ബെംഗളുരൂ: കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കല്‍ബുര്‍ഗിയില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ‘ഇന്ധനവില എല്ലാദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഇന്ധനവിലയില്‍ കുറവു വരുത്താനാകുമെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ വിചാരിക്കുന്നത്.കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപവീതം കുറയ്ക്കാന്‍ തീരുമാനിച്ചതായി ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് കരുതുന്നു- കുമാരസ്വാമി പറഞ്ഞു.ആന്ധ്രാപ്രദേശും, പശ്ചിം ബംഗാളും രാജസ്ഥാനും നേരത്തെ ഇന്ധനവില കുറച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇന്ധനവില 90 കടന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം.
സച്ചിൻ ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിയുന്നു; ഐഎസ്എൽ ഓഹരികൾ വിറ്റത് സ്ഥിതീകരിച്ച് സച്ചിൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്‍റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോള്‍ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്‍റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 20 ശതമാനം ഓഹരികളാണു സച്ചിന്‍റെ കൈവശമുണ്ടായിരുന്നത്.വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോര്‍ട്ട്. ഗോള്‍ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍.
ബെംഗളൂരുവിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു
ബെംഗളൂരു: മാറത്തഹള്ളിയിലുണ്ടായ വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ ഉൾപ്പെടെ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് നാലിന് മാറത്തഹള്ളി ഔട്ടര്‍റിങ്ങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം ഉണ്ടായത്.കൊല്ലം ചവറ സ്വദേശികളായ കുട്ടന്‍തറ മേഴ്‌സി ജോസഫ് മോറിസ് (48), മകന്‍ ലെവിന്‍ (22) മേഴ്‌സിയുടെ ഭര്‍ത്താവ് ജോസഫിന്റെ സഹോദരി എല്‍സമ്മ (54) മുബൈംയില്‍ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബെംഗളൂരും മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് വന്നിടിക്കുകയായിരുന്നു. ലെവിനാണ് വാഹനം ഓടിച്ചിരുന്നത്. ജോസഫിന്റെ സഹോദരന്‍ ബേബിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്.വർഷങ്ങളായി ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ് ജോസഫും കുടുംബവും.
ആശ,അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലം വർധിപ്പിച്ചു
ന്യൂഡൽഹി:ആശ,അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലം വർധിപ്പിച്ചു.കേന്ദ്രസർക്കാരാണ് പ്രതിഫലത്തിൽ വർദ്ധന വരുത്തിയത്.പരിഷ്‌ക്കരിച്ച ശമ്പളം ഒക്ടോബറിൽ നിലവിൽ വരും.ആശ,അംഗൻവാടി വർക്കർമാരുമായും മിഡ്‌വൈഫറിമാരുമായും നടത്തിയ വീഡിയോ കോൺഫെറൻസിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വർധന പ്രഖ്യാപിച്ചത്.നിലവിൽ 3000 രൂപ പ്രതിഫലം വാങ്ങുന്ന അംഗൻവാടി വർക്കർമാരുടെ പ്രതിഫലം 4500 രൂപയായും 2200 രൂപ വാങ്ങുന്നവരുടെ പ്രതിഫലം 3500 രൂപയായും വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 1500 രൂപയിൽ നിന്നും 2250 രൂപയാക്കി.അതോടൊപ്പം കോമൺ ആപ്‌ളിക്കേഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ ഉപയോഗിച്ച് ജോലി ചെയ്യുന്ന വർക്കർമാർക്കും ഹെൽപ്പർമാർക്കും 250 രൂപ മുതൽ 500 രൂപ വരെ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.ആശ വർക്കർമാരുടെ ആനുകൂല്യം ഇരട്ടിയാക്കും.ഇവർക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന,പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നിവയിൽ നാലുലക്ഷം രൂപയുടെ ഇൻഷുറന്സും ഏർപ്പെടുത്തും.
തമിഴ്‌നാട് ഈ റോഡിലെ പടക്കനിർമ്മാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു
തെലങ്കാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 45 പേർ മരിച്ചു
ഹൈദരാബാദ്:തെലങ്കാനയിലെ കൊണ്ടഗാട്ടിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 45 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് 62 തീര്‍ഥാടകര്‍ തെലങ്കാന സര്‍ക്കാരിന്റെ ബസില്‍ ഉണ്ടായിരുന്നു.നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്.അപകടം നടന്ന ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരുടെ ശരീരങ്ങള്‍ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്യുകയും പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. ബസ്സിന്‍റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.28 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.
അവിഹിത ബന്ധമുണ്ടെന്ന് സംശയം;യുവാവ് ഭാര്യയുടെ തലയറുത്തു;അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബെംഗളൂരു:ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി. പിന്നീട് അറിത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കര്‍ണാടകയിലെ ചിക്കമംഗളൂരാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷ് ആണ് തന്നെ ചതിച്ച ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷും രൂപയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹം ആയിരുന്നു.രണ്ടുപേരും വ്യത്യസ്ത ജാതിക്കാരായിരുന്നതിനാൽ ബന്ധുക്കൾ ഇവരുടെ വിവാഹം അംഗീകരിച്ചില്ല.പിന്നീട് ടാക്സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞ രണ്ടാമത്തെ വര്‍ഷം രണ്ടുപേരുടെയും വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായി. കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുമ്പോഴായിരുന്നു രൂപയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പം തുടങ്ങിയത്.ദിവസ വേതനത്തില്‍ പ്ലാന്‍റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ എന്ന യുവാവുമായാണ് രൂപയ്ക്ക് അടുപ്പം ഉണ്ടായിരുന്നത്.ഇത് സതീഷ് വൈകിയാണ് അറിഞ്ഞത്. ഇതോടെ രൂപയും സതീഷും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായി.സുനിലിന് കൊടുക്കാന്‍ ഒരിക്കല്‍ രൂപ മൂന്ന് ലക്ഷം രൂപ ലോണെടുത്തെന്നും സതീഷ് ആരോപിച്ചു. ഇതോടെ അസ്വസ്ഥനായ സതീഷ് ഇരുവരേയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.ഭാര്യയുടെ തല അറുത്ത് മാറ്റിയശേഷം ഇയാള്‍ ആ തലയുമായി റോഡിലിറങ്ങി. ഭാര്യയെ താന്‍ കൊന്നതിന്‍റെ കാരണം വെളിപ്പെടത്തി. പിന്നീട് അറുത്ത് മാറ്റിയ തലയുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.തെറ്റ് ഏറ്റു പറഞ്ഞ സതീഷ് രൂപയുടെ മൃതദേഹം കിടക്കുന്ന സ്ഥലം പോലീസിന് കാണിച്ച് കൊടുത്തു. ഭാര്യയാണ് തെറ്റ് ചെയ്തതെന്നും അതിന് പ്രതികാരമായി അവളുടെ ജീവനെടുത്തതില്‍ തെറ്റൊന്നുമില്ലെന്നുമാണ് സതീഷിന്റെ വാദം.
ഇന്ധന വില കുറയ്ക്കാൻ കഴിയില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഇന്ധന വില കുറയ്ക്കാൻ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത്.ഇന്ധന വില കുറയ്ക്കുന്നത് ധനക്കമ്മി ഉയരാൻ കാരണമാകുമെന്നും ഇത് രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.നിലവിൽ രൂപയുടെ മൂല്യത്തിൽ റൊക്കോഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്.ഈ സാഹചര്യത്തിൽ വില കുറയ്ക്കുന്നത് പ്രയോഗികമല്ലെന്നും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു.തുടർച്ചയായ നാല്പത്തിയെട്ടാം ദിവസവും ഇന്ധന വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ രാജ്യമൊട്ടാകെ പ്രതിഷേധം കണക്കുന്നതിനിടെയാണ് വിലകുറയ്ക്കാനാകില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു
അൽമോറ:ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഉത്താരാഖണ്ഡിലെ മോഹൻറിക്ക് അടുത്ത് 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. മുപ്പത് പേരോളം ബസ്സില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഘാര്‍വാള്‍ മോട്ടോര്‍ ഓണേര്‍സ് യൂണിയന്റെ ബസാണ് ഭട്ട്‌റോജ്ഖാന്‍- ഭിക്കിയാസന്‍ പാതയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം
ന്യൂഡൽഹി:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം മൂന്നുമണി വരെയാണ് ബന്ദ്.ബന്ധുമായി സഹകരിക്കുമെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികൾ ഉറപ്പുനല്കിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.ഡീസല്‍, പെട്രോള്‍ എന്നിവയുടെ കേന്ദ്ര എക്സൈസ് തീരുവ കുറക്കുക, സംസ്ഥാന വാറ്റ് നികുതി കുറക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണയായി സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ധന വില നിയന്ത്രണം വിട്ട് കുതിക്കുമ്പോഴും നികുതി വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.ബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിനത്തില്‍ പതിനൊന്ന് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. നാലര വര്‍ഷത്തില്‍ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരവയില്‍ 211 ശതമാനവും, ഡീസലിന്റെ തീരുവയില്‍ 443 ശതമാനവും വര്‍ധനവുണ്ടായി. ഇന്ധന വില റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും ഈ കൊള്ള തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.