർ ഉള്ളവർ നിർബന്ധമായും റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്നും രണ്ടു ലക്ഷത്തിനു മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ സമർപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.ജൂലൈ 31 ന് അവസാനിക്കേണ്ട സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടുകയായിരുന്നു.

മരണ രജിസ്ട്രേഷന് ആധാർ നിബന്ധം;വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ

keralanews central govt denied the news that aadhaar is mandatory for death registration

ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കിയെന്നന്ന വാർത്ത തള്ളി കേന്ദ്ര സർക്കാർ.മരണം രെജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.ഒക്ടോബർ ഒന്ന് മുതൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം.ഇത് സംബന്ധിച്ച് പരക്കെ വിമർശനം ഉയർന്നതിനെ തുടർന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് വിശദ വിവരം ഉടൻ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

keralanews vice president election today

ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പത്തു മണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്.രാത്രി ഏഴുമണിയോടെ ഫലമറിയാനാകും.എൻ.ഡി.എ സ്ഥാനാർഥി വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചു കഴിഞ്ഞു.ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർഥി.ലോക്സഭയിലെയും രാജ്യസഭയിലെയും എം.പി മാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വോട്ടു ചെയ്ത ബിജെഡിയും ജെഡിയുവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുന്നു.790 എം.പി മാരാണ് വോട്ടർമാർ.790 വോട്ടിൽ അഞ്ഞൂറോളം വോട്ടാണ് എൻ ഡി എ പ്രതീക്ഷിക്കുന്നത്.

രാഹുൽ ഗാന്ധിക്ക് നേരെ കല്ലേറ്

keralanews attack against rahul gandhi

അഹമ്മദാബാദ്:കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ കല്ലേറ്.ഗുജറാത്തിലെ ബനസ്‌കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കാനെത്തിയതായിരുന്നു രാഹുൽ.ഇതിനിടെയാണ് രാഹുലിന്റെ വാഹന വ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്.കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.വാഹനത്തിന്റെ ചില്ലുകളും തകർന്നു.രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മരണം രെജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമെന്ന് കേന്ദ്രം

keralanews aadhaar is mandatory for registering death

ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാനും ഇനി മുതൽ ആധാർ നിർബന്ധമെന്ന് കേന്ദ്രം.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.ജമ്മു കശ്മീർ,ആസാം,മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലയിടത്തുംഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്‌ക്കൊപ്പം മരണപ്പെട്ടയാൾക്കു തന്റെ അറിവിലും വിശ്വാസത്തിലും ആധാർ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്.അപേക്ഷകന്റെ ആധാർ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.ആൾമാറാട്ടം ഉൾപ്പെടയുള്ള തട്ടിപ്പ് തടയാനും മരണപ്പെട്ടയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആധാർ ഇല്ലാത്തവർക്കും ആദായനികുതി അടയ്ക്കാം

keralanews income tax can pay with out aadhaar

ന്യൂഡൽഹി:ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായനികുതി അടയ്ക്കാം എന്ന് ഹൈക്കോടതി.2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി അടയ്ക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഒരുദിവസം കൂടി ബാക്കി നിൽക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഇൻകംടാക്സ് ആക്റ്റിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പറും പാൻ നമ്പറുമായി ലിങ്ക് ചെയ്യണം.

സർക്കാർ സ്കൂളുകൾ ലയനത്തിനൊരുങ്ങുന്നു

keralanews govt schools are getting ready for merging

ന്യൂഡൽഹി:ഒരു വില്ലേജിലെ എല്ലാ സർക്കാർ സ്കൂളുകളും ലയിപ്പിക്കാൻ കേന്ദ്ര നിർദേശം.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം അഭിപ്രായം തേടി.മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിനായാണ് കേന്ദ്രം ഇത്തരമൊരു നിർദേശം വെച്ചത്.പുതുതായി കുട്ടികളെ ലഭിക്കാത്തവയും മുപ്പതിൽ താഴെ കുട്ടികളുള്ളവയും അദ്ധ്യാപകർ കുറവുമുള്ള സ്കൂളുകളെ ലയിപ്പിക്കണമെന്നാണ് നിർദേശം.ഒരു പ്രദേശത്തുള്ള പ്രൈമറി,അപ്പർ പ്രൈമറി സ്കൂളുകളാകും പ്രധാനമായും ലയിപ്പിക്കുക.ലയനത്തിന് ശേഷം നിലനിർത്തുന്ന സ്കൂളിനെ മാതൃക സ്കൂളാക്കി മാറ്റും.ഭൗതിക സാഹചര്യം വർധിപ്പിക്കുക,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അദ്ധ്യാപകരെ നിയമിക്കുക,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്കൂളുകൾ ലയിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

പാക് സർക്കാരിന്റെ വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയഗാനം

keralanews national anthem of india is in pakistan website

ന്യൂഡൽഹി:പാക് സർക്കാരിന്റെ വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയഗാനം.ഇന്ത്യൻ ഹാക്കർമാരാണ് പാക് സർക്കാരിന്റെ വെബ്‌സൈറ്റിന് പണികൊടുത്തിരിക്കുന്നത്.ഇന്ത്യൻ വെബ്സൈറ്റുകളിൽ പാക് ഹാക്കർമാർ മൂന്നുമാസം മുൻപ് നുഴഞ്ഞു കയറിയിരുന്നു.ഇതിനുള്ള പ്രതികാരമാണ് ഹാക്കർമാരുടെ നടപടിയെന്ന് വിശ്വസിക്കപ്പെടുന്നു.ഇന്ത്യയുടെ സ്വതന്ത്ര ദിനമായ ഓഗസ്റ്റ് 15 ന്റെ ആശംസകളും ദേശീയ ഗാനത്തിനൊപ്പം ഹാക്കർമാർ നൽകിയിട്ടുണ്ട്.ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പാകിസ്ഥാൻ ശരിയാക്കി.ഡൽഹി യൂണിവേഴ്സിറ്റി,അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി,ഐഐടി ഡൽഹി, ഐഐടിബിഎച് യു എന്നിവയുടെ വെബ്‌സൈറ്റിലാണ് മൂന്നുമാസം മുൻപ് പാക് ഹാക്കർമാർ നുഴഞ്ഞു കയറിയത്.ഇവർ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്.ഡൽഹി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ സൈനികർക്കെതിരെയുള്ള പരാമർശങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

പ്രവാസി വോട്ടിന് അംഗീകാരം

keralanews approval for nri vote

ന്യൂഡൽഹി:വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി.ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും.വിദേശത്തു കഴിയുന്ന ഇന്ത്യക്കാർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം.ഇതിനു പകരം അവർ താമസിക്കുന്ന രാജ്യത്തു വോട്ടിങ്ങിനു അവസരമൊരുക്കുകയോ പകരക്കാർക്കു സ്വന്തം മണ്ഡലങ്ങളിൽ അവസരം നൽകുകയോ ചെയ്യണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്.പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള നിർദേശമാണ് മന്ത്രിസഭാ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.എന്നാൽ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയായിരിക്കണം. വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധി ആരെന്നു വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.ഒരുതവണ നിയോഗിക്കുന്ന പ്രതിനിധിക്ക് അതെ പ്രവാസിക്കു വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.