
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍

മുംബൈ: നടനും എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1946 ഒക്ടോബര്‍ ആറിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പെഷാവറില്‍ ജനിച്ച അദ്ദേഹം, വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1968ല്‍ സുനില്‍ ദത്തിന്റെ ‘മന് കി മീതി’ല്‍ വില്ലനായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള വരവ്. പിന്നീട് നായകവേഷങ്ങളിലേക്കു കൂടുമാറിയ ഖന്ന, ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. ‘അമര്‍ അക്ബര്‍ ആന്റണി’, ‘ഇന്‍സാഫ്’, ‘ദ ബേണിങ് ട്രെയിന്‍’, ‘മുക്കന്ദര്‍ കാ സിക്കന്ദര്‍’ എന്നിവയുള്‍പ്പെടെ നൂറ്റി നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. ഏറെ കൗതുകമുണർത്തുന്ന വേഷമാണ് തെലുങ്ക് പ്രവേശനത്തിനായി ദുൽക്കർ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രമുഖ തമിഴ് ചലച്ചിത്രമായിരുന്ന ജെമിനി ഗണേശനായിട്ടാണ് ദുൽഖർ എത്തുക. യെവടെ സുബ്രമണ്യം എന്ന ചിത്രം സംവിധാനം ചെയ്ത നാഗ് അശ്വിൻ ഒരുക്കുന്ന സിനിമയുടെ പേര് മഹാനദി എന്നാണ് .
എൺപത്തിനാലാം വയസ്സിൽ 2005 ൽ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര സിനിമയാണിത്. മലയാളി താരം കീർത്തി സുരേഷാണ് സാവിത്രിയുടെ റോളിൽ എത്തുക. തെലുങ്കിലാണ് പ്രധാന പതിപ്പെങ്കിലും ചിത്രം മലയാളം , തമിഴ് ഭാഷകളിലും എത്തുമെന്ന് അറിയുന്നു.
രണ്ടാമൂഴത്തിൽ ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ കളിയാക്കി ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമ നിരൂപകനും നടനുമായ കമൽ ആർ ഖാനെതിരെയുള്ള സൈബർ ആക്രമണം തുടങ്ങി കഴിഞ്ഞതായി കമ്പ്യൂട്ടർ ഹാക്കർ മാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്സ്. കെ ആർ കെ യുടെ പ്രധാന വരുമാന മാർഗമായ ഗൂഗിൾ അഡ്ഡ്സെൻഡ് അക്കൗണ്ടും പൂട്ടിക്കും. എം ടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാം ഊഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു തൊട്ടു പുറകെയാണ് കെ ആർ കെ മോഹൻലാലിനെ പരിഹസിച്ചു രംഗത്തെത്തിയത്. മോഹൻലാൽ ഛോട്ടാഭീമിനെപോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങനെ ആണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെ ആർ കെയുടെ വിവാദ ട്വീറ്റ്. ഇതിനെതിരെയാണ് മലയാളികൾ ശക്തമായ ആക്രമണം അഴിച്ചു വിട്ടത്.
താൻ സിനിമ വിടുന്നു എന്ന വാർത്ത വ്യാജമാണെന്നും അങ്ങനെ ഒരു പ്രസ്താവന ഒരു മാധ്യമത്തിനും താൻ നൽകിയിട്ടില്ലെന്നും നടി പാർവതി വ്യക്തമാക്കി. സത്യാവസ്ഥ അന്വേഷിക്കണമെന്നും താൻ മാധ്യമങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്ന ആളാണെന്നും അവർ പറഞ്ഞു. ഉത്തരവാദിത്തമില്ലാത്ത പത്ര പ്രവർത്തനം മൂലം ഒരു വെബ്സൈറ്റിൽ ഒരു വാർത്ത വന്നാലുടൻ പബ്ലിസിറ്റി കൂട്ടാനായി അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ വാർത്ത നല്കുകയാണോ ചെയ്യേണ്ടത്? എന്തിനാണ് ഇത്രരം വ്യാജപ്രവർത്തനം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.
തീയറ്ററുകളെ ചുവപ്പിക്കാന്‍ സഖാവ് കൃഷ്ണന്‍കുട്ടി നാളെയെത്തും. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 2017ലെ നിവിന്റെ ആദ്യ ചിത്രം കൂടിയാണ് സഖാവ്. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസാവും സഖാവ്.കേരളക്കരയെ ഇളക്കി മറിച്ച പ്രചരങ്ങള്‍ക്കൊടുവിലാണ് സഖാവ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്ക് കേരളമെങ്ങും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
കണ്ണൂര്‍: ചലച്ചിത്രകാരന് ശ്രീനിവാസന്റെയും വിമലാ ശ്രീനിവാസന്റെയും മകന് ധ്യാനും കോട്ടയംപാലയിലെ സെബാസ്റ്റ്യന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിതയും വിവാഹിതരായി. കണ്ണൂര്‍ കടലോരത്ത് വാസവ ക്ലിഫ് അങ്കണത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ചലച്ചിത്ര-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ തിളങ്ങി മലയാള സിനിമലോകവും. മികച്ച നടിക്കുള്ള പുരസ്കാരം അടക്കം ഏഴ് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം സുരഭി, മികച്ച മലയാള ചിത്രം മഹേഷിന്റെ പ്രതികാരം, മികച്ച തിരക്കഥ ശ്യാം പുഷ്കരന്, മികച്ച ശബ്ദസംവിധാനം- ജയദേവന്, കാട് പൂക്കുന്ന നേരം, മികച്ച സംഘട്ടന സംവിധാനം പീറ്റര്‍ ഹെയ്ന് (പുലിമുരുകന്), മികച്ച ബാലതാരം ആദില്‍ ബാലകൃഷ്ണന്( കുഞ്ഞുദൈവം) പുലിമുരുകന്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ , ജനതാ ഗാരേജ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച നടന്- അക്ഷയ് കുമാര്‍, മികച്ച നടി-സുരഭി, മികച്ച മലയാള ചിത്രം- മഹേഷിന്റെ പ്രതികാരം, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം, മികച്ച തിരക്കഥ- ശ്യാം പുഷ്കര്‍( മഹേഷിന്റെ പ്രതികാരം), മികച്ച ബാലതാരം-ആദില്‍ ബാലകൃഷ്ണന്( കുഞ്ഞുദൈവം), സാജ് (ബംഗാൾ), മനോഹര കെ (കന്നഡ), മികച്ച ചിത്രം കാസവ് (മറാഠി), മികച്ച ഹിന്ദി ചിത്രം- നീരജ തമിഴ് ചിത്രം- ജോക്കര്‍ മികച്ച ഗുജറാത്തി ചിത്രം- റോങ് സൈഡ് രാജു മികച്ച മറാത്തി ചിത്രം-ദശക്രിയ മികച്ച ബംഗാളി ചിത്രം-ബിസര്‍ജന്‍ മികച്ച കന്നഡ ചിത്രം- റിസര്വ്വേഷന് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം- പിങ്ക് മികച്ച സഹനടി- സൈറ വസീം സഹനടൻ: മനോജ് ജോഷി മികച്ച ഗാനരചയിതാവ്: വൈരമുത്തു മികച്ച ശബ്ദസംവിധാനം- ജയദേവന് (കാട് പൂക്കുന്നനേരം), മികച്ച ഡോക്യുമെന്ററി ചിത്രം- ചെമ്പൈ മികച്ച ഹ്രസ്വ ചിത്രം- അബ മികച്ച വിദ്യാഭ്യാസ സിനിമ- ദി വാട്ടര്‍ഫാള്‍സ് മികച്ച ഛായാഗ്രാഹണം-24 ദ മൂവി, മികച്ച കുട്ടികളുടെ സിനിമ-ധനക് ചലച്ചിത്ര സംബന്ധിയായ മികച്ച കൃതി-ലതാ സുര്‍ഗാഥ മികച്ച സിനിമാ നിരൂപണം- ജി ധനഞ്ജയന്, സംഘട്ടനം- പീറ്റര്‍ ഹെയ്ന് നൃത്തസംവിധാനം: രാജു സുന്ദരം (ജനത ഗ്യാരേജ്).
കോട്ടയം: സംസ്ഥാനത്തു കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹൈ സ്കൂളിനോട് ചേർന്നാണ് തിയേറ്റർ ഒരുങ്ങുന്നത്. കേവലം സിനിമ പ്രദർശനത്തിൽ മാത്രം ഒതുങ്ങാതെ സിനിമ നിർമാണം, സംവിധാനം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെ ഉണ്ട്. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ വിനോദ യാത്രയ്ക്ക് പോകുമ്പോൾ അവർക്ക് സിനിമകൾ കാണുന്നതിനുള്ള ഒരു വേദിയായി ഈ തീയേറ്റർ മാറ്റി എടുക്കാനും പദ്ധതിയുണ്ട്.