ഗുണനിലവാരമില്ല;സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി

keralanews poor quality food safety department fined four coconut brands in kerala

തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി.കെ പി എന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തിയത്.കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നീദു നദീര്‍ ഫയല്‍ ചെയ്ത് കേസിലാണ് പിഴയിട്ടിരിക്കുന്നത്.പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എബിഎച്ച്‌ ട്രേഡിംഗ് കമ്പനി ഉൽപാദിപ്പിച്ച് കൊച്ചിന്‍ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം;ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

keralanews the presence of pesticide aluminum phosphate in rice brought to private godown in ettumanoor

കോട്ടയം :ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം. കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലുമിനിയം ഫോസ്ഫറേറ്റ് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ എത്തിയ അരി ലോറിയിൽനിന്ന് ഇറക്കിയ തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.സ്ഥാപനത്തിെൻറ അതിരമ്പുഴയിലുള്ള ഗോഡൗണിൽനിന്ന് എത്തിച്ച അരിചാക്കുകൾക്കിടയിലാണ് കീടനാശിനിയായ സെൽഫോസ് വിതറിയിരുന്നതായി കണ്ടെത്തിയത്.മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴേക്കും ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.കീടനാശിനിയുടെ കവറുകളും തൊഴിലാളികൾ അരിചാക്കുകൾക്കിടയിൽനിന്ന് ശേഖരിച്ചു.ചുവന്ന മാർക്കോടു കൂടി മുന്നറിയിപ്പ് നൽകിയിരിക്കുന്ന അമോണിയം സൾഫേറ്റ് പ്രധാന ഘടകമായ ഈ കീടനാശിനി ആഹാരസാധനങ്ങൾക്കിടയിൽ സൂക്ഷിക്കാൻ പോലും പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.സെൽഫോസിൽ അടങ്ങിയിട്ടുള്ളത് ഉള്ളിൽചെന്നാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അലുമിനിയം ഫോസ്‌ഫൈഡാണ്. ഇത് ഇത് കീടങ്ങളെ നശിപ്പിക്കാൻ വേണ്ടി അംഗീകൃത ഏജൻസികൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.അരിയിലും ഈ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.അരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു.

തലശ്ശേരിയിൽ നിന്നും ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി

SONY DSC

കണ്ണൂർ:തലശ്ശേരി മാർക്കറ്റ് പരിസരത്തു നിന്നും വിൽപ്പനയ്‌ക്കെത്തിച്ച ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി.മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യ പെട്ടികള്‍ കസ്റ്റഡിയിലെടുക്കുകയും ഫോര്‍മാലിന്‍ കണ്ടെത്തിയ അഞ്ച് കിന്റലോളം മത്സ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.താലൂക്ക് വികസന സമിതിയുടെ നിര്‍ദേശ പ്രകാരം ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ വിമല മാത്യു, ഫിഷറീസ് ഇന്‍സ്പെക്ടര്‍ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കര്‍ണാടകയില്‍ നിന്നും ലോറിയില്‍ എത്തിച്ച മത്തി, നങ്ക്, കൊഞ്ച് എന്നിവയുടെ 17 ബോക്സുകളിലാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.അതിനിടെ ആരോഗ്യ സുരക്ഷാ വിഭാഗം മാര്‍ക്കറ്റില്‍ മത്സ്യങ്ങള്‍ ഇറക്കുന്നത് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി.ചെക്ക് പോസ്റ്റില്‍ നിന്നും പരിശോധന മതിയെന്നും ഇവിടെ കയറി കളിച്ചാല്‍ ‘കാലുവെട്ടു’മെന്ന ഭീഷണിയുമായി ഒരു സംഘം ഉദ്യോഗസ്ഥരെ സമീപിച്ചു. മത്സ്യം കയറ്റി അയക്കുന്ന സ്ഥലത്ത് നിന്നും പരിശോധിക്കണമെന്നും അല്ലെങ്കില്‍ ഇവിടെ പിടിക്കുന്ന മത്സ്യങ്ങളിലാണ് ഫോര്‍മാലിന്‍ കലർന്നതെന്ന് പൊതുജനം കരുത്തുമെന്നുമാണ് ഇവരുടെ വാദം.ഇതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. തുടര്‍ന്ന് തലശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.

ഉള്ളി വില റെക്കോഡിലേക്ക്;ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ

keralanews record price for onion in india 100rupees in north india and 70rupees in kerala

ന്യൂഡൽഹി:ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളി വില റെക്കോഡിലേക്ക്. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും കിലോയ്ക്ക് നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്.സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് കിലോക്ക് 200 രൂപയിലെത്തുമ്പോള്‍ ചെറിയ ഉള്ളിക്ക് 70 മുതല്‍ 80 രൂപ വരെയാണ് ശരാശരി വില.കഴിഞ്ഞമാസം 50 രൂപയിലുണ്ടായിരുന്ന സവാള വിലയാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 രൂപയോളം കൂടിയത്. സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിലെത്തിച്ച് തിരുവനന്തപുരത്തും എറണാകുളത്തും സപ്ലൈക്കോ വഴി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിച്ചിരുന്നില്ല. പുതിയ വില വര്‍ധന ഹോട്ടല്‍ മേഖലക്കും വലിയ ഇരുട്ടടിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രളയമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

സ്കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിച്ചു

keralanews junk food banned in schools and school premises (3)

ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു.സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തുമാണ് നിരോധനം.ഇനി മുതല്‍ സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല.ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;കൂടുതൽ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലും

keralanews presence of pesticides in spices more found in cumin seed and fennel

തിരുവനന്തപുരം:സംസ്ഥാനത്ത് വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടടനാശിനിയുടെ സാന്നിധ്യം.ആരോഗ്യത്തിന് ഏറെ ഹാനികരമാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇവയെന്നാണ് കണ്ടെത്തല്‍.കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം 2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്.ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്ബ് എന്നിവയിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച 257 പച്ചക്കറികളില്‍ 20 ശതമാനത്തില്‍ കീടനാശിനി കണ്ടെത്തി.ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തന്‍, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല .വെള്ളായണി കാര്‍ഷിക കോളേജിലെ എന്‍എ.ബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

keralanews the first milk atm in kerala started functioning in thiruvananthapuram

തിരുവനന്തപുരം:കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.ആറ്റിങ്ങല്‍ വീരളം ജംഗ്ഷന് സമീപമാണ് മില്‍ക് എ.ടിഎം സ്ഥാപിച്ചിരിക്കുന്നത്.എടിഎം ന്റെ ഉൽഘാടനം  ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ആറ്റിങ്ങല്‍ വീരളത്ത് നിര്‍വ്വഹിച്ചു.എ.റ്റി.എമ്മിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്ത മന്ത്രി എ.റ്റി.എമ്മില്‍ പണം നിക്ഷേപിച്ച്‌ പാല്‍ എടുത്ത് അഡ്വ.ബി.സത്യന്‍ എം.എല്‍.എ.ക്ക് കൈമാറി.നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ സ്ഥാപനമായ മില്‍കോയാണ് ആറ്റിങ്ങലില്‍ എ.റ്റി.എം. സ്ഥാപിച്ചത്.24 മണിക്കൂറും ശുദ്ധമായ പാല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി.മില്‍കോ തന്നെ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ചോ പണം നിക്ഷേപിച്ചോ പാല്‍ വാങ്ങാം. പാല്‍ കൊണ്ട് പോകുന്നതിനുള്ള പാത്രമോ കുപ്പിയോ കരുതണം എന്നുമാത്രം.കാര്‍ഡില്‍ പണം നിറയ്ക്കാനും എ.ടി.എമ്മിലൂടെ സാധിക്കും. മില്‍ക്ക് കാര്‍ഡില്‍ ഒറ്റത്തവണ 1500 രൂപയോ അതില്‍ കൂടുതലോ ചാര്‍ജ് ചെയ്താല്‍ മില്‍കോയുടെ ഒരു ലിറ്റര്‍ ഐസ്‌ക്രീം സൗജന്യമായി ലഭിക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് എ.ടി.എം രൂപകല്പന ചെയ്തിരിക്കുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ പാല്‍ ഒഴിവാക്കി സ്വന്തം നാട്ടിലെ കര്‍ഷകര്‍‌ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മില്‍ക്ക് എ.ടി.എമ്മിന് തുടക്കം കുറിക്കുന്നത്.

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കാം;കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

keralanews decision to make mild alchohol from fruits

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച്‌ പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച്‌ 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ 128 ഇനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;ജൈവ പച്ചക്കറികളിലും കീടനാശിനി

keralanews the presence of pesticides in 128 items in 729 food items collected from the general market and pesticides in organic vegetables too

തിരുവനന്തപുരം: പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 128 ഇനങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. മുന്തിരി, പച്ചമുളക്, കോളിഫളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനായ പ്രഫൈനോഫോസ് കണ്ടെത്തി. വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് കീടനാശിനികളുടെ അമിതോപയോഗം സംബന്ധിച്ച സൂചനകളുള്ളത്.മുന്തിരിയില്‍ നിരോധിച്ചതടക്കം എട്ടിനം കീടനാശിനികളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു കീടനാശിനി മാത്രമാണ് പ്രയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. അപ്പിളിലും തണ്ണിമത്തലിനുമെല്ലാം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. പച്ചമുളകില്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത അഞ്ചിനം കീടനാശിനിയാണ് കണ്ടെത്തിയത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ താരതമ്യേന സുരക്ഷിതമാണെന്നും റിപോര്‍ട്ടിലുണ്ട്.പൊതുവിപണിയില്‍ ലഭിക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, വെണ്ട, പാവല്‍, വഴുതന, കത്തിരി, കാബേജ്, കാപ്‌സിക്കം, കോളിഫളവര്‍, സാമ്ബാര്‍ മുളക്, അമരയ്ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, വെള്ളരി, പുതിനയില, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍, ആപ്പിള്‍, പച്ചമുന്തിരി, തണ്ണിമത്തന്‍, ജീരകം, പെരുംജീരകം എന്നിവയില്‍ കീടനാശിനിയുണ്ട്.ജൈവപച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതില്‍ പലതും വിഷം കലര്‍ന്ന വ്യാജനാണെന്ന് കണ്ടെത്തി. വെണ്ട, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയ ജൈവ ഇനങ്ങളിലാണ് പ്രയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനി കണ്ടെത്തിയത്. ജൈവം എന്ന ലേബലില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയത് ഗൗരവമായി എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.അതേ സമയം, കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് ഏറ്റവും കുറവ് കീടനാശിനി കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളില്‍ 14.39 ശതമാനത്തില്‍ മാത്രമേ കീടനാശിനിയുള്ളു. പൊതുവിപണിയെ അപേക്ഷിച്ച്‌ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണ്.

അതേ സമയം, ആശങ്കപ്പെടാന്‍ മാത്രമുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല പുറത്തുവിട്ട നയരേഖയില്‍ പറയുന്നു. ഭക്ഷണ പ്ലേറ്റില്‍ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ട് നിറയ്ക്കണം. കീടനാശിനികളുടെ വിഷകരമായ സാന്നിധ്യം കേവലം മൂന്ന് ശതമാനത്തിലും ഏതെങ്കിലും അളവിലുള്ള സാന്നിധ്യം 15 ശതമാനത്തിലും താഴെ പച്ചക്കറികളില്‍ മാത്രമേ ഉള്ളൂ. കഴുകുക, തൊലി കളയുക, പുളിവെള്ളം, വിനാഗിരി എന്നിവ തേച്ചു വൃത്തിയാക്കുക തുടങ്ങിയ  പ്രക്രിയകളിലൂടെ ഈ വിഷാംശം നീക്കം ചെയ്യപ്പെടും. നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താനായിട്ടില്ല. നമ്മുടെ നാട്ടില്‍ ലഭ്യമാവുന്ന പഴവര്‍ങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയും അന്യനാട്ടില്‍ നിന്നുവരുന്ന പച്ചക്കറികളും പലവ്യഞജനങ്ങളും പ്രത്യേകിച്ച്‌ കറിവേപ്പില, മുളക് എന്നിവ ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.കൂട്ടായ യത്‌നത്തിലൂടെ ശരിയായ ഭക്ഷണരീതി സ്വീകരിച്ചാല്‍ കേരളീയരുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നാണ് ശില്‍പശാലയില്‍ ഉയര്‍ന്ന അഭിപ്രായം.

ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും

keralanews after freedom chappathi laddu and biriyani freedom kinnathappam from kannur central jail

കണ്ണൂർ:ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും.’കണ്ണൂരിന്റെ കിണ്ണത്തപ്പം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് ഈടാക്കുക.സെൻട്രൽ ജയിലിന്റെ കൗണ്ടറിലൂടെയാണ് ഇത് വിതരണം ചെയ്യുക.കൂടുതൽ കിണ്ണത്തപ്പം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ഓർഡർ നൽകാം.കണ്ണൂരിലെ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പത്തിന് പുറമെ ജയിലിൽ നിന്നും പൂച്ചട്ടികളും നിർമിക്കുന്നുണ്ട്.ഇതിന്റെ ഉൽഘാടനം ഈ വരുന്ന എട്ടാം തീയതി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിക്കും.പുറമെ 140 മുതൽ 150 വരെ വിലവരുന്ന പൂച്ചട്ടിക്ക് ജയിലിൽ 90 രൂപയാണ് വില.