.
കോഴിക്കോട് : ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേ ഡേഴ്സിസിന്റെ മദ്ധ്യ-വടക്കൻ മേഖല സമ്മേളനം 2017 ജനുവരി 26 ന് കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് AKFPT കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം എൻ. രാമചന്ദ്രൻ പതാക ഉയർത്തുകയും തുടർന്ന് കേരള സംസ്ഥാന തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷണൻ പരിപാടി ഉത്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥികളായി എം കെ രാഘവൻ എം പി, എ.പ്രദീപ് കുമാർ എം എൽ എ, ഡോ.എം കെ. മുനീർ എംഎൽ എ, അഡ്വ.പി എസ് ശ്രീധരൻപിള്ള, പി.വി ചന്ദ്രൻ, പി.കെ. പരീക്കുട്ടി ഹാജി എന്ന് ചടങ്ങിൽ പങ്കെടുക്കും. AKFPT മദ്ധ്യമേഖല ഭാരവാഹികളായ സി.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷ സ്ഥാനവും ഓർഗനൈസിങ്ങ് കമ്മിറ്റി ജനറൽ കൺവീനർ കെ.പി ശിവാനന്ദൻ സ്വാഗത പ്രസംഗവും നിർവഹിക്കും.
ഇന്ന് പൊതുമേഖല ഓയൽ കമ്പനികളുടെ ഡീലേർസ് നേരിടുന്ന പ്രശ്നങ്ങളും, പെട്രോൾ പമ്പ് ജീവനകാർക്കും ഡീലർമാർക്കും നേരെ ഉണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഈ അവശ്യ സർവ്വീസിനെ വൻ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്ന അവസരത്തിലാണ് അസ്സോസിയേഷൻ കൂടുതൽ കരുത്താർജ്ജിച്ച് കൊണ്ട് ഇത്തരം കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത് എന്നതും വളരെ പ്രത്യേകം ശ്രദ്ധേയമാണ്.
AKFTP സംസ്ഥാന പ്രസിഡണ്ട് എം.തോമസ് വൈദ്യർ മുഖ്യ പ്രഭാഷണവും മലപ്പുറം പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം അബ്ദുൾ കരീം നന്ദി പ്രകാശനവും നടത്തും.
രാഷ്ട്രീയ-സാംസ്കാരിക- വ്യവസായ രംഗത്തെ പ്രമുഖരോടൊപ്പം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കോഴിക്കോട് ഡിവിഷണലിലെ സീനിയർ റീട്ടെയൽ സെയിൽസ് മാനേജർ ടി.വി വിജയരാഘവൻ, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിന്നും CRM സതീഷ് കുമാർ, ഭാരത്ത് പെട്രോളിയത്തിൽ നിന്നും TM ഉമേഷ് കുൽക്കർണിയും സംബന്ധിക്കുന്നു.
സംഘടനാ ചർച്ചകളും പ്രതിനിധി സമ്മേളനവും വിവിധ ജില്ലകളിലെ അസോസ്സിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യവും കൊണ്ട് സമ്മേളനം ശ്രദ്ധേയമാവും.