ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

keralanews thomas isaac salary and pension

തിരുവനന്തപുരം:സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി. പല ട്രഷറികളിലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു.

200 രൂപ നോട്ട്‌ വരുന്നു

keralanews arriving rs 200

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഗവണ്മെന്റ് അംഗീകാരം കുടി ലഭിച്ച ശേഷം ജൂൺ കഴിഞ്ഞിട്ടായിരിക്കും  200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുറച്ച് മോദി

keralanews ed cracks down on 300 shell companies searches 100 placesin 16 states

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  മിന്നൽ പരിശോധന നടത്തി. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡിഗഡ്, പാട്ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളിൽ പരിശോധന നടത്തിയതായാണ് വിവരം.

കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 1150ൽ അധികം കടസാലു കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ സഹായത്തോടെ അഞ്ഞൂറിലധികം പേർ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നീക്കം.

ജിഎസ്ടി ബില്ലിനെ എതിർത്ത് ബിജെപി 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി: കോണ്‍ഗ്രസ്

keralanews india lost rs 12 lakh cr due to bjps opposition to gst moily

ന്യൂഡൽഹി∙ യുപിഎ ഭരണകാലത്ത് ഉൽപന്ന, സേവന നികുതി (ജി‌എസ്ടി) ബില്ലുകൾ പാസാക്കാൻ അനുവദിക്കാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിയാണ് ആരോപണം ഉന്നയിച്ചത്. ജി.എസ്.ടി വൈകിയ ഓരോ വര്‍ഷവും 1.5 ലക്ഷം കോടിയോളം സര്‍ക്കാരിന് നഷ്ടംവന്നു. 12 ലക്ഷം കോടിയാണ് ആകെനഷ്ടം. രാഷ്ട്രീയക്കളിമൂലം രാജ്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടായതെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.

സഹകരണ ബാങ്കുകള്‍ക്കും ശനിയാഴ്ചയിലെ അവധി ബാധകമാക്കണം

keralanews saturday leave co operative banks

കണ്ണൂര്‍: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകൾക്കും ശനിയാഴ്ചയിലെ അവധി ബാധകമാകണമെന്നു ആവശ്യം. രണ്ടും നാലും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പൊതുഅവധിയായി കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.എന്നാൽ  സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമായിരുന്നില്ല. അത്തരം ബാങ്കുകള്‍ക്കും അവധി ബാധകമാക്കണമെന്നാണ് ആവശ്യം.

നോട്ട് പ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന പിഗ്മി കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും ബാങ്കുകള്‍നല്‍കിവരുന്ന മാസാന്തആനുകൂല്യത്തില്‍ വര്‍ധന വരുത്തണം, സഹകരണ ജീവനക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ നടപ്പാക്കിയതുപോലുള്ള വി.ആര്‍.എസ്. പാക്കേജ് ഏര്‍പ്പെടുത്താന്‍ സഹകരണനിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.വി.ശറഫുദ്ദീന്‍ ആധ്യക്ഷതവഹിച്ചു.

ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം എത്രവേണമെങ്കിലും പിന്‍വലിക്കാം

keralanews no cash withdrawal limits

മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി എത്താതിരുന്നതായിരുന്നു പ്രധാന കാരണം.

പുതിയ പത്ത് രൂപ നോട്ട് ഉടന്‍ ; ആർ ബി ഐ

keralanews new rupees 10 note

ന്യൂഡല്‍ഹി: പുതിയ പത്ത് രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 2017 എന്ന് നോട്ടിന്റെ മറുഭാഗത്ത് രേഖപ്പെടുത്തിയിരിക്കും. ഇരു പാനലുകളിലേയും അക്ഷരങ്ങള്‍ ഇടത് നിന്നും വലത് ഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പഴയതുപോലെ മൂല്യമുള്ളവ ആയിരിക്കും എന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ധന മന്ത്രിയെ നീക്കണം; കുമ്മനം ഹൈ കോടതിയിൽ

keralanews budjet leakage case

കൊച്ചി : ബജറ്റ് ചോർന്നതിനു പിന്നിൽ ധന മന്ത്രി തോമസ്  ഐസക്കിന്റെ പിടിപ്പില്ലായ്മയാണെന്നു ആരോപിച്ച് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ ഹൈ കോടതിയിൽ. ഹരജി ഇന്ന് കോടതി പരിഗണിക്കും.  ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നേ തന്നെ ചില പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അത് അച്ചടിച്ച്‌ വന്നു എന്നാണ് ആരോപണം.

ബജറ്റ് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം

keralanews budget leakage explanation of thomas issac
തിരുവനന്തപുരം : ബജറ്റ് ചോർച്ചയെ കുറിച്ച് തോമസ്  ഐസക്കിന്റെ വിശദീകരണം ഇങ്ങനെയാണ്.. “ബജറ്റല്ല ചോർന്നത്..മാധ്യമങ്ങൾക്കുവേണ്ടി തയ്യാറാക്കിയ ബജറ്റ് ഹൈലൈറ്സ് ആയിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്”. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ കോപ്പിയുമായി പ്രതിഷേധ പ്രകടനം നടത്തുകയും സഭയിൽ നിന്നും ഇറങ്ങിപോകുകയും ചെയ്തു. തുടര്‍ന്ന് പ്രതിപഷ നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമാന്തര ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നു ധനമന്ത്രി പറഞ്ഞു.

ഇന്ന് കേരളാ ബജറ്റ്

????????????????????????????????????

തിരുവനന്തപുരം :  ധനമന്ത്രി തോമസ്  ഐസക് സഭയില്‍  ബജറ്റ് അവതരിപ്പിക്കുന്നു. നോട്ടു നിരോധനത്തെ വിമര്ശിച്ചുകൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്. വരള്‍ച്ച പ്രകൃതി നിര്‍മ്മിത ദുരന്തവും നോട്ട് നിരോധനം മനുഷ്യനിര്‍മ്മിതദുരന്തവുമെന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്.

ബജറ്റ് ഒറ്റനോട്ടത്തില്‍
  • ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കും
  • ബജറ്റില്‍ മുന്‍ഗണന ആരോഗ്യം പൊതുവിദ്യാഭ്യാസ മേഖലകള്‍ നവീകരിക്കുന്നതിന്
  • വളര്‍ച്ച 8.1 ശതമാനം; മൊത്തം ആഭ്യന്തര ഉത്പാദനം 4.6 ലക്ഷം കോടി
  • നോട്ട് നിരോധനം ഭൂമിക്രയവിക്രയത്തെ ബാധിച്ചെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കില്ല
  • കൃഷിയിലും അനുബന്ധമേഖലകളിലും വളര്‍ച്ച 2.95 ശതമാനം താഴ്ന്നു
  • ചരക്ക് സേവന നികുതി ഈവര്‍ഷം നടപ്പാക്കുന്നതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല
  • നോട്ട് നിരോധനവും വരള്‍ച്ചയും ധനകാര്യസ്തംഭനാവസ്ഥ രൂക്ഷമാക്കി
  • പ്രത്യേക നിക്ഷേപ സ്ഥാപനങ്ങളിലൂടെ മൂലധനം കണ്ടെത്തും