ധരംശാല: നിർണായകമായ നാലാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയത്തോടെ ഓസീസിനെതിരായ പരമ്പര ഇന്ത്യ നേടി. വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ് നാലാം ദിനത്തിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 46ൽ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (എട്ട്) പൂജാരെയും (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് പിന്നീട് രാഹുലും ക്യാപ്റ്റൻ രാഹനെയും ചേർന്ന് ഇന്ത്യയെ ഉച്ചഭക്ഷണത്തിനു മുമ്പുതന്നെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
അണ്ടർ 17 ഫിഫ ലോകകപ്പ്; കൊച്ചി
കൊച്ചി: അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ നേരത്തേ കേട്ടിരുന്നതുപോലെ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.
നായനാർ ഫുട്ബോൾ; പെരിങ്ങാടി ജേതാക്കൾ
ഇരിട്ടി : കോളിക്കടവ് ഇ കെ നായനാർ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ഇ കെ നായനാർ അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിൽ പി എം എഫ് സി പെരിങ്ങാടി ജേതാക്കളായി. യുണൈറ്റഡ് എഫ് സി ഇരിട്ടിയെ 5-1 നാണു ഇവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് വേണ്ടി നൈജീരിയൻ താരങ്ങളായ മമ്മദ്, ബ്രൂസ് എന്നിവർ രണ്ടു വീതം ഗോളുകളും അസ്‌കർ ഒരു ഗോളും നേടി. വിജയികൾക്കുള്ള സമ്മാനദാനം സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എ ലെനിൻ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി പി അശോകൻ അധ്യക്ഷത വഹിച്ചു.
സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം
ബാംബോലി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളത്തിന് വിജയത്തുടക്കം. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക് നേടിയപ്പോള്‍ റെയില്‍വേസിനായി മലയാളി താരം രാജേഷ് ഇരട്ടഗോള്‍ നേടി.ഗോവയില്‍ റെയില്‍വേസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ പഞ്ചാബിനോട് റെയില്‍വേസ് 2-1ന് പരാജയപ്പെട്ടിരുന്നു.
സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ വി പി ഷാജിയാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ കേരളാ ടീമിനെ നയിക്കുന്നത് ഉസ്മാനാണ്.
കേരളാ റ്റീം : മിഥുൻ വി, അജ്മൽ, എസ്.മെൽബിൻ, എം നജേഷ്, എസ് രാഹുൽ, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസൺ, ഷെറിൻ സാം, മുഹമ്മദ് പാറോക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, നിഷോൻ സേവിയർ, ജിജോ ജോസഫ്, അസറുദ്ധീൻ, ഉസ്മാൻ, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ് , ജിപ്‌സം, സഹൽ അബ്ദുൽ സമദ്.
ബംഗളുരുവിൽ ഇന്ത്യയ്ക്ക് ജയം
ബംഗളുരു : ആസ്ട്രേലിയയ്‌ക്കെതിരെ ബംഗളുരുവിൽ നടന്ന ബോർഡർ ഗാവസ്‌കർ പരമ്പരയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ ജയം. 75 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ 188 എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ആസ്‌ട്രേലിയ 112 റൺസിന് പുറത്തായി. ഇതോടെ ഈ പരമ്പര 1 -1 എന്ന നിലയിലായി.
സംസ്ഥാന പഞ്ചഗുസ്തി മത്സരം കണ്ണൂരിൽ
കണ്ണൂർ : നാൽപ്പത്തൊന്നാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരം മെയ് ആറ്, ഏഴ് തീയതികളിൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ നടക്കും പഞ്ചഗുസ്തിക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യത്തെ സംസ്ഥാന ചമ്പ്യാൻഷിപ്പാണ് കണ്ണൂരിൽ നടക്കുന്നു. മത്സരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രെട്ടറിയും സ്പോർട്സ് കൌൺസിൽ അംഗവുമായ വി പി പവിത്രൻ ഉത്ഘാടനം ചെയ്തു.
വൃദ്ധിമാൻ സാഹ സൂപ്പർമാനോ?
പുണെ : ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ് ടെസ്റ്റ് പരമ്പരയിലെ ഹൈലൈറ്റായത് ഇന്ത്യൻ വിക്കറ്റു കീപ്പർ വൃദ്ധിമാൻ സാഹയാണ്. മത്സരത്തിന്റെ 81 നാമത്തെ ഓവറിലായിരുന്നു സാഹയുടെ അത്യുജ്വല പ്രകടനം. ഒനീഫിന്റെ ബാറ്റിൽ കൊണ്ട് കീപ്പറുടെ വലതു വശത്തു കൂടി അതിവേഗം ഉയർന്നു പൊങ്ങിയ പന്തിനെ അസാധ്യമായ ഒരു പറക്കലിലൂടെ ആയിരുന്നു സാഹ കയ്യിലൊതുക്കിയത്.
ധോണിക് പകരക്കാരനായി 2014 ലാണ് സാഹ ഇന്ത്യൻ ടീമിലെത്തുന്നത്. പരിക്കിന് ശേഷം തിരിച്ചെത്തിയ സാഹ ഈ ടീമിൽ എത്തിയേക്കില്ലെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെലെക്ടർ പ്രസാദ് സാഹയിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. അത് വെറുതെയായില്ല. .