ബെർമിംഗ്ഹാം:രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ഞായറാഴ്ച ഓവലില്‍ നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.ബംഗ്ലാദേശ് മുന്നോട്ട് വെച്ച് 265 എന്ന വിജയലക്ഷ്യം 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.123 റണ്‍സുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. 46 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വെച്ച് ധവാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 14.4 ഓവറില്‍ 87 എത്തിയിരുന്നു. 34 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.കോഹ്‌ലിയും രോഹിത് ചേര്‍ന്ന് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ നോക്കിനില്‍ക്കാനെ ബംഗ്ലാദേശിനായുള്ളൂ.
ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു 265 റൺസ് വിജയലക്ഷ്യം
ബിർമിംഗ്ഹാം:ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലദേശ് 264 റണ്‍സെടുത്തത്. 70 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ മധ്യഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫി;ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു
ബെർമിംഗ്ഹാം:ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു..ഇന്ത്യയും ബംഗ്ലദേശും ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.രാജ്യാന്തര മത്സരങ്ങളിൽ ഇതുവരെ കിരീടം നേടാത്ത ബംഗ്ലാദേശ് ആ സ്വപ്നനേട്ടം ലക്ഷ്യമിട്ട് കളിക്കുമ്പോൾ കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ച് പാകിസ്ഥാൻ നേരത്തെ തന്നെ ഫൈനലിൽ എത്തിയിരുന്നു.
ഉഷ സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി 15-ന് ഉത്‌ഘാടനം ചെയ്യും
ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ അത്‌ലറ്റ്‌സില്‍ എട്ടരക്കോടി രൂപ ചെലവില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക് 15-ന് മൂന്നുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉത്‌ഘാടനം ചെയ്യും. കായിക- യുവജനക്ഷേമവകുപ്പ് മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിക്കും.മന്ത്രി എ.സി. മൊയ്തീന്‍, എം.പി.മാരായ എം.കെ. രാഘവന്‍, സുരേഷ് ഗോപി, എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, ഒ. രാജഗോപല്‍, പി.ടി. ഉഷ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യ സെമിയിൽ
ലണ്ടൻ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക ബി ഗ്രൂപ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിൽ കടന്നു. തോൽവിയോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന് പുറത്തായി. ഓവറിൽ 28 റൺസിന് 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് കളിയിലെ കേമൻ. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാൻ,ക്യാപ്റ്റൻ വീരാട് കോഹ്ലി എന്നിവരും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.സ്കോർ:ദക്ഷിണാഫ്രിക്ക-44.3 ഓവറിൽ 191 നു പുറത്തു,ഇന്ത്യ-38 ഓവറിൽ രണ്ടിന് 193 .
ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും കളിക്കേണ്ടെന്നു തീർപ്പ്
വാതുവെപ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബി സി സി ഐ തീർപ്പ് കല്പിച്ചിരിക്കുന്നു തന്റെ വിലക്കിനെതിരെ ശ്രീശാന്ത് കൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ശ്രീയുടെ വിലക്ക് നീക്കാൻ ഒരു ഉദ്ദേശവും തങ്ങൾക്ക് ഇല്ല എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതി നിലപാട് വെളിപ്പെടുത്തിയത്.
കൊല്‍ക്കത്തയ്ക്ക് പത്തുവിക്കറ്റ് വിജയം
രാജ്‌കോട്ട്: ഐപിഎല്ലിന്റെ പത്താമുദയത്തിലെ ആദ്യ പത്തുവിക്കറ്റ് വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സസിനെതിരെയാണ് കൊല്‍ക്കത്ത തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ കൊല്‍ക്കത്ത മറികടന്നു. അര്‍ദ്ധ സെഞ്ച്വറികളോടെ വെടിക്കെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ ഗംഭീറും ക്രിസ് ലയോണുമാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്.
ഐപിഎല്‍ 10ന് ഇന്നു തുടക്കം
ഹൈദരാബാദ് : ഐപിഎല്‍ ക്രിക്കറ്റിന്റെ 10-ാം പതിപ്പിന് ഇന്ന് തുടക്കം. രാത്രി എട്ടിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ കളി. ആകെ എട്ട് ടീമുകളാണ് ഇക്കുറി. 10 വേദികള്‍. 47 ദിവസങ്ങളിലായി ആകെ 60 മത്സരങ്ങള്‍. മേയ് 21നാണ് ഫൈനല്‍. ഹൈദരാബാദില്‍തന്നെയാണ് കിരീടപോരാട്ടം.
ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സിന്ധുവിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി. സിന്ധു നേടി. ഒളിമ്പിക് ഫൈനലില്‍ മരിനോട് തോറ്റ സിന്ധുവിന്റെ മധുരപ്രതികാരം കൂടിയായി ഇന്ത്യന്‍ ഓപ്പണ്‍ കിരീടം. 47 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു ഒന്നാം നമ്പര്‍ താരത്തെ നിഷ്പ്രഭയാക്കിയത്. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും.
ഫുട്‍ബോൾ അക്കാഡമി പ്രവേശനം
കണ്ണൂർ : മികച്ച ഫുട്‍ബോൾ കളിക്കാരെ കണ്ടെത്താനായി മുൻ ഇന്ത്യൻ താരം കെ ടി രഞ്ജിത്ത് ഫുട്‍ബോൾ അക്കാദമി ആരംഭിക്കുന്നു. അക്കാഡമിയിലേക്കുള്ള തിരഞ്ഞെടുപ്പ് 1, 2 തീയതികളിൽ ചെറുകുന്ന് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ആറു മണി മുതൽ നടക്കും. 150 പേർക്കാണ് പരിശീലനം. 10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ:7736672827, 9061939190, 9562680202.