ഇംഗ്ലണ്ട്:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ന്യൂസിലൻഡിനോട് തോറ്റ ആദ്യ സന്നാഹ മത്സരത്തിൽ കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
പുതിയതുറ:നടൻ ദിലീപിന്റെയും നാദിര്ഷയുടെയും ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്‌ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
മലപ്പുറത്ത് പത്തുവയസുകാരിയുടെ മരണ കാരണം നെഗ്ലേറിയ ഫൗലെറിയെന്ന വൈറസ്ബാധമൂലമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ്.അരിപ്ര ചെറിയച്ഛന്‍വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യയാണ് വ്യാഴാഴ്ച മരിച്ചത്.കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു.ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്.രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളില്‍ പരിശോധന തുടരുകയാണ്.പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാത്തതാണ് രോഗം പടരുവാനുമുള്ള കാരണം. വായുവിലൂടെയാണ് കുഷ്ഠരോഗം പടരുന്നത് തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാം. കുഷ്ഠരോഗത്തിന് പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തത് കാരണം പലരും തുടക്കത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാറില്ല അസുഖം ഞരമ്പുകളെ ബാധിക്കുന്നത് കൊണ്ട് തന്നെ അംഗവൈകല്യവും ഉണ്ടാവും.കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് അശ്വമേധം എന്ന പേരില്‍ രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് ആദിവാസി മേഖലകളില്‍ ഉള്‍പ്പടെ ത്വക് രോഗ വിദഗ്ധരുടെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
ഇന്റര്‍നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്ട്‌സ് ഇവന്റ്; ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയൊരുക്കും
ന്യൂഡൽഹി:ഇന്റര്‍നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ ഭാഗമായി നടക്കുന്ന ഗെയിംസിനു വേദിയൊരുക്കാന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കും അവസരം.പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസിലെ ചില മത്സര ഇനങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. രാജസ്ഥാനിലെ ജെയ്‌സാല്‍മറിലാണ് മിലിട്ടറി ഗെയിംസിനു വേദിയൊരുക്കുന്നത്. ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ സംഘാടന ചുമതല റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ്.റഷ്യ, ചൈന, ഇറാന്‍, മംഗോളിയ, ബലാറസ്, കസാഖ്സ്ഥാന്‍, അര്‍മേനിയ, ബലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍ എന്നിവയാണ് ഗെയിംസിന് ഭാഗമാകുന്ന മാറ്റ് രാജ്യങ്ങൾ.ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.32 രാജ്യങ്ങളാണ് മിലിട്ടറി ഗെയിംസില്‍ പങ്കെടുക്കുന്നത്.ജൂലൈ 24 മുതല്‍ ആഗസ്റ്റ് മാസം 17 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചു;റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ ജേർണൽ
കോഴിക്കോട്:നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി റിപ്പോർട്ട്. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ജേർണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.പരിശോധനയില്‍ ഈ മൂന്ന് പേരിലും നിപ്പയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ രക്ത സാംപിളുകള്‍ പിന്നീട് പരിശോധിച്ചു. ഇതില്‍ രണ്ട് ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകന്‍റെയും ശരീരത്തില്‍ നിപ വൈറസിനെതിരെയുള്ള ആന്‍റിബോഡി കണ്ടെത്തിയെന്നാണ് അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷിയസ് ഡിസീസസ് ജേര്‍ണലിന്റെ മെയ് ലക്കത്തിലെ ലേഖനത്തില്‍ പറയുന്നത്.ഉയര്‍ന്ന പ്രതിരോധശേഷി കൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതു കൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം. ചെന്നൈയിലെ എപിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എന്നിവർ ഉള്‍പ്പെടെ 21 പേര്‍ ചേർന്നാണ് ലേഖനം തയ്യാറാക്കിയത്.
സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ കുറവ്;ലഭ്യത കുറഞ്ഞതോടെ വില കുതിച്ചുയരുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ ഗണ്യമായ കുറവ്.ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നു.കടുത്ത ചൂടിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നത് കുറഞ്ഞിരുന്നു.ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൂടി വന്നതോടെ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു.അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി.സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് 200ഉം, 140ല്‍ നിന്ന് അയല വില 280ലുമെത്തി. ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും മേല്‍പ്പോട്ടാണ്.കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഗായിക റിമി ടോമി വിവാഹമോചനത്തിന് ഹർജി നൽകി
ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ഇന്ന് മുതല്‍ വിപണിയില്‍
തിരുവനന്തപുരം:ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ഇന്ന് മുതല്‍ വിപണിയില്‍.വിറ്റാമിന്‍ എയും ഡിയുംചേര്‍ന്ന പാലാണ് പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ലഭ്യമാകുക.ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഉടനീളം ഇത്തരം പാല്‍ ലഭിക്കും.പാലും പാല്‍ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനും മില്‍മ്മ ലക്ഷ്യമിടുന്നു.എ എം നീഡ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴി ഉടന്‍ തന്നെ ഈ സംരംഭം മില്‍മ്മ ആരംഭിക്കും.രാവിലെ 5 മുതല്‍ 8 വരെ മൂന്ന് മണിക്കൂറാണ് ഈ സേവനം ലഭിക്കുക. ഉല്‍പ്പന്നങ്ങളുടെ വിലയോടൊപ്പം ചെറിയൊരു സര്‍വീസ് ചാര്‍ജും നല്‍കിയാല്‍ ഇവ വീട്ടില്‍ കൊണ്ടെത്തിക്കുന്നതാണ്.മില്‍മ്മ ചെയര്‍ര്‍മ്മാന്‍ പി എ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം
ദോഹ:ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കണ്ടില്‍ ഫിനിഷ് ചെയ്താണ് താരം കേരളത്തിന്റെ അഭിമാനം കാത്തത്.പക്ഷേ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.