ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന്റെ കൂടുതൽ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചു.ജെയെ്‌ഷെ മുഹമ്മദ് ഭീകരവാദി മസൂദ് അസറാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്നും പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടു.ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം മുന്നില്‍ കണ്ട് അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്ബുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ഡൽഹിയിലെ അർപിത് ഹോട്ടൽ തീപിടുത്തം; ഹോട്ടലുടമ അറസ്റ്റിൽ
ന്യൂഡൽഹി:മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹിയിലെ അർപിത് ഹോട്ടൽ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ രാകേഷ് ഗോയൽ അറസ്റ്റിൽ.ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.തീപിടുത്തം ഉണ്ടായതിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗോയലിനെ കൂടാതെ ഹോട്ടല്‍ മാനേജറിനെയും അസിസ്റ്റന്റ് മാനേജറിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റോബര്‍ട്ട് വദ്രയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് 2 വരെ കോടതി തടഞ്ഞു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് 2 വരെ കോടതി തടഞ്ഞു.ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വദ്രയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍, ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വദ്രയെ ചോദ്യം ചെയ്തത്.എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പുൽവാമ ഭീകരാക്രമണം;ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
ശ്രീനഗർ:പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.തെക്കന്‍ കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2500 ഓളം വരുന്ന ജവാന്മാരുമായി പോവുകയായിരുന്ന വാഹനവ്യൂഹത്തിലേക്ക് ഐ.ഇ.ഡി ബോംബുകള്‍ നിറച്ച എസ്.യു.വി ചാവേര്‍ ഭീകരന്‍ ഇടിച്ചുകയറ്റുകയായിരുന്നു.44 സി.ആര്‍.പി.എഫ്. ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.കഴിഞ്ഞ ദിവസം ജവാന്‍മാരുടെ മൃതശരീരങ്ങള്‍ ഡല്‍ഹിയിലെത്തിച്ച് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ജന്മനാടുകളില്‍ എത്തിക്കും.
പുൽവാമ ഭീകരാക്രമണം;തിരിച്ചടിക്കാനുറച്ച് ഇന്ത്യ;പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ഡൽഹി:പുൽവാമ ഭീകരാക്രമണത്തിനതിരെ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാവിലെ 9.15 ഓടെ ചേര്‍ന്ന മന്ത്രിസഭ സുരക്ഷാ സമിതി യോഗം അവസാനിച്ചു.അന്താരാാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാകിസ്താന് നല്‍കിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) എടുത്ത് മാറ്റിയതായും ജയ്റ്റ്ലി അറിയിച്ചു.പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കൂടാതെ സൈനിക തലവന്‍മാരും പങ്കെടുത്തു.
പുല്‍വാമ ആക്രമണം;44 ജവാന്മാര്‍ക്ക് വീരമൃത്യു; മരിച്ചവരില്‍ വയനാട് സ്വദേശിയും
ജമ്മു കാശ്മീർ:ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിൽ മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരിക്കേറ്റു.വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് വസന്തകുമാര്‍. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ 78 വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.അതേസമയം പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സി.ആര്‍.പി.എഫ് മേധാവി ആര്‍. ആര്‍ ഭട്നാഗറുമായി ചര്‍ച്ച നടത്തി.അതേസമയം പല സൈനികരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
കശ്മീരില്‍ വന്‍ഭീകരാക്രമണം;12 ജവാന്മാർക്ക് വീരമൃത്യു
ശ്രീനഗര്‍:കശ്മീരില്‍ ഭീകരാക്രമണത്തില്‍ 12 ജവാന്മാർക്ക് വീരമൃത്യു. പുല്‍വാമയിലെ അവന്തിപ്പോരായിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരേയായിരുന്നു ആക്രമണം.44 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ പലരുടെയും നില ഗുരുതരമാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.വിദൂരനിയന്ത്രിത സഫ്‌ടോകവസ്തു ഉപയോഗിച്ചാണ് ഭീകരര്‍ ജവാന്മാര്‍ സഞ്ചരിച്ച ബസ്സിനെ ആക്രമിച്ചത്.സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ലക്നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്‌നോവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളില്‍ പ്രിയങ്കയ്‌ക്കായി കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താന്‍ ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നും, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി.
ഡൽഹിയിൽ വീണ്ടും അഗ്‌നിബാധ;പേപ്പർ ഫാക്റ്ററി കത്തിനശിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ വീണ്ടും അഗ്‌നിബാധ.നരേയ്‌ന വ്യാപാരമേഖലയിലെ പേപ്പർ ഫാക്റ്ററിയിൽ വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അഗ്‌നിബാധ ഉണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചിരുന്നു. ഇന്നലെ പശ്ചിംപുരിയിലെ ചേരിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 200ലധികം കുടിലുകളും കത്തി നശിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍;റോബര്‍ട്ട് വദ്രയെയും അമ്മയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഇന്നും ചോദ്യം ചെയ്യും
ജയ്‌പൂർ:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഇരുവരും ജയ്പുരിലെത്തിയിരുന്നു.ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്. ലക്നൗവിലെ തന്റെ റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രിയങ്ക ഇവിടെ എത്തിച്ചേര്‍ന്നത്.പ്രിയങ്കയ്ക്കൊപ്പമാകും ഇരുവരും ഇ.ഡി ഓഫീസിലെത്തുക.രാജസ്ഥാനിലെ ബിക്കാനേര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് വദ്രയും മാതാവും ഇപ്പോള്‍ ജയ്പുരിലെത്തിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.വദ്രക്കൊപ്പം അദ്ദേഹം സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാര്‍ട്ണര്‍മാരോടും എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.