പ്രായത്തിന്റെ കണക്കുകളിൽ തട്ടി രോഹൻ മടങ്ങി

keralanews rohan returned due to over ageകോഴിക്കോട് : കേരളത്തിന്റെ യുവ താരം രോഹൻ എസ് കുന്നുമ്മൽ കളിക്കാൻ അവസരം കിട്ടാതെ മടങ്ങി . ഇംഗ്ലണ്ടിനെതിരെ അണ്ടർ ക്രിക്കറ്റ് ട്യുര്ണമെന്റിനുള്ള ഇന്ത്യൻ ടീമിലിടംനേടിയതായിരുന്നു രോഹൻ .പ്രായത്തിന്റെ കണക്കുകളിൽ തട്ടിയാണ് രോഹന് അവസരം നഷ്ടപെട്ടത് . അവസാന നിമിഷം അടുത്ത ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ളവർക്കു മാത്രം അവസരം കൊടുത്താൽ മതിയെന്നുള്ള തീരുമാനമാണ് രോഹന് വിനയായത് .രോഹന് ഇപ്പോൾ  19 വയസ്സുണ്ട്,  അതുകൊണ്ടുതന്നെ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കാനാവില്ല

ജൂനിയർ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് തന്നെയാണ് ഇകാര്യം രോഹൻ അറിയിച്ചത് ഞായറാഴ്ച രാത്രി തന്നെ രോഹൻ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ തിരിച്ചെത്തി.

എന്നാൽ ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി 13 നു തുടങ്ങുന്ന ചതുർദിന മത്സരത്തിൽ അവസരം ലഭിക്കുമെന്ന   പ്രതീക്ഷയിലാണ് രോഹൻ .

ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി വിനോദ് റായ്

keralanews vinod rai named the new BCC boss

ന്യൂ ഡൽഹി : മുൻ സി ഐ ജി .വിനോദ് റായിയെ  ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു .എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ , ഐ ഡി എഫ് സി ബാങ്ക് എം ഡി വിക്രം ലിമയെ ,വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന  ഈദുൽജി എന്നിവരാണ് ഭരണ സമിതിയിലെ മറ്റു അംഗങ്ങൾ .
ഇടക്കാല ഭരണ സമിതിയിലേക്ക് പേരുകൾ നിർദേശിക്കാൻ സുപ്രീം കോടതി അമിക്കസ് ക്യുറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യുറി  നിർദേശിച്ച പേരുകളിൽ പലതും 70 വയസ്സിനു മുകളിൽ ഉള്ളവരും ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് പുറത്തുള്ളവരുമായിരുന്നു . ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ബി സി സി ഐ യോടും കേന്ദ്ര  സർക്കാരിനോടും പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു

ഇന്ത്യ ഇംഗ്ലണ്ട് ഏകദിനം ഇന്ന് ആരംഭിക്കും: വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ്

ഇന്ത്യ ഇംഗ്ലണ്ട് ഏകദിനം ഇന്ന് ആരംഭിക്കും: വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ്.
ഇന്ത്യ ഇംഗ്ലണ്ട് ഏകദിനം ഇന്ന് ആരംഭിക്കും: വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ്.

പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം എന്ന പ്രതേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

കോഹ്ലി നായകനായതിനോടൊപ്പം യുവരാജ് സിംഗ് ആദ്യ ഇലവനിൽ തന്നെയുണ്ടാകും എന്നതും ഇന്ത്യൻ പടയുടെ പ്രതേകതയാണ്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 ന് കളിയാരംഭിക്കും.

അവസാന ഏകദിനത്തിൽ 5 വിക്കറ്റ് നേടിയ അമിത് മിശ്ര ടീമിലുണ്ടാകുമോ എന്നത് സംശയമാണ്. അശ്വിനും ജഡേജയും ടീമിലുണ്ടാകും. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ നായക സ്ഥാനം ഏറ്റെടുത്ത കോഹ്ലി യാതൊരു പ്രതിസന്ധികളും ഇല്ലാത്ത ധോണി ടീമിൽ തിരിച്ചെത്തിയ യുവരാജ് എന്നിവരിലേക്കാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.

സാധ്യത ടീം

ഇന്ത്യ: ശിഖർ ധവാൻ, അജിൻക്യ രഹാനെ അല്ലെങ്കിൽ കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ധോണി (വിക്കറ്റ് കീപ്പർ), യുവരാജ്, കേദർ യാദവ്, ഹാർദിക് പാണ്ഡ്യ, ജ‍‍ഡേജ, അശ്വിൻ അല്ലെങ്കിൽ അമിത് മിശ്ര, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട്: ജാസൺ റോയ്, അലക്സ് ഹെയ്ൽസ്, ജോ റൂട്, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ഒയിൻ മോർഗൻ (ക്യാപ്റ്റൻ), ബെൻ സ്റ്റോക്ക്സ്, മോയീൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, ലിയാം പ്ലുകെൻട് അല്ലെങ്കിൽ ലിയാം ഡോസൺ.

ഏകദിന ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ധോണി ഒഴിഞ്ഞു

ഏകദിന ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ധോണി ഒഴിഞ്ഞു, ടീമിൽ തുടരും.
ഏകദിന ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ധോണി ഒഴിഞ്ഞു, ടീമിൽ തുടരും.

ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ട്വന്റി 20 ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഒഴിഞ്ഞു. ഈ അപ്രതീക്ഷിത തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ക്രിക്കറ്റ് ടീമിനെ ബാധിക്കും.

2014 ഡിസംബറിൽ ഓസ്‌ട്രെലിയക്കെതിരെ നടന്ന മെൽബൺ ടെസ്റ്റിനിടയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ആരാധകരെ സങ്കടപ്പെടുത്തിയിരുന്നു.

ഇന്ത്യക്ക് ഏകദിന ട്വന്റി 20 ക്രിക്കറ്റിൽ ലോക കപ്പ് നേടിത്തന്ന താരമാണ് ധോണി. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യയെ ഒന്നാം സ്ഥാനത്തു എത്തിച്ച ഇന്ത്യൻടി ക്രിക്കറ്റ് താരം കൂടിയാണ് മഹേന്ദ്ര സിങ് ധോണി.

എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു എങ്കിലും ധോണി ടീമിൽ തുടരുമെന്നും പുതിയ നായകനെ ഉടനെ തിരഞ്ഞെടുക്കുമെന്നും ബിസിസിഐ അറിയിച്ചു.

 

വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും ഷമി

വിമർശിച്ചവർക്കു ചുട്ട മറുപടിയുമായി ഷമിയുടെ പുതിയ പോസ്റ്റ്.
വിമർശിച്ചവർക്കു ചുട്ട മറുപടിയുമായി ഷമിയുടെ പുതിയ പോസ്റ്റ്.

ന്യുഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത്  ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. കുറച്ച് ദിവസം മുൻപാണ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത ജഹാന്റെ ചിത്രത്തിനെതിരെ ഒരു കൂട്ടം ആളുകൾ വിമർശനവുമായി എത്തിയത്. ഭാര്യയുടെ ഹിജാബ് ധരിക്കാത്ത ചിത്രമാണ് ഷമി പോസ്‌റ്റ് ചെയ്‌തത്. അതായിരുന്നു വിമർശകർ ചൂണ്ടികാട്ടിയ തെറ്റും.

ആരാധകര്‍ക്ക് നവവത്സരാശംസകള്‍  നേർന്നുകൊണ്ടുള്ള ഞായറാഴ്ചത്തെ പോസ്റ്റിലാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചിത്രം ഷമി വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എനിക്ക് മറ്റൊരു പങ്കാളിയില്ല, എനിക്കാരുമില്ല, ഞാനും ആരുടേയുമല്ല. എന്നാൽ നിന്നെ കാണുമ്പോൾ സുന്ദരിയായൊരു പങ്കാളി എനിക്കൊപ്പമുണ്ടെന്ന് എനിക്ക് പറയാം. പുതുവത്സരാശംസകൾ എന്നാണ് താരത്തിന്റെ ട്വീറ്റ്.

തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ഷമി മറുപടിയും നല്‍കിയിരുന്നു. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുതന്നെ ലഭിക്കമെന്നില്ല. ഭാര്യയുടെയും മകളുടെയും ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തത്. ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം, തന്റെ പോസ്റ്റില്‍ ഷമി പറഞ്ഞു.

മാറിയപ്പന്റെ ജീവിതം സിനിമയാകുന്നു:ഷാരൂഖാൻ ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

mariappan-1
പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ മാറിയപ്പന്റെ ജീവിതം സിനിമയിലേക്ക്.

മുംബൈ: 2016-ൽ ഇന്ത്യയ്ക്ക് വേണ്ടി പാരലിമ്പിക്‌സിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമാകുന്നു. മാരിയപ്പന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ഐശ്വര്യ ധനുഷാണ്. ട്വിറ്ററിലൂടെ ഷാരൂഖ് ഖാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

റിയോയില്‍ നടന്ന സമ്മര്‍ പാരലിമ്പിക്‌സില്‍ പുരുഷന്മാരുടെ ടി-42 വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് തമിഴ്‌നാട് സ്വദേശിയായ മാരിയപ്പന്‍ തങ്കവേലു. ചിത്രത്തില്‍ മാരിയപ്പനെ അവതരിപ്പിക്കുന്നത് ആരാണെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല. മാരിയപ്പനായി ധനൂഷ് എത്തിയക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.സംവിധായകൻ രാജു മുരുഗപ്പൻ മാറിയപ്പനായി വേഷമിടുമെന്നും സൂചനയുണ്ട്.

തമിഴ്‌നാട് സേലം പെരിയവാഡംപട്ടി സ്വദേശിയായ മാരിയപ്പന്‍ അഞ്ചാം വയസ്സില്‍ സ്‌ക്കൂളിലേക്ക് പോകും വഴി അപകടത്തില്‍പ്പെട്ടാണ് വലതു കാല്‍ നഷ്ടമായത്. പിന്നീട് വോളീബോള്‍ കളിക്കാനാരംഭിച്ച മാരിയപ്പന്‍ സ്‌ക്കൂളിലെ കായികാധ്യാപകന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഹൈജമ്പിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ടൂണിഷ്യയില്‍ വച്ചു നടന്ന ഐ. പി. സി ഗ്രന്‍ഡ് പ്രിക്‌സില്‍ 1.78മീറ്റര്‍ ചാടിയാണ് താരം പാരലിമ്പിക്‌സിനു യോഗ്യത നേടിയത്. റിയോയില്‍ 1.82മീറ്റര്‍ ഉയരം കണ്ടത്താനും മാരിയപ്പനു കഴിഞ്ഞു.

വിരാട് കോഹ്ലി ക്രിക്കറ്റ് ഓസ്ട്രേലിയ ഏകദിന ടീം നായകൻ

കോഹ്ലിയെ മറികടക്കാൻ കഴിവുള്ള താരം ക്രിക്കറ്റിൽ ഇല്ലെന്ന് ക്രിക്കറ്റ് ഔസ്ട്രേലിയ.
കോഹ്ലിയെ മറികടക്കാൻ കഴിവുള്ള താരം ക്രിക്കറ്റിൽ ഇല്ലെന്ന് ക്രിക്കറ്റ് ഔസ്ട്രേലിയ.

മെൽബൺ:ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ വർഷത്തെ ഏകദിന ടീമിന്റെ നായകനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു.ഇന്ത്യയുടെ മറ്റൊരു താരമായ ജസ്പ്രീത് ബുംറയും ടീമിൽ ഇടം നേടിയിട്ടുണ്ട്.ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി നായകസ്‌ഥാനത്ത് എത്തുന്നത്.

ഐസിസി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോഹ്ലി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നായക സ്‌ഥാനത്തുമെത്തുന്നത്.2016-ൽ പത്ത് ഏകദിനം മാത്രമേ കോഹ്ലി കള്ളിച്ചിട്ടുള്ളുവെങ്കിലും 50 ഓവർ ക്രിക്കറ്റിൽ കോഹ്ലിയെ മറികടക്കാൻ മറ്റൊരു താരമില്ലെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.10 ഏകദിനത്തിൽ എട്ടിലും കോഹ്ലി 45 റൺസോ അതിന് മുകളിലോ നേടിയിട്ടുണ്ട്.

ഏകദിന ടീം: വിരാട് കോഹ്ലി(നായകൻ), ഡേവിഡ് വാർണർ(ഓസ്ട്രേലിയ), ക്വിന്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ, ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത്(ഓസ്ട്രേലിയ), ബാബർ അസം(പാകിസ്‌ഥാൻ), മിച്ചൽ മാർഷ്(ഓസ്ട്രേലിയ), ജോസ് ബട്ലർ(ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ(ഇന്ത്യ), ഇമ്രാൻ താഹിർ(ദക്ഷിണാഫ്രിക്ക).

ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം കലൂർ സ്റ്റേഡിയം

ലോകത്തിലെ ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം.
ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം.

കൊച്ചി:ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം ഇനി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശമാണ് കലൂർ സ്റ്റേഡിയത്തിനു ഈ പദവി കിട്ടാൻ കാരണം.

ഐഎസ്എൽ ഫൈനൽ മത്സരത്തിൽ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശമേറിയ ശബ്ദം 128 ഡെസിബെൽ ആയിരുന്നു. ആരോഹെഡ് സ്റ്റേഡിയത്തിൽ 2014 സ്പെറ്റംബർ 29-ന് അമെരിക്കൻ  ഫുട്ബോൾ ക്ലബ്ബായ കൻസാസ് സിറ്റി ചീഫ്‌സിന്റെ ആരാധകർ ഉണ്ടാക്കിയ 142.2 ഡെസിബെൽ ആണ് ലോക റെക്കോർഡിൽ ഒന്നാമത്.

ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ

അശ്വിൻ ഐസിസികെ ക്രിക്കറ്റർ ഓഫ് ദി ഇയർ.
അശ്വിൻ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ.

ദുബായ്:ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ  ഇന്ത്യൻ താരം ആർ.അശ്വിൻ.ഐസിസിയുടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ.രാഹുൽ ദ്രാവിഡ്,സച്ചിൻ തെണ്ടുൽക്കർ എന്നിവരാണ് മുൻപ് ഈ സ്ഥാനത്തിന് അർഹരായ മറ്റു ഇന്ത്യൻ താരങ്ങൾ.

ഈ വർഷം 8 ടെസ്റ്റുകൾ കളിച്ച അശ്വിൻ 48 വിക്കറ്റും 336 റൺസും നേടിയാണ് ഈ നേട്ടം ഏറ്റുവാങ്ങിയത്.മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും അശ്വിൻ തന്നെ സ്വന്തമാക്കി.

ഐസിസിയുടെ ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ അശ്വിൻ ആയിരുന്നു ഒന്നാമത്.ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.തൊട്ടു പിറകെ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ താരം രവിചന്ദ്ര ജഡേജയുമുണ്ട്.ഒന്നാം സ്ഥാനത്തുള്ള അശ്വിനുമായി 8 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.

ഇംഗ്ളണ്ടിനെതിരെയുള്ള പരമ്പരയിൽ ജഡേജ 26 വിക്കറ്റും അശ്വിൻ 28 വിക്കറ്റുകളും നേടിയിരുന്നു.ഇന്ത്യൻ ടീമാണ് ടീമെന്ന നിലയിലും മുൻപിൽ.

ലോകകപ്പിലെ ഏതു മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാർ:ഫിഫ

ലോകകപ്പ് മത്സരങ്ങൾ നടത്താൻ കൊച്ചി അനുയോജ്യം.
ലോകകപ്പ് മത്സരങ്ങൾ നടത്താൻ കൊച്ചി അനുയോജ്യം.

മുംബൈ:അണ്ടർ-17 ലോകകപ്പിലെ ഏത് മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാറെന്ന് ടൂർണമെന്റ് ഡയറക്ടർ ഹാവിയൽ സെപ്പി.കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞത് കൊച്ചിയിൽ ടൂർണമെന്റ് നടത്തുന്നത് സംശയകരമാണെന്നാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ മത്സരം കണ്ടതിനു ശേഷമാണ് അദ്ദേഹം തന്റെ അഭിപ്രായം മാറ്റിയത്.തങ്ങളുടെ ടീം തോറ്റിട്ടും യാതൊരു പ്രശ്നങ്ങളും കാണികൾ ഉണ്ടാക്കിയില്ല.അത് കൊണ്ട് തന്നെ കൊച്ചി ടൂർണമെന്റിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.

അണ്ടർ-17 ലോകകപ്പിലെ ഏത് മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാറാണ്.എന്നാൽ ഏതൊക്കെ മത്സരങ്ങൾ എന്ന് തീരുമാനിച്ചിട്ടില്ല.അടുത്ത വർഷം ഒക്ടോബർ 6 മുതൽ 28 വരെയാണ് അണ്ടർ-17 ലോകകപ്പ് മത്സരം നടക്കുന്നത്.