മസ്‌ക്കറ്റ്:ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.മഹാരാഷ്ട്ര സ്വദേശിനി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.28 ദിവസം പറയമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ശക്തമായ മലവെള്ളപാച്ചിലിൽപെട്ട് ഒലിച്ചുപോവുകയായിരുന്നു.ഇവരോടൊപ്പമുണ്ടായിരുന്ന ഫസൽ അഹമ്മദ് കാറിൽ നിന്നും ചാടി സമീപത്തെ മരത്തിൽപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
അരുണാചല്‍ എംഎല്‍എ ഉള്‍പ്പെടെ 11 പേരെ നാഗാ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
ഒമാനില്‍ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല
മസ്കറ്റ്:ഒമാനില്‍ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല.വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്.
എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം;കേരളത്തിൽ യുഡിഎഫ് മുന്നേറ്റം
ന്യൂഡൽഹി:എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം.അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറ് മണിയോടെ പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചനം. യു.പി.എ 132, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍. റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്ന് പറയുന്നു. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നും പ്രവചിക്കുന്നു. 542 സീറ്റുകളില്‍ 305 എണ്ണം എന്‍.ഡി.എ നേടുമെന്നാണ് ജന്‍കി ബാത്ത് പോള്‍ പ്രവചിക്കുന്നത്. യു.പി.എ 124, മറ്റുള്ളവര്‍ 113 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍.ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷത്തിന് ഇത്തവണ നിരാശ തന്നെ ഫലം എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. അതായത് എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണ തുടര്‍ച്ച തന്നെയാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.കേരളത്തില്‍ യു.ഡി.എഫ് 15ഉം എല്‍.ഡി.എഫ് 4ഉം എന്‍.ഡി.എ 1ഉം സീറ്റുകള്‍ ലഭിക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ – ആക്സിസ് സര്‍വെ പ്രകാരം യു.ഡി.എഫിന്15 മുതല്‍ 16 സീറ്റുകളും എന്‍.ഡി.എഫിന് 3 മുതല്‍ അഞ്ച് സീറ്റുകളും എന്‍.ഡി.എക്ക് പരമാവധി ഒരു സീറ്റും ലഭിക്കും.
വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ചു; കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും
കൊച്ചി: വ്യാപാരക്കമ്മീഷന്‍ 30 ശതമാനമാക്കി കുറച്ചതോടെ കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും.ഒന്‍പതെണ്ണം കൂടി പട്ടികയില്‍ എത്തുന്നതോടെ വില കുറയുന്ന ബ്രാന്‍ഡുകളുടെ എണ്ണം 473 ആയി. നേരത്തെ ഇത് 390 ആയിരുന്നു.കാന്‍സര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകും വിധത്തില്‍ വളര്‍ന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വ്യാപാരക്കമ്മീഷന്‍ കുറച്ചത്.മരുന്ന് വിപണിയില്‍ പല തട്ടുകളിലായി അമിത ലാഭമുണ്ടാക്കുന്നതിനാലാണ് മരുന്നുകള്‍ക്ക് ഇത്രയും വില വരുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് 42 രാസമൂലകങ്ങളുടെ കമ്മീഷന്‍ പരമാവധി 30 ശതമാനമാക്കി നിശ്ചയിച്ചത്. ഈ രാസമൂലകങ്ങള്‍ ചേരുന്ന ബ്രാന്‍ഡിനങ്ങളുടെ വിലയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താനാവാത്ത രോഗത്തിന് ഉപയോഗിക്കുന്ന പെമെട്രെക്‌സ്ഡ് 500 എംജി കുത്തിവെപ്പ് മരുന്നിനാണ് ഏറ്റവും വിലക്കുറവ്. ഇതിന്റെ പെമെക്‌സല്‍ എന്ന ബ്രാന്‍ഡിന് 22,000 രൂപയായിരുന്നു വില. ഇതിനിപ്പോള്‍ 2,880 രൂപ മാത്രമായെന്നാണ് ദേശീയ ഔഷധവില നിയന്ത്രണസമിതി വ്യക്തമാക്കിയിരിക്കുന്നത്. ഇതേ ബ്രാന്‍ഡ് 100 എംജിയുടെ വിലയും 7700 രൂപയില്‍ നിന്ന് 800 രൂപയായി കുറഞ്ഞിട്ടുണ്ട്.
ചെന്നൈയിൽ എ.സി പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ചെന്നൈ:ചെന്നൈയിൽ എ.സി പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.ചെന്നൈ കാവേരിപ്പാക്കം സ്വദേശി കെ. രാജ് (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ എ.സി. പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ഇവരുടെ മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.കടുത്ത ചൂടായിരുന്നതിനാല്‍ രാത്രി എ.സി. പ്രവര്‍ത്തിപ്പിച്ചാണ് കുടുംബം ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എ.സി. പൊട്ടിത്തെറിച്ചു. തുടര്‍ന്ന് എ.സി.യില്‍ നിന്നുള്ള വിഷവാതകം പരക്കുകയായിരുന്നു. വീട്ടില്‍നിന്ന് പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. ആളുള്‍ എത്തുമ്ബോള്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു ഇവര്‍. മുറിയില്‍ തീ പടര്‍ന്നതിനാല്‍ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീ പടര്‍ന്ന് കിടക്കയും തലയണയുമുള്‍പ്പെടെ മുറിയിലുണ്ടായിരുന്ന തുണിത്തരങ്ങള്‍ കത്തിയിരുന്നു.
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ;രണ്ട് ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി
ശ്രീനഗർ:പുല്‍വാമയിലെ ദാലിപോര പ്രദേശത്ത് നടന്ന എറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്.ഒരു ജവാനും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായി.ദലിപോരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുല്‍വാമയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇന്റര്‍നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്ട്‌സ് ഇവന്റ്; ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയൊരുക്കും
ന്യൂഡൽഹി:ഇന്റര്‍നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ ഭാഗമായി നടക്കുന്ന ഗെയിംസിനു വേദിയൊരുക്കാന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കും അവസരം.പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസിലെ ചില മത്സര ഇനങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. രാജസ്ഥാനിലെ ജെയ്‌സാല്‍മറിലാണ് മിലിട്ടറി ഗെയിംസിനു വേദിയൊരുക്കുന്നത്. ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ സംഘാടന ചുമതല റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ്.റഷ്യ, ചൈന, ഇറാന്‍, മംഗോളിയ, ബലാറസ്, കസാഖ്സ്ഥാന്‍, അര്‍മേനിയ, ബലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍ എന്നിവയാണ് ഗെയിംസിന് ഭാഗമാകുന്ന മാറ്റ് രാജ്യങ്ങൾ.ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.32 രാജ്യങ്ങളാണ് മിലിട്ടറി ഗെയിംസില്‍ പങ്കെടുക്കുന്നത്.ജൂലൈ 24 മുതല്‍ ആഗസ്റ്റ് മാസം 17 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട;ഒന്നരക്കോടി രൂപ വിലമതിക്കുന്ന 2500 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശ്:വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട.ഒന്നരക്കോടി രൂപ വിലമതിക്കുന്ന 2500 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.ഗരിഗാബന്ദാ ചെക്ക്പോസ്റ്റില്‍ കഴിഞ്ഞ മാസം 580 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ആന്ധ്രയില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കുര്‍നൂല്‍ ജില്ലയിലെ വേല്‍ദുര്‍ത്തിയിലായിരുന്നു അപകടം.സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ എസ്.ആര്‍.എസ്. ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.