ന്യൂഡൽഹി:വ്യോമാക്രമണം ചെറുക്കുന്നതിനിടെ മിഗ് 21 യുദ്ധവിമാനം തകർന്ന് പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക.റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്.പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്. വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും.
കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ നാളെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി:കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദ് വര്‍ധമാനെ നാളെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ.പാകിസ്ഥാന്‍ പാര്‍ലമെന്‍റിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യനേരത്തെ നീക്കം ശക്തമാക്കിയിരുന്നു. പ്രധാനമായും നയതന്ത്രതലത്തിലുള്ള ശ്രമമാണ് അഭിനന്ദനെ തിരികെയെത്തിക്കാന്‍ ഇന്ത്യ നടത്തിയത്.നേരത്തെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.അഭിനന്ദന്‍ വര്‍ധമാന്‍റെ കാര്യത്തില്‍ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയില്‍ വയ്ക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.
കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: തങ്ങളുടെ കസ്റ്റഡിയിലുള്ള പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങല്‍ ആരംഭിക്കുമെന്നും ഖുറേഷി പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ ഖാന്‍ തയാറാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ യാതൊരു ഉപാധിക്കും തയ്യാറല്ലെന്നും ജനീവ കരാറിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിട്ടയക്കണമെന്നും കസ്റ്റഡിയിൽ വെയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടമ്പടിയുടെ ലംഘനമാണെന്നും കേന്ദ്രം വ്യക്തമാക്കി.ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നാണ് പൈലറ്റായ അഭിനന്ദൻ പാക് പിടിയിലാകുന്നത്.
കോണ്‍ഗ്രസിന് തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്
ന്യൂഡൽഹി:നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്.സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. അസോസിയേറ്റഡ് ജേര്‍ണലിന്റെ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി.ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. അസോസിയേറ്റ് ജേര്‍ണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള പൈലറ്റിന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ
ന്യൂഡൽഹി:പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ.ജനീവ കരാർ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടൻ വിട്ടുനല്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.നയതന്ത്രതലത്തില്‍ പൈലറ്റിന്‍റെ മോചനത്തിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്‍റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. പിന്നീട് ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ഉണ്ടായത്.
നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ:നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ്പ്.പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തത്. രാവിലെ 6 മുതല്‍ 7 മണി വരെയാണ് വെടിവെപ്പ് ഉണ്ടായത്.അതേസമയം ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.കഴിഞ്ഞ ദിവസം രാവിലെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു.അതിര്‍ത്തിയിലെ ആറ് ഇടങ്ങളില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടിയും നൽകിയിരുന്നു.കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാക് സൈന്യം ആയുധ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങളും പറക്കുന്നുണ്ട്. ഇതോടെ ഇന്നും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ
കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
ന്യൂഡൽഹി:കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ.സൈനികന്റെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ട പാക്കിസ്ഥാന്റെ നടപടിയെയും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. കസ്റ്റഡിയിലെടുത്ത സൈനികന്റെ ചിത്രങ്ങളും വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ വിമാനം വെടിവെച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദം ഉറപ്പിക്കാനായിരുന്നു ഇത്.ഇതിലൂടെ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ ഉടമ്പടിയുടെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എതിര്‍രാജ്യത്തിന്റെ കൈയില്‍പ്പെടുന്ന സൈനികന്റെ ദൃശ്യവും ചിത്രവും പരസ്യപ്പെടുത്തരുതെന്ന നിയമം പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട‌് പാകിസ്ഥാന്‍ ലംഘിച്ചു.ബാലാകോട്ടില്‍ ജയ‌്ഷെ കേന്ദ്രം ആക്രമിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഔദ്യോഗികമായി നല്‍കിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ഈ സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്ഥലം സന്ദര്‍ശിക്കാനായി അന്താരാഷ‌്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ‌്തു.
കാശ്മീരിൽ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
കാശ്മീര്‍: കാശ്മീരില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സൈന്യത്തിന്റെ മിഗ് യുദ്ധവിമാനം തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ ദൗത്യത്തിന് പിന്നിൽ മലയാളി സാന്നിധ്യവും
ന്യൂഡൽഹി:പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്ത് ചരിത്രമായ ഇന്ത്യൻ വ്യോമസേനാ ദൗത്യത്തിന് പിന്നിൽ മലയാളി സാന്നിധ്യവും.അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന് നേതൃത്വം നല്‍കുന്നത് ചെങ്ങന്നൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറാണ്. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയാണ് ഇദ്ദേഹം. പാകിസ്താനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ്.2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് തലവനായി ഹരികുമാര്‍ സ്ഥാനമേൽക്കുന്നത്. വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട് ഇദ്ദേഹം. 1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 3300 മണിക്കൂറുകള്‍ പറന്നാണ് ഹരികുമാര്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയത്. മിഗ്-21 യുദ്ധവിമാനത്തിന്റെ നേതൃത്വവും, ആദ്യ നിര യുദ്ധവിമാനങ്ങളുടെ നേതൃത്വവും, യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത് -വെസ്റ്റ് എയര്‍ കമാന്‍ഡാവുകയും ചെയ്തിട്ടുണ്ട്.കൂടാതെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫുമായിരുന്നു ഹരികുമാര്‍. ഹരികുമാറിന് നിരവധി സൈനിക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ സമാധാന കാലത്തെ മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡലും , 2016 ജനുവരിയില്‍ അധി വിശിഷ്ട സേവാ മെഡലും , 2015 ജനുവരിയില്‍ വിശിഷ്ട സേവാ മെഡലും, വായു സേന മെഡല്‍ 2011 ലും ലഭിച്ചിട്ടുണ്ട്.