നേപ്പിയർ: നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 38 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി.മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്‌നര്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (64) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് കിവീസ് ബാറ്റിങ് നിറയെ തകർത്തെറിഞ്ഞത്.ഇതോടെ ഏകദിനക്രിക്കറ്റില്‍ 100 വിക്കറ്റെന്ന നേട്ടവും ഷമി സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്.
ചരിത്രനേട്ടം;ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി
മുംബൈ:2018 ലെ ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി.ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി, ഐസിസി മെന്‍സ് ടെസ്റ്റ് പ്ലെയര്‍, ഐസിസി ഏകദിന താരം എന്നീ അവാര്‍ഡുകളാണ് താരം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ച കോലിയെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1322 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളും അദ്ദേഹം തികച്ചു. 14 ഏകദിനങ്ങളില്‍ നിന്നും 1202 റണ്ണും, 133.55 ശരാശരിയും, ആറ് സെഞ്ചുറിയും താരം നേടി. 10 ടി20 മത്സരങ്ങളില്‍ നിന്ന് 211 റണ്ണും കരസ്ഥമാക്കി.കഴിഞ്ഞ വര്‍ഷം സര്‍ ഗാരിഫീല്‍ഡ് ട്രോഫിയും, ഐസിസി ഏകദിന താരത്തിനുള്ള പുരസ്‌കാരവും വിരാട് കോലി നേടിയിരുന്നു.മുന്നോട്ടുള്ള യാത്രയ്ക്ക് ഉത്തേജകമാണ് തനിക്ക് ലഭിച്ച ഈ നേട്ടവും അംഗീകാരവുമെന്ന് കോഹ്‌ലി പ്രതികരിച്ചു.
ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു
കൃഷ്ണഗിരി(വയനാട്):ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. കൃഷ്ണഗിരിയില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം ആദ്യ സെമി പ്രവേശം സാധ്യമാക്കിയത്.ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് എടുത്തത്.എന്നാല്‍, പേസര്‍മാര്‍ 162 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടതോടെ കേരളത്തിന് വിജയ സാധ്യത കണ്ടുതുടങ്ങി. 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ ഗുജറാത്തിന് ആയില്ല. 20 റണ്‍സെടുക്കുന്നതിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു.വിദര്‍ഭയായിരിക്കും സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. വയനാട്ടില്‍ വെച്ച് തന്നെയാണ് സെമിഫൈനലും നടക്കുന്നത്.
അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് കർശനമാക്കുന്നു
കണ്ണൂർ:അന്നദാനം നടത്തുന്ന അമ്പലങ്ങൾക്കും പള്ളികൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.മായം കലർന്ന വെളിച്ചെണ്ണയും ശർക്കരയും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.ദിവസം ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളിൽ പോലും നിലവിൽ ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നില്ല.ക്ഷേത്രങ്ങളിൽ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കര വിവിധ ഏജൻസികൾക്ക് കൊട്ടേഷൻ നൽകിയാണ് എത്തിക്കുന്നത്.ഇവയുടെ ഗുണനിലവാരം പരിശോധിക്കപെടുന്നില്ല.ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് നൂറു രൂപ മുതൽ 3000 രൂപ വരെയാണ് ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിനായി ഫീസ് അടയ്‌ക്കേണ്ടത്.അതാത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ നിന്നും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ഈ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഉച്ചഭക്ഷണ വിതരണമുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നേരത്തെ ഉണ്ടായിരുന്നു.ഇത് പൂർണ്ണമായും നടപ്പായിട്ടില്ല. പാചകക്കാരിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടും പ്രധാനാധ്യാപകർ വാങ്ങണമെന്നാണ് നിർദേശം.ഇതിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിരുന്നു.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
ഷാർജ:ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ബഹ്റൈനെതിരായി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു.വിം കോവർമാൻ സിന്റെ പിൻഗാമിയായി 2015ൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ കോൺസ്റ്റന്റൈനു കീഴിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 ആം സ്ഥാനത്തുനിന്ന് 97 ആം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. നേരത്തെ 2002-2005 വര്‍ഷങ്ങളിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിട്ടുള്ള കോണ്‍സ്റ്റന്റൈന്‍, തന്റെ രണ്ടാം വരവില്‍ ഇന്ത്യയെ നേട്ടങ്ങളിലേക്ക് നയിക്കുകയായിരുന്നു.എന്നാല്‍ ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ ഈ അന്‍പത്തിയാറുകാരന്‍ തീരുമാനിക്കുകയായിരുന്നു.
ഏഷ്യൻ കപ്പ് ഫുട്ബോൾ;ഇന്ത്യ പുറത്ത്
ഷാർജ:എഎഫ‌്സി ഏഷ്യന്‍ കപ്പ് ഫുട‌്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹ്റൈനോട‌് തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ‌് ബഹ‌്റൈന്റെ ജയം. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജമാല്‍ റഷീദാണ‌് വിജയഗോള്‍ നേടിയത‌്.ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി.തുടക്കംമുതല്‍ ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്റൈനെ പ്രതിരോധക്കരുത്തിലാണ‌് ഇന്ത്യ അവസാനംവരെ തടഞ്ഞുനിര്‍ത്തിയത‌്. യുഎഇയെ നേരിട്ട ഇന്ത്യന്‍നിരയില്‍ ഒരു മാറ്റവുമായാണ‌് പരിശീലകന്‍ സ‌്റ്റീഫന്‍ കോണ്‍സ‌്റ്റന്റൈന്‍ ടീമിനെ വിന്യസിച്ചത‌്.മൂന്നു മത്സരങ്ങളില്‍ തായ്‌ലന്‍ഡിനെതിരായ ജയത്തില്‍നിന്ന‌് ലഭിച്ച മൂന്ന‌് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ അവസാന സ്ഥാനത്തായി. ഗ്രൂപ്പിലെ രണ്ടാംമത്സരത്തില്‍ യുഎഇയെ ഒരു ഗോളിന‌് സമനിലയില്‍ തളച്ച തായ്‌ലന്‍ഡ്, ഗ്രൂപ്പില്‍ മൂന്നാമതെത്തി. ഒരു ജയവും രണ്ട‌് സമനിലയും ഉള്‍പ്പെടെ അഞ്ച‌് പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു ജയവും സമനിലയും ഉള്‍പ്പെടെ നാല‌് പോയിന്റുമായി ബഹ്റൈന്‍ രണ്ടാംസ്ഥാനത്തെത്തി.
ജില്ലയിൽ ശർക്കരയുടെ വിൽപ്പന നിരോധിച്ചു; നിരോധനം മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്
കണ്ണൂർ:മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ ശർക്കരയുടെ(വെല്ലം)വിൽപ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ ശർക്കരയാണ് നിരോധിച്ചെതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു.റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. ഭക്ഷ്യവസ്തു ഉണ്ടാക്കാനുള്ള അനുമതി പോലും ലഭിക്കാത്തവരാണ് ഇവർ.മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.
പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്;ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെ കാരണമാകും
തിരുവനന്തപുരം:പിവിസി ഫ്ലെക്സിന്റെ ഉപയോഗം അപകടകരമാണെന്ന റിപ്പോർട്ടുമായി സംസ്ഥാന ശുചിത്വ മിഷൻ.പ്രത്യുല്‍പാദനത്തിനും ഭ്രൂണവളര്‍ച്ചയ്ക്കും വില്ലനാകുകയും ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെയും കാരണമാകുന്ന വസ്തുവാണ് പിവിസി ഫ്‌ളെക്‌സുകള്‍.മാത്രമല്ല പലതരത്തിലുള്ള ക്യാന്‍സറിനും ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ തകരാറിനും ഇത് കാരണമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.പി.വി സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മ്മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണ് പിവിസി ഫ്ലെക്സ്. പി.വി സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽ മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി സി. ഫ്‌ളക്‌സ് നിരോധനം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം:കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ.ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും.വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. സംവിധാനം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവര ശേഖരണം തുടങ്ങി.ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
കേരള തീരങ്ങളിൽ വരും വർഷങ്ങളിൽ മത്തി ലഭ്യത കുറയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി:എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളതീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്‌ആര്‍ഐ.സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ.മത്തിയുടെ ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും ഇരട്ടിയലധികം വര്‍ധിച്ചേക്കുമെന്നാണ് സൂചന.മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ലാണ് മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടായത്. എങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുൻപ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാന്‍ കാരണമാകുന്നത്.മത്തിയുടെ ലഭ്യതയിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് എല്‍നിനോ കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന നിഗമനത്തില്‍ സിഎംഎഫ്‌ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം എത്തിയത്.കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. മാത്രമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍ എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. 2018ല്‍ എല്‍നിനോ സജീവമായതോടെ മത്തിയുടെ ഉല്‍പാദനത്തില്‍ വീണ്ടും മാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങി.