ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്;ഇന്ത്യ 622 റൺസിന്‌ ഡിക്ലയർ ചെയ്തു; പൂജാരയ്ക്കും ഋഷഭ് പന്തിനും സെഞ്ചുറി

keralanews fourth cricket test against australia india decleared for 622runs poojara and rishabh panth got century

സിഡ്‌നി:ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 622 എന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറി സ്വന്തമാക്കി ഔട്ടാവാതെ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 189 പന്തിൽ നിന്നും 159 റൺസെടുത്ത് ഋഷഭ് പന്ത് ഇന്ത്യയുടെ റണ്‍സ് 600 കടത്തുകയായിരുന്നു. 15 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് പന്തിന്റെ മിന്നും പ്രകടനം. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ഋഷഭ് പന്ത്.ഇന്ത്യന്‍ സ്കോര്‍ 418ല്‍ നില്‍ക്കുമ്പോഴായിരുന്നു പുജാരയുടെ വിക്കറ്റ് നഷ്ടമായത്.193 റണ്‍സെടുത്തായിരുന്നു പുജാര പുറത്തായത്.തുടര്‍ന്നു വന്ന രവീന്ദ്ര ജഡേജ പന്തുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ പെട്ടെന്ന് പടുത്തുയര്‍ത്തുകയായിരുന്നു. 114 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമായി 81 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.

രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു.ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും (23) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കും (18) തുടക്കം മുതലാക്കാനാവാതെപോയപ്പോള്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ രാഹുലിന് (ഒമ്പത്) ഈ ഇന്നിങ്‌സിലും കഴിഞ്ഞില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി അഗര്‍വാളിനൊപ്പം രാഹുല്‍ ഓപണിങ്ങിനെത്തി.ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ടുവട്ടം എഡ്ജ് ചെയ്ത രാഹുല്‍ ഹാസല്‍വുഡിന്റെ അടുത്ത ഓവറില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന് പിടികൊടുത്ത് മടങ്ങി.എന്നാല്‍, അഗര്‍വാളിന് പുജാര കൂട്ടത്തിയതോടെ കളി മാറി. പരമ്പരയിലുടനീളം പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഓസിസ് ബൗളിങ്ങിനെ ചെറുത്തുനിന്ന പുജാരയും അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ച അഗര്‍വാളും ഒത്തുചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി.

സ്‌കോര്‍ 126ലെത്തിയപ്പോള്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് അഗര്‍വാള്‍ മടങ്ങി. തുടര്‍ന്നെത്തിയ കോഹ്ലിക്കും അഞ്ചാം നമ്പറിലെത്തിയ രഹാനെക്കും എതിരെ ലെഗ്സ്റ്റമ്പ് ബൗളിങ് തന്ത്രമായിരുന്നു ഓസിസ് പുറത്തെടുത്തത്.മൂന്നാം വിക്കറ്റില്‍ പുജാര – കോഹ്‍ലി സഖ്യം 54ഉം നാലാം വിക്കറ്റില്‍ പുജാര രഹാനെ ജോടി 48ഉം റണ്‍സെടുത്തു. ഋഷഭ് പന്തും പുജാരയും കൂടെ 89 റണ്‍സെടുത്തപ്പോള്‍ പന്ത് ജഡേജയോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോഡിലേക്ക് ചേര്‍ത്തത് 204 റണ്‍സാണ്.രണ്ടാം ദിനം കളി തീരുമ്പോള്‍ പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സുമായി ഓസ്ട്രേലിയ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 19 റണ്‍സുമായി മാര്‍ക്കസ് ഹാരിസും അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.

ആ​ന്ധ്ര​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ നാ​ല് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

keralanews four engineering students died when car hits lorry in andra

ഹൈദരാബാദ്:ആന്ധ്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു.ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അപകടം നടന്നത്.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.അമിത വേഗത്തിലായിരുന്നു കാര്‍ ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. അപകടം പറ്റിയവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുവല്‍സരാഘോഷത്തിനായി വിജയവാഡയിലേക്ക്‌ പോയ കുട്ടികള്‍ ആണ്‌ മരിച്ചത്‌.

കാറിനു മുൻപിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ പത്തുപേർ മരിച്ചു

keralanews ten people in a family were killed when two truck hit the front and back of the car

ഗുജറാത്ത്:ഗുജറാത്തിലെ കച്ചിൽ കാറിനു മുൻപിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ പത്തുപേർ മരിച്ചു.ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.രണ്ട് ട്രക്കുകളുടെ ഇടയിൽപ്പെട്ട എസ്‌യുവി തകർന്നാണ് അപകടം.ഡിവൈഡറില്‍ തട്ടി തെന്നിമാറിയ ഒരു ട്രക്ക് അടുത്ത ലൈനിലേക്ക് കയറി എസ്‌യുവിയില്‍ ഇടിച്ചു. ഈ സമയം പിന്നില്‍ നിന്നുവന്ന ട്രക്ക് എസ്‌യുവിയുടെ പിറകിലും ഇടിച്ചു. രണ്ടു ട്രക്കുകളുടെ ഇടയില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ച പത്തു പേരും.

കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;ആറുപേർക്ക് പരിക്കേറ്റു

keralanews malayali youth died when car fell into a valley in kodaikanal

കൊടൈക്കനാൽ:കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊടൈകനാലിന് സമീപത്തുവെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ;രക്തം നൽകിയ യുവാവ് ജീവനൊടുക്കി

keralanews pregnant woman who receive blood affected hiv the youth who give blood committed suicide

ചെന്നൈ:തന്റെ രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ കണ്ടെത്തിയതിനെ തുടർന്ന് രക്തം നൽകിയ പത്തൊൻപതുകാരൻ ജീവനൊടുക്കി. രാമനാഥപുരം സ്വദേശിയായ യുവാവാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.വിഷം കഴിച്ചയുടൻ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.രണ്ടു ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞു.ഞായറാഴ്ച രാവിലെ ആന്തരിക രക്തസ്രാവം ഉണ്ടായതോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.നവംബർ മാസത്തിൽ യുവതിക്ക് രക്തം നൽകുമ്പോൾ എച്ഐവി ബാധിതനാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല.2016 ഇൽ നടന്ന ഒരു രക്തദാന ക്യാമ്പിൽ പങ്കെടുത്ത യുവാവിന്റെ രക്തം പരിശോധിച്ചപ്പോൾ എച് ഐ വി ബാധയുള്ളതായി കണ്ടെത്തിയിരുന്നു.എന്നാൽ കൗൺസിലേഴ്‌സ് ഇയാളെ വിവരം അറിയിച്ചിരുന്നില്ല.പിന്നീട് വിദേശത്ത് പോകാനായി രക്തപരിശോധന നടത്തിയപ്പോഴാണ് എച് ഐ വി ബാധ കണ്ടെത്തിയത്.തുടർന്നാണ് ഇയാളുടെ രക്തം യുവതിക്ക് നൽകിയതായും യുവതിക്ക് എച് ഐ വി ബാധിച്ചതായും ഡോക്റ്റർമാർ കണ്ടെത്തിയത്.യുവതിയെ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ

keralanews aadhar not compulsory for school admission

ന്യൂഡല്‍ഹി:സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡല്‍ഹിയിലെ ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കേയാണ് യുഐഡിഎഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.പല സ്കൂളുകാരും അഡ്മിഷൻ സമയത്ത് ആധാര്‍ ചോദിക്കുന്നുണ്ട്.എന്നാൽ ഇത് നിയമാനുസൃതമല്ലെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ;മൂന്നുപേർക്ക് സസ്‌പെൻഷൻ

keralanews hiv infection in pregnant lady who received blood from govt hospital and three suspended

ചെന്നൈ:സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ.തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍വച്ച്‌ എച്ച്‌ഐവി ബാധിച്ച യുവാവിന്‍റെ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവില്‍ എച്ഐ.വിബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ അക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനാല്‍ യുവാവ് രക്തദാനം ചെയ്യുന്നത് തുടരുകയായിരുന്നു.കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കില്‍ നല്‍കിയ രക്തമാണ് യുവതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍ഡ് ചെയ്തു.യുവതിയില്‍ എച്ച്‌ഐവി ബാധ സ്ഥരീകരിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ അമ്മ തടസ്സം നിന്നു;മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി

keralanews girl killed her mother who stoped her from eloping with facebook boyfriend

ചെന്നൈ:ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ തടസ്സം നിന്ന  അമ്മയെ മകൾ കുത്തിക്കൊലപ്പെടുത്തി.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതിയെ(50) മകളും ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ദേവിപ്രിയ(19)യാണ് കൊലപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിജയപ്പെട്ടിരുന്ന ദേവിപ്രിയയും വിവേകും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല.ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് തന്റെ രണ്ടുസുഹൃത്തുക്കളായ വിഘ്‌നേഷിനെയും സതീഷിനെയും കഴിഞ്ഞദിവസം അയച്ചിരുന്നു. ഇവരോടൊപ്പം ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ദേശീയ ബാങ്ക് പണിമുടക്ക്;പത്ത് ലക്ഷത്തോളം ജീവനക്കാർ പണിമുടക്കുന്നു

keralanews national bank strike today ten lakh employees under strike

മുംബൈ: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.പത്തുലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഈ നീക്കം ഇടപാടുകാര്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്.9 യൂണിയനുകളില്‍ ഉള്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കുന്നത്. ഭീമമായ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലയന നീക്കം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

വാജ്‌പേയിയുടെ സ്മരണാർത്ഥം കേന്ദ്രസർക്കാർ 100 രൂപാ നാണയം പുറത്തിറക്കി

keralanews central govt launches 100rupee coin in memory of former prime minister vajpeyee

ന്യൂഡല്‍ഹി:അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്‌മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദമോദിയാണ് നാണയം പ്രകാശനം ചെയ്തത്.നാണയത്തിന്റെ ഒരു വശത്ത് വാജ്പേയുടെ ചിത്രവും സമീപത്ത് അദ്ദേഹത്തിന്റെ പേര് ഹിന്ദിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്‌തിട്ടുണ്ട്.നാണയത്തിന്റ മറുവശത്ത് അശോക ചക്രവുമാണുള്ളത്.35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്‌പേയി ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം രേഖപ്പെടുത്തിയിട്ടുണ്ട്.ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്ധ്വാനി തുടങ്ങിയ ബി.ജെ.പി നേതാക്കളും അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.