പരിയാരം:ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പരിയാരം സെന്ററിലെ ഓട്ടോ ഡ്രൈവർ ചന്ദ്രന്റെ ഭാര്യ പ്രീതയാണ്(35) മരിച്ചത്.വയറു വേദനയെ തുടർന്നാണ് പ്രീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിത്താശയത്തിൽ കല്ലാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കി.ചൊവ്വാഴ്ച ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും രാത്രിയായപ്പോൾ കലശലായ വേദന അനുഭവപ്പെടുകയും വയറു വീർത്തുവരികയും ചെയ്തു.തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ എത്തിച്ചു.ഗ്യാസ്‌ട്രോ എന്ററോളജി സർജൻ ഡോ.ബിജു കുണ്ടിലിന്റെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.തുടർന്ന് ഡോക്‌ടർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ജൂനിയർ ഡോക്ടർമാരാണ് ചികിത്സ നടത്തിയതെന്നാണ് ആരോപണം.പ്രീതയുടെ ആരോഗ്യനില വഷളായത് ഇവർ ബന്ധുക്കളോട് പറഞ്ഞില്ല.മരിച്ചു കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് പരാതി.ഇതോടെ രോഷാകുലരായ നാട്ടുകാർ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പ്രീതയുടെ ബന്ധുവിന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഇറോം ശർമിള വിവാഹിതയായി
കൊടൈക്കനാൽ:മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയും ദീർഘകാല സുഹൃത്തുമായ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുടിനോയും തമ്മിലുള്ള വിവാഹം കൊടൈകനാലില്‍ നടന്നു. കൊടൈകനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.ഇരുവരുടെയും ബന്ധുക്കളാരുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം.ഇവർ നേരത്തെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരായിരുന്നെങ്കിലും വ്യത്യസ്‌ത മതക്കാരനായതിനാൽ രജിസ്ട്രാർ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.കൊടൈക്കനാലിനടുത്ത് ഒരു വാടകവീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസം.
ജയലളിതയുടെ മരണം;സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഉത്തരവിട്ടത്.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണ ചുമതല.പോയസ് ഗാർഡനിലെ ജയലളിതയുടെ വസതി സ്മാരകമാക്കാനും തീരുമാനമായി.കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത മരിച്ചത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അന്ന് തന്നെ സജീവമായിരുന്നു.
വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് അദ്ധ്യാപികയെ തീകൊളുത്തി
ബംഗളൂരു:ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് അദ്ധ്യാപികയെ തീ കൊളുത്തി.ബംഗളൂരു മഗെഡി താലൂക്കിലെ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.അമ്പതു ശതമാനത്തോളം പൊള്ളലേറ്റ കെ.ജി സുനന്ദ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സുന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാരാധ്യയാണ് ബിസിനസ്സ് തകർന്നതിലെ മനോവിഷമം മൂലം അദ്ധ്യാപികയെ കുട്ടികളുടെ മുൻപിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.സുനന്ദ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ രേണുകാരാദ്യ ബഹളം വെച്ച് കൊണ്ട് ക്ലാസ്സിലേക്ക് കയറി വരികയായിരുന്നു.ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ രേണുകാരാധ്യയോട് അദ്ധ്യാപിക ആവശ്യപ്പെട്ടു.ഉടൻ തന്നെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ മണ്ണെണ്ണ അദ്ധ്യാപികയുടെ ദേഹത്ത് ഒഴിച്ച് തീപ്പെട്ടിയുരച്ച് തീയിടുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ടെത്തിയ മറ്റ് അദ്ധ്യാപകരാണ് സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്.ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
കർണാടകയിൽ ഇന്ദിര കാന്റീനുകൾ ആരംഭിച്ചു
ബംഗളൂരു:കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീനിന് കർണാടകയിൽ തുടക്കം കുറിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഇന്ദിര കാന്റീൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ജയാ നഗറിൽ ഉൽഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ 101 കാന്റീനുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വെജിറ്റേറിയൻ പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ച ഭക്ഷണത്തിന് 10 രൂപയുമാണ് ഈടാക്കുക.ബംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടേതിന് സമാനമായ വൃത്തി ഇന്ദിര കാന്റീനിനുണ്ടെന്നും കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ഇത്തരം സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിന് തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി
ന്യൂഡൽഹി:കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി.ആധാർ എൻറോൾമെൻറ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകൾ ലംഘിച്ച കാർഡുകളാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അസാധുവാക്കിയത്.റദ്ദാക്കിയവർക്ക് വ്യവസ്ഥ പാലിച്ച് വീണ്ടും അപേക്ഷിച്ചാൽ പുതിയ ആധാർ കാർഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ പതിനൊന്നു ലക്ഷത്തോളം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ആധാർ കാർഡും റദ്ദാക്കിയിരിക്കുന്നത്.
Demo news for trail
This is only for quality check.
Agarthala. Tripura chief minister raised an issue against dooradarshan and all India radio
Dooradarshan and all india radio refused to AIR CM’s independence day speech
Agarthala: Thripura Cheif minister Mr Manik Sarkar’s independence day speech blocked by All india radio and dooradarshan in Tripura on this independence day.
എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷലഹരിയിൽ ഇന്ത്യ;രാജ്യമെങ്ങും ആഘോഷം
ന്യൂഡൽഹി:ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.ഗോരഖ്പൂർ ദുരന്തത്തെ ഓർമിപ്പിച്ചു കൊണ്ടാണ് നരേന്ദ്ര മോഡി പ്രസംഗം നടത്തിയത്.കുട്ടികളെ നഷ്ട്ടപ്പെട്ട മാതാപിതാക്കൾക്കൊപ്പമാണ് രാജ്യമെന്ന് മോഡി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ അഴിമതി, ദാരിദ്ര്യം,വർഗീയത,ഭീകരത,ജാതീയത തുടങ്ങിയവ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ സ്വാതന്ത്യ ദിനത്തിൽ പ്രതിജനയെടുക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉൽഘാടനം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു
മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു.2018 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6622 ജീവനക്കാരെയാണ് എസ്.ബി.ഐ ഒഴിവാക്കുന്നത്.വി.ആർ.എസ് വഴിയാണ് പദ്ധതി നടപ്പിലാക്കുക.ബാങ്ക് ലയനവും ഡിജിറ്റലിസഷനുമായി ബന്ധപ്പെട്ട് 10000 ഇൽ അധികം ജോലിക്കാരെ വിവിധ തസ്തികകളിലേക്ക് നേരത്തെ മാറ്റി നിയമിച്ചിരുന്നു.ഓഗസ്റ്റ് ആറു വരെയുള്ള കണക്ക് പ്രകാരം ഒരേ സ്ഥലത്തു തന്നെയുള്ള 594 ശാഖകളാണ് ലയിപ്പിച്ചത്.ഇതിലൂടെ 1160 കോടി രൂപ പ്രതിവർഷം ലാഭിക്കാമെന്നാണ് എസ്.ബി.ഐ കരുതുന്നത്.എസ്.ബി.ഐ യിൽ നേരത്തെ അഞ്ചു അസ്സോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് ലയിച്ചത്.തുടർന്ന് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകൾ ഒരേ സ്ഥലത്തു പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി.ഇത് ഒഴിവാക്കാനായി വിവിധ ശാഖകൾ നിർത്തലാക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ എസ്.ബി.ഐ നിർബന്ധിതമായത്.