ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യാക്കാരുടേയും മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.അപകടത്തില്‍ എട്ടു മലയാളികള്‍ ഉള്‍പ്പടെ 17 പേരാണ് മരിച്ചത്.ഒമാന്‍–ദുബായ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചു നാല്പതിന് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ എക്സിറ്റിന് സമീപമാണ് അപകടം ഉണ്ടായത്.31 യാത്രക്കാരുമായി ദുബായിലേക്ക് വരികയായിരുന്ന ബസ് ദിശ തെറ്റി സഞ്ചരിച്ച് സൂചനാ ബോര്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.17 യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്.ഇതില്‍ 12 പേർ ഇന്ത്യക്കാരാണ്. എട്ടു മലയാളികളാണ് അപകടത്തില്‍ മരിച്ചത്.15 പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്.തലശ്ശേരി സ്വദേശികളായ ഉമ്മര്‍, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപകുമാര്‍, കോട്ടയം സ്വദേശി വിമല്‍ കുമാര്‍,തൃശൂര്‍ സ്വദേശികളായ ജമാലുദ്ധീന്‍, വാസുദേവന്‍,കിരണ്‍ ജോണി, രാജന്‍ പുത്തന്‍പുരയില്‍ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
ദുബായ് വാഹനാപകടം;മരിച്ച മലയാളികളുടെ എണ്ണം ഏഴായി
ദുബായ്:ദുബായിയിലെ യാത്രാബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. അപകടത്തില്‍ ആകെ 17 പേരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ സ്വദേശി ജമാലുദ്ദീൻ, കണ്ണൂർ തലശ്ശേരി സ്വദേശി ഉമർ ചോനോകടവത്ത്, മകൻ നബീൽ ഉമർ, കിരൺ ജോണി, രാജഗോപാലൻ, കോട്ടയം സ്വദേശി വിമല്‍ എന്നിവരാണ് മരിച്ച മലയാളികൾ. ദീപകുമാറിന്റെ ഭാര്യ ആതിരയും നാല് വയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയിലുണ്ട്.വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ ബാരിക്കേഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങൾക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.രണ്ടു ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും
തൃശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9 മണിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.ക്ഷേത്രത്തിലെത്തുന്ന മോദി കണ്ണന് താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും.ഇതിനായി 112 കിലോ താമരപ്പൂക്കള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ . നാഗര്‍കോവിലില്‍ നിന്നാണ് തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കള്‍ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്.ക്ഷേത്ര ദർശനത്തിന് ശേഷം അഭിനന്ദൻ സഭ എന്ന് പേരിട്ടിരിക്കുന്ന പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.തന്റെ ദർശനത്തിന് വേണ്ടി ക്ഷേത്രത്തിലെ ആചാരങ്ങൾക്കോ സമയക്രമങ്ങൾക്കോ യാതൊരു മാറ്റവും വരുത്തരുതെന്നും ഭക്തരെ അനാവശ്യമായി നിയന്ത്രിക്കരുതെന്നും പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദർശനത്തോടമുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിട്ടുള്ളത്.
ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു;മരിച്ചവരിൽ ആറ് മലയാളികളും
ദുബായ്:ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു.ആറ് മലയാളികളടക്കം എട്ട് ഇന്ത്യക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നു.ഇതിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്.പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത് ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്.പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങിയെത്തിയവരാണ് അപകടത്തിൽ പെട്ടത്.
ലോകകപ്പ് ക്രിക്കറ്റ്;ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം
സതാംപ്‌ടണ്‍: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.228 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (22) പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി.സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ രോഹിതിന് മുന്നിലുള്ളത്.
നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 13-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139-ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് – ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും
തൃശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും.കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു.കേന്ദ്ര വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവും ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെത്തി ഹെലികോപ്റ്റര്‍ പരീക്ഷണപറപ്പിക്കല്‍ നടത്തുകയും ചെയ്തിരുന്നു.ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി:നീറ്റ്(NEET) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 720ല്‍ 701 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാല്‍ ഒന്നാം റാങ്ക് നേടി.700 മാർക്കോടെ ഭവിക് ബന്‍സാല്‍(ഡല്‍ഹി), അക്ഷത് കൗശിക്(യു.പി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ മൂന്ന് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.നീറ്റ് പരീക്ഷയെഴുതിയ 14,10,755 പേരില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. കേരളത്തില്‍ നിന്നുള്ള അതുല്‍ മനോജ് 29ആം റാങ്ക് നേടി.
വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു
തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു.മുപ്പതുദിവസത്തെ ഭക്തിനിറഞ്ഞ വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ് വിശ്വാസികള്‍. പള്ളികളിലും വിവിധ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.രാവിലെ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്നലെയാണ് ചെറിയ പെരുന്നാൾ ആഘോഷിച്ചത്.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്
സതാംപ്റ്റൺ:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളി.ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.വിജയക്കൊടി പാറിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നത്.അതേസമയം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല.ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഡനിശ്ചയത്തിലാണ് കോലിയും സംഘവും.
അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മലയാളിയും
ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മലയാളിയും.വ്യോമസേന ഉദ്യോഗസ്ഥനായ കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്.11 വര്‍ഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അനൂപ്.ഒന്നരമാസം മുൻപ് അവധിക്ക് നാട്ടിലെത്തിയിരുന്നു.ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്രാ മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്നും വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു.