വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും ഷമി

വിമർശിച്ചവർക്കു ചുട്ട മറുപടിയുമായി ഷമിയുടെ പുതിയ പോസ്റ്റ്.
വിമർശിച്ചവർക്കു ചുട്ട മറുപടിയുമായി ഷമിയുടെ പുതിയ പോസ്റ്റ്.

ന്യുഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത്  ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. കുറച്ച് ദിവസം മുൻപാണ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത ജഹാന്റെ ചിത്രത്തിനെതിരെ ഒരു കൂട്ടം ആളുകൾ വിമർശനവുമായി എത്തിയത്. ഭാര്യയുടെ ഹിജാബ് ധരിക്കാത്ത ചിത്രമാണ് ഷമി പോസ്‌റ്റ് ചെയ്‌തത്. അതായിരുന്നു വിമർശകർ ചൂണ്ടികാട്ടിയ തെറ്റും.

ആരാധകര്‍ക്ക് നവവത്സരാശംസകള്‍  നേർന്നുകൊണ്ടുള്ള ഞായറാഴ്ചത്തെ പോസ്റ്റിലാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചിത്രം ഷമി വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എനിക്ക് മറ്റൊരു പങ്കാളിയില്ല, എനിക്കാരുമില്ല, ഞാനും ആരുടേയുമല്ല. എന്നാൽ നിന്നെ കാണുമ്പോൾ സുന്ദരിയായൊരു പങ്കാളി എനിക്കൊപ്പമുണ്ടെന്ന് എനിക്ക് പറയാം. പുതുവത്സരാശംസകൾ എന്നാണ് താരത്തിന്റെ ട്വീറ്റ്.

തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ഷമി മറുപടിയും നല്‍കിയിരുന്നു. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുതന്നെ ലഭിക്കമെന്നില്ല. ഭാര്യയുടെയും മകളുടെയും ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തത്. ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം, തന്റെ പോസ്റ്റില്‍ ഷമി പറഞ്ഞു.

മാറിയപ്പന്റെ ജീവിതം സിനിമയാകുന്നു:ഷാരൂഖാൻ ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

mariappan-1
പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ മാറിയപ്പന്റെ ജീവിതം സിനിമയിലേക്ക്.

മുംബൈ: 2016-ൽ ഇന്ത്യയ്ക്ക് വേണ്ടി പാരലിമ്പിക്‌സിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമാകുന്നു. മാരിയപ്പന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ഐശ്വര്യ ധനുഷാണ്. ട്വിറ്ററിലൂടെ ഷാരൂഖ് ഖാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

റിയോയില്‍ നടന്ന സമ്മര്‍ പാരലിമ്പിക്‌സില്‍ പുരുഷന്മാരുടെ ടി-42 വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് തമിഴ്‌നാട് സ്വദേശിയായ മാരിയപ്പന്‍ തങ്കവേലു. ചിത്രത്തില്‍ മാരിയപ്പനെ അവതരിപ്പിക്കുന്നത് ആരാണെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല. മാരിയപ്പനായി ധനൂഷ് എത്തിയക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.സംവിധായകൻ രാജു മുരുഗപ്പൻ മാറിയപ്പനായി വേഷമിടുമെന്നും സൂചനയുണ്ട്.

തമിഴ്‌നാട് സേലം പെരിയവാഡംപട്ടി സ്വദേശിയായ മാരിയപ്പന്‍ അഞ്ചാം വയസ്സില്‍ സ്‌ക്കൂളിലേക്ക് പോകും വഴി അപകടത്തില്‍പ്പെട്ടാണ് വലതു കാല്‍ നഷ്ടമായത്. പിന്നീട് വോളീബോള്‍ കളിക്കാനാരംഭിച്ച മാരിയപ്പന്‍ സ്‌ക്കൂളിലെ കായികാധ്യാപകന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഹൈജമ്പിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ടൂണിഷ്യയില്‍ വച്ചു നടന്ന ഐ. പി. സി ഗ്രന്‍ഡ് പ്രിക്‌സില്‍ 1.78മീറ്റര്‍ ചാടിയാണ് താരം പാരലിമ്പിക്‌സിനു യോഗ്യത നേടിയത്. റിയോയില്‍ 1.82മീറ്റര്‍ ഉയരം കണ്ടത്താനും മാരിയപ്പനു കഴിഞ്ഞു.

ഹൃതിക് റോഷനും സൂസൈനും പുതുവർഷം ആഘോഷിക്കുന്നത് ഒന്നിച്ച്

സുസൈൻ ട്വിറ്ററിൽ ഇട്ട പോസ്റ്റ്.
സുസൈൻ ട്വിറ്ററിൽ ഇട്ട പോസ്റ്റ്.

ബോളിവുഡ് താരം ഹൃതിക് റോഷനും സൂസൈനും വിവാഹ മോചിതരായ ദമ്പതികൾക്കൊരു മാതൃകയാണ്.ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയിട്ടും മക്കളെ അതിന്റെ പേരിൽ ക്രൂശിക്കുന്നില്ല.ഒന്നിച്ച് മകളോടൊപ്പം സമയം ചിലവഴിച്ച് ഇവർ ക്രിസ്മസ് വൊക്കേഷൻ ദുബായിൽ ആഘോഷിക്കുകയാണ്.

കഴിഞ്ഞ ദിവസം സുസൈൻ തന്നെയാണ് കുടുംബമൊത്തുള്ള ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.2000 ഡിസംബർ 20-തിന് ഒരുമിച്ച ഇവർ 14 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹ ബന്ധം വേർപ്പെടുത്തി എങ്കിലും കുട്ടികളുടെ സന്തോഷത്തിന് ഇവർ ഒരുമിച്ച് സമയം പങ്കിടുന്നു.

വിജയ് ജ്യോതിക കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

വിജയ് ജ്യോതിക കൂട്ടുകെട്ട് ഒന്നിക്കുന്നു.
 അറ്റ്‌ലിയുടെ ചിത്രത്തിലൂടെ വിജയ് ജ്യോതിക കൂട്ടുകെട്ട് ഒന്നിക്കുന്നു.

തമിഴകത്തിന്റെ പ്രണയ ജോഡികളായ വിജയ്‌യും ജ്യോതികയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 14 വര്‍ഷത്തിന് ശേഷമാണ് വിജയ് ജ്യോതിക താരജോഡി ഒരുമിച്ച് അഭിനയിക്കുന്നത്. അറ്റ്ലീയുടെ പുതിയ ചിത്രമായ വിജയ് 61-ലൂടെയാണ് ഇരുവരും ഒരുമിച്ച് സ്ക്രീനിലെത്തുന്നത്.സമാന്തയും കാജലും നായികമാരായെത്തുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.

വിജയ്- അറ്റ്‌ലി കൂട്ടുകെട്ടിൽ പിറന്ന ‘തെരി’ മെഗാഹിറ്റ് ആയതോടെ അടുത്തൊരു ഹിറ്റിനായി ഒന്നിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും. പൂർണമായും അമേരിക്കയിലാണ് വിജയ് 61 ചിത്രീകരിക്കുക. നിരവധി ചിത്രങ്ങളുടെ ഭാഗങ്ങൾ അമേരിക്കയിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന വിജയ് ചിത്രം ഇതാദ്യമായിരിക്കും. എ ആർ റഹ്മാനാണ് സംഗീതം നൽകു‌ന്നത്.

ഖുഷി, തിരുമലൈ രണ്ട് ചിത്രങ്ങളിലാണ് വിജയ് ജ്യോതിക താരജോഡികള്‍ ഒരുമിച്ചഭിനഭിനയിച്ചത്. ഒരു ആഴ്ചക്കുള്ളിൽ തന്നെ ഒഫീഷ്യൽ ആയി ഇക്കാര്യം അണിയറ പ്രവർത്തകർ പുറത്തുവിടുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 36 വയതനിലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെ വന്ന ജ്യോതികയുടെ മൂന്നാമത്തെ ചിത്രമാണിത്.

ഹിറ്റ് നായികയായി സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് ജ്യോതിക സൂര്യയെ വിവാഹം ചെയ്തത്. പിന്നീട് കുടുംബ കാര്യങ്ങളുമായി തിരക്കിലായ ജ്യോതികയുടെ സിനിമാ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലൂടെയാണ് ജ്യോതിക തിരിച്ചുവന്നത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

വിരാട് കോഹ്ലി ക്രിക്കറ്റ് ഓസ്ട്രേലിയ ഏകദിന ടീം നായകൻ

കോഹ്ലിയെ മറികടക്കാൻ കഴിവുള്ള താരം ക്രിക്കറ്റിൽ ഇല്ലെന്ന് ക്രിക്കറ്റ് ഔസ്ട്രേലിയ.
കോഹ്ലിയെ മറികടക്കാൻ കഴിവുള്ള താരം ക്രിക്കറ്റിൽ ഇല്ലെന്ന് ക്രിക്കറ്റ് ഔസ്ട്രേലിയ.

മെൽബൺ:ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ വർഷത്തെ ഏകദിന ടീമിന്റെ നായകനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു.ഇന്ത്യയുടെ മറ്റൊരു താരമായ ജസ്പ്രീത് ബുംറയും ടീമിൽ ഇടം നേടിയിട്ടുണ്ട്.ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി നായകസ്‌ഥാനത്ത് എത്തുന്നത്.

ഐസിസി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോഹ്ലി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നായക സ്‌ഥാനത്തുമെത്തുന്നത്.2016-ൽ പത്ത് ഏകദിനം മാത്രമേ കോഹ്ലി കള്ളിച്ചിട്ടുള്ളുവെങ്കിലും 50 ഓവർ ക്രിക്കറ്റിൽ കോഹ്ലിയെ മറികടക്കാൻ മറ്റൊരു താരമില്ലെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.10 ഏകദിനത്തിൽ എട്ടിലും കോഹ്ലി 45 റൺസോ അതിന് മുകളിലോ നേടിയിട്ടുണ്ട്.

ഏകദിന ടീം: വിരാട് കോഹ്ലി(നായകൻ), ഡേവിഡ് വാർണർ(ഓസ്ട്രേലിയ), ക്വിന്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ, ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത്(ഓസ്ട്രേലിയ), ബാബർ അസം(പാകിസ്‌ഥാൻ), മിച്ചൽ മാർഷ്(ഓസ്ട്രേലിയ), ജോസ് ബട്ലർ(ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ(ഇന്ത്യ), ഇമ്രാൻ താഹിർ(ദക്ഷിണാഫ്രിക്ക).

വിജയിയുടെ പുതിയ ചിത്രം ഭൈരവയിൽ മലയാളികളുടെ അണിനിര

നായികയായി കീർത്തി സുരേഷ്.
നായികയായി കീർത്തി സുരേഷ്.

തമിഴകത്തിന്റെ ഇളയദളപതി വിജയിയുടെ പുതിയ ചിത്രമായ ഭൈരവയിൽ കൂടുതലും മലയാള താരങ്ങൾ.നായികയായി എത്തുന്ന കീർത്തി സുരേഷ് മറ്റ്‌ അഭിനേതാക്കളായ വിജയ രാഘവൻ,റോഷൻ ബഷീർ,അപർണ വിനോദ്,സിജ റോസ്,സീമ ജീ നായർ എന്നിവരാണ് മലയാളത്തിൽ നിന്നും ഭൈരവയിൽ അഭിനയിക്കുന്നത്.

നായകനും നിർമാതാവുമായ വിജയിയുടെയും സംവിധായകൻ ഭാരതന്റെയും പ്രതേക താൽപര്യ പ്രകാരമാണ് ചിത്രത്തിൽ മലയാളികളെ കൂടുതലായും അണിനിരത്തുന്നത്.

വിജയ രാഘവൻ മലയാളിയായ ഒരു അച്ഛനായാണ് ചിത്രത്തിൽ എത്തുന്നത്.അദ്ദേഹത്തിന്റെ മകളായി അപർണ വിനോദ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണൻ.2017 ജനുവരി  12-ന് ആണ് ചിത്രത്തിന്റെ റിലീസ്.

അത്യാവശ്യ മരുന്നുകളുടെ വില 5 മുതൽ 44 ശതമാനം വരെ കേന്ദ്ര സർക്കാർ കുറച്ചു

അത്യാവശ്യ മരുന്നുകളുടെ വില    കേന്ദ്ര സർക്കാർ കുറച്ചു.
അത്യാവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ കുറച്ചു.

ന്യൂഡൽഹി:എയ്ഡ്സ്,പ്രമേഹം,ആൻജിന,അണുബാധ,വിഷാദ രോഗം എന്നീ രോഗങ്ങൾകടക്കമുള്ള അത്യാവശ്യ മരുന്നുകളുടെ വിലയിൽ 5 ശതമാനം മുതൽ 44 ശതമാനം വരെ കുറവ് നൽകി കേന്ദ്ര സർക്കാർ.

25 ശതമാനം വിലയാണ് ശരാശരി കുറവ് നൽകിയിരിക്കുന്നത്.അമ്പതിലധികം മരുന്നുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്.ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29-ലധികം ചെറുകിട വില്പന വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.

800-ലധികം മരുന്നുകളുടെ വിലയിൽ നിയന്ത്രണം കൊണ്ട് വരാൻ ലക്ഷ്യമിടുന്നു എന്നും അത് എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ശ്രമമെന്നും എൻപിപിഎ ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.

2015- ലെ കണക്കിൽ 900 അവശ്യ മരുന്നുകൾ ഉണ്ട്.ഇതിന്റെ വിലയിൽ മാറ്റം വരും.എന്നാൽ വില നിയന്ത്രണത്തിൽ വരാത്ത മരുന്നുകളുടെ വില മരുന്ന് കമ്പനികൾക്ക് നിശ്ചയിക്കാം.വർഷം തോറും വിലയിൽ 10 ശതമാനം വർദ്ധനവ് വരുത്താനും മരുന്ന് കമ്പനികൾക്ക് അവകാശമുണ്ട്.

തീയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ അനുകൂലിച്ച് മോഹൻലാൽ

തീയേറ്ററുകളിലേ ദേശീയ ഗാനം സിനിമയോടുള്ള ആദരം.
തീയേറ്ററുകളിലേ ദേശീയ ഗാനം സിനിമയോടുള്ള ആദരം.

തിരുവനന്തപുരം:തീയേറ്ററുകളിൽ സിനിമ പ്രദർശത്തിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ അനുകൂലിച്ച് നടൻ മോഹൻലാൽ.ഇത് സിനിമയോടുള്ള ആദരം കൂടിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നോട്ട് നിരോധനത്തിനെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞു വിവാദമായതിനു പിന്നാലെയാണ് ഏറെ വിവാദമായ വിഷയത്തെ പറ്റി മോഹൻലാൽ വീണ്ടും അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഓരോ സിനിമ പ്രദർശനത്തിന് മുന്നേയും ദേശീയ ഗാനം കേൾപ്പിക്കാനും ദേശീയ പതാക കാണിക്കാനും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്.ഇതിനെ എതിർക്കേണ്ട കാര്യമില്ലെന്നാണ് ലാലിൻറെ അഭിപ്രായം.

ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം കലൂർ സ്റ്റേഡിയം

ലോകത്തിലെ ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം.
ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം.

കൊച്ചി:ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം ഇനി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശമാണ് കലൂർ സ്റ്റേഡിയത്തിനു ഈ പദവി കിട്ടാൻ കാരണം.

ഐഎസ്എൽ ഫൈനൽ മത്സരത്തിൽ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശമേറിയ ശബ്ദം 128 ഡെസിബെൽ ആയിരുന്നു. ആരോഹെഡ് സ്റ്റേഡിയത്തിൽ 2014 സ്പെറ്റംബർ 29-ന് അമെരിക്കൻ  ഫുട്ബോൾ ക്ലബ്ബായ കൻസാസ് സിറ്റി ചീഫ്‌സിന്റെ ആരാധകർ ഉണ്ടാക്കിയ 142.2 ഡെസിബെൽ ആണ് ലോക റെക്കോർഡിൽ ഒന്നാമത്.

ജോമോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക്

ജോമോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക്.
ജോമോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക്.

വിവാഹത്തിന് ശേഷം അഭിനയം മതിയാക്കിയ മലയാളികളുടെ നായിക ജോമോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നത്.

സിനിമ ഫീൽഡിലേക്കു ഒരു വടക്കൻ വീരഗാഥയുടെ ബാല താരമായി  വന്ന ജോമോൾ പിന്നീട് പല ചിത്രങ്ങളിലും നായികയായും ഉപനായികയായും അരങ്ങു തകർത്തു.

എന്ന് സ്വന്തം ജനകികുട്ടിയിലെ അഭിനയത്തിന് സംസ്ഥാന അവാർഡും ദേശീയ തലത്തിൽ പ്രതേക ജൂറി പുരസ്കാരവും നേടിയിട്ടുണ്ട്.പിന്നീട് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു.