ആഞ്ഞടിച്ച് ഫോനി;ഒഡിഷയിൽ മൂന്നു മരണം;കനത്ത ജാഗ്രത നിർദേശം

keralanews foni cyclone three died in odisha high alert issued

ഭുവനേശ്വർ:ഫോനി ചുഴലിക്കാറ്റ് ഒഡിഷയിൽ ആഞ്ഞടിക്കുന്നു.ഇപ്പോള്‍ പൂര്‍ണമായും ഒഡീഷ തീരത്താണ് ചുഴലിക്കാറ്റുള്ളത്.ചുഴലിക്കാറ്റിൽ ഇതുവരെ ഒഡിഷയിൽ മൂന്നുപേർ മരിച്ചു.നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായി നിലച്ചു.ശക്തമായ മഴയും കടല്‍ക്ഷോഭവുമാണ് കിഴക്കന്‍ തീരങ്ങളില്‍. ആന്ധ്ര തീരത്തു നിന്നും 11 മണിയോടെ ഫോനി പൂര്‍ണമായും ഒഢീഷയിലെത്തി. 11 ലക്ഷത്തോളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായം കുറക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ പുരി നഗരം പൂര്‍ണമായും ഫോനിയുടെ സംഹാരതാണ്ഡവത്തില്‍ തകര്‍ന്നു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. 250-ഓളം തീവണ്ടികള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫാനി ചുഴലിക്കാറ്റ് ബാധിച്ചത്. ഫാനി ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് എത്തുമെന്നാണ് വിവരം. തുടര്‍ന്ന് തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേത്ത് കടക്കും.

keralanews foni cyclone three died in odisha high alert issued (2)

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു

keralanews foni cyclone reaches odisha coast

ഒഡിഷ:ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു.ഒ‌ഡീഷ പുരി തീരത്താണ് ഫോനി തീരം തൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 200കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്.  മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകളില്‍ നിന്ന് 12ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.സംസ്ഥാനത്ത് 13ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 900 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കര,വ്യോമ, നാവിക, സേനകള്‍ക്ക് പുറമെ തീരസംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ദ്രുത കര്‍മ സേന, അഗ്നിശമന സേന തുടങ്ങിയവ സജ്ജമായിട്ടുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ ചെന്നൈയിലും വിശാഖ പട്ടണത്തും 2 കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഹെലികോപ്റ്ററില്‍ വിതരണം ചെയ്യാന്‍ ഒരുലക്ഷത്തിലേറെ ഭക്ഷ പായ്ക്കറ്റുകള്‍ തയാറാക്കി വെച്ചിട്ടുണ്ട്.കൊല്‍ക്കത്ത-ചെന്നൈ തീരദേശ പാതയിലെ 223 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. പാട്ന- എറണാകുളം എക്സ്പ്രസ്സും, കൊച്ചുവേളി-ഗുഹാവത്തി എക്സ്പ്രസ്സും, തിരുവനന്തപരം- സില്‍ച്ചാല്‍ എക്സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ എണ്ണ ഖനന റിഗുകളില്‍ നിന്ന് ഒഎന്‍ജിസി 500ലേറെ ജീവനക്കാരെ മാറ്റി.ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 90മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക്;അതീവ ജാഗ്രത നിർദേശം നൽകി;എട്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

keralanews foni cyclone to odisha coast high alert issued eight lakh people shifted

ഒഡിഷ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് നാളെ ഒഡിഷ തീരം തൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 450 കിലോമീറ്റര്‍ അകലെ എത്തി.ഇതോടെ അതീവജാഗ്രാ നിര്‍ദേശമാണ് ഒഡിഷ, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്നത്.എട്ട് ലക്ഷത്തോളം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഢീഷയിലെ 11 ജില്ലകളില്‍ കനത്ത നാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.81 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും നല്‍കിയിട്ടുണ്ട്.നാവികസേന, ഇന്ത്യന്‍ വ്യോമ സേന, തീരസംരക്ഷണ സേന എന്നിവയെവല്ലാം ഏതു അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജരായിക്കഴിഞ്ഞു. വിശാഖപട്ടണത്തും, ചെന്നൈയിലുമായി ദുരന്തനിവാരണ സേനയുടെ 8 ടീമുകളെയും  നാവികസേനയുടെ ഓരോ കപ്പലുകളും, ഹെലികോപ്പ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച വരെ തെക്കുപിടഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ശ്രീലങ്കന്‍ തീരത്തും, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, ഒഢീഷ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കർശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ആവശ്യമായ മുന്‍കരുതലുകല്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കി.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews supreme court will consider the petition of dileep demanding memory card in actress attack case

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളൂവെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചു

keralanews un declared masood azhar as global terrorist

ന്യൂയോർക്ക്:ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം.ഇന്നലെ ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്.രാജ്യാന്തര തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ വലിയ വിജയമാണിത്.പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് യുഎന്‍ തീരുമാനം.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയാണ്. ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ നാല് തവണയും ചൈന ഇതിനെ എതിര്‍ക്കുകയായിരുന്നു.ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിനെ സംരക്ഷിക്കാന്‍ ഇനി പാക്കിസ്ഥാന് സാധിക്കില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പാക്കിസ്ഥാന് നീങ്ങേണ്ടി വരും.കഴിഞ്ഞ ആഴ്ച വിദേശകാര്യ സെക്രട്ടറി ചൈന സന്ദര്‍ശിച്ച്‌ മസൂദ് അസ്ഹറിനെ സംബന്ധിച്ച തെളിവുകള്‍ ചൈനയ്ക്ക് കൈമാറിയിരുന്നു. ഇതും നിലപാട് മാറ്റത്തില്‍ നിര്‍ണായകമായി.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്ബാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തത്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. ഇതിനെതിരെ അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സും സമ്മര്‍ദം കടുപ്പിച്ചതോടെയാണ് ചൈനക്ക് നിലപാട് മാറ്റേണ്ടി വന്നത്.

മെയ് ഒന്ന്… ഇന്ന് ലോക തൊഴിലാളി ദിനം

keralanews may first international workers day

തിരുവനന്തപുരം:ഇന്ന് ലോക തൊഴിലാളി ദിനം.തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുന്നു.സാർവദേശീയ തൊഴിലാളി ദിനമെന്നും അന്താരാഷ്ട്ര തൊഴിലാളി ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക ദിനത്തിലാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. എട്ടുമണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി ഈ ദിനം ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകം മുഴുവനും ആഘോഷിക്കാന്‍ തുടങ്ങി. എണ്‍പതോളം രാജ്യങ്ങളില്‍ മേയ് ദിനം പൊതു അവധിയാണ്.മെയ് ദിനാചരണത്തില്‍ നിന്നും ഇന്ത്യയും ഒരിക്കലും മാറിനിന്നിട്ടില്ല. സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ ത്രിപുര ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മെയ്ദിനത്തിന് പൊതു അവധിയാണ്.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

keralanews election commission sent notice to thej bahadoor yadav who submitted nomination against narendra modi in varanasi

ന്യൂഡൽഹി:വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. ബിഎസ്‌എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ച്‌ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് തേജ് ബഹാദൂര്‍ യാദവ്.വരാണസിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ പ്രശ്നത്തിന് ഇടയാത്തിയത്. ഉടന്‍ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാണ് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തേജ് ബഹാദൂറിന്റെ പത്രിക തള്ളണമോ വേണ്ടയോ എന്ന തീരുമാനിക്കുക.

കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ

keralanews the is activist who was arrested by the nia was planning to attack in kochi during new year

തിരുവനന്തപുരം:കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴി.വിദേശികള്‍ കൂടുതലായി ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്ഫോടനം നടത്തുവാനായിരുന്നു പദ്ധതി.അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണത്തിനുള്ള നിര്‍ദേശം വന്നത്.കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ലക്ഷ്യം വെച്ചുവെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണ നല്‍കിയില്ലെന്ന് റിയാസ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ചേര്‍ന്നവരാണ് കേരളത്തില്‍ സ്ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ആക്രമണം നടത്തുന്നതിന് വേണ്ട സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇവര്‍ തന്നോട് നിര്‍ദേശിച്ചു. ആക്രമണം നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്.മറൈന്‍ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിന്നു റിയാസ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് റിയാസ് പദ്ധതിയിട്ടിരുന്നു.മറൈന്‍ ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു.നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എന്നാല്‍ മാള്‍ മാനേജ്‌മെന്റിനോ അധികൃതര്‍ക്കോ ഇവരെ കുറിച്ച്‌ ഒന്നും അറിയില്ല. മാളില്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ പോലെ ഇവര്‍ എത്തി യോഗം ചേരുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച്‌ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്.

ലോക്സഭാ ഇലക്ഷൻ;പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ കാര്‍ അടിച്ചു തകര്‍ത്തു

keralanews bjp thrinamul congress clash in bengal during polling ministers car destroyed

കൊൽക്കത്ത:ലോക്സഭാ ഇലക്ഷൻ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം.ബൂത്തുകളില്‍ കേന്ദ്രസേന എത്താതെ പോളിങ് ആരംഭിക്കരുതെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാകരിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.സംഘർഷത്തെ തുടർന്ന് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ പോളിങ് സ്റ്റേഷനു മുന്നില്‍ വച്ച് അടിച്ചു തകര്‍ത്തു. 199-ാം ബൂത്തിലാണ് സുപ്രിയോയുടെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിവീശുകയായിരുന്നു.അസന്‍സോളില്‍ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു എംപി.ബൂത്തിലെത്തിയ ബാബുല്‍ സുപ്രിയോ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച്‌ പോളിങ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.ബിജെപിയുടെ പോളിങ് ഏജന്‍റുമാരെ ബൂത്തുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചു.

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്;മുൻ സൈനികൻ അറസ്റ്റിൽ

keralanews news about terrorist attacks in eight states including kerala would be false retired army personnel arrested

ബെംഗളൂരു:കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്.വ്യജ സന്ദേശം പൊലീസിനെ വിളിച്ച്‌ അറിയിച്ചതിന് ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു.സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച്‌ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം ഇയാൾ നല്‍കിയത്. ഫോണ്‍ നമ്പർ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച്‌ അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്.

അതേസമയം ബംഗലൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ സന്ദേശം വ്യാജമെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് കേരള പൊലീസിന്‍റെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലീസിന്‍റെ കര്‍ശന പരിശോധന തുടരും. ജാഗ്രതയോടെ ഇരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നല്‍കിയിട്ടുണ്ട്.ട്രെയിന്‍ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലാണ് കര്‍ശന പരിശോധന നടത്തുന്നത്. റെയില്‍വെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുന്നുണ്ട്.യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ബംഗലൂരു പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കുകയായിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ് ഇപ്പോഴുള്ളത്.