ബെംഗളൂരു:ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം.ബിജെപിയും സംഘപരിവാർ സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി കുടക്,ശ്രീരംഗപട്ടണം,ചിത്രദുർഗ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടകിൽ ടിപ്പു ജയന്തി പോരാട്ട സമിതി ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്.ഇതേ തുടർന്ന് ദ്രുതകർമ സേനയടക്കം വൻ പോലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.കേരളത്തിന്റെ അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേസമയം മൂന്നു ദിവസത്തേക്ക് ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരിക്കുന്നതിനാൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ആഘോഷങ്ങളിൽ പങ്കെടുക്കില്ല.
ഉപഭോക്താക്കൾക്ക് നിലവിലെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്ക് പകരം ചിപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.എം.വി കാർഡുകൾ നല്കാൻ ആർബിഐ നിർദേശം
മുംബൈ:രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം തട്ടുന്നത് വ്യാപകമായതോടെ ആധുനിക ചിപ്പോടു കൂടിയ നവീന കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.പുതിയതായി ഇറക്കിയ ഉത്തരവനുസരിച്ച് ഈ വര്‍ഷം ഡിസംബര്‍ 31 വരെ മാത്രമേ പഴയ കാര്‍ഡുകള്‍ക്ക് പ്രാബല്യമുണ്ടാകൂ. മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിക്കുന്ന ഇപ്പോഴത്തെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വിവരം ചോര്‍ത്തി തട്ടിപ്പ് നടക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. വരുന്ന ഡിസംബര്‍ 31ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.എം.വി കാര്‍ഡുകളിലേക്ക് മാറണമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.ഉത്തരവ് തദ്ദേശിയ കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമായിരിക്കും.കാര്‍ഡുകള്‍ക്ക് ഡിസംബറിനു ശേഷവും നിരവധി വര്‍ഷം കാലവധിയുണ്ടെങ്കിലും പുതിയ ഉത്തരവ് അനുസരിച്ച് ഉപഭോക്താക്കള്‍ അതത് ശാഖകളില്‍നിന്ന് പുതിയ കാര്‍ഡുകള്‍ മാറ്റി വാങ്ങേണ്ടിവരും. നിലവില്‍ പ്രാബല്യത്തിലുള്ള മാഗ്‌നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. വിവരങ്ങള്‍ ശേഖരിക്കുന്നത് ചിപ്പിലാണെങ്കില്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡിജിറ്റൽ പണമിടപാട് പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കും
ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.നിലവിലുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് പുറമെയാണിത്. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്.
കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി
ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി.മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി.മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം മികച്ച വിജയം നേടിയപ്പോള്‍ ശിവമോഗയില്‍ ബിജെപി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബെല്ലാരിയിൽ കോൺഗ്രസിലെ വി.എസ് ഉഗ്രപ്പ വൻ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്.ബിജെപിയിലെ ശക്തനായ നേതാവ് ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയെയാണ് ഉഗ്രപ്പ പരാജയപ്പെടുത്തിയത്.പതിനാലു വർഷമായി കൈയ്യടക്കിയിരുന്ന ബെല്ലാരി നഷ്ട്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം നേടാനായത്.ഇവിടെ ബിജെപി നേതാവ് ബി.സ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാമനാഗരിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ജാംഖണ്ഡിൽ കോൺഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡയും വിജയിച്ചു.കോൺഗ്രസ്-ജെഡിഎസ് സഖ്യം ആദ്യമായി ഒന്നിച്ചു മത്സരിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം.
വായുമലിനീകരണം രൂക്ഷം;ഡൽഹിയിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം
ന്യൂഡൽഹി:വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ദീപാവലിക്ക് ശേഷം മൂന്ന് ദിവസം സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ട്രക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്.ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
കർണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു;ആദ്യ ഫലസൂചനകൾ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലം
മൈസൂരു:കര്‍ണാടകയില്‍ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും അനുകൂലമാണ്. രണ്ടിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്ബോള്‍ മൂന്നിടത്ത് ജെഡിഎസും ലീഡ് ചെയ്യുന്നു.മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോണ്‍ഗ്രസ് 6000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെ.ഡി.എസുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; മാസ്ക് വെച്ച് പുറത്തിറങ്ങാൻ ജനങ്ങൾക്ക് കർശന നിർദേശം
ന്യൂഡൽഹി:വേലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. തിങ്കളാഴ്ച മുതലാണ് പുകമഞ്ഞ് നിറഞ്ഞ് ഡല്‍ഹി ആകപ്പാടെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത വിധം അന്തരീക്ഷ മലിനീകരണം കലുഷിതമായിരിക്കുന്നത്. പുറത്തിറങ്ങുമ്ബോള്‍ മാസ്ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച് ശനിയാഴ്ച തന്നെ പ്രവചിച്ചിരുന്നു.വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് വളരെ ഉയര്‍ന്നനിലയിലാണ്. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി.
ഉപഭോക്താക്കൾക്ക് ഇരുട്ടടി;പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി
ന്യൂഡൽഹി:ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് വില വര്‍ധിപ്പിച്ചത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു
മുംബൈ:അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു.അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.2017 ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്.വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് അദ്ദേഹം രാജിക്കത്ത് കൈമാറി. അനുപം ഖേറിന്‍റെ രാജി റാത്തോഡ് അംഗീകരിച്ചു. ഖേറിന്‍റെ സേവനത്തിന് റാത്തോഡ് നന്ദി പറയുകയും ചെയ്തു.അതേസമയം, ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍സ്ഥാനത്ത് ഇരിക്കാന്‍ സാധിച്ചത് വലിയെരു ബഹുമതിയായിട്ടാണ് കാണുന്നത്. ഈ കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിനോടൊപ്പം രാജി കത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. അനുപം ശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരിക്കെ അദ്ദേഹത്തിന്റെ ചില പ്രസ്താവന വിവാദമായിരുന്നു.നിലവില്‍ അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ ന്യൂ ആംസ്റ്റര്‍ഡാമിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് അനുപം ശേഖര്‍ ഇപ്പോഴുള്ളത്. ഇതിനാല്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ അധികം നില്‍ക്കാന്‍ സാധിക്കുകയില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജി നല്‍കിയിരിക്കുന്നത്.
എടിഎമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു
ന്യൂഡൽഹി:ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു.40000 രൂപവരെ പിന്‍വലിക്കാം എന്ന പരിധിയാണ് എസ്ബിഐ കുറച്ചത്. ഇന്നു മുതലാണ് ഇത് നടപ്പിലാകുക.ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇനി മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.എടിഎം തട്ടിപ്പുകളുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.