എം ജി ആറിന് ആദരമായി നൂറു രൂപയുടെ നാണയം പുറത്തിറക്കും

keralanews rbi will issue 100 rupees coin in honor of mgr

ന്യൂഡൽഹി:ചരിത്രത്തിലാദ്യമായി നൂറു രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെയും പ്രശസ്ത ഗായിക ഡോ.എം.എസ് സുബ്ബലക്ഷ്മിയുടെയും സ്മരണാർത്ഥമാണ് നാണയം പുറത്തിറക്കുന്നത്.ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ടു.ഇരുവരുടെയും സ്മരണാർത്ഥം റിസേർവ് ബാങ്ക് അഞ്ച്,പത്ത് രൂപകളുടെ നാണയങ്ങളും പുറത്തിറക്കും.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

keralanews da of central govt employees increased

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. ഒന്നുമുതൽ അഞ്ചു ശതമാനംവരെയാണ് വർധന. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. തീരുമാനം 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.

രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്ന സംഭവം;സ്കൂൾ അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു

keralanews in the case of student found murdered in school bathroom school authorities tried to destroy evidences

ഗുഡ്ഗാവ്:റിയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ സ്കൂൾ അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.സംഭവ സ്ഥലത്തു നിന്നും സ്കൂൾ അധികൃതർ രക്തം കഴുകി കളഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോക് കുമാർ അറസ്റ്റിലാകുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.ഇയാൾക്ക് പുറമെ സ്കൂൾ മാനേജ്മെന്റിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാൻ ഇന്റർനാഷണൽ സ്കൂളിന്റെ റീജിയണൽ മേധാവി ഫ്രാൻസിസ് തോമസ്, എച് ആർ മേധാവി ജയേഷ് തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സ്കൂളിലെ താൽക്കാലിക പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന നീർജ ബത്രയെ തൽസ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്കൂളിലെ മറ്റ് അദ്ധ്യാപകരെയും ചോദ്യം ചെയ്തു വരികയാണ്.ഗുഡ്ഗാവിലെ റയാൻ ഗ്രൂപ്പിന്റെ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്നാണിത്.ഇവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം;ആന്ധ്രാ സ്വദേശി കസ്റ്റഡിയിൽ

keralanews gouri lankesh murder case one is in custody

ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ.ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്.സംശയകരമായ സാഹചര്യത്തിൽ ഇയാളെ പല സ്ഥലങ്ങളിലായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു.ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ മൊബൈൽ ടവർ രേഖകൾ പരിശോധിച്ചപ്പോൾ കുറച്ചു ദിവസങ്ങളായി ഇയാൾ ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരത്തായി കണ്ടെത്തിയിരുന്നു.സംശയകരമായ രീതിയിൽ ഇയാളുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ആവുകയും ഓൺ ആവുകയും ചെയ്തിരുന്നു.ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു.വീട്ടിലും ഓഫീസിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകൾ ഓഫീസിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

രണ്ടാം ക്ലാസുകാരന്റെ കൊലപാതകം;സ്കൂൾ പ്രിൻസിപ്പലും അദ്ധ്യാപകരും അറസ്റ്റിൽ

keralanews the murder of student school principal and some teachers were arrested

ഗുഡ്ഗാവ്:ഗുഡ്ഗാവിലെ റിയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരനെ കഴുത്തറത്തുകൊന്ന കേസിൽ സ്കൂളിന്റെ പ്രിൻസിപ്പാലിനെയും ഏതാനും അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു.മറ്റു അദ്ധ്യാപകരെ ചോദ്യം ചെയ്തു വരികയാണ്.പ്രിൻസിപ്പലിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.സ്കൂളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.കൂടുതൽപേരെ അറസ്റ് ചെയ്യാനുള്ള സാഹചര്യം പോലീസ് തള്ളിക്കളയുന്നില്ല.നാളെ വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂളിൽ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.പോലീസിന്റെ സർട്ടിഫിക്കറ്റോ വേണ്ടത്ര പരിശോധനയോ ഇല്ലാതെയാണ് ഡ്രൈവര്മാരെയും മറ്റും നിയമിച്ചതെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.റിയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ വെള്ളിയാഴ്ചയാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോകിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ റെയ്ഡ് നടത്തി

keralanews raid in gurmeet singhs ashram

സിർസ:ബലാല്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ പോലീസ് റെയ്ഡ് നടത്തി.റെയ്‌ഡിൽ ആശ്രമത്തിൽ നിന്നും പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തിയതായി റിപ്പോർട്.എഴുനൂറോളം കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആശ്രമത്തിൽ സമാന്തര കറന്സിയായി പ്ലാസ്റ്റിക് നാണയങ്ങളാണ് ഉപയോഗിച്ചിരുന്നത്.7000 രൂപയുടെ നിരോധിത കറൻസിയും 12000 രൂപയും നമ്പർ പ്ളേറ്റില്ലാത്ത ആഡംബര കാറും ഓ.ബി വാനും ലേബലില്ലാത്ത മരുന്നുകളും പിടിച്ചെടുത്തു.സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തുന്നത്.പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റെയ്ഡ്. കനത്ത സുരക്ഷയിലാണ് ആശ്രമത്തിൽ പോലീസ് പരിശോധന നടത്തുന്നത്. സുരക്ഷയ്ക്കായി അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിർസയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധനകൾ നടത്തി.പരിശോധന നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തുന്നുമുണ്ട്. അതിനിടെ ആശ്രമത്തിലെ അന്തേവാസികളുടെ മൃതദേഹങ്ങൾ ആശ്രമപരിസരത്ത് അടക്കം ചെയ്തതായുള്ള വെളിപ്പെടുത്തലുമായി റെയ്ഡിന് തൊട്ടു മുൻപ് ദേര മുഖപത്രം തന്നെ രംഗത്തെത്തി.പുഴയിലും മറ്റും മൃതദേഹം ഒഴുക്കുന്നത് മലിനീകരണത്തിന് കരണമാകുന്നതിനാൽ ഗുർമീതിന്റെ നിർദേശാനുസരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്.

സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയ പതിമൂന്നുകാരി പ്രസവിച്ചു

keralanews 13year old girl who was given permission by supreme court for abortion gave birth

മുംബൈ: സുപീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയ പതിമൂന്നുകാരി പ്രസവിച്ചു. മുംബൈയിലെ ജെജെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജൻമം നൽകിയത്. 1.8 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ സൂക്ഷിച്ചിരിക്കുകയാണ്.ബലാത്സംഗത്തിനിരയായി ഗർഭിണിയായ കൗമാരക്കാരിയുടെ 30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞദിവസം സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റീസ് എസ്.എ.ബോധ്വെ, എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയും മാനസികനിലയും പരിഗണിച്ച് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.ഇത്രയധികം വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുന്നത് ഇതാദ്യമാണ്. 20 ആഴ്ചയ്ക്കുമേൽ വളർച്ചയുള്ള ഗർഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്.മാസങ്ങൾക്കു മുന്പ് പിതാവിന്‍റെ വ്യാപാര പങ്കാളിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടർന്ന്, ഓഗസ്റ്റിൽ പെണ്‍കുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്കൂൾ ശുചിമുറിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം;ബസ് കണ്ടക്റ്റർ അറസ്റ്റിൽ

keralanews student found dead in the school bathroom bus conductor arrested

ന്യൂഡൽഹി:ഗുഡ്ഗാവിലെ സ്കൂൾ ശുചിമുറിയിൽ വിദ്യാർത്ഥിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ സ്കൂളിലെ ബസ് കണ്ടക്റ്ററെ അറസ്റ്റ് ചെയ്തു.കുട്ടി ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായതായി പോലീസ് പറഞ്ഞു.ലൈംഗികമായി അക്രമിക്കുന്നതിനിടെ ബഹളം വെച്ച കുട്ടിയെ ബസ് കണ്ടക്റ്റർ അശോക് കുമാർ കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയായിരുന്നു.ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഏഴുവയസ്സുകാരനായ പ്രത്യുമനാണ് മരിച്ചത്.വിദ്യാർത്ഥി സ്കൂളിലെത്തി അരമണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം.ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാർത്ഥിയാണ് പ്രത്യുമ്നന്റെ മൃതദേഹം ആദ്യം കാണുന്നത്.

കാലാവധി പൂർത്തിയായ രക്തം ഉപയോഗിച്ചു;ബിഹാറിൽ എട്ടുപേർ മരിച്ചു

keralanews expired blood used eight died in bihar

പട്ന:ബീഹാറിലെ ധൻബാന്ഗ മെഡിക്കൽ കോളേജിൽ കാലാവധി പൂർത്തിയായ രക്തം സ്വീകരിച്ച എട്ടുപേർ മരിച്ചു.കാലാവധി കഴിഞ്ഞ രക്തമാണ് ആശുപത്രിയിലെ രക്തബാങ്കിൽ നിന്നും വിതരണം ചെയ്തത്.കുപ്പികളിൽ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ ആരോഗ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മരണപ്പെട്ടവരുടെ ബന്ധുക്കൾ ബഹളം വെച്ചപ്പോഴാണ് രക്തകുപ്പികളിലെ കാലാവധി രേഖപ്പെടുത്തിയ കാര്യം പുറത്തു വന്നത്. സംഭവം അന്വേഷിക്കുന്നതിനായി ആറുപേരടങ്ങിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർ അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

രണ്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ബാത്റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

keralanews class 2nd student found dead inside the school bathroom

ന്യൂഡൽഹി: ഗുഡ്ഗാവിലെ റയാൻ ഇന്‍റർനാഷണൽ സ്കൂളിലെ ബാത്റൂമിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.സ്കൂളിന്റെ ടോയ്‌ലെറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദ്യുമൻ താക്കൂർ (7) ആണ് മരിച്ചത്.പിതാവ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വിട്ട് അധികം വൈകാതെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്കൂളിലെ ടോയ്‌ലെറ്റിൽ കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.സംഭവ സ്ഥലത്തു നിന്നും ഒരു കത്തിയും ലഭിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ പോലീസ് കംമീഷണറുടെ ഓഫീസിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ സ്കൂൾ കെട്ടിടം അടിച്ചു തകർത്തു.