മരിച്ച പതിനാറുകാരൻ ശവസംസ്കാരത്തിനു തൊട്ടു മുൻപ് എഴുന്നേറ്റു

keralanews return to life

കർണാടക: പേ വിഷ ബാധയെ തുടർന്ന് ആശുപത്രി അധികൃതർ മരിച്ചെന്നു വിധി എഴുതിയ പതിനാറുകാരൻ തിരികെ ജീവിതത്തിലേക്ക്. കർണാടകയിലെ മന്ഗണ്ടി ഗ്രാമത്തിൽ നിന്നുള്ള കുമാർ മാറാടിയാണ് സംസ്കാരത്തിന് തൊട്ടുമുൻപുള്ള വിലാപയാത്രയ്ക്കിടെ പെട്ടെന്ന് ഉണർന്ന് എണീറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലു ദിവസം  മുൻപ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുമാർ 18 നു രാത്രിയാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്.  ശ്വാസകോശവും ഹൃദയവും നിലച്ചതായി വിധി എഴുതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.

കേരളം കത്തുന്നു അൾട്രാവയലെറ്റിൽ

keralanews kerala under uv light threat

പാലക്കാട് : സൂര്യനിൽ നിന്ന് പതിക്കുന്ന അൾട്രാ വയലറ്റ് രെശ്മിയുടെ അളവിൽ സംസ്ഥാനത്തു വലിയ വർധന. അന്തരീക്ഷ ഈർപ്പം കുറഞ്ഞതും തെളിഞ്ഞ ആകാശവുമാണ് കാരണം എന്നാണ് നിഗമനം. സംസ്ഥാനത്തു മിക്ക ഇടങ്ങളിലും അളവ് 10 യൂണിറ്റിൽ കൂടുതൽ ആണ്. വയനാട്ടിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ.

യു വി കൂടിയത് ചൂടിന്റെ തീക്ഷ്ണത വര്ധിപ്പിക്കുന്നതിനൊപ്പം സൂര്യതാപത്തിനും സൂര്യാഘാതത്തിനും വഴിവെക്കുമെന്ന് കാലാവസ്ഥ മാറ്റത്തെക്കുറിച്ച് പഠനം നടത്തുന്ന മണിപ്പാൽ സർവകലാശാല സെന്റര് ഫോർ അറ്റോമിക് ആൻഡ് മോളിക്യൂലർ ഫിസിക്സ് തലവൻ പ്രൊഫെസ്സർ എം കെ സതീഷ്‌കുമാർ പറഞ്ഞു.

പകൽ പത്തിനും മൂന്നിനും ഇടയിലാണ് രശ്മി കുടുതലും പതിക്കുന്നത്. ഈ വെയിൽ പതിനഞ്ചു മിനിറ്റിലധികം തുടർച്ചയായി എല്ക്കുന്നത് തളർച്ചയ്ക്കും ശരീരം കരുവാളിക്കുന്നതിതും തിമിരത്തിനും കാരണമാവും. തീപിടിത്തം വ്യാപകമാവാനും ഇടയുണ്ട്.

അൾട്രാ വയലറ്റിൽ നിന്ന് രക്ഷനേടാൻ
*പകൽ പത്തുമുതൽ നാലു വരെയുള്ള സമയത് കഴിവതും    പുറത്തിറങ്ങാതിരിക്കുക.
*സൺസ്‌ക്രീനുകളും സൺഗ്ലാസുകളും ഉപയോഗിക്കുക.
*തൊപ്പി വെക്കുക.

ലോകത്ത്‌ ആദ്യമായി ഒരു പെൺകുട്ടി ട്രീമാൻ രോഗത്തിന് അടിമ

keralanews the first victim of treemaan disesase

ധാക്ക: ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാര വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്ത് ഈ രോഗം ഇതുവരെ ബാധിച്ചത് പുരുഷന്മാരെ മാത്രമാണ്. മരക്കൊമ്പ് പോലെ ശരീരാവയങ്ങള്‍ രൂപാന്തരം പ്രാപിക്കുന്ന അത്യപൂര്‍വ്വ രോഗമായ ട്രീമാന്‍ സിന്‍ഡ്രോം ആദ്യമായി ഒരു സ്ത്രീയില്‍ കണ്ടെത്തി. ബംഗ്ലാദേശിലെ പത്തു വയസ്സുകാരിയായ സഹാന ഖാതൂണാണ് ഇ രോഗം ബാധിക്കുന്ന ലോകത്തിലെ ആദ്യ സ്ത്രീ എന്ന് പറയപ്പെടുന്നു.
നാലു മാസം മുൻപ് മുഖത്ത്‌ അവിടവിടെയായി അരിമ്പാറ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പിതാവ് അതൊന്നും കാര്യമാക്കിയില്ല. എന്നാല്‍ നാല് മാസം കൊണ്ട് അരിമ്പാറ വളര്‍ച്ച അധികമായി മുഖത്തെവൈരൂപ്യമാക്കിതുടങ്ങിയപ്പോള്‍ഡോക്ടര്‍മാരുടെസഹായംതേടുകയായിരുന്നു.ഡോക്ടർമാരുടെ പ്രാഥമിക നിഗമനംസഹാനയ്ക്ട്രീമാൻസിൻഡ്രോംആണെന്നാണ്.നിഗമനംശരിയാണെങ്കിൽ ഇ രോഗം പിടിപെടുന്ന ലോകത്തിലെ ആദ്യ പെണ്കുട്ടിയാവും സഹാന.
ഒരു വര്ഷം മുൻപ് ബംഗ്ലാദേശിലെ ധാക്കമെഡിക്കൽകോളേജിൽഅമിതഅരിമ്പാറവളർച്ചയുമായി എത്തിയ അബുൽ ബജന്ദാര്‍എന്ന യുവാവ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.കൈകാലുകള്‍വൃക്ഷത്തലപ്പ്പോലെയായിമാറിഇദ്ദേഹംവൃക്ഷമനുഷ്യന്‍എന്നപേരിലാണ്അറിയപ്പെട്ടിരുന്നതുംശസ്ത്രക്രിയയിലൂടെ5കിലോയിലധികമായ ഈ പ്രത്യേക വളര്‍ച്ചകള്‍ ഈ അടുത്തകാലത്താണ് നീക്കം ചെയ്തത്.   ബജന്ദാര്‍ സുഖം പ്രാപിച്ച വരികയാണ്.ഈ വാർത്തയാണ് സഹാനയുടെ കുടുംബത്തിന്റെ ഏക ആശ്വാസം .

നാളെ പൾസ്‌ പോളിയോ ദിനം

നാളെ പൾസ്‌ പോളിയോ ദിനം.
നാളെ പൾസ്‌ പോളിയോ ദിനം.

തിരുവനന്തപുരം: നാളെയും ഏപ്രിൽ രണ്ടിനുമായി രാജ്യമൊട്ടാകെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. അഞ്ച് വയസ്സിന് തായേ ഉള്ള കുട്ടികൾക്കാണ് പോളിയോ മരുന്ന് നല്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും തുള്ളി മരുന്ന് നൽകാൻ ഏർപ്പാടാക്കിയിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പോളിയോ ബാധിച്ചിരുന്നു. 125 രാജ്യങ്ങളിൽ ബാധിച്ച പകർച്ച വ്യാധി നമ്മുടെ രാജ്യത്തെയും ഭീതിയിലാക്കിയിരുന്നു. എന്നാൽ 2011ന് ശേഷം ഇന്ത്യയിൽ ഒരൊറ്റ പോളിയോ രോഗം പോലും റിപ്പോർട്ട് ചെയ്തില്ല.

പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ്‌ (വൈൽഡ്‌ വൈറസ്‌) വസിക്കുന്നത്‌ കുട്ടികളുടെ കുടലിൽ ആണ്‌. എല്ലാ കുട്ടികൾക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന്‌ ലഭിക്കുമ്പോൾ കുട്ടികളുടെ കുടലിൽ വാക്സിൻ വൈറസ്‌ പെരുകുകയും അവ കുടലിലുള്ള വന്യവൈറസുകളെ അന്തരീക്ഷത്തിലേയ്ക്ക്‌ പുറന്തള്ളുകയും തുടർന്ന്‌ വാക്സിൻ വൈറസുകൾ അവയെ നശിപ്പിക്കുകയും ചെയ്യും.

രോഗ പ്രതിരോധ ചികിത്സപട്ടിക പ്രകാരം പോളിയോ വാക്സിൻ വ്യക്തിഗത സംരക്ഷണമാണ്‌ നൽകുന്നതെങ്കിൽ പൾസ്‌ പോളിയോ തുള്ളിമരുന്ന്‌ രോഗാണു സംക്രമണം തടഞ്ഞ്‌ സമൂഹത്തിൽ ഒന്നാകെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പ്‌ വരുത്തി പോളിയോ രോഗ നിർമാർജ്ജനം സാധ്യമാക്കും.

കേരളത്തിൽ രണ്ടായിരത്തിന്‌ ശേഷം പോളിയോ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. 2011 ൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണ്‌ ഇന്ത്യയിൽ നിന്നും അവസാനമായി പോളിയോ റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ഈ സാഹചര്യത്തിൽ രോഗവ്യാപനം കണക്കിലെടുത്ത്‌ പൾസ്‌ പോളിയോ പരിപാടി ഇന്ത്യയിൽ ഇത്തവണയും തുടരുകയാണ്‌. പോളിയോ രോഗത്തിന്റെ നിർമാർജനം എന്ന ലക്ഷ്യം കൈവരിച്ച ഭാരതം ആ രോഗത്തിന്റെ പുനപ്രവേശനം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കേണ്ടതാണ്‌.

ദേശിയ പോളിയോ പൾസ്‌ ഇമ്മ്യൂണസേഷൻ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നവജാത ശിശുക്കൾക്കും നാളെ പൾസ്‌ പോളിയോ വാക്സിൻ നൽകും.

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.
അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.

മസ്കറ്റ്: എയ്ഡ്സ് രോഗികൾ ജനങ്ങളുടെ മുഖം നോക്കുന്നതിനുള്ള അപമാനം ഭയന്ന് തെരുവുകളിൽ ഒളിച്ച് താമസിക്കുന്നത് വർധിക്കുന്നു എന്ന് സർവ്വേ റിപ്പോർട്ട്. 33 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ രണ്ട് വർഷം മുൻപ് നടത്തിയ ടെസ്റ്റിൽ താനൊരു എയ്ഡ്സ് രോഗിയാണെന്ന് തെളിഞ്ഞപ്പോൾ പിന്നെ ആരുടേയും മുൻപിൽ നിൽക്കാതെ തുടർ ചികിത്സ പോലും തേടാതെ അപമാനം കൊണ്ട് ഒമാനിലെ തെരുവുകളിൽ താമസിച്ച് വരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014- ൽ താനൊരു എയ്ഡ്സ് രോഗിയാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയി, അസുഖ വിവരം മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടും വിവേചനവും ഭയന്ന് വീട്ടുകാരോട് മാത്രം വിവരം പറഞ്ഞ് ഒളിച്ച് താമസിക്കുകയായിരുന്നു. 2014-ൽ  ഒരു ലൈംഗിക തൊഴിലായുമായുള്ള ശാരീരിക ബന്ധമാണ് ഇയാളെ ഒരു എയ്ഡ്സ് രോഗിയാക്കിയത്. ആ ദിവസമെനിക്ക് ഒരു കറുത്ത ദിവസമായിരുന്നു എന്ന് ഇയാൾ പറയുന്നു. ഒരുപാട് തവണ ഇയാൾ ആത്മത്യക്കും ശ്രമിച്ചു.

ഇയാൾ മാത്രമല്ല കുറെ വേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു എയ്ഡ്സ് ബാധിതരായി എന്ത് ചെയ്യണമെന്നറിയാതെ ഒളിവിൽ താമസിക്കുന്നതായി. ഇന്നിയാൽ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ച് നടക്കുകയാണ്. എന്നാൽ തന്റെ രോഗ വിവരം അറിഞ്ഞാൽ ഇവരും തന്നെ പുറത്താക്കുമെന്ന് ഇയാൾ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1679 പേരുണ്ട് ഒമാനിൽ എയ്ഡ്സ് ബാധിതരായി. സമൂഹത്തിൽ ഇത്തരക്കാരോടുള്ള മനോഭാവം മാറ്റേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇവർക്ക് സമൂഹത്തിൽ ജീവിക്കാനാകു.

മനുഷ്യ ശരീരത്തിൽ ഒരു അവയവം കൂടി

Mesentery: New organ discovered inside human body by scientists.
മെസെന്ററി ഒരു അവയവമായി കണ്ടെത്തി.

വർഷങ്ങളായി പഠിച്ചു കൊണ്ടിരുന്നത് മനുഷ്യ ശരീരത്തിൽ ജീവൻ നില നിർത്തുന്ന 78 അവയവങ്ങൾ ഉണ്ടെന്നാണ്. എന്നാൽ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയിരിക്കുകയാണ് ലിമെറിക് യൂണിവേഴ്സിറ്റിയിലെ സർജറി പ്രൊഫസർ ജെ.കാൽവിൻ കോഫിയുടെ നേതൃത്വത്തിലുള്ള സംഘം.

കുടലിനെയും മറ്റും ഉദരഭിത്തിയോടും (പെരിട്ടോണിയം) ചേർത്ത് നിർത്തുന്ന സ്തരങ്ങളുടെ മടക്കായ മെസെന്ററി അവയവമാണെന്നാണ് ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത്. ഇതോടെ മനുഷ്യ ശരീരത്തിൽ 79 അവയവങ്ങളായി.

പെരിറ്റോണിയത്തിലെ ഇരട്ട മടക്കിലുള്ള ഇത് പല കഷ്ണങ്ങളെല്ലെന്നും ഇതൊരു അവയവമാണെന്നും ഗവേഷകർ കണ്ടെത്തി. ലിയനാർഡോ ഡാവിഞ്ചിയുടെ കാലം മുതൽ ശരീര പഠനങ്ങളിൽ ഇതേ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യമായ എന്തെങ്കിലും ചെയ്യുന്നതായി ഇതിനെ കണ്ടിരുന്നില്ല.

മെസെന്ററി ഒരു അവയവമാണെന്നു കണ്ടെത്തിയതോടെ പല ഉദര രോഗങ്ങൾക്കുമുള്ള ചികിത്സ എളുപ്പമാകും.  ഇനി ഈ അവയവത്തിന്റെ ഉപയോഗം എന്താണെന്ന് മാത്രമാണ് കണ്ടെത്തേണ്ടിയിരിക്കുന്നത് മെസെന്ററിയെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തുന്നതോടെ ഉദര രോഗങ്ങൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതും കുറഞ്ഞേക്കാം.

അത്യാവശ്യ മരുന്നുകളുടെ വില 5 മുതൽ 44 ശതമാനം വരെ കേന്ദ്ര സർക്കാർ കുറച്ചു

അത്യാവശ്യ മരുന്നുകളുടെ വില    കേന്ദ്ര സർക്കാർ കുറച്ചു.
അത്യാവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ കുറച്ചു.

ന്യൂഡൽഹി:എയ്ഡ്സ്,പ്രമേഹം,ആൻജിന,അണുബാധ,വിഷാദ രോഗം എന്നീ രോഗങ്ങൾകടക്കമുള്ള അത്യാവശ്യ മരുന്നുകളുടെ വിലയിൽ 5 ശതമാനം മുതൽ 44 ശതമാനം വരെ കുറവ് നൽകി കേന്ദ്ര സർക്കാർ.

25 ശതമാനം വിലയാണ് ശരാശരി കുറവ് നൽകിയിരിക്കുന്നത്.അമ്പതിലധികം മരുന്നുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്.ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29-ലധികം ചെറുകിട വില്പന വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.

800-ലധികം മരുന്നുകളുടെ വിലയിൽ നിയന്ത്രണം കൊണ്ട് വരാൻ ലക്ഷ്യമിടുന്നു എന്നും അത് എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ശ്രമമെന്നും എൻപിപിഎ ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.

2015- ലെ കണക്കിൽ 900 അവശ്യ മരുന്നുകൾ ഉണ്ട്.ഇതിന്റെ വിലയിൽ മാറ്റം വരും.എന്നാൽ വില നിയന്ത്രണത്തിൽ വരാത്ത മരുന്നുകളുടെ വില മരുന്ന് കമ്പനികൾക്ക് നിശ്ചയിക്കാം.വർഷം തോറും വിലയിൽ 10 ശതമാനം വർദ്ധനവ് വരുത്താനും മരുന്ന് കമ്പനികൾക്ക് അവകാശമുണ്ട്.

ഉറക്കക്കുറവ് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം

ന്യൂയോർക്:ജോലി ഭാരം കൊണ്ട് കുറഞ്ഞ സമയം ഉറകങ്ങുന്നതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം.

മെഡിക്കൽ ജോലി ചെയ്യുന്നവർക്കും മറ്റു കൂടുതൽ സമ്മർദ്ദം കൊടുത്തു ജോലി ചെയ്യുന്നവർക്കും ശരിയായ സമയം ഉറങ്ങാൻ പറ്റാറില്ല.വളരെ കുറഞ്ഞ സമയം മാത്രം ഉറങ്ങുന്ന ഇവരുടെ  ഹൃദയം പെട്ടെന്ന് തന്നെ അതിന്റെ ജോലി നിർത്തുമെന്നാണ് പഠനം.

24 മണിക്കൂറും ജോലി ചെയ്യുന്ന ഇവർക്ക് പലപ്പോഴും ആവശ്യത്തിന് ഉറങ്ങാൻ പറ്റാറില്ല.ഇത് കാരണം രക്ത സമ്മർദ്ദം കൂടുന്നു.ഇത് ആരോഗ്യത്തെ ബാധിക്കുന്നു.

റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയാണ് പഠനം പുറത്തുവിട്ടത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.

 

മൊബൈൽ ഫോണും ആരോഗ്യവും

smart-phone

മൊബൈൽ ഫോൺ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് സ്മാർട്ട് ഫോണും സോഷ്യൽ മീഡിയകളും ആപ്പുകളുമാണ്.
ലോകത്താകമാനം 7.4 ബില്യൺ മൊബൈൽ ഫോൺ കണക്ഷൻ ഉണ്ടെന്നാണ് കണക്ക്.ഇന്ന് കേവലം ആശയ വിനിമയം എന്നതിലുപരി സ്മാർട്ട് ഫോണുകൾ ജോലിയുടെയും വ്യാപാരത്തിന്റെയും പഠനത്തിന്റെയും സുരക്ഷിതത്തിന്റെയും അടിസ്ഥാന സൗകര്യമായി മാറിയിരിക്കുന്നു.
450 മുതൽ 2100 Mhz വരെയുള്ള ഫ്രീക്വനസികളാണ് മൊബൈൽ നെറ്റ്‌വർക്ക് കമ്പനികൾ ഉപഭോക്താവിന് നൽകുന്നത്.തുടർച്ചയായിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം മാനസികവും ശാരീരികവുമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

mobile-phone-at-sleep
അമേരിക്കയിൽ 5 ൽ 3 പേർക്കും ഒരു മണിക്കൂറിൽ ഒരു തവണയെങ്കിലും തങ്ങളുടെ മൊബൈൽ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നു
കൂടുതൽ പേർക്കും തൊട്ടടുത്തുള്ള മനുഷ്യരോട് ഇടപെടുന്നതിനേക്കാൾ താത്പര്യം സ്വന്തം മൊബൈലിൽ നോക്കിയിരിക്കാനാണ്.
പ്രായഭേതമില്ലാതെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും നോമോഫോബിയ എന്ന അവസ്ഥ ദിനം തോറും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

partners-with-mobile-phone
കൂടുതൽ നേരം മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിലൂടെ കായിക പരിശീലനങ്ങളും വ്യായാമങ്ങളോടും യുവ തലമുറക്ക് വിമുഖത വർധിച്ചു വരുന്നുണ്ട്.
63 % ഉപഭോക്താക്കളും മൊബൈൽ ഫോൺ ഉറക്കത്തിലും തലയോടടുപ്പിച്ച് വെക്കുന്നത് റേഡിയേഷന്റെ അളവ് കൂട്ടുകയേയുള്ളൂ.

എയ്ഡ്സിന് മരുന്നുമായി ഇസ്രേൽ ശാസ്ത്രജ്ഞർ

hiv-test-medicine-from isreal

എയ്ഡ്‌സ് ബാധിതകർക്ക് പ്രത്യാശ നൽകികൊണ്ട് ഹീബ്രൂ സർവകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പുതിയ ഒരു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു.
മരുന്നിൽ പ്രധാനമായും പ്രോട്ടീൻ വകഭേതങ്ങളിൽ ഘടനയിൽ മാറ്റം വരുത്തിയാണ് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.ഹീബ്രൂ സർവകലാശാലയിലെ എബ്രഹാം ലോയിട്ടെരും അസ്സാഫ് ഫ്രയിൽഡർ ചേർന്നാണ് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

hiv-medicine-in-israel