ന്യൂഡല്‍ഹി:ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നൽകുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം.നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍മാത്രമാണ് രേഖപ്പെടുത്താറുള്ളത്.സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
മോക് ഡ്രില്ലിനിടെ അപകടം;കോയമ്പത്തൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു
കോയമ്പത്തൂർ:അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാന്‍ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.കോവൈ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയപ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടാന്‍ മടിച്ച് നില്‍ക്കുകയും പരിശീലകന്‍ തള്ളിയിടുകയുമായിരുന്നു. കെട്ടിടത്തിന് താഴെ മറ്റു കുട്ടികൾ പിടിച്ചു നിൽക്കുന്ന വലയിലേക്കാണ് ചാടേണ്ടിയിരുന്നത്.താഴേക്ക് ചാടുമ്പോൾ പെൺകുട്ടിയുടെ തല കെട്ടിടത്തിന്റെ സൺഷേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടാൻ മടിക്കുന്നതും പരിശീലകൻ പിന്നിൽ നിന്നും തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ നടന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു.എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ദുരന്ത നിവാരണ ഏജൻസി പ്രതികരിച്ചു.
ആന്ധ്രയിലെ ഫാക്റ്ററിയിൽ വിഷവാതകം ചോർന്ന് ആറു തൊഴിലാളികൾ മരിച്ചു;അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്:ആന്ധ്രാപ്രേദശിലെ അനന്തപൂര്‍ ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായി വിഷവാതക ചോര്‍ച്ചയില്‍ ആറുതൊഴിലാളികള്‍ മരിച്ചു.രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ചും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി അശോക് കുമാര്‍ പറഞ്ഞു. പ്ലാന്റില്‍ ‘റീ ഹീറ്റിങ്’ പ്രക്രിയക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണിത്.
ഭക്ഷ്യവിഷബാധയെ തുടർന്ന് ഡൽഹിയിൽ 26 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ഭക്ഷ്യവിഷബാധയെ തുടർന്ന് ഡൽഹിയിൽ 26 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നരേല പ്രദേശത്തെ സർക്കാർ സ്കൂളിൽ നിന്നും ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ സത്യാവാടി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ചില കുട്ടികളെ പ്രധാ ശുശ്രൂഷ നൽകി വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
നിർഭയ കൊലക്കേസ്;പ്രതികൾക്ക് തൂക്കുമരം തന്നെ;പുനഃപരിശോധനാ ഹർജികൾ തള്ളി
ന്യൂഡൽഹി:ഡൽഹിയിൽ നിർഭയ കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് തൂക്കുമരം തന്നെ ലഭിക്കും.കേസിലെ നാല് പ്രതികളിൽ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി.പ്രതികളായ മുകേഷ്(29),പവൻ ഗുപ്ത(22),വിനയ് ശർമ്മ(23) എന്നിവർ സമർപ്പിച്ച പുനഃ പരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.ഈ വിധിക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു.നാലാമത്തെ പ്രതിയായ അക്ഷയ് കുമാർ സിങ്ങും(31) പുനഃപരിശോധ ഹർജി നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു. അതേസമയം സുപ്രീം കോടതി ഹർജി തള്ളിയതോടെ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മുൻപിൽ രക്ഷപ്പെടാനുള്ള സാധ്യത മങ്ങി.തിരുത്തൽ ഹർജി നൽകുകയാണ് ഇനി ആകെയുള്ള നടപടി.എന്നാൽ ഇത് പരിഗണിക്കാൻ സാധ്യത കുറവാണ്.രാഷ്ട്രപതിക്ക് ദയാഹർജി നൽകുകയാണ് പിന്നീടുള്ള ഏക മാർഗം.വിധി പുനഃപരിശോധിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ പ്രതികൾക്ക് സാധിച്ചിട്ടില്ല എന്ന് കാണിച്ചാണ് ഹർജി തള്ളിയത്.കേസുമായി ബന്ധപ്പെട്ട സമർപ്പിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിക്കുന്ന സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കുക.നിർഭയ കേസിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്.
തായ് ഗുഹയിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ച് കോച്ചിന്റെ കത്ത്
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ടിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലകന്റെ എഴുതിയ കത്ത് തായ് നേവി പുറത്ത് വിട്ടു.കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമചോദിച്ചുകൊണ്ടുള്ള 25കാരന്‍ പരിശീലകന്റെ കത്താണ് പുറത്തെത്തിയത്. ‘എല്ലാ മാതാപിതാക്കളോടും, എല്ലാ കുട്ടികളും ഇപ്പോഴും സുരക്ഷിതരാണ്. ഇവര്‍ക്ക് കഴിയുന്നതില്‍ ഏറ്റവും നല്ല സുരക്ഷ താന്‍ ഒരുക്കും.എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, മാത്രമല്ല മാതാപിതാക്കളോട് താന്‍ ക്ഷമ ചോദിക്കുന്നു’. പരിശീലകനായ എക്കപോള്‍ ഛന്ദവോംഗ് കത്തില്‍ കുറിച്ചു. 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടിളാണ് പരിശീലകനൊപ്പം ഗുഹയില്‍ അകപ്പെട്ടിരിക്കുന്നത്.ഇവരെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തായ്‌ലണ്ട് സേന. ലോകം മുഴുവന്‍ ഇവര്‍ക്കായി പ്രാര്‍ത്ഥനയിലാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് പുതിയ വിവരം.കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുഹയിലെ ഓക്സിജന്റെ അളവ് കുറയാനുള്ള സാധ്യതയും അതിശക്തമായ മഴക്കുള്ള സാധ്യതയും രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഗുഹയിെല വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നതു മൂലം ജലനിലരപ്പ് വീണ്ടും ഉയരുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
സുനന്ദ പുഷ്ക്കർ കേസ്;ശശി തരൂരിന് ഉപാധികളോടെ മുൻകൂർ ജാമ്യം
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ദില്ലി പാട്യാല ഹൗസ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ടിലും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്ന നിബന്ധനയിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് തരൂരെന്നും അതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് ജഡ്ജ് അരവിന്ദ് കുമാര്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്.ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശശി തരൂരിനെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റപത്രം ദില്ലി പ്രത്യേക കോടതി കഴിഞ്ഞ മാസം അംഗകരിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
തെലങ്കാനയിൽ പടക്കനിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 10 പേർ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ പടക്ക നിര്‍മ്മണ ശാലയുടെ ഗോഡൌണിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു.ബുധനാഴ്ച ഉച്ചയോടെ വാറങ്കൽ ജില്ലയിലുള്ള പടക്കനിർമ്മാണ ശാലയുടെ ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്.അപകടസമയത്ത് ഗോഡൌണില്‍ 15 പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് സ്ഫോടനം ഉണ്ടായത് എന്ന കാര്യം വ്യക്തമായിട്ടില്ല. ഗോഡൌണില്‍ തീ പടരുന്നതിനു മുന്‍പ് വലിയ സ്ഫോടന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മാനസസരോവർ;കുടുങ്ങിയ 104 പേരെ രക്ഷപ്പെടുത്തി;ഒരാൾ കൂടി മരിച്ചു
കാഠ്മണ്ഡു: കൈലാസ്- മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ 104 പേരെ രക്ഷപ്പെടുത്തി.സിമികോട്ടില്‍ നിന്നും നേപ്പാള്‍ ഗുഞ്ചിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. 7 വിമാനങ്ങളിലായാണ് ഇവരെ എത്തിച്ചത്. നേപ്പാള്‍ വ്യോമസേനയുടെ 11 വിമാനങ്ങളും ചെറു യാത്രാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.സിമികോട്ട്, ഹില്‍സ, ടിബറ്റന്‍ മേഖല എന്നിവിടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നു പോയ 1575 തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നത്. സിമികോട്ടില്‍ 525 പേരും ഹില്‍സയില്‍ 500ഉം ടിബറ്റന്‍ മേഖലയില്‍ 550 പേരുമാണ് ഉള്ളത് ഇതില്‍ നാൽപ്പതോളം മലയാളികളുമുണ്ട്. എന്നാൽ ആന്ധ്ര സ്വദേശിയായ ഒരു തീർത്ഥാടകൻ ഇന്ന് ഹിൽസയിൽ വെച്ച് മരിച്ചു.ഒരു മലയാളി വനിത ഇന്നലെ മരിച്ചിരുന്നു.
സുനന്ദ പുഷ്‌ക്കറിന്റെ മരണം;മുൻകൂർ ജാമ്യം തേടി ശശി തരൂർ കോടതിയിൽ
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം പി ശശിതരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹിയിലെ പാട്യാല കോടതിയെ സമീപിച്ചു ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ 10 ന് കോടതി പരിഗണിക്കും. തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപ്രതം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നാണ് തരൂരിന്റെ വാദം.2014 ജനുവരി 17 നു ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി തരൂരിനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുള്ളത്.