ഫേസ്ബുക് വീഡിയോ ലൈവിന് പുറമെ ഇനി ഓഡിയോ ലൈവ്

ഫേസ്ബുക് വീണ്ടും പുതിയ ടെക്‌നിക്കുകൾ ഉപയോഗ്‌താക്കൾക്കു സമ്മാനിക്കുന്നു.
ഫേസ്ബുക് വീണ്ടും പുതിയ ടെക്‌നിക്കുകൾ ഉപയോഗ്‌താക്കൾക്കു സമ്മാനിക്കുന്നു.

സാൻഫ്രാൻസിസ്കോ:പുതിയ നവീകരണങ്ങളുമായി ഫേസ്ബുക് വീണ്ടും ജനങ്ങളുടെ മനം കവരാൻ എത്തുന്നു.ഓരോ ദിവസവും പുതിയ പുതിയ സംവിധാനങ്ങൾ ഒരുക്കുന്ന ഫേസ്ബുക് ഇത്തവണ ഓഡിയോ ലൈവുമായാണ് ഉപയോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.ഇപ്പോൾ വീഡിയോ ലൈവ് സംവിധാനം നിലവിലുണ്ട് എന്നതിന് പുറമെയാണിത്.

ഫേസ്ബുക് യുസേഴ്‌സിന് ന്യൂ ഇയർ സമ്മാനം ഗംഭീരമാകാനാണ് ഫേസ്ബുക് തീരുമാനം.ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയയാണ് ഫേസ്ബുക്.ഫേസ്ബുക് വരുന്നതിന് മുൻപ് ഏറ്റവും കൂടുതൽ പേർ ഉപഖയോഗിച്ച് കൊണ്ടിരുന്ന ഓർകുട്ടിനെ പിന്തള്ളിയായിരുന്നു ഫേസ്ബുക്കിന്റെ വളർച്ച.

ഈ ന്യൂ ഇയറിന് ഓഡിയോ ലൈവ് യുസേഴ്‌സിന് മുന്നിൽ എത്തിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.ഫേസ്ബുക് പേജിൽ നിന്നും പുറത്തു കടന്നാലും മൊബൈൽ ലോക്ക് ചെയ്തു കഴിഞ്ഞാലും ഓഡിയോ കേൾക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ സംവിധാനം വരുന്നത്.കൂടാതെ ഫേസ്ബുക് ബ്രൗസ് ചെയ്യുന്നതോടൊപ്പം തന്നെ ഓഡിയോ കേൾക്കാനും പറ്റും.

വീഡിയോ ലൈവിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് ഓഡിയോ ലൈവിലുടെ ഒഴിവാക്കാൻ പറ്റും എന്നൊരു ഗുണവും ഇതിനുണ്ട്.തുടക്കത്തിൽ ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഓഡിയോ ലൈവ് ലഭിക്കുക.

ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ

അശ്വിൻ ഐസിസികെ ക്രിക്കറ്റർ ഓഫ് ദി ഇയർ.
അശ്വിൻ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ.

ദുബായ്:ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ  ഇന്ത്യൻ താരം ആർ.അശ്വിൻ.ഐസിസിയുടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ.രാഹുൽ ദ്രാവിഡ്,സച്ചിൻ തെണ്ടുൽക്കർ എന്നിവരാണ് മുൻപ് ഈ സ്ഥാനത്തിന് അർഹരായ മറ്റു ഇന്ത്യൻ താരങ്ങൾ.

ഈ വർഷം 8 ടെസ്റ്റുകൾ കളിച്ച അശ്വിൻ 48 വിക്കറ്റും 336 റൺസും നേടിയാണ് ഈ നേട്ടം ഏറ്റുവാങ്ങിയത്.മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും അശ്വിൻ തന്നെ സ്വന്തമാക്കി.

ഐസിസിയുടെ ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ അശ്വിൻ ആയിരുന്നു ഒന്നാമത്.ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.തൊട്ടു പിറകെ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ താരം രവിചന്ദ്ര ജഡേജയുമുണ്ട്.ഒന്നാം സ്ഥാനത്തുള്ള അശ്വിനുമായി 8 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.

ഇംഗ്ളണ്ടിനെതിരെയുള്ള പരമ്പരയിൽ ജഡേജ 26 വിക്കറ്റും അശ്വിൻ 28 വിക്കറ്റുകളും നേടിയിരുന്നു.ഇന്ത്യൻ ടീമാണ് ടീമെന്ന നിലയിലും മുൻപിൽ.

ലോകകപ്പിലെ ഏതു മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാർ:ഫിഫ

ലോകകപ്പ് മത്സരങ്ങൾ നടത്താൻ കൊച്ചി അനുയോജ്യം.
ലോകകപ്പ് മത്സരങ്ങൾ നടത്താൻ കൊച്ചി അനുയോജ്യം.

മുംബൈ:അണ്ടർ-17 ലോകകപ്പിലെ ഏത് മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാറെന്ന് ടൂർണമെന്റ് ഡയറക്ടർ ഹാവിയൽ സെപ്പി.കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞത് കൊച്ചിയിൽ ടൂർണമെന്റ് നടത്തുന്നത് സംശയകരമാണെന്നാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ മത്സരം കണ്ടതിനു ശേഷമാണ് അദ്ദേഹം തന്റെ അഭിപ്രായം മാറ്റിയത്.തങ്ങളുടെ ടീം തോറ്റിട്ടും യാതൊരു പ്രശ്നങ്ങളും കാണികൾ ഉണ്ടാക്കിയില്ല.അത് കൊണ്ട് തന്നെ കൊച്ചി ടൂർണമെന്റിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.

അണ്ടർ-17 ലോകകപ്പിലെ ഏത് മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാറാണ്.എന്നാൽ ഏതൊക്കെ മത്സരങ്ങൾ എന്ന് തീരുമാനിച്ചിട്ടില്ല.അടുത്ത വർഷം ഒക്ടോബർ 6 മുതൽ 28 വരെയാണ് അണ്ടർ-17 ലോകകപ്പ് മത്സരം നടക്കുന്നത്.

ഐഎസ്എൽ ഫൈനൽ കൊൽക്കത്തക് ജയം:പെനാൽറ്റി 4-3 ന് ബ്ലാസ്റ്റേഴ്സിന് തോൽവി

സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ആരധകർക്ക് നിരാശ.
സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ആരാധകർക്ക് നിരാശ.

കൊച്ചി:ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അത്‌ലറ്റികോ ദി കൊൽക്കത്തയും  കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഐഎസ്എൽ ഫൈനൽ മത്സരത്തിൽ ചുവപ്പ് പട മഞ്ഞ പടയെ പെനാൽറ്റിയിൽ തോൽപ്പിച്ച് ട്രോഫി സ്വന്തമാക്കി.

1-1 സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിലേക്ക് അധിക്രമിക്കുകയായിരുന്നു.3-4 എന്ന നിലയിൽ കൊൽക്കത്ത പെനാൽറ്റിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു.

കേരളത്തിന് വേണ്ടി 37-ആം മിനുറ്റിൽ കേരളത്തിന്റെ മുഹമ്മദ് റാഫി നേടിയ ഗോളിന്റെ ആഹ്ലാദവും കൂക്കുവിളിയും അടങ്ങും മുൻപേ 44-ആം മിനുറ്റിൽ കൊൽക്കത്ത ബോൾ വലയിൽ വീഴ്ത്തി സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സന്തോഷത്തിന്റെ കെട്ടടക്കി.

ഇതോടെ 1-1 ന് സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിൽ എത്തി.പെനാൽറ്റിയിൽ കേരളത്തിന് 3-4 നിലയിൽ തോൽവിയുടെ രുചിയറിഞ്ഞതോടെ ആരാധകരുടെ നിരാശ അടക്കാൻ ആയില്ല.രണ്ടാമത്തെ തവണയാണ് ഫൈനലിൽ എത്തിയ കേരളം തോൽക്കുന്നത്.

സെമി ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ കാത്ത് സൂക്ഷിച്ച സന്ദീപ് നന്ദിക്ക് പകരം ഒന്നാം നമ്പർ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണ് കേരളത്തിന് വേണ്ടി ഇറങ്ങിയത്.മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചു.

രാവിലെ മുതൽ ആവേശത്തോടെ കാണാൻ വന്ന ആരാധകർക്ക് നിരാശ മാത്രം.ടിക്കറ്റ് കിട്ടാതെ ആരാധകർ സ്റ്റേഡിയത്തിനു പുറത്തും തടിച്ചു കൂടി.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഒരുപാട് കഷ്ടപ്പെട്ടു.

ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ:പെനാൽറ്റി ഷൂട്ട് 3-0

ഐഎസ്എൽ ഫൈനൽ അവസരം നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം.
ഐഎസ്എൽ ഫൈനൽ അവസരം നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം.

ന്യൂഡൽഹി∙ ഐഎസ്എൽ ഡൽഹി ഡൈനാമോസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണ്‍ ഫൈനലിൽ.

ഷൂട്ടൗട്ടിൽ ഡൽഹിയെ 3-0ന് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡൽഹി താരങ്ങൾ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നൊഴികെ മൂന്ന് അവസരവും ഉപയോഗിച്ചു.

ഇതോടെ 3-0 വിജയവുമായി ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. കൊച്ചിയിലെ സ്വന്തം മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അത്‍ലറ്റിക്കോ ‍ഡി കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഐഎസ്എൽ മൂന്നാം സീസൺ സെമി ഇന്ന്

ഡൽഹി ഡൈനാമോസിന് എതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിയിൽ.
ഡൽഹി ഡൈനാമോസിന് എതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിയിൽ.

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്‌ രണ്ടാം സെമിഫൈനലിന്റെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്‌ ഇന്ന്‌ ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ സെമിയിൽ നേടിയ 1-0 ത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്‌ വിജയം നേടിയത്. എന്നാൽ ഇന്ന്  സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ മികവിലാണ്‌ ഡൽഹി ഡൈനാമോസ്‌.

ആദ്യ സെമിയിൽ കെവൻസ്‌ ബെൽഫോർട്ടിന്റെ അവസാന നിമിഷത്തിലേ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ്‌ നേടിയ വിജയം തങ്ങളുടെ തട്ടകത്തു വെച്ച്  മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ഡൽഹി കളിക്കിറങ്ങുന്നത്‌.

ഇന്ന്‌ രണ്ട്‌ ഗോളുകൾ അടിച്ചാൽ മാത്രമെ ഡൽഹിക്കു ജയിക്കാനാകൂ.എന്നാൽ കേരള ബ്ലാസറ്റേഴ്സിനു സമനില പിടിച്ചാൽ 18നു കൊച്ചിയിൽ നടക്കുന്ന ഫൈനലിൽ കളിക്കാം.

പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു

ആദ്യ ചിത്രത്തിനായി പ്രണവ് മോഹൻലാൽ ഒരുങ്ങുന്നു.
ആദ്യ ചിത്രത്തിനായി പ്രണവ് മോഹൻലാൽ ഒരുങ്ങുന്നു.

കൊച്ചി:പുതിയ ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നടത്തുന്നു.പ്രണവിന്റെ സിനിമ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ മനസ്സ് തുറക്കുകയാണ്.

മുകളിൽ നിന്നുളള ചാടല്‍, അളളിപ്പിടിച്ചു കയറല്‍, തൂങ്ങിയാടല്‍ തുടങ്ങിവയിലൂടെ പല വിധത്തിലുള്ള തടസ്സങ്ങളെ കുറഞ്ഞ സമയത്തിനുള്ളില്‍ നേരിടുന്നതിനെയാണ് പാര്‍ക്കര്‍ എന്നു പറയുന്നത്.

സ്‌കൈ ഡൈവിങ്, ജിംനാസ്റ്റിക്‌സ്, റോക്ക് ക്ലൈംബിങ് എന്നിവയില്‍ താത്പര്യമുള്ള പ്രണവിനു പാര്‍ക്കര്‍ പരിശീലനം ബുദ്ധിമുട്ടുള്ളതാവില്ല.

ജിത്തു ജോസഫിന്റെ വ്യത്യസ്തമായ പ്രമേയമുള്ള  ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിക്കുന്നത്.2002 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള പ്രണവിന് തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും ജീത്തുവുമായുള്ള ബന്ധം കണക്കിലെടുക്കുകയായിരുന്നു.രണ്ട് ചിത്രങ്ങളില്‍ ജീത്തുവിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന്റെ ബന്ധമാണ് തീരുമാനത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ എന്ന നിലയില്‍ പ്രണവിന് വെല്ലുവിളിയായിരിക്കും ചിത്രത്തിലെ വേഷമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്നതിന്റെ സമ്മര്‍ദ്ദം പ്രണവിനുണ്ടോ എന്ന ചോദ്യത്തിന്, മോഹന്‍ലാലിന്റെ മകനായത് കൊണ്ട് മാത്രം അഭിനയിക്കാന്‍ അറിയാം എന്നില്ല, പ്രണവിന്റെ പ്രായത്തില്‍ താന്‍ രാജാവിന്റെ മകനില്‍ അഭിനയിച്ച് കഴിഞ്ഞിരുന്നുവെന്നും കഴിവ് തെളിയിക്കാന്‍ പ്രണവിനുള്ള അവസരമായിരിക്കും ഇതെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ഐ.എസ്.എൽ രണ്ടാം സെമിയിൽ ബ്ലാസ്റ്റേഴ്സിന് ഒരു ഗോളിന്റെ ജയം

ഡൽഹിയെ ഏകപക്ഷീയമായമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി.
ഡൽഹിയെ ഏകപക്ഷീയമായമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി.

കൊച്ചി:രണ്ടാം ഐഎസ്എൽ സെമി ഫൈനൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം.ഡെൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഗോളോന്നും നേടാനായില്ലെങ്കിലും കളിയുടെ 65-ആം മിനുട്ടിൽ കെർവൻസ് ബെൽഫോർട്ടിന്റെ ഉഗ്രൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഡൽഹിയെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം നഷ്ടപ്പെടുകയായിരുന്നു.മൂന്നാം മിനുട്ടിൽ കിട്ടിയ അവസരം മലയാളി താരം സി.കെ വിനീത് നഷ്ടപ്പെടുത്തി.പിന്നീട്വി ആദ്യപകുതിയിലെ അവസാന മിനുട്ടിൽ കെർവൻസ് ബെൽഫോർട്ട് ഗോൾ നേടുമെന്ന് പ്രതീക്ഷിച്ചു എങ്കിലും നഷ്ടപ്പെടുകയായിരുന്നു.

ജോമോന്റെ സുവിശേഷങ്ങൾ സോങ്ങ് ടീസർ പുറത്തിറങ്ങി

നോക്കി നോക്കി നോക്കി നിന്നു സോങ്ങ് ടീസർ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ദുൽഖർ നായകനാകുന്ന ക്രിസ്തുമസ് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ സോങ്ങ് ടീസർ പുറത്തിറങ്ങി.

ദുൽഖർ സൽമാനും അനുപമയും അഭിനയിക്കുന്ന ചിത്രത്തിലെ ‘നോക്കി നോക്കി നോക്കി നിന്നു’ എന്ന സോങ്ങ് ആണ് ഇറങ്ങിയിരിക്കുന്നെ.റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിദ്യാ സാഗർ സംഗീതം നൽകി.

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ഇന്ത്യക്ക് ലീഡ്:വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി

ഈ വർഷത്തിലെ മൂന്നാം ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന വിരാട് കോഹ്ലി.
ഈ വർഷത്തിലെ മൂന്നാം ഇരട്ടൽ സെഞ്ച്വറി ആഘോഷിക്കുന്ന വിരാട് കോഹ്ലി.

മുംബൈ:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ തിളങ്ങുന്നു.ഇന്ന് നാലാം ദിനം കളി തുടരുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി(147) ജയന്ത് യാദവ്(30)റൺസ് എന്ന നിലയിലായിരുന്നു.

വിരാട് കോഹ്ലി 340 പന്തുകളെ നേരിട്ട് 25 ബൗണ്ടറിയും ഒരു സിക്സും നേടി 235 റൺസെടുത്തു പുറത്തായി.ജയന്ത് യാദവ് 204 പന്തുകളെ നേരിട്ട് 15 ബൗണ്ടറിയടക്കം104 റൺസ് നേടി.

ഇന്ത്യ ഇന്ന് നാലാം ദിനം കളിഐ തുടരുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 451 റൺസ് എന്ന നിലയിലായിരുന്നു.ഇന്ന് അത് 631 റൺസായി.ഇതോടെ ഇന്ത്യക്കു 231 റൺസിന്റെ ലീഡുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാലും മൊയീൻ അലി,ജോ റൂട്ട് എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.ഭാവനേശ്വർ കുമാർ (9) ഉമേഷ് യാദവ് (6) റൺസ് എടുത്തു പുറത്താകാതെ നിന്നു.

ഇനി ഒന്നര ദിവസത്തെ കളി ബാക്കിയുണ്ട്.കോഹ്‌ലിയുടെ ഈ വർഷത്തെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയാണിത്.തുടർച്ചയായി മൂന്ന് പരമ്പരകളിൽ ഇരട്ട സെഞ്ച്വറി നേടുന്ന താരം കൂടിയാണ് കോഹ്ലി.ഇന്ത്യക്കായി ഓപ്പണർ മുരളി വിജയ് മൂന്നാം ദിനത്തിൽ (136) സെഞ്ച്വറി നേടിയിരുന്നു.