റാം റഹീമിന് ശിക്ഷ വിധിച്ചതിന് പിന്നാലെ അക്രമം

keralanews violence after ram rahim sentenced to jail

ചണ്ഡീഗഡ്:ബലാത്സംഗകേസില്‍ ഗുര്‍മീത് റാം റഹീം സിങിന് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ ദേര സച്ചയുടെ ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയിലടക്കം അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് സൈന്യം വിവിധ പ്രദേശങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ അടിയന്തരയോഗം ചേര്‍‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ശിക്ഷാവിധി പുറത്തുവരുമ്പോള്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്.എന്നാല്‍ കോടതി നടപടി പുരോഗമിക്കുമ്പോള്‍ തന്നെ റാം റഹീമിന്‍റെ ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ അനുയായികള്‍ ആക്രമണം ആരംഭിച്ചു. സിര്‍സയില്‍ രണ്ട് വാഹനങ്ങള്‍ ദേര സച്ചാ പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. വിധി വന്നശേഷം ഫുല്‍ക്കയില്‍ രണ്ട് ബസ്സുകള്‍ കൂടി പ്രവര്‍ത്തകര്‍ തീയിട്ടുനശിപ്പിച്ചു.അക്രമം ആരംഭിച്ചതോടെ ദേര ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഫോണ്‍ ബന്ധം അധികൃതര്‍ വിച്ഛേദിച്ചു.വിധി അംഗീകരിക്കണമെന്നും ആക്രമണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഉന്നതതലയോഗത്തിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ബെംഗളൂരുവിൽ ഒൻപതു വയസ്സുകാരിയെ അമ്മ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കെറിഞ്ഞു കൊന്നു

keralanews nine year old girl was thrown down from the top of the building by her mother

ബെംഗളൂരു:ബെംഗളൂരുവിൽ ഒൻപതു വയസ്സുകാരിയെ അമ്മ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കെറിഞ്ഞു കൊന്നു.ബെംഗളൂരു ജെ.പി നഗറിൽ താമസിക്കുന്ന സ്വാതി സർക്കാർ എന്ന യുവതിയാണ് മകളായ അഷിക സർക്കാരിനെ കൊലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് സ്വാതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയെ താഴേക്ക് വലിച്ചെറിഞ്ഞ ഇവർ താഴെയിറങ്ങി രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ മുകളിലേക്ക് കൊണ്ടുപോയി വീണ്ടും വലിച്ചെറിയുകയായിരുന്നു.സംഭവത്തിന് ശേഷം രക്ഷപെടാൻ  ശ്രമിച്ച സ്വാതിയെ നാട്ടുകാർ ചേർന്ന് കെട്ടിയിടുകയായിരുന്നു.സംഭവത്തെ കുറിച്ച് ചോദിച്ച പോലീസുകാരുടെ ഇവർ തട്ടിക്കയറി.തന്റെ മകളെ എന്തും ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നും അത് ചോദിയ്ക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളതെന്നും ഇവർ പോലീസിനോട് ചോദിച്ചു.ഇവർ മുൻപും കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിയാൻ ശ്രമിച്ചിട്ടുണ്ടെന്നു അയൽവാസികൾ പറഞ്ഞു.

ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു

keralanews thousand rupee notes are back in fresh form

മുംബൈ:2016 നവംബർ 8 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അസാധുവാക്കിയ ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ തിരിച്ചു വരുന്നു.പുതിയ രൂപത്തിലുള്ള നോട്ടുകൾ ഈ വർഷം അവസാനത്തോടെ വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായാണ് ദേശീയ മാധ്യമമായ ഡി എൻ എ റിപ്പോർട് ചെയ്യുന്നത്.പുതിയ നോട്ടിന്റെ രൂപകൽപ്പന സംബന്ധിച്ച പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച  സുരക്ഷാ സംവിധാനങ്ങൾ നോട്ടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആർ.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഡി എൻ എ റിപ്പോർട്ട് ചെയ്യുന്നു.ആർ ബി ഐക്ക് കീഴിലുള്ള മൈസൂരിലെയും പശ്ചിമ ബംഗാളിലെയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.

റോഡില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു

keralanews 34sheeps died by drinking water on the road

കർണാടക:നഗരത്തില്‍ കെട്ടി കിടന്ന രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു.  കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.വെള്ളം കുടിച്ചതിനു പിന്നാലെ ആട്ടിന്‍ കൂട്ടം വിറയ്ക്കുകയും നിലത്തു വീഴുകയുമായിരുന്നു. മൃഗസംരക്ഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ നിന്ന് രാസ വിഷമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ആട്ടിന്‍കൂട്ടത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വിഭാഗ ഡെപ്യൂട്ടി ഡയറക്ടര്‍ നാംദേവ് റാത്തോഡ് അറിയിച്ചു.

ഗുർമീത് റാം റഹിം സിങ്ങിന് പത്തുവർഷം തടവ്

keralanews gurmeet singh is jailed for 10years

ചണ്ഡീഗഡ്:ഒന്നര പതിറ്റാണ്ട് പഴക്കമുള്ള മാനഭംഗക്കേസിൽ വിവാദ ആൾദൈവവും ദേര സച്ച സൗധ നേതാവുമായ റാം റഹിം സിങ്ങിന് കോടതി പത്തു വർഷം തടവ് ശിക്ഷ വിധിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഇയാൾക്ക് ജീവപര്യന്തം നൽകണമെന്നും സിബിഎ കോടതിയിൽ വാദിച്ചു. അതേസമയം, ഗുർമീതിന്‍റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു.  15 വർഷം മുൻപാണ് ഈ ആരോപണം വന്നതെന്നതിനാൽ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്നും ഗുർമീത് നിരവധിപ്പേർക്ക് സഹായങ്ങൾ ചെയ്ത വ്യക്തിയാണെന്നും ഇതൊക്കെ കണക്കിലെടുക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എല്ലാം തള്ളിയ കോടതി 10 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നിൽ ഗുർമീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, വിധി പ്രസ്താവിക്കുന്നതിന് ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടർ മാർഗമാണ് റോഹ്തക്കിലെത്തിയത്.

ഗുർമീത് സിംഗിന്റെ ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും,കോടതിയിൽ പൊട്ടിക്കരഞ്ഞും മാപ്പപേക്ഷിച്ചും ആൾദൈവം

keralanews gurmeet singhs punishment will be pronounced shortly

ചണ്ഡീഗഢ്:ബലാൽസംഗ കേസിൽ അറസ്റ്റിലായ ഗുർമീത് സിംഗിന്റെ വിധി അൽപ സമയത്തിനകം പ്രഖ്യാപിക്കും.ഇതിനിടെ കോടതിയിൽ വാദത്തിനിടെ ഗുർമീത് സിംഗ് മാപ്പപേക്ഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.കനത്ത സുരക്ഷയിൽ സൈന്യത്തിന്റെയും പോലീസിന്റെയും സുരക്ഷാ വലയത്തിൽ റോഹ്ത്തക്കിലെ സുനാരിയ ജയിലിനകത്ത് തീർത്ത താൽക്കാലിക കോടതിയിലാണ് വാദം നടക്കുന്നത്.ഗുർമീതിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഗുർമീത് സാമൂഹ്യപ്രവർത്തകനാണെന്നും ശിക്ഷയിൽ ഇളവ് നല്കണമെന്നുമായിരുന്നു ഗുർമീതിന്റെ അഭിഭാഷകന്റെ വാദം.

ദീപക് മിശ്ര ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

keralanews deepak mishra is indias new chief justice

ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു.ഇന്ന് രാവിലെ ഒൻപതുമണിയോടുകൂടി നടന്ന ചടങ്ങിലാണ് ദീപക് മിശ്ര ഇന്ത്യയുടെ നാല്പത്തഞ്ചാമത്‌ ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.ജസ്റ്റിസ് ജെ.എസ് ഖേഹർ വിരമിച്ച ഒഴിവിലാണ് ദീപക് മിശ്ര സ്ഥാനമേൽക്കുന്നത്.നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചും സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരുമെഴുന്നേറ്റ് നിൽക്കണമെന്ന് വിധിച്ചും വാർത്തകളിൽ ഇടം നേടിയ ജഡ്ജിയാണ് ദീപക് മിശ്ര.

ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും

keralanews court will pronounce the punishment against gurmeet singh today

സിർസ:ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും.ഗുർമീതിനെതിരെയുള്ള വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉത്തരേന്ത്യയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഉണ്ടായ കലാപം ആവർത്തിക്കാതിരിക്കാനാണ്   സൈന്യവും അർദ്ധ സൈനിക വിഭാഗവും പോലീസും ശ്രമിക്കുന്നത്.പതിനഞ്ചു വർഷം പഴക്കമുള്ള മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.ഗുർമീത് സിംഗിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പ്രത്യേക കോടതി ചേർന്നാണ് വിധി പ്രസ്താവിക്കുക. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ജയിലിൽ താൽക്കാലിക കോടതി ചേരുന്നത്.വിധി പറയുന്ന ജഡ്ജിക്കും കോടതി ജീവനക്കാർക്കും കനത്ത സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ബീഹാറിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 440 ആയി

keralanews 440persons died in the flood in bihar

പട്ന:ബീഹാറിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 440 ആയി.ഉത്തരേന്ത്യയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കം കൂടുതൽ ദുരിതം വിതച്ച ബിഹാറിൽ മരണസംഖ്യ 440 ആയി. 19 ജില്ലകളിലാണ് വെള്ളപ്പൊക്കം നാശനഷ്ടം വരുത്തിവെച്ചത്. ഇതിൽ പൂർണിയ, കതിഹാർ, കിഷൻഗഞ്ച്, അറാരിയ തുടങ്ങിയ 13 ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. 27,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. പ്രളയക്കെടുതി കണക്കിലെടുത്ത് അടിയന്തര ദുരിതാശ്വാസമായി സംസ്ഥാനത്തിന് 500 കോടി രൂപ ധനസഹായ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതവും കേന്ദ്രം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സൈന്യം,ദേശീയ ദുരന്ത നിവാരണസേന,സംസ്ഥാന സേനകൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.

കാശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

keralanews three security officers were killed in kashmir

ശ്രീനഗർ:ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു.കശ്മീരിലെ പുൽവാമ ജില്ലയിലാണ് ആക്രമണമുണ്ടായത്.ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് സിആർപിഎഫ് ജവാന്മാരുമാണ് മരിച്ചത്.അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ മാരകായുധങ്ങളുമായി എത്തിയ മൂന്നു തീവ്രവാദികൾ പോലീസ് ,സിആർപിഎഫ് ജീവനക്കാരുടെ കോംപ്ലക്സിലേക്ക് വെടിയുതിർക്കുകയായിരുന്നു.ഭീകരർ കെട്ടിടത്തിനുള്ളിലേക്ക് കയറിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സമീപവാസികളെയും മറ്റും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.