നിവിൻപോളിയുടെ സഖാവ് ആദ്യ ലുക്ക് പോസ്റ്റ് പുറത്തു വന്നു

സഖാവ് ആദ്യ ലുക്ക് പുറത്തു വന്നു.
സഖാവ് ആദ്യ ലുക്ക് പുറത്തു വന്നു.

നിവിൻപോളി നായകനായ സഖാവ് ആദ്യ പോസ്റ്റ് പുറത്തിറക്കി.നിവിൻപോളി തന്റെ ഫേസ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.നാഷണൽ അവാർഡ് വിന്നറായ സിദ്ധാർഥ് ശിവയാണ് സഖാവ് സംവിധാനം ചെയ്തത്.

സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആണ് ചിത്രത്തിന്റെ അടിസ്ഥാനം.യുവരാഷ്ട്രീയ പ്രവർത്തകൻ കൃഷ്ണ കുമാറായിട്ടാണ് നിവിൻ അരങ്ങു തകർക്കുന്നത്.

ശ്രീനിവാസൻ,മണിയൻപിള്ള രാജു,ജോജോ,ഐശ്വര്യ രാജേഷ്,അപർണ ഗോപിനാഥ്,ഗായത്രി എന്നിവരും അഭിനയിക്കുന്നു.

യൂണിവേഴ്സൽ സിനിമ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം പൂർണമായും ഷൂട്ട് ചെയ്തു കഴിഞ്ഞു.2017 മാർച്ച് വിഷുവിന് ചിത്രം റീലീസ് ചെയ്യും.

 

 

കാളിദാസന് ആരാധികയുടെ ചോരയിൽ എഴുതിയ കത്ത്

കാളിദാസ് ജയറാമിന് ആരാധികയുടെ ചോര കൊണ്ടെഴുതിയ കത്ത്.ആരാധന മൂത്ത്‌ ഭ്രാന്തായാൽ പെൺകുട്ടികൾ ഇങ്ങിനെയാണ്‌.അങ്ങനെ തന്നെയാണ് ഇവിടെയും.പൂമരം സിനിമയിലെ ഞാനും എന്റാളും പ്രേക്ഷകരിൽ കുളിരുണ്ടാക്കിയിരുന്നു.ഇത് കണ്ടാകാം ഈ പെൺകുട്ടിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്.

കണ്ണേട്ടാ ലവ് യൂ എന്നാണ് പെൺകുട്ടി ചോര കൊണ്ട് എഴുതിയിരിക്കുന്നെ.ഇത് കാളിദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

നിങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങിനെ ചെയുന്നതെങ്കി അത് വേണ്ട എന്റെ ഫിലിം തീയറ്ററിൽ പോയി കണ്ടാൽ മതി.ഇത്തരം കാര്യങ്ങൾ എനിക്ക് സങ്കടമാണുണ്ടാക്കുക എന്നും ഇനി ഇങ്ങനുള്ള കാര്യങ്ങൾ ചെയ്യരുതെന്നും കാളിദാസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

 

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ത്യ 8 വിക്കറ്റിന് ജയം കണ്ടു.

മൊഹാലി:മൊഹാലിയിൽ നാലാം ദിവസത്തെ ഇന്ത്യ-ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.

ഇതോടെ അഞ്ചു പരമ്പരകൾ അടങ്ങിയ മത്സരത്തിൽ ഇന്ത്യ 2-0 നു മുന്നിലാണ്.

എട്ടു വർഷങ്ങൾക്കു ശേഷം ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയ പാർഥിവ് പട്ടേലിന്റെ ആക്രമണം ഇംഗ്ലണ്ടിന് ചെറുത്തു നിൽക്കാൻ ആയില്ല.

ഇന്നലെ നടന്ന മൂന്നാം ദിന മത്സരത്തിൽ രവീന്ദ്രജഡേജയും ജയന്ത് യാദവും അർദ്ധ സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യയെ ഉയർന്ന സ്കോറിലേക്കു എത്തിച്ചിരുന്നു.

രവീന്ദ്രജഡേജയും ജയന്ത് യാദവും നാല് വിക്കറ്റ് വീതം നേടി.

 

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ്:ഇന്ത്യ 417 റൺസിന്‌ പുറത്ത്

ബൻസ്റ്റോക്കിന്റെ പുറത്താകൽ ആഘോഷിക്കുന്ന അശ്വിൻ.
ബൻസ്റ്റോക്കിന്റെ പുറത്താകൽ ആഘോഷിക്കുന്ന അശ്വിൻ.

മൊഹാലി:മൊഹാലിയിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 417 റൺസിന്‌ ഇന്ത്യ പുറത്ത്.രവീന്ദ്ര ജഡേജ 90 റൺസും അശ്വിൻ 72 റൺസും നേടി.

ഇതോടെ ഇന്ത്യക്ക് 134 റൺസിറൺസിന്റെ ലീഡ്.രവീന്ദ്ര ജഡേജ അശ്വിനും ജയന്ത് യാദവിനും കൂടെ ചേർന്ന് 72 റൺസ് നേടി.

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന്റെ താരം ബെൻ സ്റ്റോക്കിന്റെ വിക്കറ്റ് അശ്വിന്റെ കൈകളിൽ ഒതുങ്ങി.ഇംഗ്ലണ്ടിന് ഇപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് മാത്രമാണ് നേടാനായത്.ഇതോടെ ഇന്ത്യയുടെ വിജയ സാധ്യത കൂടിയിരിക്കുകയാണ്.

മൂന്നാം ടെസ്റ്റ് ആകുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റിന് 268 റൺസിനു ഇന്ത്യക്ക് മുന്നിൽ മുട്ട് മടക്കി

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്

മൊഹാലി:മൊഹാലിയിലെ ആദ്യ ദിനത്തിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിൽ 268 റൺസ്.ജോണി ബെയർസ്‌റ്റോ 89 റൺസ്‌ നേടി ഇംഗ്ലണ്ടിന് നല്ല സ്കോർ ചെയ്യാൻ സഹായിച്ചു.

43 റൺസ് നേടി ജോസ് ബട്ലറും ബെയർസ്‌റ്റോവിന് മികച്ച പിന്തുണ തന്നെ നൽകി.

അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.ഇന്ത്യക്കായി അശ്വിൻ 18 ഓവറിൽ 43 റൺസ് വിട്ട് കൊടുത്തു ഒരു വിക്കറ്റും മുഹമ്മദ് ഷമി 52 റൺസിൽ ഒരു വിക്കറ്റും നേടി.രവീന്ദ്രജഡേജ 21 ഓവറിൽ 56 റൺസ് കൊടുത്തു രണ്ടു വിക്കറ്റ് നേടി.ഉമേഷ് യാദവും ജയന്ത് യാദവും രണ്ട് വിക്കറ്റ് നേടി.

 

ദിലീപ് കാവ്യ വിവാഹിതരായി

ദിലീപ് കാവ്യ വിവാഹിതരായി
ദിലീപ് കാവ്യ വിവാഹിതരായി മകൾ മീനാക്ഷിയുടെ സമ്മതത്തോടെ

കൊച്ചി:മലയാളം ഫിലിം ആക്ടർസ്‌ ദിലീപ് കാവ്യ വിവാഹിതരായി.ഇന്ന് 9 മണിക്കുള്ള മുഹൂർത്തത്തിൽ കലൂരിലെ വേദാന്ത ഹോട്ടലിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

പ്രേക്ഷകരുടെ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും കൂടെ വേണമെന്നും മീനാക്ഷിയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത് എന്നും ദിലീപ് പറഞ്ഞു.ഉച്ചയോടെ ഇവർ ദുബായിലേക്ക് പോകുമെന്നും റിപ്പോർട്ട് ഉണ്ട്.സിനിമ ലോകത്തു നിന്നും മമ്മൂട്ടി,മീര ജാസ്മിൻ,ജയറാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദിലീപ് കാവ്യാ വിവാഹച്ചടങ്ങിൽ നിന്നും
ദിലീപ് കാവ്യാ വിവാഹച്ചടങ്ങിൽ നിന്നും

ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകുന്നു

ഇവർ ഇന്ന് വിവാഹിതരാകുന്നു
ഇവർ ഇന്ന് വിവാഹിതരാകുന്നു

കൊച്ചി:ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകുന്നു.പ്രേക്ഷകരുടെയൊക്കെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമാണ് ഈ താര ജോഡികളുടെ വിവാഹം.

കലൂരിലെ വേദാന്ത ഹോട്ടലിൽ രാവിലെ 9നും 10നും ഇടയിലെ മുഹൂർത്തത്തിലാണ് വിവാഹം.മകൾ മീനാക്ഷി സമ്മതം മൂളിയതോടെയാണ് മാര്യേജ് ചെയ്യാൻ തീരുമാനിച്ചത്.

 

 

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കു 246 റൺസിന്റെ ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ച സന്തോഷം പ്രകടിപ്പിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ച സന്തോഷം പ്രകടിപ്പിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി

വിശാഖപട്ടണം: ഒന്നാം ടെസ്റ്റിൽ അൽപ്പം പതറിയെങ്കിലും രണ്ടാം ടെസ്റ്റിൽ അതുഗ്രൻ വിജയവുമായി ഇന്ത്യ ഇംഗ്ലണ്ടിനെ 246 റൺസിന്‌ പരാജയപ്പെടുത്തി.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 158 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജയന്ത് യാദവ്, ആർ അശ്വിൻ ഇന്ത്യയുടെ വിജയ തിളക്കത്തിന് കാരണമായി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് നേടിക്കൊണ്ട് ഇന്ത്യയ്ക്ക് വിജയം കൊയ്തു.

34 റൺസ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ജോൺ ബെയിർസ്റ്റോ അവസാന ദിനം വരെ പൊരുതി.

87/2 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിവസം കളി തുടങ്ങിയത്. പതിനാറാം പന്തിൽ ബെൻ ഡക്കറ്റ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തോൽവി തുടങ്ങി.7 ബാറ്റസ്മാൻമാർ രണ്ടക്കത്തിനുള്ളിൽ ഒതുങ്ങി ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ പതറി.

അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 നു മുന്നിലെത്തി.സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്.

സ്കോർ:ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 455,രണ്ടാം ഇന്നിംഗ്സ് 204. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 255, രണ്ടാം ഇന്നിംഗ്സ് 158.

മൊബൈൽ ഫോണും ആരോഗ്യവും

smart-phone

മൊബൈൽ ഫോൺ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് സ്മാർട്ട് ഫോണും സോഷ്യൽ മീഡിയകളും ആപ്പുകളുമാണ്.
ലോകത്താകമാനം 7.4 ബില്യൺ മൊബൈൽ ഫോൺ കണക്ഷൻ ഉണ്ടെന്നാണ് കണക്ക്.ഇന്ന് കേവലം ആശയ വിനിമയം എന്നതിലുപരി സ്മാർട്ട് ഫോണുകൾ ജോലിയുടെയും വ്യാപാരത്തിന്റെയും പഠനത്തിന്റെയും സുരക്ഷിതത്തിന്റെയും അടിസ്ഥാന സൗകര്യമായി മാറിയിരിക്കുന്നു.
450 മുതൽ 2100 Mhz വരെയുള്ള ഫ്രീക്വനസികളാണ് മൊബൈൽ നെറ്റ്‌വർക്ക് കമ്പനികൾ ഉപഭോക്താവിന് നൽകുന്നത്.തുടർച്ചയായിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം മാനസികവും ശാരീരികവുമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

mobile-phone-at-sleep
അമേരിക്കയിൽ 5 ൽ 3 പേർക്കും ഒരു മണിക്കൂറിൽ ഒരു തവണയെങ്കിലും തങ്ങളുടെ മൊബൈൽ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നു
കൂടുതൽ പേർക്കും തൊട്ടടുത്തുള്ള മനുഷ്യരോട് ഇടപെടുന്നതിനേക്കാൾ താത്പര്യം സ്വന്തം മൊബൈലിൽ നോക്കിയിരിക്കാനാണ്.
പ്രായഭേതമില്ലാതെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും നോമോഫോബിയ എന്ന അവസ്ഥ ദിനം തോറും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

partners-with-mobile-phone
കൂടുതൽ നേരം മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിലൂടെ കായിക പരിശീലനങ്ങളും വ്യായാമങ്ങളോടും യുവ തലമുറക്ക് വിമുഖത വർധിച്ചു വരുന്നുണ്ട്.
63 % ഉപഭോക്താക്കളും മൊബൈൽ ഫോൺ ഉറക്കത്തിലും തലയോടടുപ്പിച്ച് വെക്കുന്നത് റേഡിയേഷന്റെ അളവ് കൂട്ടുകയേയുള്ളൂ.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ മികച്ച ലീഡിലേക്ക്, ഇംഗ്ലണ്ട് 255ന് പുറത്ത്.

വിരാട് കോഹ്‌ലി അർ‌ധ സെഞ്ചുറിയിലേക്ക് കുതിക്കുന്നു
വിരാട് കോഹ്‌ലി അർ‌ധ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

 

വിശാഖപട്ടണം ∙ വീണ്ടും ഫോമിലെത്തിയ രവിചന്ദ്ര അശ്വിൻ നടത്തിയ അഞ്ചു വിക്കറ്റ് വേട്ടയുടെയും ആദ്യ ഇന്നിങ്സിലെ അതേ ഫോം തുടർന്ന് അർധ സെഞ്ചുറിയുമായി അപരാജിതനായി നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യമുറപ്പിച്ചു. അശ്വിൻ 67 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോൾ ഇംഗ്ലണ്ട്, ഇന്ത്യയെക്കാൾ 200 റൺസ് പിന്നിലായി 255 റൺസിനു പുറത്തായി. ഫോളോ ഓണിനു നിർബന്ധിക്കാതെ ബാറ്റു ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. മൊത്തം 298 റൺസ് ലീഡ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കോഹ്‌ലി 70 പന്തുകളിൽ 56 റൺസുമായും അജിങ്ക്യ രഹാനെ 22 റൺസെടുത്തും ക്രീസിലുണ്ട്.

രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഏറെ നിർണായകമാണ് ഇന്ത്യ സ്വന്തമാക്കിയ ലീഡ്. പിച്ച് പൂർണമായി ബോളർമാരുടെ പക്ഷത്തേക്കു ചാഞ്ഞിട്ടില്ലെങ്കിലും നാലും അഞ്ചും ദിവസങ്ങളിൽ ബാറ്റിങ് എളുപ്പമാകില്ല. ഇംഗ്ലണ്ടിന് അപ്രാപ്യമായ സ്കോർ കണ്ടെത്താനുള്ള ഉത്തരവാദിത്തം കൂടി ഇന്നു കോഹ്‌ലിക്കുണ്ട്. രണ്ടാം ഇന്നിങ്സിൽ മുരളി വിജയ് (മൂന്ന്), കെ.എൽ. രാഹുൽ(10), ചേതേശ്വർ പൂജാര(ഒന്ന്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.

 

വിജയാഹ്ലാത്തില്‍ ഇന്ത്യന്‍ താരങ്ങള്‍
വിജയാഹ്ലാത്തില്‍ ഇന്ത്യന്‍ താരങ്ങള്‍

 

ഇന്നലെ ആദ്യ സെഷനിൽ നേട്ടമുണ്ടാക്കാൻ ഇന്ത്യ ബുദ്ധിമുട്ടി. എന്നാൽ രണ്ടാം സെഷനിൽ കളിയുടെ ഗതി തിരിഞ്ഞു. ടെസ്റ്റിൽ 22–ാം തവണയാണ് അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടത്തിനുടമയാകുന്നത്. അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സും(70) ജോണി ബെയർസ്റ്റോയും(53) ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ഇന്ത്യൻ മുന്നേറ്റം വൈകിച്ചത്. എന്നാൽ രണ്ടാം സെഷനിൽ പിച്ചിൽ നിന്നു മികച്ച പിന്തുണ കൂടി കണ്ടെത്തിയ അശ്വിൻ 7.5 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇതോടെ എല്ലാ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ആറു തവണ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരെ നാലു തവണ വീതം, ശ്രീലങ്കയ്ക്കെതിരെ രണ്ടു തവണ, ബംഗ്ലദേശിനും ഇംഗ്ലണ്ടിനുമെതിരെ ഓരോ തവണ എന്നിങ്ങനെയാണ് അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടങ്ങൾ.