കേന്ദ്ര ബജറ്റ് 2019;കർഷകർക്കായി നിരവധി പദ്ധതികൾ

keralanews central budjet 2019 several projects announced for farmers

ന്യൂഡൽഹി:ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കർഷകർക്കായി നിരവധി പദ്ധതികൾ.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി അനുവദിച്ചു.22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി.രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു.ഇവകൂടാതെ പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. മാത്രമല്ല ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായായും ഉയര്‍ത്തി.ജനപ്രിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു.ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കുമെന്നും കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു;എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിൽ രാജ്യം സു​സ്ഥി​ര വി​ക​സ​ന പാ​ത​യി​ലെ​ന്ന് പീ​യു​ഷ് ഗോ​യ​ല്‍

keralanews union budjet presentation started

ന്യൂഡൽഹി:തിരെഞ്ഞെടുപിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് അവതരണം ആരംഭിച്ചു.സഹധനമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ഇന്ത്യ എന്ന പ്രഖ്യാപനവുമായണ് അദ്ദേഹം തന്റെ ബജറ്റ് അവതരണം തുടങ്ങിയത്.രാജ്യം സുസ്ഥിര വികസന പാതയിലാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ മുന്നോട്ട് പോകുന്നത് എന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍. ആറാമത്തെ വലിയ സാമ്ബത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.022 ഓടെ നവഭാരതം സൃഷ്ടിക്കപ്പെടും.ഇന്ത്യ പ്രധാന സാമ്ബത്തിക ശക്തിയായി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശക്തിയായി വളര്‍ന്നു എന്നും ഒപ്പം ജി.ഡി.പി ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നില്കുന്നത് എന്നും ധന മന്ത്രി വ്യക്തമാക്കി .ആറു ശതമാനത്തില്‍ നിന്ന് ധനകമ്മി മൂന്നു ശതമാനമായി. 4.6 ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ് ഇന്ന്

keralanews union budjet today

ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കും.കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി യു.എസില്‍ ചികിത്സയിലായതിനാലാണ് റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയൽ ടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്‌ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്.കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വഴക്കത്തിന് വിരുദ്ധമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും ഇടക്കാല ബജറ്റ് തന്നെയാകുമുണ്ടാവുക എന്നാണ് ഏറ്റവും ഒടുവിലെ സൂചന.കര്‍ഷക രോഷം തണുപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റിൽ ഊന്നല്‍ നൽകുക എന്നാണ് സൂചന. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും. വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ മേഖലയാണ് പ്രതീക്ഷയുള്ള മറ്റൊന്ന്. ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും.

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന

keralanews hint that the underworld culprit ravi poojari was arrested

മുംബൈ:കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ് പൂജാരി.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് ഇയാൾ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രവി പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നതെന്ന് സെനഗല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൊച്ചിയില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയാണെന്ന്‌ സംശയമുണ്ടായിരുന്നു.അതേസമയം പൂജാരിയുടെ  അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും.

സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

keralanews remnants of snake found in lunch at school

മുംബൈ:സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് സംഭവം.കുട്ടികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനായി ജീവനക്കാര്‍ നോക്കിയപ്പോഴാണ് പാത്രത്തില്‍ പാമ്ബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ഇതോടെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് ദിഗ്രാസ്‌കര്‍ ഉത്തരവിട്ടു.സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിഇഒയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് ദിഗ്രാസ്‌കര്‍ പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

keralanews former union minister george fernandes passes away

ന്യൂഡല്‍ഹി:മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ അദ്ദേഹം 2010ലാണ് പൊതുരംഗം വിട്ടത്.മംഗലാപുരം സ്വദേശിയായ ജോർജ് ഫെർണാണ്ടസ് ഒൻപത് തവണ ലോക്‌സഭംഗമായിരുന്നു.വാര്‍ത്താവിനിമയം, വ്യവസായം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോള ഉൾപ്പെടെയുള്ള കോര്‍പറേറ്റ് കമ്ബനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്‌എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റെത്.റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കൊങ്കൺ റെയിൽവേ എന്ന ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്.ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം പതിനാലാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാര്‍ഗില്‍ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.എന്നാൽ കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു.

മുനമ്പം മനുഷ്യക്കടത്ത്;അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയ

keralanews australia says illegal immigrants are not allowed to enter the country

ന്യൂഡൽഹി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഓസ്‌ട്രേലിയ. ഇന്ത്യയിൽ നിന്നും ഒരു സംഘം ആളുകള്‍ ബോട്ടു മാര്‍ഗം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്.അനധികൃതമായി എത്തുന്നവരെ പിടികൂടുമെന്നും ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ ഒരുമരണം

keralanews one died in tiger attack in bandhipoor forest

വയനാട്:കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ  കടുവയുടെ ആക്രമണത്തിൽ ഒരുമരണം.കുണ്ടറ സ്വദേശി ചിന്നപ്പനാണ് മരിച്ചത്.കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂര്‍. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.വയനാട് പുല്‍പ്പള്ളിയില്‍നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണ് ആക്രമണം നടന്നത്.വളര്‍ത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുന്നത് പതിവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ;ഒരു സ്ത്രീ മരിച്ചു;11പേർ ആശുപത്രിയിൽ

FOOD POISONING red Rubber Stamp over a white background.

ബെംഗളൂരു:കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ.ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഒരു സ്ത്രീ മരിച്ചു.ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്.ഛര്‍ദിമൂലം നിര്‍ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തില്‍ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകള്‍ പ്രസാദമായി ഭക്തര്‍ക്ക് ഹലുവ നല്‍കുകയായിരുന്നു. ഇത് കഴിച്ച ആളുകള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണമായ പ്രസാദം ക്ഷേത്രത്തില്‍നിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്ക് ഭാരതരത്ന ബഹുമതി

keralanews bharatharathna award for former president pranab mukharjee

ന്യൂഡൽഹി:ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഭാരത രത്ന അവാർഡ് പ്രഖ്യാപിച്ചു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്ക് ഭാരതരത്ന ബഹുമതി ലഭിച്ചു.സാമൂഹ്യപരിഷ്കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക് അർഹരായ മറ്റു രണ്ടുപേർ.ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകുമെന്ന് രാഷ്ടപതി ഭവൻ അറിയിച്ചു.ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി.2008ൽ പത്മവിഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്. നിരവധി പസ്തകങ്ങളും പ്രണബ് മുഖർജി രചിച്ചിട്ടുണ്ട്.1969ൽ ആദ്യമായി രാജ്യസഭാംഗമായി. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം. 2004ൽ ലോക്സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി. എഡിബിയുടെ ബോർഡ് ഓഫ് ഗവർണൻസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.