ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്

keralanews wikileaks hints at cia access to aadhar data

ന്യൂഡൽഹി:ആധാര്‍ വഴി രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. വിക്കിലീക്‌സ് വ്യാഴാഴ്ച്ച പുറത്തുവിട്ട രേഖകളിലാണ് ആധാര്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. അതേസമയം വിക്കിലീക്‌സ് അവകാശവാദത്തെ യുഐഡിഎഐ അധികൃതര്‍ നിഷേധിച്ചു.ആധാര്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് അമേരിക്കന്‍ കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസാണ്. ഇവര്‍ വഴി ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൗരന്മാരുടെ വിരലടയാളവും കൃഷ്ണമണിയുടെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ സഹായത്തിലാണ് ശേഖരിച്ചിരുന്നത്.ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ പങ്കാളിയായ സ്മാര്‍ട്ട് ഐഡന്റിറ്റി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റാണ് 12 ലക്ഷം ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്.ഗാര്‍ഡിയന്‍ എന്ന വിരലടയാള ശേഖരണ യന്ത്രവും ഐ സ്‌കാന്‍ എന്ന കണ്ണ് സ്‌കാന്‍ ചെയ്യുന്ന യന്ത്രവുമാണ് ക്രോസ് മാച്ച് പുറത്തിറക്കിയിരുന്നത്. 2011 ഒക്ടോബര്‍ ഏഴ് മുതല്‍ ഇവ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇവരുടെ ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും കമ്പനി പകര്‍പ്പവകാശം എടുക്കുകയും ചെയ്തിരുന്നു.

ഐഡിയക്ക് 2.97 കോടി പിഴ

keralanews 2.97crore fine for idea cellular limited

ന്യൂഡൽഹി:മറ്റു നെറ്റ്വർക്കുകളിലേക് വിളിച്ചതിന് തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും അമിത ചാർജ് ഈടാക്കിയതിനു ഐഡിയ സെല്ലുലാർ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. ബിഎസ്എൻഎൽ, എംടിഎൻഎൽ നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ ഇന്റർ കണക്ഷൻ ചാർജ് ഇനത്തിൽ അമിത തുക ഈടാക്കിയതിനെ തുടർന്നാണ് നടപടി.അധികമായി ഈടാക്കിയ തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുന്നതിന് ആവശ്യമായ കാൾ രേഖകൾ ഇല്ലാത്തതിനാൽ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ട്രായ് നിർദേശിച്ചു.

ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു

keralanews deadly weapons recovered from gurmeet singhs ashram

ചണ്ഡീഗഡ്:ദേര സച്ചാ സൗദ തലവൻ ഗുർമീത് സിംഗിന്റെ ഹരിയാനയിലെ കുരുക്ഷേത്രയിലെ ആശ്രമത്തിൽ നിന്നും അനുയായികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ പരിശോധനയിൽ നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു.ഹരിയാനയിലെ ദേര സച്ച സൗദയുടെ ഒൻപതു  ഓഫീസുകൾ പൂട്ടിച്ചതായി പോലീസ് അറിയിച്ചു.അശമത്തിനുള്ളിൽ നിരവധി ആളുകൾ തടിച്ചുകൂടി നിൽക്കുന്നതിനിടയിലും ഉള്ളിൽ പ്രവേശിച്ച സൈന്യം ഫ്ലാഗ് മാർച്ച് നടത്തുകയായിരുന്നു.

ഗുർമീതിനെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം

keralanews central govt asked haryana govt to provide tight security for judge

ന്യൂഡൽഹി:ബലാല്സംഗക്കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച സി.ബി.ഐ കോടതി ജഡ്ജിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹരിയാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു.ഗുർമീത് കുറ്റക്കാരനാണെന്നു വിധി വന്നതിനെ തുടർന്ന് ഇയാളുടെ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉത്തരവ്.ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്ജ് ജഗദീപ് സിങ്ങിന് ഏറ്റവും ശക്തമായ സുരക്ഷ  തന്നെ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു.ജഡ്ജിയുടെ സുരക്ഷാ ചുമതല സിആർപിഎഫ്, സിഐഎസ്എഫ് പോലുള്ള കേന്ദ്ര ഏജൻസികളെ ഏല്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

ജയിലിൽ റാം റഹിം സിങ്ങിന് പ്രത്യേക സെല്ലും സഹായിയും

keralanews special cell and assistance for ram rahim singh in jail

ചണ്ഡീഗഡ്:ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് ജയിലിൽ പ്രത്യേക പരിഗണന.കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ റാം റഹിം സിംഗിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു.ജയിലിൽ റഹിമിന് പ്രത്യേക സെല്ലാണ് നൽകിയിരിക്കുന്നത്.കൂടെ ഒരു സഹായിയെ കൂടി നിർത്തിയിരിക്കുകയാണെന്നാണ് ജയിലിനുള്ളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.തിങ്കളാഴ്ചയാണ് റാം റഹിം സിങ്ങിനുള്ള ശിക്ഷ കോടതി വിധിക്കുക.റഹീമിനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനെ തുടർന്ന് അനുയായികൾ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു.തുടർന്ന് ഹെലികോപ്റ്ററിലാണ് ഇയാളെ റോഹ്ത്തക്കിൽ എത്തിച്ചത്.റോഹ്ത്തക്കിലെ പോലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റി ഇയാളെ അവിടെ താമസിപ്പിക്കുകയും സംഘർഷങ്ങൾക്ക് അയവു വന്ന ശേഷം വൈകിട്ടോടെ ജയിലിൽ എത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ച വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരിക്കും കോടതി നടപടികൾ നടത്തുക. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31

keralanews last date for linking aadhaar and pancard is august31

ന്യൂഡൽഹി:ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31.ഈ തീയതിക്ക് മുൻപ് തന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നു യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഓ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.സർക്കാർ സബ്‌സിഡികൾ,ക്ഷേമ പദ്ധതികൾ,മാറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേ തീരൂ.ആധാർ-പാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾ വരുത്തി കൊണ്ടുവന്നതാണ്.അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാർ നിയമത്തെ പറ്റി സുപ്രീം കോടതിയുടെ വിധിയിൽ ഒന്നും പറഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ പാർലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആധാർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യ കത്തുന്നു;അനവധിപേർ കൊല്ലപ്പെട്ടു

keralanews conflict is spreading in north india

പഞ്ച്കുള:ആൾ ദൈവത്തിനു വേണ്ടി അനുയായികളായ ലക്ഷങ്ങൾ തെരുവിലിറങ്ങിയതോടെ വൻ കലാപം പൊട്ടിപ്പുറപ്പെട്ടു.അനവധിപേരാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിലും പോലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇപ്പോൾ പതിനേഴാണ് പുറത്തു വന്നതെങ്കിലും ഇതിന്റെ എത്രയോ ഇരട്ടിപ്പേർ കൊല്ലപ്പെട്ടതായാണ് അഭ്യൂഹം.പഞ്ച്കുളയില്‍ ആക്രമണം പടരുകയാണ്. ദേര സച്ച സൌദ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.റാം റഹീം സിങിന്‍റെ ആരാധകര്‍ പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും വാഹനങ്ങള്‍ക്കാണ് തീയിട്ടിട്ടുള്ളത്. റാം റഹീമിനെ റോഹ്ത്തക്കിലേക്ക് മാറ്റിയതായാണ് സൂചന.സൈന്യം ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി  സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് കടന്നു.പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിന് തീയിട്ടു. ബദീന്ദ, മന്‍സ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. ഒരു ബസിനും തീയിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ദേര സച്ച സൌദയുടെ ആസ്ഥാനമായ സിര്‍സയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി.മാധ്യമങ്ങളുടെ ഒബി വാനുകളും ആക്രമണത്തിന് ഇരയായി.

ഗുർമീതിനെതിരായ വിധി;സംഘർഷങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

keralanews five killed in violence in haryana and punjab
ചണ്ഡീഗഡ്:ദേര സച്ചാ സൗധ സ്ഥാപകൻ ഗുർമീത് റാം ബലാൽസംഗകേസിൽ കുറ്റക്കാരനാണെന്ന വിധി പുറത്തു വന്നതിനു പിന്നാലെ വ്യാപക സംഘർഷം.പാഞ്ച് ഗുലയിലെ സിബിഐ കോടതിക്ക് സമീപത്ത് ഉണ്ടായ സംഘർഷങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പഞ്ചകുലയിൽ പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. മാധ്യമ പ്രവർത്തകർക്കുനേരെയും പോലീസിനു നേരെയും കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ ബി വാനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. നിരവധി കാറുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രദേശത്തെ ഒരു പെട്രോൾ പമ്പും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് പ്രാഥമിക വിവരം.കോടതി വിധിക്കു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. സംഘർഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായികളെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.

ആൾദൈവം ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച

keralanews godman gurmeet ram is guilty

ന്യൂഡൽഹി:പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പഞ്ചകുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനാൽ ഇന്ന് തന്നെ പോലീസ് ഗുർമീതിനെ അറസ്റ്റ് ചെയ്യും.ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേൾക്കാൻ റാം റഹീം എത്തിയത്. കോടതി പരിസരത്തും ഇയാളുടെ അനുയായികൾ വൻ തോതിൽ തടിച്ചുകൂടിയിരുന്നു.സംസ്ഥാനങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ മൂന്നു ദിവസത്തേക്ക് അടിയന്തിരമായി പിൻവലിച്ചു. പതിനഞ്ച് വർഷം മുൻപ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്.കുറ്റക്കാരനെന്ന് വിധിച്ചതോടെ തിങ്കളാഴ്ച വരെ റാം റഹീമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിടും.ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, ആരോപണം തള്ളിയ റാം റഹീം തനിക്കു ലൈംഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചു. ഈ വാദം സിബിഐ കോടതി പൂർണമായും തള്ളിക്കളയുകയായിരുന്നു.

കന്നഡ സീരിയൽ താരങ്ങൾ കാറപകടത്തിൽ മരിച്ചു

keralanews serial actors died in car accident

ബെംഗളൂരു:കന്നഡ സീരിയൽ താരങ്ങൾ കാറപകടത്തിൽ മരിച്ചു.അറിയപ്പെടുന്ന കന്നഡ സീരിയൽ താരങ്ങളായ രചന,ജീവൻ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ സൊലൂർ എന്ന സ്ഥലത്തു വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രാക്റ്ററിൽ ഇടിക്കുകയായിരുന്നു. രചനയും ജീവനും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.കാറിലുണ്ടായിരുന്ന രഞ്ജിത, ഉത്തം, കാർത്തിക്,എറിക്,ഹൊനേഷ്  എന്നീ സീരിയൽ താരങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.മഹാനദി എന്ന സീരിയലിൽ അഭിനയിക്കുന്നവരാണ് അപകടത്തിൽപ്പെട്ട എല്ലാവരും.കാർത്തിക്കിന്റെ പിറന്നാൾ ദിവസമായതിനാൽ കുക്കെ സുബ്രമണ്യ ക്ഷേത്രത്തിൽ ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവർ.