മുംബൈ:പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിൾ നല്‍കിയില്ല. പരിശോധനയ്ക്കായി സാമ്പിൾ നൽകണമെന്ന് കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇന്നലെ സാമ്പിൾ നല്കാൻ തയ്യാറാണെന്ന് നേരത്തെ ബിനോയ് അറിയിച്ചിരുന്നു.എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ഇന്നലെ ബിനോയ് കോടിയേരി ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. അരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാൽ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു.ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിൾ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു.
ലോകകപ്പ് ക്രിക്കറ്റ്;ഇംഗ്ലണ്ട് ചാമ്പ്യന്മാർ
മാഞ്ചെസ്റ്റർ:ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഏവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തു.മികച്ച രീതിയിൽ ഇംഗ്ലീഷ് ബൌളർമാർ പന്തെറിഞ്ഞതോടെയാണ് കിവീസ് സ്കോർ 250 ൽ താഴെ ഒതുങ്ങിയത്.242 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ ഒരോവറിൽ രണ്ട് ബൌണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.55 റണ്‍സെടുത്ത നിക്കോള്‍സിന്റെയും 47 റണ്‍സ് നേടിയ ലാഥത്തിന്റെയും പ്രകടനമാണ് കിവീസിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. നായകൻ കെയ്ൻ വില്യംസൺ 30 റൺസ് നേടിയപ്പോൾ ഓപ്പണർ മാർട്ടിൻ ഗുപ്ടിലും ജിമ്മി നീഷാമും 19 റൺസ് വീതം നേടി.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോഗ്സും ലിയം പ്ലങ്കറ്റുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജോഫ്ര ആർച്ചറും മാർക്ക് വുഡും ഓരോ വിക്കറ്റുകളും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പതിയെയായിരുന്നു. തുടക്കത്തിൽ തന്നെ നാല് മുൻനിര വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റോക്ക്സ് – ബട് ലർ സഖ്യം ഇംഗ്ലീഷ് സ്കോർ ഉയർത്തി. ബട് ലർ പുറത്തായപ്പോഴും ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയ തീരത്തെത്തിച്ചത് ബെൻ സ്റ്റോക്സാണ്. സ്റ്റോക്ക്സ് 84 റൺസുമായി പുറത്താകാതെ നിന്നു.
ഡിഎൻഎ പരിശോധന;ബിനോയ് കോടിയേരി ഇന്ന് രക്തസാമ്പിൾ നൽകും
മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിൾ നല്‍കും.വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്പിൾ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞതവണ ഹാജരായപ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് സമ്മതം അറിയിച്ചെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കേസിൽ ബിനോയിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴുപേർ മരിച്ചു
ഷിംല:ഹിമാചൽ പ്രദേശിലെ സോളനിൽ കനത്ത മഴയിൽ ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴുപേർ മരിച്ചു.28 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി.ഇനിയും ഏഴോളം സൈനികര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.ഇന്നലെ വൈകീട്ടോടെയാണ് സോളനില്‍ അപകടമുണ്ടായത്.30 സൈനികരും ഏഴ് പ്രദേശവാസികളും ഹോട്ടലില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.സൈനികരും കുടുംബാംഗങ്ങളും ഉത്തരാഖണ്ഡിലേക്കുള്ള വഴിയില്‍ ഉച്ചഭക്ഷണത്തിനായി റസ്റ്റോറന്റില്‍ നിര്‍ത്തിയതായിരുന്നു. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്
മാഞ്ചെസ്റ്റർ:സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്.ന്യൂസിലന്‍ഡ് മുന്നോട്ടു വച്ച 240 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്ണിന് ഓള്‍ഔട്ടായി. ആദ്യം ബാറ്റു ചെയ്‌ത ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് 239 റണ്ണെടുത്തു.കനത്ത മഴ കാരണം ചൊവ്വാഴ്‌ച്ച നിര്‍ത്തിവെച്ച മത്സരം ഇന്നലെ പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് ആരംഭിച്ചത്.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 എന്ന വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.രോഹിത് ശർമ്മ,രാഹുൽ,കോഹ്ലി എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.ഓപ്പണര്‍മാരായ രോഹിതും രാഹുലും ഓരോ റണ്‍സ് വീതം മാത്രമാണ് നേടിയത്.തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും ഒരു റണ്‍സുമായി മടങ്ങി. നാലാം നമ്പറിൽ ഇറങ്ങിയ റിഷഭ് പന്ത് 32 റണ്‍സ് എടുത്ത് പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യയും 32 റണ്‍സ് നേടി.പിന്നാലെ ക്രീസില്‍ ഒന്നിച്ച ധോണി-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി. ഒരറ്റത്ത് ധോണി നിലയുറപ്പിച്ചപ്പോള്‍ ജഡേജ ആക്രമിച്ചു കളിച്ചു. 59 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്.അവസാനം വരെ പിടിച്ചു നിന്ന ധോണി 49 മത്തെ ഓവറിന്‍റെ ആദ്യ പന്തില്‍ ഫെര്‍ഗൂസനെ സിക്‌സര്‍ പറത്തി.തുടര്‍ന്ന് 2 റണ്‍സ് നേടാനുള്ള ശ്രമത്തിനിടെ ധോണി റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും ഫെര്‍ഗൂസണ്‍, നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം.ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്ച ലോര്‍ഡ്‌സിലാണ് ഫൈനല്‍.
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി:എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്നും രാജിക്കാര്യത്തില്‍ സ്പീക്കർ ഇന്ന് തീരുമാനമെടുക്കണമെന്നും കോടതി
ന്യൂഡൽഹി:കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. എം.എല്‍.എമാര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് സ്പീക്കറുടെ മുന്‍പില്‍ ഹാജരാകണമെന്നും രാജി സംബന്ധിച്ച് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.പ്രതാപ് ഗൗഡ പാട്ടീൽ ഉൾപ്പടെ 10 വിമത എം.എൽ.എമാർ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. രാജി സ്വീകരിക്കാൻ സ്‌പീക്കറോട് നിർദേശിക്കുക, അയോഗ്യരാക്കാനുള്ള നടപടികൾ തടയുക എന്നിവയായിരുന്നു വിമത എം.എല്‍.എമാരുടെ പ്രധാന ആവശ്യങ്ങള്‍.വിമത എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
ലോകകപ്പ് ക്രിക്കറ്റ്;ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം;രോഹിത്തും കോഹ്‌ലിയും രാഹുലും, ദിനേശ് കാര്‍ത്തികും പുറത്ത്
മാഞ്ചസ്റ്റർ:ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിംഗ് തകർച്ച.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി.ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. നായകന്‍ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോള്‍ട്ടിന്റെ പന്തിൽ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച് ന്യൂസിലാൻഡ് മൂന്നാം പ്രഹരവും ഏല്പിച്ചു.പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ത്തിക്കും വീണു.ഇതോടെ ഇന്ത്യ 24ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.നേരത്തെ, മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നില്‍ 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് ആണ് നേടിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ റോസ് ടെയ്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.റിസര്‍വ് ദിനത്തിലേക്ക് മാറിയ മത്സരത്തില്‍ അവസാന 3.5 ഓവറില്‍ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തിയ ന്യൂസിലാന്‍ഡ് 28 റണ്‍സ് കൂടിയാണ് ചേര്‍ത്തത്. റോസ് ടെയ്ലര്‍ 74(90) ടോം ലഥാം 10(11) മാറ്റ് ഹെന്റി 1(2) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് ഇന്ന് നഷ്ടമായത്.
ഡി.കെ. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
മുംബൈ:കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മൂന്നു മണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലാണ്. ശിവകുമാറിന് മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.ഇതേത്തുടര്‍ന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാന്‍ മുംബൈ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.ഇന്ന് പുലർച്ചെയാണ് ശിവകുമാറും ജെഡി-എസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയില്‍ എത്തിയത്.മുംബൈയിലെ റിനൈസന്‍സ് പവായ് ഹോട്ടലിലേക്ക് ശിവകുമാര്‍ എത്തിയതോടെ പോലീസ് തടഞ്ഞു.തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് നേതാക്കളെ ഹോട്ടലിലേക്ക് പോലീസ് കടത്തിവിടാതിരുന്നത്.ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്ബില്‍ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.എന്നാല്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.ഹോട്ടലിന് മുന്നില്‍ വന്‍ സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പോലീസിനേയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.
കർണാടകയിൽ പ്രതിസന്ധി തുടരുന്നു;മുംബൈയില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഡി കെ ശിവകുമാറിനെ തടഞ്ഞു
മുംബൈ:കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഭരണസ്വാധീനമുപയോഗിച്ച് തടയാന്‍ നീക്കം.വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലീസ് തടഞ്ഞു. വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം എംഎല്‍എമാര്‍ മുംബൈ പോലിസ് മേധാവിക്ക് കത്തെഴുതിയത്.തങ്ങളെ തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറുമെന്നും അവരെ തടയണമെന്നുമായിരുന്നു ആവശ്യം. കത്ത് കിട്ടിയ ഉടനെ തന്നെ പോലിസ് ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു. 100ലേറെ പോലിസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം, താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്‌തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിമത എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം ശ്രമം നടത്തി.
പീഡന പരാതി;ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി;പരിശോധന അടുത്ത തിങ്കളാഴ്ച
മുംബൈ:യുവതിയുടെ പീഡന പരാതിയിൽ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി. രക്ത സാംപിള്‍ നല്‍കണമെന്ന മുംബൈ ഓഷിവാര പോലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത സാംപിള്‍ ശേഖരിച്ച ശേഷം മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക.ഇന്നലെ ഓഷിവാര സ്‌റ്റേഷനിലെത്തിയ ബിനോയിയെ അര മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.ഒരുമാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഓഷിവാര പൊലീസ് ബിനോയിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.