നിയുക്ത കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍ തലസ്ഥാനത്തെത്തി;സത്യപ്രതിജ്ഞ നാളെ

keralanews designated kerala governor arif muhammad khan reached thiruvananthapuram

തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി. രാജ്യാന്തര വിമാനത്താവളത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ രാജ് ഭവനിലേക്ക് പോയി.സംസ്ഥാനത്തിന്‍റെ 22മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.ഡല്‍ഹി ജാമിഅ മില്ലിയ സ്കൂള്‍, അലീഗഢ്, ലഖ്നോ സര്‍വകലാശാലകളിലായി പഠനം പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ യു.പി മുന്‍മുഖ്യമന്ത്രി ചരണ്‍ സിങ് രൂപം നല്‍കിയ ഭാരതീയ ക്രാന്തിദള്‍ വഴിയാണ് രാഷ്്ട്രീയത്തില്‍ എത്തിയത്. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും 1977ല്‍ യു.പി നിയമസഭാംഗമായി. 1980 മുതല്‍ കോണ്‍ഗ്രസിനൊപ്പം.അക്കൊല്ലം കാണ്‍പുരില്‍ നിന്നും 1984ല്‍ ബഹ്റൈച്ചില്‍ നിന്നും ലോക്സഭാംഗമായി.മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് 1986ല്‍ ദേശീയ ശ്രദ്ധ നേടിയ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം വനിത വിവാഹമോചന അവകാശ സംരക്ഷണ നിയമം കോണ്‍ഗ്രസിന്‍റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് കുറ്റപ്പെടുത്തി സഹമന്ത്രി സ്ഥാനം രാജിവെച്ച്‌ പാര്‍ട്ടി വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ ജനതാദളില്‍ ചേര്‍ന്നു.1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ േലാക്സഭയില്‍ എത്തി.ജനതാദള്‍ സര്‍ക്കാറില്‍ വ്യോമയാന മന്ത്രിയായി.98ല്‍ ജനതാദൾ വിട്ട് ബി.എസ്.പിയില്‍ ചേർന്നു.ബഹ്റൈച്ചില്‍ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ചു. 2004ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അക്കൊല്ലം ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.രണ്ടു മൂന്നു വര്‍ഷത്തിനകം സജീവ ബി.ജെ.പി പ്രവര്‍ത്തനവും വിട്ടു. എന്നാല്‍, അനുഭാവ നിലപാട് തുടര്‍ന്നു.ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ‘സമര്‍പ്പണ്‍’ എന്ന സ്ഥാപനം നടത്തി വരുന്നുണ്ട്. വിദ്യാര്‍ഥികാലം മുതല്‍ എഴുതിയ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

അതേസമയം പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു. അതേ സമയം പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവര്‍ണര്‍.ബുധനാഴ്ച രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകീട്ട് അഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയയില്‍ പോലീസ് പരേഡ് പരിശോധിച്ച്‌ അഭിവാദ്യം സ്വീകരിച്ചായിരുന്നു മടക്കം. സദാശിവത്തെയും ഭാര്യ സരസ്വതി സദാശിവത്തെയും യാത്രയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, സതേണ്‍ എയര്‍കമാന്‍ഡ് എയര്‍ചീഫ് മാര്‍ഷല്‍ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്ബ് സ്റ്റേഷന്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഡീലർമാരുടെ വ്യക്തി വിവരങ്ങൾ ഓയിൽ കമ്പനികൾ അന്വേഷിക്കരുത് : ഹൈ കോടതി

Screenshot_2019-09-05-11-26-27-299_com.android.chrome

കൊച്ചി: ബിനാമികളെ കണ്ടെത്താനെന്ന വ്യാജേനെ പെട്രോളിയം ഡീലർമാരുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള പൊതുമേഖലാ എണ്ണകമ്പനികളുടെ ശ്രമത്തിന് ബഹു: കേരള ഹൈക്കോടതി തടയിട്ടു.

പമ്പുടമകൾ, ഡീലർ ആന്വൽ റിട്ടേൺസ് എന്ന പേരിൽ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇൻകം – ടാക്സ്, ജി.എസ്.ടി റിട്ടേണുകൾ, ബാലൻസ് ഷീറ്റ് തുടങ്ങിയവ സമർപ്പിക്കണമെന്നും, വീഴ്ച വരുത്തുന്ന ഡീലറുടെ ലോഡുകൾ തടയുമെന്ന ഓയിൽ കമ്പനികളുടെ തിട്ടുരത്തിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോളിയം ഡീലർമാർ ബഹു: ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.സിങ്കിൾ ബെഞ്ചിൽ നിന്നും പൂർണ്ണമായും അനുകൂല വിധി ലഭിക്കാത്തതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും, ഡിവിഷൻ ബെഞ്ച് ഡീലർമാരുടെ വാദങ്ങളെ പൂർണ്ണമായി ശരിവെക്കുകയും സ്വകാര്യത മൗലികാവകശമാണെന്നുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഓയിൽ കമ്പനികളുടെ മേൽപ്പറഞ്ഞ നടപടികളിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിധിച്ചു.

IMG-20190905-WA0021

ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീംഉം, ജസ്റ്റീസ്.ആർ.നാരായണ പിഷാരടിയും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തങ്ങളുടെ വിധിയിൽ ഡീലർഷിപ്പ് എഗ്രിമെന്റ്, എന്ന ഓയിൽ കമ്പനിയും, ഡീലറും പരസ്പര സമ്മതത്തോടെ ഒപ്പിട്ട കരാറിന്റെ പിൻബലമുണ്ടെന്ന് കരുതി കാലാകാലങ്ങളിൽ തങ്ങൾക്കിഷ്ടമുള്ള ചട്ടങ്ങളും, നിയമങ്ങളും ഡീലറുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി.

കൂടാതെ സുപ്രീം കോടതി വിധിയുടെ അന്ത:സത്ത പാലിക്കാത്ത വിധത്തിൽ വിധി പറഞ്ഞ ഹൈക്കോടതി സിങ്കിൾ ബെഞ്ചിനെ, ഡിവിഷൻ ബെഞ്ച് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

അഡ്വ. സന്തോഷ്‌ മാത്യു ആണ് പെട്രോളിയം ഡീലർസിന് വേണ്ടി ഹൈ കോടതിയിൽ വാദിച്ചത്.

ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഡീലറുടെ ന്യായമായ
അവകാശങ്ങളുടെ നേരേ കണ്ണടയ്ക്കുകയും, കരിനിയമങ്ങൾ കൊണ്ട് ഡീലർമാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഓയിൽ കമ്പനികളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ;കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റില്‍

keralanews congress leader d k shivakumar arrested for money laundering case

ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.2017 ജൂലായില്‍ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി 8.59 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തിന് ആശ്വാസം;സിബിഐ കസ്റ്റഡിയിൽ തുടരും

keralanews inx media scam case p chithambaram will continue in cbi custody

ന്യൂഡൽഹി:ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ പി.ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും.സുപ്രീംകോടതിയിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ ഇനി വേണ്ടെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി സിബിഐ കസ്റ്റഡിയിൽത്തന്നെ വിടാൻ ഉത്തരവിടുകയായിരുന്നു.73 വയസ്സുള്ള ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതിയിലും അഭിഭാഷകർ വാദിച്ചിരുന്നു.”ഞങ്ങൾക്കിനി ചിദംബരത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ചോദ്യം ചെയ്യൽ അവസാനിച്ചു. ഇനി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ”, എന്ന് കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സിബിഐയുടെ റിമാൻഡിനെതിരായി ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത്.എന്നാൽ ചിദംബരം സിബിഐ കസ്റ്റഡിയിൽത്തന്നെ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. എന്നാൽ ഇതിനെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‍ത ശക്തമായി എതിർത്തു. ”ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനാഗ്രഹിക്കുന്നില്ല എന്നതു കൊണ്ടോ, ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടോ കോടതി അത്തരമൊരു ഉത്തരവ് പാസ്സാക്കേണ്ടതുണ്ടോ?”, എസ്‍ജി മേഹ്‍ത ചോദിച്ചു. വിചാരണക്കോടതിയുടെ തീരുമാനങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും എസ്‍ജി വാദിച്ചു.അതേസമയം, ചിദംബരത്തിന്‍റെ ജാമ്യത്തിനായി ഇനി കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 5 വരെ വാദിക്കുകയോ അപേക്ഷ നൽകുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്‍വിയും കോടതിയിൽ ഉറപ്പ് നൽകി. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തെ തിഹാറിലേക്ക് അയക്കേണ്ടതില്ല, അദ്ദേഹം സിബിഐ കസ്റ്റഡിയിൽ തുടരട്ടെയെന്ന് സുപ്രീംകോടതിയും നിലപാടെടുത്തത്.

മുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപിടിത്തം;അഞ്ച് പേര്‍ മരിച്ചു

keralanews five died and seven injured when fire broke out in mumbai o n g c plant

ന്യൂഡല്‍ഹി:മുംബൈയിൽ ഒ.എന്‍.ജി.സിയുടെ ഗ്യാസ് പ്ലാന്റില്‍ വന്‍ തീപ്പിടിത്തം.അഞ്ചു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. എട്ടുപേര്‍ക്ക് പരിക്കേറ്റു.ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയിൽ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്നിബാധയുണ്ടായത്.പ്ലാന്റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപിടിത്തമുണ്ടായത്. തീപ്പടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒരു കിലോമീറ്ററോളം ചുറ്റുപാടില്‍ പൊലീസ് സീല്‍ വെച്ചിരിക്കുകയാണ്. ഒഎന്‍ജിസി അഗ്‌നിശമനാ വിഭാഗം തീയണച്ചുകൊണ്ടിരിക്കുകയാണെന്നും ഓയില്‍ ഉല്‍പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.ഉറാന്‍, പനവേല്‍, നെരൂള്‍, ജെ.എന്‍.പി.ടി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ചന്ദ്രയാന്‍ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി;’വിക്രം’ ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടു

keralanews chandrayan2 completed crucial stage before landing vikram lander was detached from the orbit

ബെംഗളൂരു:ചന്ദ്രയാന്‍ രണ്ട് ദൌത്യം ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡറിന്റെ ലാന്‍ഡിങ്.ഇന്ന് ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍. ഒരു നിര്‍ണായകഘട്ടം പിന്നിട്ടതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇനി ഇതേ ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. വിക്രം ലാന്‍ഡറിന്റെ സഞ്ചാരപഥം നാളെ മുതല്‍ രണ്ട് ഘട്ടങ്ങളിലായി താഴ്ത്തും. സെപ്തംബര്‍ നാലിന് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിക്കും. തുടര്‍ന്ന് ലാന്‍ഡറിന്റെ വേഗത കുറച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമം നടത്തും.ഓര്‍ബിറ്ററിലെ ടെറൈന്‍ മാപ്പിങ് ക്യാമറ നല്‍കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലം നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടക്കുള്ള സമയമാണ് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ഇസ്രോ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നാല് മണിക്കൂര്‍ സമയമെടുത്ത് റോവര്‍ കൂടി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും.ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങാണ് ഈ ദൌത്യത്തിലെ ഏറെ നിര്‍ണായക ഘട്ടം. ശ്രമം വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെയും ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെയും രാജ്യമാകും ഇന്ത്യ.

യു.പിയിലെ മഥുരയില്‍ സര്‍ക്കാര്‍ അനാഥാലയത്തിൽ രണ്ട് നവജാത ശിശുക്കള്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചു

keralanews two newborns die from food poisoning at government orphanage in madhura up

മഥുര:ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സര്‍ക്കാര്‍ അനാഥാലയത്തിലെ രണ്ട് നവജാത ശിശുക്കള്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചു.എട്ട് കുട്ടികളുടെ നില ഗുരുതരമാണ്.അതിസാരത്തെ തുടര്‍ന്നാണ് കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മഥുരയിലെ രാജകീയ ശിശു സദനത്തിലാണ് സംഭവം. ബുധനാഴ്ച നല്‍കിയ പാലില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. പാലിന്റെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പത്ത് കുട്ടികളില്‍ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ ആഗ്രയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

20000 കോടി രൂപ ചെലവില്‍ സൂര്യന്‍റെ ചെറുപതിപ്പൊരുങ്ങുന്നു;പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും;ഫ്രാന്‍സില്‍ നടക്കുന്ന പ്രോജക്ടിന് വേണ്ടി ഇന്ത്യ ചെലവിടുക 17500 കോടി രൂപ

keralanews project to make small version of sun with 20000crore budject india will invest 17500crore in the project of france

ന്യൂഡൽഹി:20000 കോടി രൂപ ചെലവില്‍ സൂര്യന്‍റെ ചെറു പതിപ്പൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും. ഫ്രാന്‍സില്‍ നടക്കുന്ന പ്രോജക്ടിന് വേണ്ടി ഇന്ത്യ ചെലവിടുക 17500 കോടി രൂപയാണ്. ഈ നൂറ്റാണ്ടില്‍ നടക്കുന്ന ഏറ്റവും ചെലവേറിയ ഗവേഷണമായാണ് കൃത്രിമ സൂര്യന്‍റെ നിര്‍മ്മാണം കണക്കാക്കുന്നത്. പദ്ധതിയ്ക്കായുള്ള വന്‍ ചെലവുകള്‍ നല്‍കുന്ന രാജ്യമായതിനാല്‍ ഇതിന്‍റെ സാങ്കേതിക നേട്ടങ്ങള്‍ ഇന്ത്യക്ക് സ്വന്തമാകും. തെര്‍മ്മോ ന്യൂക്ലിയര്‍ പരീക്ഷണ ശാലയിലാണ് കൃത്രിമ കുഞ്ഞ് സൂര്യനായുള്ള പരീക്ഷണങ്ങള്‍ നടക്കുക.ഇന്‍റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്സ്പെരിമെന്‍റല്‍ റിയാക്ടേര്‍സ് എന്നാണ് പദ്ധതിയുടെ പേര്. 28000 ടണ്ണോളം ഭാരമാകും കൃത്രിമ കുഞ്ഞ് സൂര്യനുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യമായാണ് ഒരു ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ ഇത്രവലിയ തുക മുടക്കുന്നത്.പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പദ്ധതിയെക്കുറിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യക്ക് പുറമേ യുഎസ്, റഷ്യ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഈ മെഗാ ശാസ്ത്രപരീക്ഷണത്തില്‍ പങ്കാളികളാണ്. 150 ദശലക്ഷം സെല്‍ഷ്യസ് വരെ ചൂടില്‍ പരീക്ഷണം നടന്നേക്കുമെന്നാണ് സൂചനകള്‍.

പാക് കമാന്‍ഡോകള്‍ ഇന്ത്യയില്‍ നുഴഞ്ഞ് കയറിയതായി സംശയം;ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രത നിർദേശം

keralanews gujarat on high alert as pakistani commandos enter gulf of kutch

ഗുജറാത്ത്:ഗുജറാത്തിലെ കച്ച്‌ മേഖലയിലൂടെ പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച്‌, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാക് കാന്‍ഡോകളും ഭീകരരും നുഴഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ട്.ആക്രമണ സാധ്യത കണക്കിലെടുത്ത് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കിയതായി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ കച്ച്‌ മേഖലയിലുള്ള മുദ്ര, കാണ്ട്ല തുറമുഖങ്ങള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഇവര്‍ നുഴഞ്ഞു കയറിയെന്നാണ് സൂചന. ഇവിടെ രണ്ടു പാക്കിസ്ഥാനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ബിഎസ്‌എഫ് ഇന്റലിജന്‍സ് ഏജന്‍സികളെ വിവരമറിയിച്ചത്.സിംഗിള്‍ എഞ്ചിന്‍ ബോട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നോ ബോട്ടുകളില്‍ നിന്നോ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ല. കടല്‍ മാര്‍ഗ്ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍ വര്‍ഗീയ കലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചന.അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല തീരപ്രദേശത്തും തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നു മുതൽ പ്രാബല്യത്തിൽ;ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും

keralanews central motor vehicle amendment to come into force from september 1st and fines for traffic violations will rise

ന്യൂഡൽഹി:കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരുന്നതോടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും.നേരത്തേ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബര്‍ ഒന്നിനു ശേഷമാണെങ്കില്‍ വര്‍ധന ബാധകമാകും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുള്‍പ്പടെയുള്ളതാണ് നിയമ ഭേദഗതികള്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് എതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. ലൈസന്‍സ് വ്യവസ്ഥാ ലംഘനത്തിന് 25,000 മുതല്‍ 1 ലക്ഷം വരെ പിഴ ഈടാക്കും.വാഹനാപകടത്തില്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായും ഉയര്‍ത്തി.
പുതുക്കിയ പിഴകള്‍ ( പഴയത് – പുതിയത് ): ലൈസന്‍സില്ലാതെ ഡ്രൈവിങ് 500 – 5000 രൂപ, അയോഗ്യതയുള്ളപ്പോള്‍ ഡ്രൈവിങ് 500 – 10000, അമിതവേഗം 400 – 2000 , അപകടകരമായ ഡ്രൈവിങ് 1000 – 5000, മദ്യപിച്ച്‌ വാഹനമോടിക്കല്‍ 2000 – 10000, മല്‍സരിച്ചുള്ള ഡ്രൈവിങ് 500 – 5000, പെര്‍മിറ്റില്ലാത്ത വാഹനത്തിന് 5000 – 10000, ഹെല്‍മറ്റ്/ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 100 – 1000.