ആഗ്രയിലെ എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു

keralanews 29 killed when a bus falls into canal in agra express way

ലഖ്‌നൗ:ആഗ്രയിലെ എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലഖ്‌നോവില്‍നിന്നും ഡല്‍ഹി ആനന്ദ് വിഹാറിലേക്കു പോവുകയായിരുന്ന ഡബിള്‍ഡക്കര്‍ ബസ്സാണ് നിയന്ത്രണംവിട്ട് 50 അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞത്.44 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.മുങ്ങല്‍വിദഗ്ധരുടെയും എക്‌സ്‌കവേറ്റിന്റെയും സഹായത്താലാണ് യാത്രക്കാരെ പുറത്തെടുത്തത്.ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി.

കോണ്‍ഗ്രസ്​ നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

keralanews congress leader jyothiradithya sindhya resigned a i c c general secretary post

ഭോപ്പാൽ:കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സിന്ധ്യയും സ്ഥാനമൊഴിയുന്നത്.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥാനമൊഴിഞ്ഞിരുന്നു.മധ്യപ്രദേശ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനമാണ് കമല്‍നാഥ് രാജിവെച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ദീപക് ബാറിയ, വിവേക് തന്‍ഹ എന്നിവരും പാര്‍ട്ടി പദവികള്‍ രാജിവെച്ചിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനാല്‍ പുതിയ അധ്യക്ഷനായിരിക്കും ഇവരുടെ രാജി അംഗീകരിക്കുക. അതുവരെ ഇവര്‍ തല്‍സ്ഥാനത്ത് തുടരും.അതേസമയം രാഹുല്‍ ഗാന്ധിയ്ക്കു പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്

keralanews the fuel price hike in the country followed the budget announcement

ന്യൂഡൽഹി:ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി.രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക.ഇതിന് പുറമേ, അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്‌സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്.ഇന്ധനവിലയിലെ വന്‍കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നാണ് കണക്കൂകൂട്ടല്‍. കൂടാതെ ബസ് ചാര്‍ജ് അടക്കമുള്ളവയുടെ വര്‍ധനയ്ക്കും ഇന്ധനവിലയിലെ വര്‍ധന വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മധുരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു

keralanews one died when a building under construction collapsed in chennai

ചെന്നൈ: മധുരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു

keralanews the gst for electric vehicles has been reduced from 12percentage to 5percentage

ന്യൂഡൽഹി:ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി മോഡി സർക്കാരിന്റെ ആദ്യ ബജറ്റ്.ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.ലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജി.എസ്.ടി കൌണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയില്‍ അധിക ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ലഭിക്കുക. ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കാനായി ഏപ്രില്‍ ഒന്നിന് തന്നെ പതിനായരം കോടി രൂപയുടെ FAME II പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബജറ്റ് അവതരണം തുടരുന്നു;2022ഓടെ എല്ലാവര്‍ക്കും സ്വന്തമായി വീട്,വൈദ്യുതി,പാചകവാതക കണക്ഷൻ എന്നിവ ഉറപ്പാക്കും

keralanews budget presentation progressing and everyone will have their own house electricity and lpg connections within 2022

ന്യൂഡൽഹി:പാർലമെന്റിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റവതരണം പുരോഗമിക്കുന്നു.നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കാന്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കും. മഴവെള്ള സംഭരണം, കിണര്‍ റീ ചാര്‍ജ്, ജല മാനേജ്മെന്റ്, ജല പുനരുപയോഗം എന്നിവക്ക് വിവിധപദ്ധതികൾ ആരംഭിക്കും. അഞ്ച് വര്‍ഷത്തിനകം ഒന്നേകാല്‍ ലക്ഷം കി.മീ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും.മുളയുല്‍പ്പന്നങ്ങള്‍, ഖാദി,തേന്‍ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കും.വായ്പ 59 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും.ക്രോസ് സബ്സിഡി ഒഴിവാക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടും. ഗ്യാസ് ഗ്രിഡ് വാട്ടര്‍ ഗ്രിഡ്, ഐ വേ എന്നിവ ആവിഷ്കരിക്കും.വണ്‍ നേഷന്‍ ,വണ്‍ ഗ്രിഡ് പദ്ധതി വൈദ്യുതി വിതരണത്തിനായി ആവിഷ്കരിക്കും.

ആധാർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

keralanews the aadhaar amendment bill was passed by the lok sabha

ന്യൂഡൽഹി:സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ വിവരങ്ങള്‍ ‌കൈമാറാന്‍ അനുവദിക്കുന്ന ആധാർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.വ്യക്തിയുടെ അനുവാദത്തോടെ മൊബൈൽ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കാനും സ്വകാര്യ വ്യക്തികൾക്ക് ഡാറ്റ ഉപയോഗിക്കാൻ അവസരം നൽകുന്നതുമാണ് ഭേദഗതി. മൊബൈൽ കണക്‌ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി വിധിയോടെ അസാധുവായ സാഹചര്യത്തിലാണ് പുതിയ ബിൽ. സർക്കാർ ക്ഷേമ പദ്ധതികളും സബ്സിഡികളും കൈമാറാൻ മാത്രമേ ആധാർ ഉപയോഗിക്കാൻ പാടുള്ളു എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.പൌരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്നായിരുന്നു കോടതി നിരീക്ഷണം. ‌കോടതി വിധിയനുസരിച്ച് നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് ലോക്സഭ പാസാക്കിയ ആധാര്‍ ബില്ല്. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നതിനും സ്വന്തം ഇഷ്ടപ്രകാരം കമ്പനികളുമായി ‌ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ വ്യക്തികൾക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി.എന്നാല്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോ‌ര്‍ത്താന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ എം.പിമാര്‍ ആരോപിച്ചു.ന്നാല്‍ നിലവിലെ ഭേദഗതി സുപ്രിം കോടതി വിധിക്കനുസരിച്ച് മാത്രമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് സഭയില്‍ മറുപടി പറഞ്ഞു. സ്വകാര്യ കമ്പനികളുമായി വിവരം കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ആധാര്‍ നിയമ ഭേഗദതി ബില്ല് ലോക്സഭ പാസാക്കി.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

keralanews first budget of second modi govt today

ദില്ലി:രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ്. ഈ വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്ബത്തിക സര്‍വ്വേ നിര്‍ദ്ദേശം. ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.ഇന്ത്യന്‍ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തില്‍ ഇടം നേടും.

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി

keralanews supreme court said private vehicle on private road is considered a public place (2)

ന്യൂഡൽഹി:പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി.മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ  സുപ്രീം കോടതി വിധി.ജാര്‍ഖണ്ഡില്‍ നിന്നു ബിഹാറിലേക്കു സ്വന്തം കാറില്‍ വരുംവഴി മദ്യപിച്ച നിലയില്‍ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സത്‌വീന്ദര്‍ സിംഗ് എന്നയാള്‍ പട്‌ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2016 ലെ ബിഹാര്‍ എക്‌സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി പൊതു നിരത്തിലെ സ്വകാര്യ വാഹനങ്ങളിലെ വെള്ളമടിയും കുറ്റമായി മാറും.

രാഹുല്‍ ഗാന്ധി ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു

keralanews rahul gandhi officially announced resignation from congress president post

ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി.അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാഹുൽ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.