ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു.വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി വ്യോമസേന അറിയിച്ചു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തുംഅപകടത്തില്‍ മരിച്ചു.അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ് ചികിത്സയിലുള്ളത്.കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
സൈനിക ഹെലികോപ്ടര്‍ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; മരിച്ചവരിൽ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും
ഊട്ടി:ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടും.അപകടത്തിൽ ബിപിന്‍ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ബിപിന്‍ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാര്‍ തന്നെയായിരുന്നു.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി വിവരങ്ങൾ അറിയിച്ചത്. പാർലമെന്റിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തും. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണു;നാലുപേർ മരിച്ചു
ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. മൃതദേഹങ്ങൾ താഴ്വാരത്തേയ്‌ക്ക് ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി.തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു പല ശരീരങ്ങളും. ലാൻഡിംഗിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
നവജാത ശിശുവിനെ കൊന്ന് ടോയ്ലറ്റ് ഫ്ലഷ് ടാങ്കില്‍ തള്ളി;അമ്മ അറസ്റ്റിൽ
ചെന്നൈ: തഞ്ചാവൂരില്‍ നവജാത ശിശുവിനെ കൊന്ന് ടോയ്ലറ്റ് ഫ്ലഷ് ടാങ്കില്‍ തള്ളിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ.തഞ്ചാവൂര്‍ അളകുടി സ്വദേശിയായ 23 കാരി പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്.തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലെ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഉപേക്ഷിച്ചത്.ഡിസംബര്‍ നാലിനാണ് സംഭവം.ശുചിമുറി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ടോയ്‌ലറ്റുകള്‍ ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫ്ലഷ് ശരിയായി പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ഡിസംബര്‍ 3 ന് തമിഴ്‌നാട് ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി കെയര്‍ ഇനീഷ്യേറ്റീവ് വാര്‍ഡിന്റെ ടോയ്‌ലറ്റിന് സമീപം ഒരു സ്ത്രീ നടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിക്കായി അന്വേഷണം ആരംഭിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.വിവാഹേതര ബന്ധത്തെത്തുടര്‍ന്നാണ് യുവതി ഗര്‍ഭിണിയായതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഗര്‍ഭം വീട്ടുകാരെ അറിയിക്കാതെ കുഞ്ഞിന് ജന്മം നല്‍കാന്‍ ശ്രമിച്ച യുവതി ചെറിയ വയറുവേദനയെ തുടര്‍ന്ന് ഒറ്റയ്ക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 23 പേര്‍ക്ക്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്നു.ഇതുവരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധനാഫലം ഇന്ന് വരും.വിദേശത്ത് നിന്നും കേരളത്തിലെത്തി കൊവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാഫലങ്ങളാണ് ഇന്ന് ലഭിക്കുക.കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യു കെയില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്റെയും, മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ള ജര്‍മ്മനിയില്‍ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് ഇന്ന് പുറത്തുവരിക. ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവിന്റെയും, റഷ്യയില്‍ നിന്നെത്തിയ രണ്ട് പേരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തിര ഉന്നതതല യോഗം വിളിച്ചു.മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓമിക്രോണ്‍ ആശങ്ക;ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ
ന്യൂഡല്‍ഹി: ഓമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കം ആവശ്യമാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
ആന്ധ്ര മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു
ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രിയും കര്‍ണാടക, തമിഴ്നാട് ഗവര്‍ണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു.ഹൈദരാബാദില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.വൈഎസ്‌ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബര്‍ മുതല്‍ 2010 നവംബര്‍ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. 1998ല്‍ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ഒമിക്രോണെന്ന് സംശയം
ബെംഗളൂരു:കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.കർണാടകയിലെത്തിയ 46 വയസുള്ള ആളുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു.കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും കർണാടകയിലെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കൊറോണ പോസിറ്റീവായിരുന്നു. തുടർന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.അതേസമയം രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ് നവംബർ 20 ന് രാജ്യത്ത് എത്തി ഏഴ് ദിവസത്തിന് ശേഷം വിമാനത്തിൽ ദുബായിലേക്ക് പോയതായി കണ്ടെത്തിയത്.
ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു;രോഗബാധിതർ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കർണാടക സ്വദേശികൾ
ബെംഗളൂരു:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാള്‍ വാർത്താസമ്മേളനം വിളിച്ച് രാജ്യത്തെ ഒമിക്രോൺ സാഹചര്യം അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക സന്ദർശിച്ച രണ്ട് കർണാടക സ്വദേശികൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവര്‍. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം രാജ്യത്ത് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത ശക്തമാക്കുകയും മുന്നൊരുക്കങ്ങൾ ഊർജിതമാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.
ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം
ഭുവനേശ്വർ:ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും.ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഒഡീഷയില്‍ ഡിസംബര്‍ മൂന്നു മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഡിസംബര്‍ നാലിന് ജവാദ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കൂടി കരയില്‍ തൊടുമെന്നാണ് നിഗമനം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ആന്തമാനിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ അത് തീവ്ര ന്യൂനമര്‍മായി മാറും. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍വെച്ച് ജവാദ് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപമാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.ജാഗ്രതാ നിര്‍ദേശത്തിന് പിന്നാലെ ഒഡീഷ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും ക്രമീകരണങ്ങള്‍ ചെയ്യാനും ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 13 ജില്ലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ദേശീയ ദുരന്ത പ്രതിരോധ സേനക്കും ഒഡീഷ ദുരന്ത പ്രതികരണ സേനക്കും അഗ്നിശമനസേനക്കും ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.