ശ്രീനഗർ: ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിസഭയിൽ നിന്ന് ബിജെപി മന്ത്രിമാർ രാജിവെച്ചു.പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. കാഷ്മീരിൽ ഭീകരവാദവും കലാപവും വർധിച്ച് വരുകയാണ്. മൗലീകാവകാശങ്ങൾ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും മാധവ് കൂട്ടിച്ചേർത്തു. കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കാഷ്മീരിലെ 89 അംഗ നിയമസഭയിൽ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം അംഗങ്ങളുണ്ട്.അതേസമയം ബിജെപി പിന്തുണ പിൻവലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി രാജിവെച്ചു. മുഫ്തി ഗവർണർ എന്‍.എന്‍.വോറയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി അറിയിച്ചു.കേവല ഭൂരിപക്ഷമായ 45 സീറ്റ് ആർക്കും ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർ ഭരണത്തിനാണ് സാധ്യത തെളിയുന്നത്. പിഡിപിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.കാഷ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് പിഡിപിക്ക് പിന്തുണ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ നയിച്ചത്. റമസാൻ മാസത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വെടിനിർത്തൽ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പിഡിപി ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വൈകിയെത്തിയ യാത്രക്കാരൻ പിടിയിൽ
ജയ്‌പൂർ:ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെന്ന് വ്യാജസന്ദേശം നൽകിയ യാത്രക്കാരൻ പിടിയിൽ.സമയത്ത് എത്തിച്ചേരാന്‍ കഴിയില്ലെന്ന് കരുതിയാണ് ഇയാൾ വ്യാജസന്ദേശം നൽകിയത്.സംഭവവുമായി ബന്ധപ്പെട്ട് ജയ്പുരില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന നൃത്തസംവിധായകനാണ് പോലീസ് പിടിയിലായത്.പുലർച്ചെ അഞ്ചരമണിയോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോൾസെന്ററിൽ വിളിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.ബോംബ് ഭീഷണി വിശകലന സമിതി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയതോടെ വിമാന സര്‍വീസ് ഉടന്‍ തന്നെ സാധാരണ നിലയിലായി.വിമാനം പുറപ്പെടുന്നതിന് മുൻപ് എത്താന്‍ കഴിയാതിരുന്ന മോഹിത് കുമാര്‍ തങ്ക് എന്ന യാത്രക്കാരനെ കമ്പനി നേരിട്ട് വിളിച്ച് തൊട്ടടുത്ത വിമാനത്തില്‍ യാത്ര ഉറപ്പു നല്‍കി. ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ താനാണ് ബോംബ് ഭീഷണിക്ക് പിന്നില്‍ എന്ന് തുറന്നു പറയുകയായിരുന്നു. റിയാലിറ്റി ഷോകള്‍ക്കും മറ്റും നൃത്തസംവിധാനം ചെയ്യുന്നയാളാണ് താനെന്ന് തങ്ക് പോലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
മെര്‍സിഡീസിന്റെ മൂന്നു ഡോര്‍ ‘എഎംജി S63 കൂപ്പെ’ ഇന്ത്യയിൽ വിപണിയിൽ പുറത്തിറങ്ങി
ഡൽഹി:മെര്‍സിഡീസിന്റെ മൂന്നു ഡോര്‍ എഎംജി S63 കൂപ്പെ ഇന്ത്യൻ വിപണിയിൽ എത്തി.2.55 കോടി രൂപയാണ് S63 കൂപ്പെയുടെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.മൂന്നര സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ കൂപ്പേയ്ക്ക് കഴിയും.300 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.പുതിയ എഎംജി മോഡലുകളില്‍ കണ്ടുവരുന്ന കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലാണ് എഎംജി S63 കൂപ്പെയില്‍. വലുപ്പമേറിയ ബോണറ്റും ഫെന്‍ഡറുകളും S63 കൂപ്പെയുടെ എഎംജി പാരമ്ബര്യം വെളിപ്പെടുത്തും. മൂന്നു ഡോറായിട്ടു കൂടി മോഡലിന്റെ വശങ്ങള്‍ക്ക് നീളം താരതമ്യേന കൂടുതലാണ്.4.0 ലിറ്റര്‍ ബൈ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് S63 എഎംജി കൂപ്പെ ഒരുങ്ങുന്നത്. എഞ്ചിന് 610 bhp കരുത്തും 900 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്ബതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് മള്‍ട്ടി ക്ലച്ച് ട്രാന്‍സ്മിഷന്‍ മുഖേന നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും.20 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് S63 കൂപ്പെയുടെ ഒരുക്കം. എന്നത്തേയും പോലെ അത്യാധുനിക സാങ്കേതികതയും ആഢംബരവും പുതിയ മോഡലിന്റെ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന നാപ്പ ലെതര്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മാണം. ആംബിയന്റ് ലൈറ്റിംഗ് സംവിധാനത്തില്‍ 64 നിറങ്ങളാണ് ഒരുങ്ങുന്നത്. ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനം, 12 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് കൂള്‍ഡ് മസാജിംഗ് സീറ്റുകള്‍, ചില്ലര്‍ ബോക്‌സ് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. മെര്‍സിഡീസ് മീ മൊബൈല്‍ ആപ്പ് മുഖേന റിമോട്ടോര്‍ സ്റ്റാര്‍ട്ട് സജ്ജീകരണവും കാറില്‍ ലഭ്യമാണ്.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് തന്റെ മതത്തെ രക്ഷിക്കാനെന്ന് പ്രതിയുടെ കുറ്റസമ്മതം
ബെംഗളൂരു:തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം.കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം.’ആരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് തന്നെ ചിലര്‍ കൊലയ്ക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് ആണെന്ന് മനസ്സിലായത്.’ അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് പരശുറാം കുറ്റസമ്മതം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ മൂന്നിന് തന്നെ ബെംഗളൂരുവില്‍ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നൽകുകയും ചെയ്തു.ബെംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിച്ചു.ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമയത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഊട്ടിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു
ഊട്ടി:ഊട്ടിയിൽ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു.ഊട്ടി-കൂനൂർ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഊട്ടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് വരികയായിരിക്കുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു.
കർണാടക ജയനഗർ തിരഞ്ഞെടുപ്പ്;കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്‌ഡി വിജയിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയക്കൊടി. ബിജെപിയുടെ ബി എന്‍ പ്രഹ്ലാദിനെ 5000ല്‍ അധികം വോട്ടുകള്‍ക്ക് പിന്തള്ളി കോൺഗ്രസിന്റെ സൗമ്യ റെഡ്ഢി വിജയിച്ചു.സൗമ്യ റെഡ്ഡി 53151 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് 48302 വോട്ടുകള്‍ മാത്രമാണ് നേടിയത്. വോട്ടണ്ണെല്ലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.ബിജെപിയുടെ സിറ്റിംഗ് എംഎൽഎയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയ കുമാറിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസ്- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ ജയനഗറിലെ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. കോണ്‍ഗ്രസ് വിജയം നേടിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി.
കർണാടക ജയനഗർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു
ബെംഗളൂരു:ബംഗളുരു: കർണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.റിപ്പോർട്ട് അനുസരിച്ച് കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുകയാണ്. വോട്ടെണ്ണല്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.ബിഎന്‍ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി.മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടർന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉടലെടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയനഗറില്‍ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.നേരത്ത ആര്‍ആര്‍ നഗറിൽ നടന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയായിരുന്നു. ഇത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമെന്ന് വിലയിരുത്തിയും സഖ്യത്തിന്റെ സുഗമമായ മുന്നോട്ട് പോക്ക് സാധ്യമാക്കുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്കാൻ ജെഡിഎസ് തീരുമാനിച്ചത്.ഇതിന്റെ ഫലമായി ജയനഗറിലെ സ്ഥാനാർത്ഥിയെ ജെഡിഎസ് പിൻവലിച്ചിരുന്നു.
യു പിയിൽ ബസ്സപകടത്തിൽ 17 പേർ മരിച്ചു
ലക്‌നൗ:ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ഇന്ന് രാവിലെയുണ്ടായ ബസ്സപകടത്തിൽ 17 യാത്രക്കാർ മരിച്ചു.35 പേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ വന്ന സ്വകാര്യബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽനിന്നും ഉത്തർപ്രദേശിലെ ഫറുഖാബാദിലേക്ക് വരികയായിരുന്ന വോൾവോ ബസാണ് അപകത്തിൽപ്പെട്ടത്. ഏകദേശം 80 മുതൽ 90 പേർ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാർ പറഞ്ഞു. ബസ് നിറുത്താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവർ അനുസരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു.
ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ;ഇന്ത്യക്ക് കിരീടം
മുംബൈ:ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്.ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.രണ്ടു ഗോളുകളും പിറന്നത് ഛേത്രിയുടെ ബൂട്ടില്‍ നിന്ന്.ടൂർണമെന്‍റിൽ എട്ട് ഗോളുമായി ഛേത്രി ടോപ് സ്കോററായി.ഇതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. ആദ്യ മിനിറ്റുകളില്‍ കെനിയയുടെ മുന്നേറ്റമായിരുന്നു.എന്നാല്‍ എട്ടാം മിനിറ്റില്‍ ഛേത്രിയെ വീഴ്‍ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് തൊടുക്കാന്‍ നിയോഗിക്കപ്പെട്ട അനിരുഥ് ഥാപ്പ തൊടുത്ത പന്ത് ഗോള്‍വലയിലേക്ക് തിരിച്ചുവിട്ട് ഗാലറിയെ അലകടലാക്കി ഛേത്രി.ആദ്യ ഗോള്‍ വീണതോടെ പ്രതിരോധത്തിലൂന്നിയും ഇടക്ക് ആക്രമിച്ചും ആഫ്രിക്കന്‍ കരുത്തര്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ മുപ്പതാം മിനിറ്റില്‍ കെനിയക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് ഛേത്രിയുടെ രണ്ടാം ഗോള്‍. സന്തോഷ് ജിങ്കന്‍ നീട്ടിനല്‍കിയ പന്ത് നെഞ്ചില്‍ സ്വീകരിച്ച് ഇടംകാലില്‍ കൊരുത്ത് ഛേത്രി കെനിയയുടെ വലയില്‍ നിക്ഷേപിച്ചു. പിന്നീടങ്ങോട്ട് തിരിച്ചടിക്കാന്‍ കെനിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് ആശുപത്രിയിൽ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.നിരവധി പ്രമുഖർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.ഇന്നലെ വൈകുന്നേരത്തോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദേഹത്തെ സന്ദര്‍ശിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശുപത്രിയിലെത്തി.വാജ്പേയിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഡോക്ടര്‍മാരോട് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. ഏകദേശം 50 മിനിട്ടോളം എയിംസില്‍ ചിലവഴിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. സാധാരണ പരിശോധനകളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ് മീഡിയ പ്രോട്ടോക്കോള്‍ ഡിവിഷന്‍ മേധാവി ആരതി വിജ് പറഞ്ഞു.എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാജ്‌പേയിയെ പരിചരിക്കുന്നത്.