
നാഗ്പൂർ:ശ്രീലങ്കക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 239 റണ്‍സിനുമാണ് ഇന്ത്യ ലങ്ക ദഹനം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് കേവലം 166 റണ്‍സിന് അവസാനിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് വിജയമായിരുന്നു റിക്കാര്‍ഡുകളുടെ അകമ്പടിയോടെ ഇന്ത്യ സ്വന്തമാക്കിയത്.ഒന്നാം ഇന്നിംഗ്‌സിലെ 405 റണ്‍ എന്ന ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ലങ്കന്‍പടയെ 166 റണ്‍സിന് ഇന്ത്യന്‍ബൗളര്‍മാര്‍ പുറത്താക്കി.രവിചന്ദ്രന്‍ അശ്വിന്‍റെ ബൗളിംഗ് മികവാണ് അവസാന ദിനത്തില്‍ ലങ്കയ്ക്ക് വിനയായത്. 63 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ 300 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി.ഇന്ത്യക്കു വേണ്ടി അശ്വിൻ നാലും ഉമേഷ് യാദവ്, ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.ലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമല്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുകയായിരുന്നു. 82 പന്തില്‍ നിന്ന് 10 ബൗണ്ടറികള്‍ അടക്കം 61 റൺസാണ് ചണ്ഡിമല്‍ സ്‌കോര്‍ ചെയ്തത്.ഒരു ഇന്നിംഗ്‌സിനും 239 റണ്‍സിനും ലങ്കയ്ക്കുമേല്‍ നേടിയ വിജയം ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ്. 1998ല്‍ കോല്‍ക്കത്തയില്‍ ഒരു ഇന്നിംഗ്‌സ് 219 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ടെസ്റ്റ് വിജയം.








