കണ്ണൂർ:ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ മിർ മുഹമ്മദലി മുന്നറിയിപ്പ് നൽകി.തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച് ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു.
കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠന റിപ്പോർട്ട്
കൊച്ചി:കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠന റിപ്പോർട്ട്.ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലമാണ് മീനുകളുടെ തൂക്കം കുറയുന്നത് എന്നാണ് വിലയിരുത്തല്‍. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. മത്സ്യത്തിന്റെ വലിപ്പം കുറയുന്നതാണ് തൂക്കം കുറയാന്‍ പ്രധാന കാരണം.ചൂടിന്റെ ഏറ്റക്കുറച്ചില്‍, സമുദ്രമേഖലയിലെ ജൈവ-ഭൗതിക പ്രവര്‍ത്തനങ്ങള്‍, മലിനീകരണം എന്നിവയെല്ലാം ഇതിന് കാരണമാണ്.താപനിലയിലെ വര്‍ധനമൂലം സമുദ്രനിരപ്പ് ഉയരുന്നു. തിര, വേലിയേറ്റം, വേലിയിറക്കം, കാറ്റ്, ഭൂമിയുടെ ചരിവ് എന്നിവയിലുണ്ടാകുന്ന മാറ്റവും മത്സ്യങ്ങളുടെ സ്വാഭാവികവളര്‍ച്ചയേയും വ്യാപനത്തെയും തടസപ്പെടുത്തുന്നുണ്ട്.സംസ്ഥാനത്ത് പിടിക്കുന്ന മീനിന്റെ 72 ശതമാനവും 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തു നിന്നാണ്. കായല്‍, പുഴ മത്സ്യങ്ങള്‍, വളര്‍ത്തുമീനുകള്‍ എന്നിവ എല്ലാംകൂടി 28 ശതമാനമേയുള്ളൂ.2007ല്‍ ഇതുപോലൊരു പഠനം നടത്തിയിരുന്നു. പ്രതിവര്‍ഷം 5.98 ലക്ഷം ടണ്‍ മീന്‍ കടലില്‍നിന്ന് ലഭിക്കുന്നെന്നാണ് അന്ന് കണ്ടെത്തിയത്. എന്നാല്‍, 2018ല്‍ നടത്തിയ പഠനത്തില്‍ ഇത് 5.23 ലക്ഷം ടണ്ണായി കുറഞ്ഞു.തെറ്റായ മത്സ്യബന്ധനരീതികളും മത്സ്യവളര്‍ച്ച തടയുന്നുണ്ട്. അതുകൊണ്ട് തീരക്കടലില്‍ മീന്‍പിടിക്കുന്നതിന് ഡൈനമിറ്റ്, ലൈറ്റ്, വിഷം, ബുള്‍ ട്രോളിങ് എന്നിവ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ മത്സ്യബന്ധനവകുപ്പിന്റെ നിര്‍ദേശമുണ്ട്.
പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു
തിരുച്ചിറപ്പള്ളി: പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു.കേരളത്തിലെ പ്രളയത്തിൽ നശിച്ച,കന്നുകാലികൾക്ക് പോലും നൽകരുതെന്ന് നിർദേശിച്ച അരിയാണ് കണ്ടെടുത്തത്. പോളിഷ് ചെയ്ത് വിപണിയിലിറക്കാനായി കരുതിയിരുന്ന ലോഡ് കണക്കിന് അരിയാണ് തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. പകുതിയോളം അരി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. അരികളില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും ലേബലുകളുണ്ട്.കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു പോളിഷ് ചെയ്ത് ഇറക്കാന്‍ സൂക്ഷിച്ചതെന്ന് പരിശോധന നടത്തിയ പാലക്കാട്ടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തെ തുടർന്ന് മിൽ ഉടമകൾ ഒളിവിലാണ്.
ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍
കൊച്ചി: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഇന്റർനെറ്റ് ദാതാക്കളായ ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍.ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഐടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് കർശനമാക്കുന്നു
കണ്ണൂർ:അന്നദാനം നടത്തുന്ന അമ്പലങ്ങൾക്കും പള്ളികൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.മായം കലർന്ന വെളിച്ചെണ്ണയും ശർക്കരയും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.ദിവസം ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളിൽ പോലും നിലവിൽ ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നില്ല.ക്ഷേത്രങ്ങളിൽ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കര വിവിധ ഏജൻസികൾക്ക് കൊട്ടേഷൻ നൽകിയാണ് എത്തിക്കുന്നത്.ഇവയുടെ ഗുണനിലവാരം പരിശോധിക്കപെടുന്നില്ല.ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് നൂറു രൂപ മുതൽ 3000 രൂപ വരെയാണ് ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിനായി ഫീസ് അടയ്‌ക്കേണ്ടത്.അതാത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ നിന്നും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ഈ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഉച്ചഭക്ഷണ വിതരണമുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നേരത്തെ ഉണ്ടായിരുന്നു.ഇത് പൂർണ്ണമായും നടപ്പായിട്ടില്ല. പാചകക്കാരിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടും പ്രധാനാധ്യാപകർ വാങ്ങണമെന്നാണ് നിർദേശം.ഇതിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിരുന്നു.
ജില്ലയിൽ ശർക്കരയുടെ വിൽപ്പന നിരോധിച്ചു; നിരോധനം മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്
കണ്ണൂർ:മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ ശർക്കരയുടെ(വെല്ലം)വിൽപ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ ശർക്കരയാണ് നിരോധിച്ചെതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു.റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. ഭക്ഷ്യവസ്തു ഉണ്ടാക്കാനുള്ള അനുമതി പോലും ലഭിക്കാത്തവരാണ് ഇവർ.മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.
തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം:കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ.ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും.വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. സംവിധാനം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവര ശേഖരണം തുടങ്ങി.ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
കേരള തീരങ്ങളിൽ വരും വർഷങ്ങളിൽ മത്തി ലഭ്യത കുറയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി:എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളതീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്‌ആര്‍ഐ.സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ.മത്തിയുടെ ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും ഇരട്ടിയലധികം വര്‍ധിച്ചേക്കുമെന്നാണ് സൂചന.മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ലാണ് മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടായത്. എങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുൻപ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാന്‍ കാരണമാകുന്നത്.മത്തിയുടെ ലഭ്യതയിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് എല്‍നിനോ കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന നിഗമനത്തില്‍ സിഎംഎഫ്‌ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം എത്തിയത്.കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. മാത്രമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍ എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. 2018ല്‍ എല്‍നിനോ സജീവമായതോടെ മത്തിയുടെ ഉല്‍പാദനത്തില്‍ വീണ്ടും മാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങി.
നെസ്‌ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി:നെസ്‌ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങള്‍, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെക്കെതിരെ കേന്ദ്രസർക്കാർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു.എന്നാൽ 2015ല്‍ മാഗിക്കെതിരായ കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈസൂരിലെ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു നിര്‍ദേശവും നല്‍കി.ഇവര്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിശദമായി പരിശോധിച്ചത്. മാഗിയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡ് അടങ്ങിയിട്ടുള്ളുവെന്നും മാത്രമല്ല എല്ലാ ഉത്പന്നങ്ങളിലും പരിമിതമായ അളവില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും നെസ്‌ലെക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി വാദിച്ചു.ഇതേ തുടർന്നാണ് നെസ്‌ലെ കമ്പനിക്കെതിരെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ലെഡ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തിനാണ് കഴിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ലാബ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കമ്മീഷന്‍ തന്നെ നടപടിയെടുക്കട്ടെയെന്നും വ്യക്തമാക്കി.
കിലോയ്ക്ക് 90 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാകുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്:കിലോയ്ക്ക് 90 രൂപാ നിരക്കിൽ മായം കലരാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തി രാസമരുന്നുകള്‍ കുത്തിവക്കാത്ത കോഴിയിറച്ചിയാണ് കേരള ചിക്കൻ ലൈവ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുക.മുഴുവൻ കോഴി കിലോയ്ക്ക് 90 രൂപയ്ക്കും കോഴിയിറച്ചി 140 മുഇതല്‍ 150 രൂപ വരെ നിരക്കിലും ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധര്‍തിയിലൂടെ ലക്ഷ്യമിടുന്നത്. കമ്പോള വില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.കൃത്യമായ മലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരോ കേരളാ ചിക്കന്‍ ഔട്ട്‌ലെറ്റുകളിലും ഉണ്ടാകും. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയാണ്.