ഐഎസ്എൽ ഫൈനൽ കൊൽക്കത്തക് ജയം:പെനാൽറ്റി 4-3 ന് ബ്ലാസ്റ്റേഴ്സിന് തോൽവി

സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ആരധകർക്ക് നിരാശ.
സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ആരാധകർക്ക് നിരാശ.

കൊച്ചി:ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അത്‌ലറ്റികോ ദി കൊൽക്കത്തയും  കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഐഎസ്എൽ ഫൈനൽ മത്സരത്തിൽ ചുവപ്പ് പട മഞ്ഞ പടയെ പെനാൽറ്റിയിൽ തോൽപ്പിച്ച് ട്രോഫി സ്വന്തമാക്കി.

1-1 സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിലേക്ക് അധിക്രമിക്കുകയായിരുന്നു.3-4 എന്ന നിലയിൽ കൊൽക്കത്ത പെനാൽറ്റിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു.

കേരളത്തിന് വേണ്ടി 37-ആം മിനുറ്റിൽ കേരളത്തിന്റെ മുഹമ്മദ് റാഫി നേടിയ ഗോളിന്റെ ആഹ്ലാദവും കൂക്കുവിളിയും അടങ്ങും മുൻപേ 44-ആം മിനുറ്റിൽ കൊൽക്കത്ത ബോൾ വലയിൽ വീഴ്ത്തി സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സന്തോഷത്തിന്റെ കെട്ടടക്കി.

ഇതോടെ 1-1 ന് സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിൽ എത്തി.പെനാൽറ്റിയിൽ കേരളത്തിന് 3-4 നിലയിൽ തോൽവിയുടെ രുചിയറിഞ്ഞതോടെ ആരാധകരുടെ നിരാശ അടക്കാൻ ആയില്ല.രണ്ടാമത്തെ തവണയാണ് ഫൈനലിൽ എത്തിയ കേരളം തോൽക്കുന്നത്.

സെമി ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ കാത്ത് സൂക്ഷിച്ച സന്ദീപ് നന്ദിക്ക് പകരം ഒന്നാം നമ്പർ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണ് കേരളത്തിന് വേണ്ടി ഇറങ്ങിയത്.മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചു.

രാവിലെ മുതൽ ആവേശത്തോടെ കാണാൻ വന്ന ആരാധകർക്ക് നിരാശ മാത്രം.ടിക്കറ്റ് കിട്ടാതെ ആരാധകർ സ്റ്റേഡിയത്തിനു പുറത്തും തടിച്ചു കൂടി.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഒരുപാട് കഷ്ടപ്പെട്ടു.

ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ:പെനാൽറ്റി ഷൂട്ട് 3-0

ഐഎസ്എൽ ഫൈനൽ അവസരം നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം.
ഐഎസ്എൽ ഫൈനൽ അവസരം നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം.

ന്യൂഡൽഹി∙ ഐഎസ്എൽ ഡൽഹി ഡൈനാമോസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണ്‍ ഫൈനലിൽ.

ഷൂട്ടൗട്ടിൽ ഡൽഹിയെ 3-0ന് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡൽഹി താരങ്ങൾ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നൊഴികെ മൂന്ന് അവസരവും ഉപയോഗിച്ചു.

ഇതോടെ 3-0 വിജയവുമായി ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. കൊച്ചിയിലെ സ്വന്തം മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അത്‍ലറ്റിക്കോ ‍ഡി കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഐഎസ്എൽ മൂന്നാം സീസൺ സെമി ഇന്ന്

ഡൽഹി ഡൈനാമോസിന് എതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിയിൽ.
ഡൽഹി ഡൈനാമോസിന് എതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിയിൽ.

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്‌ രണ്ടാം സെമിഫൈനലിന്റെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്‌ ഇന്ന്‌ ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ സെമിയിൽ നേടിയ 1-0 ത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്‌ വിജയം നേടിയത്. എന്നാൽ ഇന്ന്  സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ മികവിലാണ്‌ ഡൽഹി ഡൈനാമോസ്‌.

ആദ്യ സെമിയിൽ കെവൻസ്‌ ബെൽഫോർട്ടിന്റെ അവസാന നിമിഷത്തിലേ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ്‌ നേടിയ വിജയം തങ്ങളുടെ തട്ടകത്തു വെച്ച്  മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ഡൽഹി കളിക്കിറങ്ങുന്നത്‌.

ഇന്ന്‌ രണ്ട്‌ ഗോളുകൾ അടിച്ചാൽ മാത്രമെ ഡൽഹിക്കു ജയിക്കാനാകൂ.എന്നാൽ കേരള ബ്ലാസറ്റേഴ്സിനു സമനില പിടിച്ചാൽ 18നു കൊച്ചിയിൽ നടക്കുന്ന ഫൈനലിൽ കളിക്കാം.

ഐ.എസ്.എൽ രണ്ടാം സെമിയിൽ ബ്ലാസ്റ്റേഴ്സിന് ഒരു ഗോളിന്റെ ജയം

ഡൽഹിയെ ഏകപക്ഷീയമായമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി.
ഡൽഹിയെ ഏകപക്ഷീയമായമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി.

കൊച്ചി:രണ്ടാം ഐഎസ്എൽ സെമി ഫൈനൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം.ഡെൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഗോളോന്നും നേടാനായില്ലെങ്കിലും കളിയുടെ 65-ആം മിനുട്ടിൽ കെർവൻസ് ബെൽഫോർട്ടിന്റെ ഉഗ്രൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഡൽഹിയെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം നഷ്ടപ്പെടുകയായിരുന്നു.മൂന്നാം മിനുട്ടിൽ കിട്ടിയ അവസരം മലയാളി താരം സി.കെ വിനീത് നഷ്ടപ്പെടുത്തി.പിന്നീട്വി ആദ്യപകുതിയിലെ അവസാന മിനുട്ടിൽ കെർവൻസ് ബെൽഫോർട്ട് ഗോൾ നേടുമെന്ന് പ്രതീക്ഷിച്ചു എങ്കിലും നഷ്ടപ്പെടുകയായിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ഇന്ത്യക്ക് ലീഡ്:വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി

ഈ വർഷത്തിലെ മൂന്നാം ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന വിരാട് കോഹ്ലി.
ഈ വർഷത്തിലെ മൂന്നാം ഇരട്ടൽ സെഞ്ച്വറി ആഘോഷിക്കുന്ന വിരാട് കോഹ്ലി.

മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ തിളങ്ങുന്നു.ഇന്ന് നാലാം ദിനം കളി തുടരുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി(147) ജയന്ത് യാദവ്(30)റൺസ് എന്ന നിലയിലായിരുന്നു.

വിരാട് കോഹ്ലി 340 പന്തുകളെ നേരിട്ട് 25 ബൗണ്ടറിയും ഒരു സിക്സും നേടി 235 റൺസെടുത്തു പുറത്തായി.ജയന്ത് യാദവ് 204 പന്തുകളെ നേരിട്ട് 15 ബൗണ്ടറിയടക്കം104 റൺസ് നേടി.

ഇന്ത്യ ഇന്ന് നാലാം ദിനം കളിഐ തുടരുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 451 റൺസ് എന്ന നിലയിലായിരുന്നു.ഇന്ന് അത് 631 റൺസായി.ഇതോടെ ഇന്ത്യക്കു 231 റൺസിന്റെ ലീഡുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാലും മൊയീൻ അലി,ജോ റൂട്ട് എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.ഭാവനേശ്വർ കുമാർ (9) ഉമേഷ് യാദവ് (6) റൺസ് എടുത്തു പുറത്താകാതെ നിന്നു.

ഇനി ഒന്നര ദിവസത്തെ കളി ബാക്കിയുണ്ട്.കോഹ്‌ലിയുടെ ഈ വർഷത്തെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയാണിത്.തുടർച്ചയായി മൂന്ന് പരമ്പരകളിൽ ഇരട്ട സെഞ്ച്വറി നേടുന്ന താരം കൂടിയാണ് കോഹ്ലി.ഇന്ത്യക്കായി ഓപ്പണർ മുരളി വിജയ് മൂന്നാം ദിനത്തിൽ (136) സെഞ്ച്വറി നേടിയിരുന്നു.

 

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്:ഇന്ത്യക്ക് 51 റൺസിന്റെ ലീഡ്

കൊഹ്‌ലിക്കും വിജയിക്കും സെഞ്ച്വറി.
കൊഹ്‌ലിക്കും വിജയിക്കും സെഞ്ച്വറി.

മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിലെ മൂന്നാം ദിനത്തിൽ കളത്തിലിറങ്ങിയ ഇന്ത്യക്കു കളി അവസാനിക്കുമ്പോൾ 51 റൺസിന്റെ ലീഡ്.രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്കു 146 റൺസ് ആയിരുന്നു.ഓപ്പണർ മുരളി വിജയ്(70) ചേതേശ്വർ പൂജാര(47) ആയിരുന്നു ക്രീസിൽ.

മൂന്നാം ദിനം ആദ്യത്തിൽ തന്നെ പൂജാരയെ (47) ഇന്ത്യക്കു നഷ്ടമായി.പിന്നീട് കോഹ്ലി-വിജയ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകി.വിജയ് 136 റൺസ് നേടിയപ്പോൾ ആദിൽ റഷീദിന്റെ വിക്കറ്റിൽ പുറത്തായി.

പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ ആരും തിളങ്ങിയില്ല.എല്ലാവരും പെട്ടെന്ന് തന്നെ പുറത്താക്കുകയായിരുന്നു.

കരുൺ നായർ(13),പാർത്ഥിവ് പട്ടേൽ(15),ജഡേജ(25).അശ്വിൻ ഒന്നും നേടാതെയും ഇംഗ്ലണ്ടിന് മുഞ്ഞിൽ മുട്ട് മടക്കി.കളി അവസാനിക്കുമ്പോൾ 30 റൺസ് എടുത്തു ജയന്ത് യാദവ് ആണ് കോഹ്‌ലിക്ക് സപ്പോർട്ട് ചെയ്യാൻ ബാറ്റ് ചെയ്യുന്നത്.ഇന്ത്യക്കു 7 വിക്കറ്റ് നഷ്ടമായി.

ഇംഗ്ലണ്ട് ഇന്നലെ 400 റൺസിൽ ഒരുങ്ങുകയായിരുന്നു.ഇന്ത്യയുടെ അശ്വിൻ അഞ്ച് വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന് വേണ്ടി മൊയീൻ അലി,ആദിൽ റഷീദ്,ജോ റൂട്ട് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 400 റൺസ്:ഇന്ത്യയുടെ അശ്വിന് ആറ് വിക്കറ്റ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ:ഓപ്പണർ മുരളി വിജയ് ചേതേശ്വർ ആണ് ക്രീസിൽ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ:ഓപ്പണർ മുരളി വിജയ് ചേതേശ്വർ പൂജാര ആണ് ക്രീസിൽ.

മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച റൺസ് കാഴ്ച്ച വെച്ചു.ഇംഗ്ലണ്ട് 400 റൺസ് നേടി.ആദ്യ ദിനത്തിൽ 5 വിക്കറ്റിന് 288 റൺസ് നേടിയിരുന്നു.

രണ്ടാം ദിനത്തിൽ 112 റൺസ് കൂടി നേടി 400 റൺസ് ആകുമ്പഴേക്കും എല്ലാവരും പുറത്തായി.അരങ്ങേറ്റ ദിനത്തിൽ തന്നെ സെഞ്ച്വറി (112) റൺസ് നേടിയ കീറ്റൺ ജെന്നിങ്‌സൺ ആണ് ഇംഗ്ലണ്ടിന് ഉയർന്ന സ്കോർ നേടികൊടുത്തത്.

ജോസ് ബട്ലർ,മൊയീൻ അലി 76,50 റൺസ് വീതം നേടി ഇംഗ്ലണ്ടിനെ 400 റൺസിൽ എത്തിച്ചു.

ഇന്ത്യയുടെ അശ്വിൻ 6 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയിട്ടുണ്ട്.24 റൺസ് നേടി കെ.എൽ രാഹുലാണ്‌ ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓപ്പണർ മുരളി വിജയ്(70) ചേതേശ്വർ പൂജാര(47) ആണ് ക്രീസിൽ.

 

നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം,അശ്വിന് നാല് വിക്കറ്റ്

വിരാത് കോഹ്‌ലിയും അശ്വിനും ഇംഗ്ലണ്ടിന്റെ ജെന്നിങ്‌സിന്റെ വിക്കറ്റ് നേടിയ സന്തോഷം ആഘോഷിക്കുന്നു.
വിരാത് കോഹ്‌ലിയും അശ്വിനും ഇംഗ്ലണ്ടിന്റെ ജെന്നിങ്‌സിന്റെ വിക്കറ്റ് നേടിയ സന്തോഷം ആഘോഷിക്കുന്നു.

മുംബൈ:ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം.സെഞ്ച്വറി നേടിയ കീറ്റൺ ജെന്നിങ്‌സാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ കാഴ്ച്ച വെച്ചത്.അരങ്ങേറ്റ താരമാണ് ജെന്നിങ്സൺ.വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഒരു അരങ്ങേറ്റ താരം സെഞ്ച്വറി നേടുന്നത്.അരങ്ങേറ്റ മത്സരത്തിൽ എട്ടാമത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ ആണ് ജെന്നിങ്സൺ.

219 പന്തിൽ 13 ഫോർ അടക്കം 112 റൺസ് ജെന്നിങ്സൺ നേടി.ഇംഗ്ലണ്ടിനായി മൊയീൻ അലി 50 -ഉം അലിസ്റ്റർ കുക്ക് 46-ഉം റൺസ് എടുത്തു.25 റൺസുമായി ബെൻസ്റ്റോക്കും 18 റൺസുമായി ബട്ലറുമാണ് ക്രീസിൽ.ഇന്ത്യക്കു വേണ്ടി അശ്വിൻ 4-ഉം ജഡേജ 1-ഉം വീതം വിക്കറ്റുകൾ നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ സീസണിൽ കടന്നു

സികെ വിനീതിന്റെ ഗോളിൽ കേരള ബ്ലാസ്റ്റെർസ് സെമിയിൽ.
സികെ വിനീതിന്റെ ഗോളിൽ കേരള ബ്ലാസ്റ്റെഴ്സ് സെമിയിൽ.

കൊച്ചി:സികെ വിനീതിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ മൂന്നാം സീസണിൽ കടന്നു.സീസണിൽ ആറ് മത്സരം കളിച്ച വിനീതിന്റെ അഞ്ചാമത്തെ ഗോളാണിത്.

66-ആം മിനുട്ടിൽ ആണ് വിനീതിന്റെ ഗോൾ.ആർത്തിരമ്പുന്ന ജനങ്ങൾക്ക് മുന്നിൽ റാഫിയുടെ പാസ്സിൽ വിനീത് പോസ്റ്റിലേക്ക് ഗോൾ തട്ടി.

 

മത്സരത്തിന്റെ ചൂട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു:സച്ചിൻ തെണ്ടുൽക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പരസ്പര മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം തിരിച്ച് കൊണ്ട് വരേണ്ടതുണ്ടെന്ന് സച്ചിൻ.

ന്യൂഡൽഹി:ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എതിരാളികൾ തമ്മിലുള്ള മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.ഇത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.എന്നാൽ മാത്രമേ പണ്ടുള്ളതു പോലെ ക്രിക്കറ്റിനോട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാകു.

എന്റെ ചെറുപ്പ കാലത്തു ഇമ്രാൻ ഖാൻ സുനിൽ ഗവാസ്കറിന് ബോൾ ചെയ്യുമ്പോൾ എങ്ങിനെ അത് ചെറുത്ത്‌ നിൽക്കും എന്ന് വളരെ ആവേശത്തോടെ കാണുമായിരുന്നു.അപ്പോൾ ശത്രുക്കളെ മുട്ട് മടക്കാൻ അവർ സ്വയം മറന്നു കളിക്കുമായിരുന്നു.അത് കാണികളെ ആവേശം കൊള്ളിക്കും.അതൊക്കെയാണ് നമ്മുടെ ക്രിക്കറ്റിൽ നിന്നും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

1980 മുതൽ 1990 വരെ വെസ്റ്റിൻഡീസ് അവരുടെ പ്രതാപം കാട്ടിയിരുന്നു.പിന്നീട് ഓസ്ട്രേലിയ ആയി.അവരുടെ മൂന്നോ നാലോ കളിക്കാർ മാത്രം നന്നായി കളിച്ചാൽ തന്നെ അവർ വിജയിക്കുമായിരുന്നു.അതൊക്കെയാണ് ഇന്ന് ക്രിക്കറ്റിൽ നിന്നും നഷ്ടപെട്ടിരിക്കുന്നത്.ഹിന്ദുസ്ഥാൻ ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു സച്ചിൻ പറഞ്ഞു.

എന്റെ വളർച്ചയ്ക്ക് ബിസിസിഐയും മുബൈ ക്രിക്കറ്റ് അസോസിയേഷനും ഒരുപാട് ക്യാമ്പുകളൊക്കെ സംഘടിപ്പിച്ച് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സച്ചിൻ തെണ്ടുൽക്കർ ഇന്ത്യക്കു വേണ്ടി 200 ടെസ്റ്റ് ക്രിക്കറ്റുകളും 463 ഏകദിന ക്രിക്കറ്റുകളും കളിച്ചിട്ടുണ്ട്.ഒരു ട്വന്റി ട്വന്റി മാച്ചിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.