ന്യൂഡൽഹി:ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ബഹ്‌റൈചിലെ കൊട്ട്‌വാലി ദെഹത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ് വിവരം.അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയുടെ 25 യൂണിറ്റ് സ്ഥലത്തെത്തിയാണ് പിന്നീട് തീയണച്ചത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്.തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി.
ഡൽഹി തീപിടുത്തം;മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ പെട്ടന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.എയര്‍ ഇന്ത്യ വിമാനത്തിലാണ‌് മൃതദേഹങ്ങള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അപകടത്തില്‍ രക്ഷപ്പെട്ടവരും ഇന്നു കൊച്ചിയിലെത്തും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡെൽഹിയിലെത്തിയതായിരുന്നു ഇവർ.
ഡൽഹി തീപിടുത്തം;മൂന്ന് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ഡൽഹി:ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍.അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചേരാനെല്ലൂര്‍ സ്വദേശികളായ ജയശ്രീ, അമ്മ നളിനിയമ്മ സഹോദരൻ വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്.നളിനിയമ്മയുടെ മറ്റൊരു മകളുടെ കല്യാണത്തിനായാണ് ഇവർ ഡൽഹിയിലെത്തിയത്. പുലര്‍ച്ച നാലു മണിയോടെയാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. ആദ്യ നിലയിലെ 104ആം നമ്പര്‍ മുറിയില്‍ നിന്ന് തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഗാസിയാബാദിലെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ നളിനിയമ്മയും കുടുംബവും രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്.5:30ന് ഹരിദ്വാറിലേക്ക് പോകാനുള്ളതിനാല്‍ പുലര്‍ച്ചെ പലരും എഴുന്നേറ്റിരുന്നു. തീ പിടിത്തം ഉണ്ടായപ്പോള്‍ ഇപ്പോള്‍ മരിച്ചവര്‍ രക്ഷപ്പെടാനായി മുകളിലെ നിലയിലേക്ക് പോകാന്‍ ശ്രമിച്ചതായാണ് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറയുന്നത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
ഡൽഹി തീപിടുത്തം;മരണം 17 ആയി;മരിച്ചവരിൽ ഒരു മലയാളിയും
ന്യൂഡൽഹി:ഡൽഹി കരോൾബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. രണ്ടു മലയാളികളെ കാണ്മാനില്ല. ചോറ്റാനിക്കര സ്വദേശിനിയായ ജയശ്രിയാണ് മരിച്ചത്.ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്.അപടത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. നിരവധിപ്പേരെ കാണാതായി.കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ്, തീപ്പിടുത്തം ഉണ്ടായത്. മലയാളികളടക്കം നിരവധി്പ്പേര്‍ ഹോട്ടലില്‍ താമസത്തിനുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം; ഒൻപതുപേർ മരിച്ചു
ന്യൂഡൽഹി:സെൻട്രൽ ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒൻപതുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്.ഹോട്ടലിൽ മലയാളികളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരില്‍ നിന്ന് 13 അംഗ സംഘം ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്.ഇതില്‍ മൂന്ന് പേരെ കാണതായിട്ടുണ്ട്. ഇവര്‍ ഹോട്ടലില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പഴയ സ്കൂട്ടർ നൽകി പുത്തന്‍ ഇലക്‌ട്രിക്ക് ഹീറോ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം
മുംബൈ:വാഹനപ്രേമികൾക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഹീറോ.പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം.കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.
ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്ബനി കൂടുതല്‍ നല്‍കുകയും ചെയ്യും. പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാനായാണ് കമ്ബനിയുടെ പുതിയ നീക്കം.അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്. ഇവയെല്ലാം കാര്യമായ മലിനീകരണം പ്രദാനം ചെയ്യുന്നവയാണെന്ന് മാത്രമല്ല തുരുമ്ബിന് സമം ആയവയാണ്. കൂടാതെ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച് വിളിച്ച് BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.ഹീറോയുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞവയാണ്. ഇതിലെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്.നിലവില്‍ ഹീറോയുടെ നാല് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഇലക്ട്രിക്ക് ഫ്‌ളാഷ്, ഇലക്ട്രിക്ക് നിക്‌സ്, ഇലക്ട്രിക്ക് ഒപ്റ്റിമ, ഇലക്ട്രിക്ക് ഫോട്ടോണ്‍ എന്നിവയാണീ മോഡലുകള്‍.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ച് 45,000 രൂപ മുതല്‍ 87,00 രൂപ വരെയുള്ള പ്രൈസ് ടാഗില്‍ ഇവ വിപണിയില്‍ ലഭ്യമാവും. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പ്രചരാണാര്‍ഥം രാജ്യവ്യാപകമായി 20 നഗരങ്ങളില്‍ ക്യാംപയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന്റെ മുന്നൊരുക്കമായി വേണം ഹീറോയുടെ ഈ മുന്നേറ്റത്തെ കാണാന്‍.
കണ്ണൂർ സ്വദേശിനിയുടെ ആത്മഹത്യ; കൊടൈക്കനാലിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
കൊടൈക്കനാൽ:കൊടൈക്കനാലിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തി.കൊടൈക്കനാല്‍ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വിട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്ബ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്.മുണ്ടേരിയിലെ നാരായണന്‍ നമ്ബ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് രോഹിണി നമ്ബ്യാര്‍.രോഹിണിക്ക് എട്ടു കുട്ടികളാണുള്ളത്. എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് ഇവരുടെ താമസം.അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. ജയശീലനെതിരെ നേരത്തേ രോഹിണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കി.പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്ക്കരിക്കാനാകില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്.കണ്ണുരിലെ താമസക്കാലത്ത് പേസ്റ്റ് രൂപത്തിലുള്ള ഡിറ്റര്‍ജന്റ് സ്വയം വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിയതോടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ദശരഥ് സാഗര്‍നരിമാന്‍, ഹിന്ദ്സൂരജ് നരസിംഹന്‍, റാംസപ്തേശ്വര്‍ ഋഗ്വേദ്, മയ്യഴി സ്വാതിസന്‍സ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധന്‍, ഒക്ടേവിയന്‍ സംവിദ് ഋതധ്യുമ്നന്‍, ഋതുസംയൂജ് ഏര്‍ലിമാന്‍, യാരിയ സംഗീത് നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.
കോല്‍ക്കത്ത കമ്മീഷണര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും
കോല്‍ക്കത്ത:കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് സിബിഐക്കു മുന്നില്‍ ഹാജരാകും.മേഘാലയയിലെ ഷില്ലോംഗിലാണ് രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നത്.ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച സംഭവുമായി കമ്മീഷണർക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സി ബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജീവ്കുമാറിനെ ചോദ്യംചെയ്യാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നല്കിയത്.അതേസമയം രാജീവ് കുമാറിനെ രണ്ടിടങ്ങളിലായി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആദ്യം ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതതിനു ശേഷം രണ്ടാമത് അജ്ഞാത കേന്ദ്രത്തിലെത്തിക്കുമെന്നാണ് വിവരം.
യുപിയിൽ വിഷമദ്യ ദുരന്തം;26 മരണം
ലക്‌നൗ:യുപിയിൽ വിഷമദ്യ ദുരന്തത്തിൽ 26 പേർ മരിച്ചു.ഹരിദ്വാര്‍ ജില്ലയിലെ ബാലുപൂര്‍ ഗ്രാമത്തില്‍ നിന്നും മദ്യപിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഉത്തരാഖണ്ഡ് – ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമമായ ബാലുപൂരില്‍ ഇന്നലെ വൈകീട്ടാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. ഹരിദ്വാര്‍ – ശഹറാന്‍പൂര്‍ ജില്ലകള്‍ക്ക് മധ്യേയാണ് ബാലുപൂര്‍ ഗ്രാമം. ഗ്രാമത്തില്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് മദ്യപിച്ചത്. ചിലര്‍ ഉടന്‍ തന്നെയും ശേഷിക്കുന്നവര്‍ വീട്ടിലേക്കുള്ള വഴി മധ്യേയും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് ഗ്രാമത്തില്‍ നിന്നുള്ളവരുണ്ടെന്നും മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാവൂ എന്നും പൊലീസ് പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 50000 രൂപ ചികിത്സ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.2015 നവംബര്‍ 24ന് പ്രതിരോധ മന്ത്രാലയം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് നല്‍കിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ വിമര്‍ശിക്കുന്നത്. 2018 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴംഗ സംഘമാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.ഈ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിൽ കരാറില്‍ ഇടപ്പെട്ടതായി പരാമര്‍ശമില്ല.റഫാല്‍ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.