തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല;ആറ്‌ പ്രതികൾക്ക് വധശിക്ഷ

keralanews in the case of murder of dalith youthin tamilnadu six peoples were sentenced to death

തിരുപ്പൂർ:തമിഴ്നാട്ടിലെ തിരിപ്പൂരിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറുപ്രതികൾക്ക് വധശിക്ഷ വിധിച്ചു.പെൺകുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ, മൈക്കിൾ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തിരിപ്പൂർ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.യുവതിയുടെ അമ്മയും അമ്മാവനും അടക്കം മൂന്നുപേരെ കോടതി വെറുതെ വിട്ടു.ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യയെ ദളിത് വിഭാഗക്കാരനായ ശങ്കർ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണം.പൊള്ളാച്ചിയിൽ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു ശങ്കർ.ഭാര്യയോടൊപ്പം ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ശങ്കറിനെ  ബൈക്കിലെത്തിയ സംഘം ഉദുമൽപേട്ട ബസ്സ്റ്റാൻഡിന് സമീപത്തുവെച്ച് ജനങ്ങൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അക്രമത്തിൽ കൗസല്യയ്ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ കൂടുതൽ വിലയീടാക്കിയാൽ ഇനി മുതൽ തടവും പിഴയും

keralanews if you charge a higher price than mrp for bottled water you will be fined

ന്യൂഡൽഹി:കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ കൂടുതൽ വിലയീടാക്കിയാൽ ഇനി മുതൽ പിഴയും തടവുശിക്ഷയും വരെ നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ കുപ്പിവെള്ളത്തിനു എം ആർ പിയേക്കാൾ അധികവിലയാണ് ഈടാക്കുന്നത്.ഇത് ഉപഭോക്താക്കളുടെ അവകാശത്തിന് വിരുദ്ധവും നികുതി വെട്ടിപ്പും കൂടിയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കുപ്പിവെള്ളത്തിനു കൂടിയ വില ഈടാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.അമിത വില ഈടാക്കിയാൽ 25,000  രൂപ വരെ ആദ്യം പിഴ ഈടാക്കാം.കുറ്റം ആവർത്തിച്ചാൽ ഇത് 50,000 ആകും.മൂന്നാമതും കുറ്റം അവർത്തിക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയോ ഒരു വർഷം തടവ് ശിക്ഷയോ ഇത് രണ്ടും കൂടിയോ നൽകാമെന്നും വ്യവസ്ഥയുണ്ട്.

രാഹുൽ ഗാന്ധി എഐസിസിയുടെ പതിനാറാമത് അധ്യക്ഷൻ

keralanews rahul gandhi is the 16th president of aicc

ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ എഐസിസിയുടെ പതിനാറാമത് അധ്യക്ഷനായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ആറാമത്തെ അധ്യക്ഷനാണ് രാഹുൽഗാന്ധി.എതിരില്ലാതെയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്.2013 മുതലുള്ള സമ്മർദത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.ഇക്കഴിഞ്ഞ നവംബറിൽ നടന്ന എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് നിർദേശിക്കുന്ന പ്രമേയം പാസാക്കിയിരുന്നു.16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വർഷത്തിന് ശേഷമാണ് അധ്യക്ഷസ്ഥാന മാറ്റം കോൺഗ്രസില്‍ നടക്കുന്നത്.

പൊള്ളാച്ചിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ മരിച്ചു

keralanews four malayalees killed in an accident in pollachi

പാലക്കാട്:മലയാളികൾ സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു.അങ്കമാലി സ്വദേശികളാണ്  അപകടത്തിൽപ്പെട്ടത്.മൂന്നുപേരുടെ മൃതദേഹം രാവിലെ തന്നെ കനാലിൽ നിന്നും കണ്ടെടുത്തിരുന്നു.വിശദമായ തിരച്ചിലിൽ വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം നാലായി.മൂന്നാറിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന അഞ്ചംഗ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.അങ്കമാലി സ്വദേശികളായ ജിതിൻ ജോയ്,ജാക്സൺ,അമൽ,ലിജോ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ആൽഫിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥിനികൾ ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു;ഒരാൾ മരിച്ചു

keralanews girls tried to commit suicide by jumping from the top of the hotel building and one died

സേലം:വിദ്യാർത്ഥിനികൾ ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഒരു പെണ്‍കുട്ടി മരിച്ചു, ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തമിഴ്നാട്ടിലെ സേലത്താണു സംഭവം.നഗരത്തിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് കെട്ടിടത്തിൽനിന്നു ചാടിയത്. വെള്ളിയാഴ്ച സ്കൂൾ വിട്ടശേഷവും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് ഇവരുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടികൾ കെട്ടിടത്തിൽനിന്നു ചാടിയതായി പോലീസിനു വിവരം ലഭിച്ചത്.ഇവർ കെട്ടിടത്തിൽനിന്നു ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.

നോയിഡ ഇരട്ട കൊലപാതകം;അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 15 കാരൻ അറസ്റ്റിൽ

keralanews 15 year old boy who killed his mother and sisiter were arrested

നോയിഡ: ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനഞ്ചുകാരൻ മകൻ അറസ്റ്റിലായി.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകം നടത്തിയതെന്നും അമ്മ വഴക്കുപറഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നും ഇയാൾ പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിൽ അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരുടെ മകനെ വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ മുഗൾസരായിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും പതിനഞ്ചുകാരൻ പിതാവിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.വീട്ടിൽ നിന്നും പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ കൗമാരക്കാരൻ ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണ് പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി. ഷിംലയിൽ നിന്നും വീണ്ടും ചണ്ഡിഗഡിൽ എത്തിയ ശേഷം റാഞ്ചിക്ക് പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുൾസാരായിയിൽ എത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.

ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്

keralanews the first phase of votting in gujarat begins today

അഹമ്മദാബാദ്:ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്.സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലെ 89 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 977 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.കോൺഗ്രസിന്റെയും ബിജെപിയുടെയും അഭിമാന പോരാട്ടമാണ് ഗുജറാത്തിൽ നടക്കുന്നത്.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പതിവിലേറെ രാഷ്ട്രീയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.മുഖ്യമന്ത്രി വിജയ് രൂപാണി(രാജ്കോട്ട് വെസ്റ്റ്),കോൺഗ്രസിലെ ശക്തി സിംഗ് ഗോഹിൽ(മാണ്ഡവി),പരേഷ് ധനാനി(അംറേലി) എന്നിവരാണ് ഇന്ന് മത്സര രംഗത്തുള്ള പ്രമുഖർ.

ആധാർ ബന്ധിപ്പിക്കൽ;അവസാന തീയതി മാർച്ച് 31

keralanews the last date for connecting aadhaar is march31st

തിരുവനന്തപുരം:സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾക്കും സേവനങ്ങൾക്കുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.എന്നാൽ നിലവിൽ ആധാർ ഉള്ളവർ ഡിസംബർ മുപ്പത്തൊന്നിനകം വിവിധ പദ്ധതികളുമായി ആധാർ ബന്ധിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രം ഇന്ന് പുറത്തിറക്കും.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 6 തന്നെ ആയിരിക്കും.ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ 139 സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് മാർച്ച് മുപ്പത്തൊന്നുവരെ നീട്ടിയിരിക്കുന്നത്. എന്നാൽ ഏതെല്ലാം സേവനകൾക്കാണ് ഈ അനുകൂല്യമെന്നും നിലവിൽ ആധാർ ഉള്ളവർക്ക് എത്ര സമയം നല്കുമെന്നുമുള്ള കാര്യങ്ങൾ വിഞ്ജാപനത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതേസമയം ആധാർ ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്ന് പദ്ധതിയെ എതിർക്കുന്നവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ ആവശ്യപ്പെട്ടു.

ടാറ്റ ടിഗോറിന്റെ ഇലക്ട്രിക്ക് വേർഷൻ നിർമാണം ആരംഭിച്ചു

keralanews tata tigor electric vehicle production begins

ഗുജറാത്ത്:ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക്ക് വാഹനമായ ടാറ്റ ടിഗോറിന്റെ ആദ്യഘട്ടം പുറത്തിറക്കി.ടാറ്റ ഗ്രൂപ് ചെയർമാൻ രത്തൻ ടാറ്റയുടെയും ടാറ്റ മോട്ടോർസ് ആഗോള തലവൻ ഗെന്ത്വർ ബുഷേക്കിന്റെയും സാനിധ്യത്തിൽ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നിന്നും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് വാഹനം പുറത്തിറക്കിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിന് വേണ്ടിയാണ് ടാറ്റ മോട്ടോർസ് ടാറ്റ ടിഗോർ ഇലക്ട്രിക്ക് വാഹനം പുറത്തിറക്കുക.രണ്ടു വർഷത്തിനിടെ 10,000 കാറുകൾ നിർമിച്ചുനൽകാനാണ് കേന്ദ്ര സർക്കാർ ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാർ പൊതുജനങ്ങൾക്ക് ഉടനൊന്നും ലഭ്യമാകാൻ സാധ്യതയില്ലെന്നാണറിവ്.ആദ്യഘട്ടത്തിൽ 250 കാറുകളാണ് കമ്പനി നിർമിച്ചു നൽകുക.2030 ഓടെ പൂർണ്ണമായും ഇലക്ട്രിക്ക് കാറുകളിലേക്ക് ചുവടുമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോർസ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് കാറുകളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വൻ സബ്സിഡികളും റിബേറ്റും വാഗ്ദാനം ചെയ്യും.ഇത്തരം വാഹനങ്ങളുടെ വില്പനയിലുണ്ടാകുന്ന വർദ്ധനവ് മറ്റുകമ്പനികൾക്കും ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിന് പ്രചോദനം നൽകും.ഇലക്ട്രിക് പവർ ട്രെയിൻ ഉൽപ്പാദനത്തിന് പ്രശസ്തമായ ഇലക്ട്ര ഇ വിയിൽ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോർ ഇലക്ട്രിക് വേർഷനിൽ തയ്യാറാക്കിയിരിക്കുന്നത്.രേഖകൾ പ്രകാരം 40 bhp പരമാവധി കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറാണ് പുതിയ ടൈഗറിൽ ഒരുങ്ങുക.2+3 സിറ്റിങ് കപ്പാസിറ്റിയുള്ള ടൈഗറിൽ അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാം.ഫുൾ ചാർജിൽ 100 കിലോമീറ്ററാണ് ടിഗോറിൽ  ലഭ്യമായ ഡ്രൈവിംഗ് റേഞ്ച്.1516 കിലോഗ്രാമാണ് ടാറ്റ ടിഗോർ ഇലക്ട്രിക് പതിപ്പിന്റെ ഭാരം.ജിഎസ്ടി അടക്കം 11.2 ലക്ഷം രൂപയാണ് ഒരു ടൈഗറിന് കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റ ഈടാക്കുക.

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ 10 മരണം;5 പേർ ഗുരുതരാവസ്ഥയിൽ

keralanews ten died and five injured in an accident in tamilnadu

ചെന്നൈ:തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു.മധുര തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടമുണ്ടായത്.അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാഗർകോവിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇവർ തിരുപ്പതിയിലേക്ക് പോവുകയായിരുന്നു.നിർത്തിയിട്ടിരുന്ന ബോർവെൽ ലോറിക്കുപിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു.