ന്യൂഡൽഹി:സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള താല്‍ക്കാലിക ഫീസ് പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി സുപ്രിം കോടതി. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ശരിവെച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്‍കിയ ഹരജികളിലാണ് കോടതിയുടെ നടപടി.സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ 85 ശതമാനം സീറ്റുകളിലും 5 ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ഈടാക്കാമെന്ന ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു കമ്മറ്റിയുടെ തീരുമാനം ശരിവെച്ച് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മാനേജ്മെന്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചത്. കരാറിലേര്‍പ്പെട്ട കോളേജുകള്‍ക്ക് പതിനൊന്ന് ലക്ഷം രൂപവരെ ഫീസീടാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇത് തങ്ങള്‍ക്കും അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ വാദിച്ചു. എന്നാല്‍, കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങള്‍ എല്ലാ സീറ്റുകളിലേക്കും പതിനൊന്ന് ലക്ഷമല്ല ഈടാക്കുന്നതെന്നും, ഏതാനും സീറ്റുകളില്‍ അഞ്ച് ലക്ഷത്തിലും കുറഞ്ഞ ഫീസുകളിലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത മാനേജ്മെന്റുകള്‍ ലാഭക്കൊതി മൂലമാണ് ഹൈക്കോതി വിധിയെ ചോദ്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി ശരിവെച്ചത് താല്‍ക്കാലിക ഫീസാണെന്നും, അതില്‍ താല്‍ക്കാലിക ഇളവ് നല്‍കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ്, താല്‍ക്കാലിക ഫീസായി പതിനൊന്ന് ലക്ഷം വരെ ഈടാക്കാന്‍ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചത്.
ഗോരഖ്പൂർ ദുരന്തം;മൂന്നു കുട്ടികൾ കൂടി മരിച്ചു
ഗോരഖ്പൂർ:ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സർക്കാർ ആശുപത്രിയിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ഇന്ന് പുലർച്ചെയാണ് മൂന്നു കുട്ടികൾ കൂടി ശ്വാസം മുട്ടി മരിച്ചത്.സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.കുട്ടികൾ മരിച്ചത് ഓക്സിജന്റെ അഭാവം മൂലമല്ല എന്നും ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അശുതോഷ് താണ്ടൽ പറഞ്ഞിരുന്നു. എന്നാൽ ഓക്സിജൻ എത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സർക്കാരിന് അയച്ച കത്ത് പുറത്തായി.ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.ഓക്സിജൻ വിതരണ കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബംഗളൂരുവിൽ നിന്നു പുറപ്പെട്ട ബസിൽ വൻ അഗ്നിബാധ
തീഹാർ ജയിലിൽ ഇനി റിയാലിറ്റി ഷോ മത്സരവും
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും കൊടും കുറ്റവാളികളും കഴിയുന്ന തീഹാർ ജയിലിൽ ഇനി റിയാലിറ്റി ഷോയും നടക്കും.ഡൽഹി പ്രിസൺസും മ്യൂസിക് വൺ റിക്കോർഡ്‌സും ചേർന്നാണ് റിയാലിറ്റി പരിപാടി നടത്തുന്നത്.തീഹാർ ഐഡിയൽ എന്ന പേരിലാണ് സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നത്.വിദേശികൾ അടക്കമുള്ള തടവുപുള്ളികൾക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.നാളെ നടക്കുന്ന പരിപാടിയിൽ പ്രെമോയും ടൈറ്റിൽ ട്രാക്കും പുറത്തിറക്കും.മാസങ്ങൾക്കു മുൻപേ ഇതിന്റെ ചിത്രീകരണം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.തടവുപുള്ളികളാണെന്നു കരുതി കുറവുകളൊന്നും ഇല്ലാതെയാണ് പരിപാടി നടത്തിയിരിക്കുന്നത്.ഇതിനായി ഗ്രൂമിങ് അടക്കമുള്ള പരിശീലന പരിപാടികളുണ്ടായിരുന്നു.ചലച്ചിത്ര-സംഗീത മേഖലയിൽ നിന്നുള്ള പ്രമുഖരായിരുന്നു വിധികർത്താക്കൾ.
ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു
ഗോരഖ്പൂർ:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭ മണ്ഡലമായ ഗോരഖ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു.അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മരണം ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നാണ് സർക്കാർ വിശദീകരണം.ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൌട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍.ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഓക്സിജന്‍ വിതരണം നടത്തുന്ന കമ്പനിക്ക് ആശുപത്രി അധികൃതര്‍ 64 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാത്തതിന്‍റെ പേരില്‍ ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തുകയായിരുന്നു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഗോരഖ്‌പൂർ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടെ തന്നെ ഉണ്ടായ സംഭവം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ആധാർ-പാൻ ബന്ധിപ്പിക്കലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അരുൺജെയ്റ്റിലി
ന്യൂഡൽഹി:ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അരുൺജെയ്റ്റിലി.ലോക്സഭയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് അരുൺ ജെയ്‌റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്.ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് കൈവശമുള്ളവർ ആധാർനമ്പറുമായി ബന്ധിപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിരുന്നു.അല്ലെങ്കിൽ നികുതി അനുബന്ധ ഇടപാടുകൾ തടസപ്പെടുമെന്നും ജൂലൈ ഒന്നിന് ശേഷം ആധാർ നമ്പറില്ലാതെ പാൻകാർഡിനു അപേക്ഷിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.എന്നിരുന്നാലും ആധാർ-പാൻ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
ജോലി മാറിയാൽ മൂന്നു ദിവസത്തിനകം പി.എഫ് അക്കൗണ്ടും മാറും
ന്യൂഡൽഹി:ജോലി ചെയ്യുന്ന സ്ഥാപനം മാറുന്നതിനനുസരിച്ച് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും തനിയെ മാറുന്ന സംവിധാനം അടുത്ത മാസം മുതൽ നിലവിൽ വരുന്നു.ചീഫ് പി.എഫ് കമ്മീഷണർ വി.പി ജോയ് ആണ് ഇക്കാര്യം അറിയിച്ചത്.ജോലി മാറുമ്പോൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെ തുടർന്നാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടി.മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്ത് വീണ്ടും അക്കൗണ്ട് തുടങ്ങുന്ന രീതി ഇനി വേണ്ടി വരില്ല.ഇപിഎഫ് അക്കൗണ്ടിന് ആധാർ നിർബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്.അപേക്ഷ നൽകാതെ തന്നെ മൂന്നു ദിവസത്തിനുള്ളിൽ അക്കൗണ്ട് മാറും.
ശനിയാഴ്ച മുതൽ നാലു ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല
ന്യൂഡൽഹി:ഓഗസ്റ്റ് 12 മുതൽ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല.അടുപ്പിച്ചു നാലു അവധി ദിവസങ്ങൾ വരുന്നതിനാലാണിത്.രണ്ടാം ശനിയാഴ്ചയും ഞാറാഴ്ച്ചയും ബാങ്കുകൾക്ക് പൊതു അവധിയാണ്.ഇതിനു പുറമെ രണ്ടു പൊതു അവധി ദിവസങ്ങളും കൂടി വരുന്നതോടെ നാലു ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കും.ഓഗസ്റ്റ് 12 രണ്ടാം ശനി,ഓഗസ്റ്റ് 13 ഞായർ,ആഗസ്ത് 14 ജന്മാഷ്ടമി,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നിവയാണ് അടുപ്പിച്ചു വരുന്ന നാലു അവധി ദിവസങ്ങൾ. ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനു പുറമെ നാലു ദിവസത്തേക്ക് എ ടി എമ്മുകളിലും പണം കമ്മിയായിരിക്കും.ബാങ്കിങ് ഇടപാടുകൾ നടത്താൻ ഇനി ബുധനാഴ്ചവരെ കാത്തിരിക്കണം.
വാഹന ഇന്‍ഷുറന്‍സിന് പുക സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കോടതി ഉത്തരവ്.മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്. വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.ഡല്‍ഹിയില്‍ ഓടുന്ന വാഹനങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. എല്ലാ ഇന്ധന വില്‍പന ശാലകളോടനു ബന്ധിച്ചും പുക പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പാക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ഇതിനായി നാലാഴ്ച സമയം നല്‍കിയിട്ടുണ്ട്.
വോട്ടേഴ്‌സ് ഐ ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:പാൻകാർഡിനും മൊബൈൽ കണക്ഷനും പുറകെ വോട്ടർ ഐ.ഡിയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് കഴിഞ്ഞ ദിവസം ലോക്സഭയെ ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് വോട്ടർ ഐ.ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.