ഷാരൂഖ് ഖാനെ പ്രകീർത്തിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിൻറെ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ നേയും പ്രശംസിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ട്വിറ്ററിലാണ് പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.
താൻ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാൻ’ ആണെന്നും 2010 ൽ ഇറങ്ങിയ സിനിമ ഈ വർഷമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കിൽ ഷാരൂഖിന് ഓസ്കാർ അവാർഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി കൊച്ചിയിൽ
കൊച്ചി: ഇന്ത്യയിൽ നടക്കുന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പായ കൊച്ചി മുസിരിസ് ബിനാലെ 2016- 2017 സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി കൊച്ചിയിലെത്തുമെന്ന് റിപ്പോർട്ട്. 108 ദിവസം നീണ്ട് നിൽക്കുന്ന മുസിരിസ് ബിനാലെ ഡിസംബർ 12 നാണ് തുടങ്ങിയത്. ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ’ എന്നതാണ് കലാകാരൻ സുദർശൻ ഷെട്ടി കൊച്ചി ബിനാലെക്ക് നൽകിയ തലക്കെട്ട്.
ചിത്ര ശാലകളുടെ പ്രദർശനമാണ് കൂടുതലും ഉള്ളതെങ്കിലും ഛായാഗ്രഹണം, കവിത സംഗീതം എന്നീ മേഖലയിലെ കലാകാരന്മാരും അണി നിരക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ വേദികളിലായി പുരോഗമിക്കുന്ന ബിനാലെ രാഷ്ട്രപതിയുടെ വരവോടെ കൂടുതൽ ശ്രദ്ധയാകർഷിക്കുമെന്നാണ് കരുതുന്നത്. കെ വി തോമസ് എം പി യാണ് പ്രസിഡന്റിനെ കൊച്ചിയിലേക്ക് ക്ഷണിച്ചതെന്ന് അറിയുന്നു. മാർച്ച് രണ്ടിനായിരിക്കും പ്രണാബ് മുഖർജി കൊച്ചിക്കാരുടെ ബിനാലെ വേദി സന്ദർശിക്കാനെത്തുക.
ഫില്ലൗരി നിര്‍മ്മിക്കുന്നത് കോഹ്ലിയല്ല; അനുഷ്‌ക ശര്‍മ്മ
തന്റെ പുതിയ ചിത്രമായ ഫില്ലൗരി നിര്‍മ്മിക്കുന്നത് ക്രിക്കറ്റ് താരം വീരാട് കോഹ്ലിയാണെന്ന മാധ്യമ വാര്‍ത്തകയ്‌ക്കെതിരെ നടി അനുഷ്‌ക ശര്‍മ രംഗത്ത്. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടി ഉന്നയിച്ചത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍ അതിന്റെ നിജ സ്ഥിതി കൂടി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയാറാവേണ്ടെതുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെഴുതിയ ഗ്രൂപ്പിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അനുഷ്‌കയുടെയും സഹോദരന്റെയും ഉമസ്ഥതതയിലുള്ള നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്റ്റേറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്നെയും സഹപ്രവര്‍ത്തകരെയും അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അനുഷ്‌ക കൂട്ടിചേര്‍ത്തു. അന്‍ഷായ് ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലൗരി അടുത്തമാസം 24ന് തീയറ്ററുകളിലെത്തും.
എസ്ര സിനിമ തന്നെ അദ്‌ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്
എസ്ര സിനിമ ഓരോതവണ കാണുമ്പോളും തന്നെ അദ്‌ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്. സിനിമ എന്നതിനപ്പുറം നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രെമിച്ചിട്ടുണ്ടെന്നു പൃഥ്വിരാജ് പറയുന്നു.
ജയകൃഷ്ണന്റേതാണ് കഥ. ജ്യുവിഷ് പ്രമേയം വിഷയമാകുന്ന ഹൊറർ ചിത്രം ഇന്ത്യയിൽ തന്നെ ഉണ്ടായിട്ടില്ല.കേരളത്തിലെ ജൂത ചരിത്രമാണ് സിനിമ ചർച്ച ചെയുന്നത്. എറണാകുളത്തും ഗോവയിലുമാണ് ജ്യുവിഷ് കുടിയേറിപാർത്തിരുന്നത്. ഇതിനോടകം നുറുപ്രാവശ്യം ഞാൻ എസ്ര കണ്ടുകഴിഞ്ഞു. ഇപ്പോൾ കാണുമ്പോളും എന്നെ അദ്‌ഭുതപ്പെടുത്തുന്നു. പുതുതായി ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ നമുക്ക് അറിയാൻ കഴിയും. പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയിൽ നിങളെ ഭയപ്പെടുത്തുന്ന രംഗങ്ങളും നിമിഷങ്ങളും ഉണ്ട്. ഒരു മുൻവിധിയും ഇല്ലാതെ എസ്ര കാണാൻ കയറിയാൽ ഒരു മികച്ച അനുഭവമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. കണ്ടു പഴകിയ സിനിമ ആയിരിക്കില്ല എസ്ര എന്ന സിനിമ.
ഇർഫാൻഖാൻ ചിത്രത്തിലൂടെ പാർവതി ബോളിവുഡിലേക്ക്
മലയാളത്തിലെ നായികമാരിൽ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കാവുന്ന പാർവതി ബോളിവുഡിലേക്ക് കടക്കുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് താരം എത്തുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇർഫൻഖാനാണ് ചിത്രത്തിലെ നായകൻ. റൊമാന്റിക് കോമെടിക്കായി ഒരുങ്ങുന്ന ചിത്രം പ്രധാനമായും ബിക്കാനീര്, ഋഷികേശ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക്ഓഫ് ആണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള പാർവതി ചിത്രം.
പ്രണയദിനത്തിൽ മലർമിസ്സും ജോർജും വീണ്ടുമെത്തുന്നു
ചെന്നൈ : കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടും പ്രദർശിപ്പിക്കുന്നു. വാലെന്റൈൻസ് ഡേയോടനുബന്ധിച്ഛ് ഫെബ്രുവരി 10 മുതൽ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദർശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിൽ ഒരുക്കിട്ടിരിക്കുന്ന ചിത്രത്തിന് വാൻ സ്വീകാര്യതയാണ് സിനിമാ ലോകത്തുനിന്ന് കിട്ടിയത്.
ഇന്ത്യ vs ബംഗ്ലാദേശ് : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
ലോകത്ത് ആദ്യമായി ഒരു പെൺകുട്ടി ട്രീമാൻ രോഗത്തിന് അടിമ
പ്രായത്തിന്റെ കണക്കുകളിൽ തട്ടി രോഹൻ മടങ്ങി
കോഴിക്കോട് : കേരളത്തിന്റെ യുവ താരം രോഹൻ എസ് കുന്നുമ്മൽ കളിക്കാൻ അവസരം കിട്ടാതെ മടങ്ങി . ഇംഗ്ലണ്ടിനെതിരെ അണ്ടർ ക്രിക്കറ്റ് ട്യുര്ണമെന്റിനുള്ള ഇന്ത്യൻ ടീമിലിടംനേടിയതായിരുന്നു രോഹൻ .പ്രായത്തിന്റെ കണക്കുകളിൽ തട്ടിയാണ് രോഹന് അവസരം നഷ്ടപെട്ടത് . അവസാന നിമിഷം അടുത്ത ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ളവർക്കു മാത്രം അവസരം കൊടുത്താൽ മതിയെന്നുള്ള തീരുമാനമാണ് രോഹന് വിനയായത് .രോഹന് ഇപ്പോൾ 19 വയസ്സുണ്ട്, അതുകൊണ്ടുതന്നെ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കാനാവില്ല
ജൂനിയർ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് തന്നെയാണ് ഇകാര്യം രോഹൻ അറിയിച്ചത് ഞായറാഴ്ച രാത്രി തന്നെ രോഹൻ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ തിരിച്ചെത്തി.
എന്നാൽ ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി 13 നു തുടങ്ങുന്ന ചതുർദിന മത്സരത്തിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഹൻ .