ന്യൂഡൽഹി:കൈലാഷ് മാനസസരോവർ യാത്രയ്‌ക്കെത്തിയ ആയിരത്തോളം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു.ഇവരിൽ 40 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ മഞ്ഞുമലയിൽ ഉരുൾപൊട്ടലുണ്ടായതാണ് യാത്രയ്ക്ക് തടസ്സമായത്.നേപ്പാളിന്റെ സഹായത്തോടെ തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ 290 പേരും കര്‍ണാടകക്കാരാണ്. കര്‍ണാടകയില്‍ നിന്നുള്ള 290 തീര്‍ഥയാത്രികരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചൈന അതിര്‍ത്തിയിലും നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 മലയാളി തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കേരള സര്‍ക്കാരിന് ലഭിച്ച വിവരമനുസരിച്ച് 36 പേര്‍ ചൈന അതിര്‍ത്തിയിലെ ഹില്‍സയിലും നാലുപേര്‍ നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്.
ഇപ്പോൾ നിങ്ങൾക്ക് ആധാർ അടിസ്ഥാനമാക്കി ഇ-പാനിന് അപേക്ഷിക്കാം
ന്യൂഡൽഹി:ഇ-പാനിന് അപേക്ഷിക്കുന്നതിനായി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ഒരു പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നു.ഈ സൗകര്യം ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ പോർട്ടലിൽ പ്രവേശിച്ച് സൗജന്യമായി ഇ-പാൻ അപേക്ഷ സമർപ്പിക്കാം.ഇതിലൂടെ ഡിപ്പാർട്മെന്റുമായുള്ള ഇടപെടൽ കുറച്ചു കൊണ്ട് നികുതിദായകർക്ക് എളുപ്പത്തിൽ പാൻ നമ്പർ നേടിയെടുക്കാം.വ്യക്തിഗത നികുതിദായകർക്കാണ് ഈ സൗകര്യം ലഭ്യമാവുക.ഹിന്ദു കൂട്ടുകുടുംബങ്ങൾ,സ്ഥാപനങ്ങൾ,ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല.സാധുതയുള്ള ആധാർ കൈവശമുള്ളവർക്ക് പരിമിത കാലയളവിലേക്കാണ് ഈ സൗകര്യം ലഭ്യമാകുക.ഇ-പാൻ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളൊന്നും സമർപ്പിക്കേണ്ടതില്ല.നമ്മൾ നൽകുന്ന ആധാറിലെ വിവരങ്ങളാണ് പാൻ കാർഡിനായി ഉപയോഗിക്കുക.ആധാറിലുള്ള പേര്,ജനന തീയതി,ലിംഗം,മൊബൈൽ നമ്പർ,മേൽവിലാസം എന്നിവതന്നെയാകും പാൻ കാർഡിലും ഉണ്ടാകുക.അതുകൊണ്ടു തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണം.ഇതോടൊപ്പം ഇൻകം ടാക്സ് ഡിപ്പാർട്മെറ്റിന്റെ പോർട്ടലിൽ വെള്ളപേപ്പറിൽ നമ്മുടെ സിഗ്നേച്ചർ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുകയും വേണം. അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ഒരു 15 അക്ക അക്നൊളേജ്‌മെൻറ് നമ്പർ നമ്മൾ അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലോ ഇ മെയിൽ ഐഡിയിലേക്കോ അയക്കുകയും ചെയ്യും.www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാൻ കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്.
ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ പത്തുപേര്‍ തൂങ്ങി മരിച്ച നിലയിലാണ്. ഇവരുടെ കണ്ണുകള്‍ കെട്ടിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം മാത്രം തറയില്‍ കിടന്ന നിലയിലാണ് കണ്ടെടുത്തിട്ടുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
ആധാർ-പാൻ ബന്ധിപ്പിക്കൽ തീയതി അടുത്ത വർഷം മാർച്ച് വരെ നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് സമയപരിധി നീട്ടിനല്‍കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ബന്ധിപ്പിക്കല്‍ കാലാവധി നീട്ടിനല്‍കുന്നത്.നികുതിദാതാക്കള്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനൊപ്പം ആധാര്‍ നമ്പർ കൂടി ചേര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. എല്ലാവരും പാന്‍ കാര്‍ഡ് എടുക്കണമെന്നും നിയമമുണ്ടാക്കി. പാന്‍ കാര്‍ഡ് ഉള്ളവര്‍ ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആധാര്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.മേയില്‍ ആധാര്‍ കേസുകളില്‍ വാദം അവസാനിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല.
പാസ്പോർട്ട് അപേക്ഷകൾ ഇനി മുതൽ മൊബൈൽ വഴിയും;’പാസ്‌പോര്‍ട്ട് സേവ’ ആപ്പ് പുറത്തിറക്കി
ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷകൾ നൽകുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പുറത്തിറക്കി. ‘പാസ്‌പോര്‍ട്ട് സേവ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സുഗമമായി സമര്‍പ്പിക്കാന്‍ കഴിയും.ആപ്പ് വഴി സമര്‍പ്പിച്ച മേല്‍വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. പിന്നീട് ഈ വിലാസത്തിലാവും പാസ്പോര്‍ട്ട് എത്തുക. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പാസ്‌പോര്‍ട്ട് നടപടികള്‍ ലളിതമാകുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു.അതേസമയം, പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതം മാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈയിൽ കനത്ത മഴ;അഞ്ചുപേർ മരിച്ചു
മഹാരാഷ്ട്ര: മുംബൈയില്‍ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടം.അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു. റെയില്‍,റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. കനത്ത മഴയില്‍ ബഹുനില അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മതില്‍ തകര്‍ന്നുവീണു. ആളപായമില്ലെങ്കിലും നിരവധി ആഡംബര വാഹനങ്ങള്‍ മണ്ണിനടിയില്‍ ആയി. പാര്‍ക്കിങ് ഏരിയയ്ക്ക് സമീപമുള്ള റോഡ് തകര്‍ന്നതോടെയാണ് സംഭവം തുടങ്ങിയത്. റോഡ് തകര്‍ന്ന് താഴ്ന്നതോടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റോഡ് തര്‍ന്നുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം കാറുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. അപ്പാര്‍ട്ട്മെന്റിലെ ആളുകളെ കെട്ടിടം തകരാനുള്ള സാധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചു.മഴ തുടരുന്നതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ മലബാര്‍ ഹില്‍, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദര്‍ ടി.ടി, കബൂര്‍ഖന, കിംഗ് സര്‍ക്കിള്‍, സാന്റാക്രൂസ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അടുത്ത 12 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയറിയിച്ചു.
ഗുജറാത്തിലെ സ്കൂൾ ശുചിമുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സീനിയർ വിദ്യാർത്ഥി പിടിയിൽ
വഡോദര:ഗുജറാത്തിലെ സ്കൂൾ ശുചിമുറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ സ്കൂളിലെ തന്നെ സീനിയർ വിദ്യാർത്ഥി പിടിയിൽ.വെള്ളിയാഴ്ചയാണ് ഗുജറാത്തിലെ ബാരണ്‍പോരയിലുള്ള സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവ് തദ്വിയെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ 10ലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.ഇതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ദക്ഷിണഗുജറാത്തിലെ വസതിയില്‍ നിന്നും കൃത്യം നടത്തിയ 17കാരനെ പോലീസ് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തതായി പോലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊല്ലപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാര്‍ഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി. പതിനേഴുകാരനായ കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പുരുഷന്മാർക്ക് നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു
തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കാന്‍ ഒരു ആഗോള ഹെല്‍പ്പലൈന്‍.ഇരയായ പുരുഷന്മാരുടെ കൂട്ടായ്മ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണ സമിതി എന്ന സംഘടനയാണ്. മലയാളമടക്കം രാജ്യത്തെ ഒന്‍പത് ഭാഷകളിലായി പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഹെല്‍പ്പ്‌ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും.എല്ലാ ദിവസവും 24 മണിക്കൂറും ഈ ഹെല്‍പ്പ്‌ലൈന്റെ സേവനം ലഭിക്കും. ഹെല്‍പ്ലൈന്‍ നമ്പറിൽ വിളിച്ച് 9 എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി ലഭിക്കും.ഏഴുപേരാണ് ഇതിനായി സംസ്ഥാനത്തുള്ളത്. ഇതിലൂടെ നല്‍കുന്ന പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാവനവും ഏര്‍പ്പെടുത്തിയിട്ടുണ്.പുരുഷന്മാര്‍ക്ക് അര്‍ഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്‍കുകയാണ് ഹെല്‍പ്പ്‌ലൈനിന്റെ ലക്ഷ്യം.എന്നാല്‍ പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടാല്‍ മാത്രമാണ് സഹായം അനുവദിക്കുക. ഇത്തരത്തില്‍ ഇതിനോടകം ഒന്നരലക്ഷത്തോളം ആളുകളുടെ ഫോണ്‍ കോളുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി രാജ്യവ്യാപകമായി 50ലേറെ പുരുഷസന്നദ്ധ സംഘടനകളുണ്ട്.ഹെല്‍പ്‌ലൈന്റെ നമ്പർ: 8882498498.
രാജ്യത്തെ എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി ആയി നിജപ്പെടുത്താൻ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്തെ എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിഫാള്‍ട്ട് സെറ്റിങ്ങ് 24 ഡിഗ്രി സെല്‍ഷ്യസാക്കുന്നത് പരിഗണിക്കുമെന്ന് ഊര്‍ജ മന്ത്രി ആര്‍കെ സിങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എസി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഊര്‍ജ്ജത്തിന്‍റെ അളവ് കുറയ്ക്കാനാണ് ഈ പദ്ധതി കൊണ്ടുവരുന്നത്.പുതിയ നിബന്ധന നടപ്പിലായാൽ പരിസ്ഥിതിക്ക് ദോഷമായ ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നത് കുറയ്ക്കാൻ സാധിക്കും.ഇപ്പോൾ പലയിടത്തും എ സികൾ പ്രവർത്തിക്കുന്നത് 18 മുതൽ 21 ഡിഗ്രി സെൽഷ്യസിലാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകും.പൊതുജനങ്ങളിൽ അഭിപ്രായ സർവ്വേ നടത്തിയതിനു ശേഷം നിബന്ധന പ്രവർത്തികമാക്കാനാണ് തീരുമാനം.
ഇന്ന് അന്താരാഷ്ട്ര യോഗാദിനം;ഡെറാഡൂണിലെ യോഗപരിപാടികൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും
ഡെറാഡൂണ്‍: നാലാമത് അന്താരാഷ്ട്രയോഗാദിനം ആചരിക്കാന്‍ രാജ്യം ഒരുങ്ങി. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രിയെത്തുക. അൻപതിനായിരത്തിൽ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡെറാഡൂണ്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊടും വനത്തിലാണ് 450 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന വനഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. കുരങ്ങും,പാമ്ബും മറ്റ് വന്യജീവികളും ധാരാളമുള്ള വനമേഖലയാണിത്. യോഗാദിനാചരണത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിഎഫ്‌ഒ രാജീവ് ദിമാന്‍ പറഞ്ഞു. യോഗാ ദിനാചരണത്തിന് എത്തിച്ചേരേണ്ടവര്‍ക്കായി പ്രത്യേകം ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. 2014 സെപ്‌റ്റംബര്‍ 14-ന് യു.എന്‍ സമ്മേളന വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം അവതരിപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ പ്രാധാന്യത്തോടെയാണ് യോഗാദിനം ആചരിക്കുന്നത്.