ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കും

keralanews bank employees will strike for 48 hours across the country

മുംബൈ:ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഈ മാസം 30,31 തീയതികളിൽ പണിമുടക്കും.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്‌ബിയു)ആണ് സമര പ്രഖ്യാപനം നടത്തിയത്.ഈ മാസം മൂന്നിന് നടന്ന ശമ്പള പരിഷ്‌ക്കരണ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.2017 ഇൽ ആയിരുന്നു ശമ്പള പരിഷ്‌ക്കരണം നടക്കേണ്ടിയിരുന്നത്.രണ്ടു ശതമാനം വർധനവാണ് ബാങ്കിങ് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഓഫർ  ചെയ്യുന്നത്. എന്നാൽ 2012 ഇൽ നിലവിൽ വന്ന ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ നിർദേശപ്രകാരം 15 ശതമാനം വർധന അംഗീകരിച്ചിരുന്നു.

കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു;ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ എട്ടു ശതമാനം പോളിങ്

keralanews polling started in karnataka eight percentage polling in first two hours

ബെംഗളൂരു:കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു.ആദ്യ രണ്ടുമണിക്കൂർ  പിന്നിടുമ്പോൾ എട്ടു ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ആർ നഗറിലെ വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും.സംസ്ഥാനത്തെ 5.12 കോടി ജനങ്ങളാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിതമായി കണ്ടെത്തിയ 12000 ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഈ മാസം 15 നാണ് വോട്ടെണ്ണൽ നടക്കുക. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന് കരുതി തമിഴ്‌നാട്ടിൽ വയോധികയെ തല്ലിക്കൊന്നു

keralanews lady beaten to death in tamilnadu

ചെന്നൈ:തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ വയോധികയെ നാട്ടുകാർ തല്ലിക്കൊന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന് സംശയിച്ചാണ് ഇവരെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത്.ആക്രമണത്തിൽ സ്ത്രീയുടെ ബന്ധുവിനും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബക്ഷേത്രം സന്ദർശിക്കുന്നതിനായി മലേഷ്യയിൽനിന്നും ബന്ധുവിനോടൊപ്പം തമിഴ്‌നാട്ടിലെത്തിയതായിരുന്നു സ്ത്രീ.ക്ഷേത്രത്തിനു സമീപം കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് സ്ത്രീ ചോക്ലേറ്റ് നൽകിയത് പ്രദേശവാസികൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇവരെ ആക്രമിക്കുകയായിരുന്നു.പിന്നീട് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.ചികിത്സയിൽ കഴിയവെയാണ് ഇവർ മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ എ ഡി ജി പിയും എ ടി എസ് മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു

keralanews mumbai adgp and former head of ats himanshu roy committed suicide

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു.രാജ്യം ശ്രദ്ധിച്ച നിരവധി കേസന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാൻഷു റോയ്.മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം.സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ സ്വയം വെടിവച്ച്‌ മരിക്കുകയായിരുന്നു. അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം സർവീസിൽ നിന്നും അവധിയിലായിരുന്നു.രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വീട്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.1988 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. ഐപിഎൽ കോഴക്കേസ്, മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുർകയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകൾ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും ഹിമാൻഷു റോയിയുടെ നേതൃത്വത്തിലാണ്.

ഫ്ളിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു

keralanews walmart taken off flipkart

മുംബൈ:ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ  വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു.ഫ്‌ളിപ്കാർട്ടിലെ 77 ശതമാനം ഓഹരികളും വാൾമാർട്ട് വാങ്ങി.1600 കോടി ഡോളറിനാണ്(ഏകദേശം 1.08 ലക്ഷം കോടി രൂപ) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്ത വിവരം വാൾമാർട്ട് സിഇഒ ഡൗഗ് മാക് മില്യനും ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകനും സിഇഒയുമായ ബിന്നി ബെൻസാലും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.ഫ്‌ളിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് അടക്കമുള്ള വിവിധ മുൻനിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാൾമാർട്ടിന് കൈമാറുക.നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ഫ്ലിപ്പ്കാർട്ടിൽ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടെത്തിയ ആമസോണിനെ പിന്തള്ളിയാണ് വാൾമാർട്ട് ഫ്ളിപ്പ്കാർട്ടിനെ ഏറ്റെടുത്തത്.  ബെംഗളൂരു കേന്ദ്രീകരിച്ച് 2007 ലാണ് ബിന്നി ബെൻസാലും സച്ചിൻ ബെൻസാലും ഫ്ലിപ്പ്കാർട്ട് ആരംഭിച്ചത്.ആമസോണിൽ നിന്നും പിരിഞ്ഞ ശേഷമാണ് ഇവർ ഫ്ലിപ്പ്കാർട്ടിന് തുടക്കമിട്ടത്. വൻതോതിൽ വിദേശമൂലധനമെത്തിയതോടെ ഇന്ത്യയിലെ മുൻനിര ഓൺലൈൻ കമ്പനിയായി ഫ്ലിപ്പ്കാർട്ട് മാറി.ഏറ്റെടുക്കൽ പൂർത്തിയായതോടെ സച്ചിൻ ബൻസാൽ കമ്പനിയിൽ നിന്നും പിന്മാറും.വാൾമാർട്ടിന്‍റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. ഫ്ളിപ്കാർട്ടിന് കൂടുതൽ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാൾമാർട്ടിന് ഇന്ത്യൻ വിപണിയിൽ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.

കർണാടക തിരഞ്ഞെടുപ്പ്;ഇന്ന് കൊട്ടിക്കലാശം

keralanews karnataka assembly election public advertising will end today

ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്.തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കും.ശനിയാഴ്ചയാണ് കർണാടകത്തിലെ 223 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണത്തിനാണ് കർണാടക ഇത്തവണ സാക്ഷ്യം വഹിച്ചത്.ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ നിലവിലെ ഭരണ കക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരാണ് മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനു കർണാടകയിൽ നേതൃത്വം നൽകിയത്. കോൺഗ്രസിൽനിന്നു അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 21 റാലികളെയാണ് കർണാടകയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി തുടങ്ങി നിരവധി പ്രമുഖർ ബിജെപിക്കായി പ്രചാരണത്തിന് കർണാടകയിൽ എത്തിയിരുന്നു.ശക്തമായ പ്രചാരണ പരിപാടികളാണ് കോൺഗ്രസ്സും കർണാടകയിൽ സംഘടിപ്പിച്ചത്.രാഹുല്‍ഗാന്ധി 30 ദിവസമാണ് കർണാടകയിൽ പ്രചാരണത്തിനായി ചെലവിട്ടത്. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകയിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രചാരണങ്ങൾക്കായി കർണാടകയിൽ എത്തി.

ഹൈ ഹീൽഡ് ചെരിപ്പ് ധരിച്ച് കല്യാണത്തിനെത്തിയ മാതാവിന് ബാലൻസ് നഷ്ട്ടപ്പെട്ടു;കയ്യിലിരുന്ന കുഞ്ഞ് താഴെ വീണ് മരിച്ചു

keralanews mother wearing high heeled chappal lost her balance and her baby fell down from her hand and died

മുംബൈ:കല്യാണ ചടങ്ങിന് ഹൈ ഹീൽഡ് ചെരുപ്പ് ധരിച്ചെത്തിയ മാതാവിന് സ്റ്റെപ് ഇറങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു മരിച്ചു.ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് കുഞ്ഞ് താഴേക്ക് വീണത്.വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ഒന്നാം നിലയിലെ ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു കുട്ടിയുടെ മാതാവ് ഫെമിദയും ഭർത്താവ്.പെട്ടെന്ന് ബാലൻസ് നഷ്ട്ടപ്പെട്ട ഫെമിദയുടെ കയ്യിൽ നിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.രക്തത്തിൽ കുളിച്ച കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരിയും പൊടിക്കാറ്റും;48 മണിക്കൂർ ജാഗ്രതാ നിർദേശം

keralanews heavy dust storm and rain in north india 48 hours alert

ലക്‌നൗ:കനത്ത പൊടിക്കാറ്റിനെയും പേമാരിയെയും തുടർന്ന് ഉത്തരേന്ത്യയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.അടുത്ത 48 മണിക്കൂർ കൂടി സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. പൊടിക്കാറ്റിലും പേമാരിയിലും ഉത്തർപ്രദേശ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 115 പേർ മരിച്ചു.ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഉത്തർപ്രദേശ്, രാജസ്ഥാൻ,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം.പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.ചൂട് മൂലമുള്ള മരണത്തിനു പുറമെയാണ് അപ്രതീക്ഷിതമായി എത്തിയ മഴയും പൊടിക്കാറ്റും മരണം വിതച്ചത്.ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു.വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ സാധാരണ നിലയിലായെങ്കിലും ഇനിയും മഴയും പൊടിക്കാറ്റും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ പാക്കിസ്ഥാനിൽ ജമ്മു-കാഷ്മീരിനോടു ചേർന്നു രൂപംകൊണ്ട ന്യൂനമർദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയിൽ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.

ബീഹാറിൽ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേർ മരിച്ചു

keralanews 27 killed as fire breaks out in a bus after accident in bihar

പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചെമ്പാരൻ ജില്ലയിൽ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 27 യാത്രക്കാർ മരിച്ചു.വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മോത്തിഹാരിയിലെ ബെൽവയിൽ ദേശീയ പാത 28 ൽ ആയിരുന്നു അപകടം. മുസാഫർപുരിൽനിന്നും ഡൽഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ്സിന്‌ മുന്നിലേക്ക് കയറിവന്ന ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റോഡിൽനിന്നും തെന്നിമാറിയ ബസ് കീഴ്‌മേല്‍മറിയുകയായിരുന്നു. ഉടൻതന്നെ തീപിടിച്ചു കത്തുകയും ചെയ്തു. ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം യാത്രക്കാരും മുസാഫർപുരിൽനിന്നുള്ളവരായിരുന്നു.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മറിഞ്ഞ ഉടൻ തന്നെ ബസ്സിന്‌ തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.

ശക്തമായ പൊടിക്കാറ്റിൽ രാജസ്ഥാനിൽ 27 പേരും യുപിയിൽ 45 പേരും മരിച്ചു

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 100

ജയ്‌പൂർ:രാജസ്ഥാനിൽ ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ 27 പേർ മരിച്ചു.100 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.അൽവാർ,ധോൽപൂർ,ഭരത്പൂർ എന്നെ ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ പൊടിക്കാറ്റിന് തുടർന്ന് ഇവിടെ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ തകർന്നു.ഭരത്പൂരിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവിടെ 11 പേർ മരിക്കുകയും ചെയ്തു.ഉത്തർപ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേർ മരിച്ചു.അപകടത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലകളിൽ എത്തിക്കാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് കൂടുതൽ പേർ മരിച്ചത്, 36 പേർ. ബിജ്നൂറിൽ മൂന്ന് പേരും സഹാരൻപുരിൽ രണ്ട് പേരും മരിച്ചു. ബറേലി, മോറാദാബാദ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.