ന്യൂഡൽഹി:ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം എന്ന് റിസേർവ് ബാങ്ക്.5000 രൂപ വരെ മാത്രമേ പഴയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാവു എന്ന നിയമം തിങ്കളാഴ്ച്ച റിസേർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു.
5000 മുകളിൽ നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക മറുപടി പറയണമെന്നും എന്ത് കൊണ്ട് ഇത്രയും ദിവസമായിട്ട് പണം നിക്ഷേപിച്ചില്ല എന്ന കാരണം വ്യകതമാകണമെന്നും റിസേർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഈ നിയമം ഇതോടെ ഇല്ലാതായി.
കെ.വൈ.സി ഉള്ളവർക്ക് ഡിസംബർ 30 വരെ എത്ര പണവും നിക്ഷേപിക്കാം.ഡിസംബർ 30 വരെ പരിധിയില്ലാതെ പണം നിക്ഷേപിക്കാം എന്ന പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാഞ്ഞതോടെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം വന്ന് തുടങ്ങിയിരുന്നു.
ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതിനെതിരെ ഗവൺമെന്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.ഗവണ്മെന്റിന്റെ നോട്ടു നിരോധനം വൻ പരാജയമായത് കൊണ്ടാണ് ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി. ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്മാന പദ്ധതിയുമായി ജനങ്ങൾക്ക്മുന്നിൽ. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് മുതൽ നൂറ് ദിവസത്തേക്കാണ് സമ്മാന പദ്ധതി. 15,000 വിജയികൾക്ക് 1000 രൂപാ വീതം സമ്മാനം. ഡിസംബർ 25 മുതൽ 2017 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി. കൂടാതെ ആഴ്ചതോറും 7,000 നറുക്കെടുപ്പുകൾ. ഉപഭോക്താക്കൾക്കു പരമാവധി ഒരു ലക്ഷം രൂപ സമ്മാനം. വ്യാപാരികൾക്കു പരമാവധി 50,000 രൂപ വരെയും സമ്മാനം.
ഏപ്രിൽ 14ന് ഉപഭോക്താക്കൾക്കായി മെഗാ നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ.
5,000 രൂപയ്ക്കു മുകളിലും 50 രൂപയ്ക്കു താഴെയുമുള്ള പണമിടപാടുകളെയും ബിസിനസ് ടു ബിസിനസ് (ബിടുബി) ട്രാൻസാക്‌ഷനും ഈ സമ്മാനത്തിനു പരിഗണിക്കില്ല.
റൂപെ, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമേ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ, ഇ – വാലറ്റ് തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളും ഈ സമ്മാന പദ്ധതിയിൽ പരിഗണിക്കില്ല.
ന്യൂഡൽഹി:കാർഡുപയോഗിച്ച് പർച്ചെസ് ചെയ്യുന്നവർക്ക് നിരവധി ഡിസ്‌കൗണ്ടുകൾ.കാർഡുപയോഗിച്ച് പെട്രോൾ,ഡീസൽ പർച്ചെസ് ചെയ്‌താൽ .75% ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴി ആക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ഇത് കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടാക്കും എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
ഇപ്പോൾ ഉണ്ടായിരിക്കുന്ന സാമ്പത്തിക വളർച്ചക്കേറ്റ ഇടിവ് കുറച്ചു നാൾ മാത്രമേ ഉണ്ടാകൂ എന്നും കുറച്ചു നാൾ കഴിഞ്ഞാൽ ഇന്ത്യക്ക് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച ഉണ്ടാകും എന്നും അരുൺ ജെയ്‌റ്റിലി പറഞ്ഞു.
തിരഞ്ഞെടുത്ത ഒരു ലക്ഷം ഗ്രാമങ്ങളിൽ ജനസംഖ്യ 10,000 ഉള്ള സ്ഥലങ്ങളിൽ രണ്ടു വീതം സ്വൈപിംഗ് മെഷീനുകൾ നൽകും.കർഷകർക്ക് നബാർഡ് രുപേയ് കാർഡുകൾ നൽകും.
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഓൺലൈൻ വഴി ജനറൽ,ലൈഫ് പോളിസി എടുക്കുന്നവർക്ക് യഥാക്രമം 10%,8% ഡിസ്‌കൗണ്ട് കിട്ടാനുള്ള നടപടി ഉണ്ടാക്കും.
2000 രൂപയ്ക്കു മുകളിൽ പർച്ചെസ് ചെയ്യുന്നവരിൽ നിന്നും സർവീസ് ചാർജ് ഈടാക്കുന്നത് നിർത്തി വെക്കും.
ന്യൂഡൽഹി:ഇന്ധന വിലയിൽ ആഗോള തലത്തിലെ മാറ്റം പെട്രോളിനു ലിറ്ററിന് 80 രൂപയും ഡീസലിന് 68 രൂപയും ആകാൻ സാധ്യത.ബാരലിന്റെ വില $60-ൽ എത്തുമെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസുമായുള്ള(ഒ.പി.ഇ.സി) കരാറിനെ തുടർന്ന് ബാരലിന് $55-ൽ എത്തിയിട്ടുണ്ട്.
2017 പകുതി വരെ ബാരലിന് $50 മുതൽ $55 വരെ ആയിരിക്കും എന്നാണ് ക്രിസിൽ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂഡൽഹി:നോട്ടു നിരോധനത്തിൽ ഉണ്ടായ ബുദ്ധിമുട്ടിനു പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി.എടിഎംലും ബാങ്കിനും മുന്നിൽ ഇപ്പോഴും ക്യുവിന്റെ നീളം കൂടിയതിന് കാരണം ജനങ്ങൾ തന്നെയാണെന്ന വാദവുമായി അരുൺ ജെയ്റ്റ്ലി.
ജനസംഖ്യ അധികമായാൽ ക്യുവിന്റെ നീളം കൂടും.ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ എൻഡിടീവീ യോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
നോട്ട് പിൻവലിച്ചതിൽ സമൂഹത്തിൽ അസ്വാസ്ഥകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.
രാജ്യത്തെ ഡിജിറ്റലൈസായി മാറ്റും.കറൻസി ഇടപാടുകൾക്ക് പകരം കാർഡും വാലറ്റ്സും ഉപയോഗിച്ച് ഇടപാടുകൾ നടത്തും.ഇപ്പോൾ ഉണ്ടായ മൂല്യ തകർച്ച പെട്ടെന്നു തന്ന മാറും എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി:നോട്ടു മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകളിൽ നിന്നായി തിരിമറി നടത്തിയ 27 ബാങ്ക് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു,6 പേർക്ക് സ്ഥലം മാറ്റവും നൽകി.
റിസേർവ് ബാങ്കിന്റെ നിർദ്ദേശം മാനിക്കാതെ വിവിധ ബാങ്കുകളിൽ ക്യാഷ് ഇടപാടുകൾ നടക്കുന്നു എന്ന സൂചനയെ തുടർന്ന് ഇൻകം ട്ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് തിരിമറി പുറത്തായത്.
ബാംഗ്ളൂരിൽ ഒരിടത്ത് രണ്ടു ബിസിനസ്സ്കാർ 5.7 കോടി രൂപ പുതിയ നോട്ടാക്കി മാറ്റി.ആർബിഐ ഒരോരുത്തർക്കും പിൻവലിക്കാൻ ഒരു പരിധി വെച്ചിട്ടുണ്ട്.ഇത് മറി കടന്നാണ് ചില ബാങ്കുകളിൽ ഇടപാടുകൾ നടന്നിട്ടുള്ളത്.
ന്യൂഡൽഹി:ആധാർ കാർഡ് ഉപയോഗിച്ച് എല്ലാ വിധ ഇടപാടുകളും നടത്താൻ ഉള്ള പുതിയ സംവിധാനത്തെ പറ്റി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.
എല്ലാവിധ ഡിജിറ്റൽ ഇടപാടുകളും ഇനി ആധാർ നമ്പർ ഉപയോഗിച്ച് നടത്താൻ സർക്കാർ നിയമം വരുമെന്ന് സൂചന.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ ഇല്ലാതെയാണ് പുതിയ സംവിധാനം വരുക.കറൻസി രഹിത സമ്പത്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ ആണ് സർക്കാർ നീക്കം.
മൊബൈൽ ഫോണിലൂടെ ആധാർ നമ്പറും തിരിച്ചറിയാനുള്ള ബിയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകൾ നടത്തുക എന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേധാവി അജയ് പാണ്ഡെ വ്യക്തമാക്കി.
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ബിയോമെട്രിക് സംവിധാനം ഉണ്ടായിരിക്കും .മൊബൈൽ നിർമാതാക്കൾ,വ്യാപാരികൾ,ബാങ്കുകൾ എന്നിങ്ങനെയുള്ള എല്ലാ മേഖലയെയും ഏകോപിപ്പിച്ചായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക.
മുംബൈ:റിലയൻസ് ജിയോ വെൽക്കം ഓഫർ മാർച്ച് 31 വരെ നീട്ടി.ഡിസംബർ 31 ന് അവസാനിക്കാനിരുന്ന ഓഫറാണ് മാർച്ച് വരെ നീട്ടിയിരിക്കുന്നത്.
ജിയോ ഹാപ്പി ന്യൂഇയർ ഓഫർ എന്നാണു ഇതിനെ പ്രഖ്യാപിച്ചിരിക്കുന്നത്.ജിയോ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഡാറ്റ&കാളിങ് ഓഫർ 2017 വരെ ഉപയോഗിക്കാം.പക്ഷെ ഡാറ്റ ഓഫറിൽ കുറച്ചു മാറ്റം വരുത്തും.
ജിയോ ഉപയോഗിക്കുന്ന 80 ശതമാനം പേരും 1 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്.എന്നാൽ ബാക്കി വരുന്ന 20 ശതമാനം വളരെ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് മറ്റുള്ള ഉപഭോക്താകൾക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല.അതുകൊണ്ട് എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തും.ഇതിനായി ഫെയർ യൂസേജ് പോളിസി നിലവിൽ കൊണ്ട് വരും.
52 മില്ല്യൺ വരുന്ന ജിയോ ഉപഭോക്താകൾക്ക് പുതിയ ഓഫർ ലഭിക്കുമെന്ന് അംബാനി പറഞ്ഞു.