- കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന,മൂന്നോ അതിലധികോ ജീവനക്കാരുള്ള പെട്രോൾ പമ്പുകൾ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ലൈസൻസ് എടുക്കണമെന്ന് നിഷ്കർഷിച്ചു കൊണ്ട് പ്രസ്തുത വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷൻ ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തു.മേൽ സൂചിപ്പിച്ച ഗസറ്റ് നോട്ടിഫിക്കേഷനെ ചാലഞ്ച് ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ എം.പി.രാംനാഥ്,പി.രാജേഷ് (കോട്ടയ്ക്കൽ), എം.വർഗ്ഗീസ് വർഗ്ഗീസ്,കെ.ജെ. സെബാസ്റ്റ്യൻ,എസ്.സന്ധ്യ,ബെപിൻ പോൾ,ഷാലു വർഗ്ഗീസ്,ആൻ്റണി തരിയൻ, പൂജാ കൃഷ്ണ.കെ.ബി,ശാന്തി ജോൺ എന്നിവർ ഹാജരായി.
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നാളെ പുറത്തിറക്കും;പങ്കാളികളായ ബാങ്കുകൾ ഏതൊക്കെ? സേവനം ലഭിക്കുന്ന നഗരങ്ങൾ ഏതെല്ലാം;ഉപയോഗ സാദ്ധ്യതകൾ അറിയാം
മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ ഒന്നാംഘട്ട റീട്ടെയിൽ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതൽ നാല് നഗരങ്ങളിൽ റിസർവ് ബാങ്ക് തുടക്കമിടും.ഇതിനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി എന്നിവയുള്‍പ്പെടെ നാല് ബാങ്കുകളുമായാണ് ആര്‍ബിഐ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളും ഉള്‍പ്പെടുന്ന ഒരു ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.ഉപഭോക്താക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് (ക്ളോസ്ഡ് യൂസർ ഗ്രൂപ്പ്/സി.യു. ജി) ആദ്യം സേവനം ലഭിക്കുക.നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റൽ രൂപമാണ് ഇ-റുപ്പീ.ഇടപാടുകാര്‍ക്കും വ്യാപാരികള്‍ക്കും ബാങ്ക് പോലുള്ള ഇടനിലക്കാര്‍ വഴിയാണ് ഇത് വിതരണം ചെയ്യുകയെന്നും ആര്‍ബിഐ അറിയിച്ചു. പങ്കാളികളായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലും മറ്റ് ഡിവൈസുകളിലുമുള്ള ഡിജിറ്റല്‍ വാലറ്റ് വഴിയും ഉപയോക്താക്കള്‍ക്ക് ഇ-റൂപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയും.വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താമെന്നും ആര്‍ബിഐ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതുപോലെ, വ്യാപാര സ്ഥാപനങ്ങളുടെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇ-റുപ്പി വഴി പേയ്മെന്റുകള്‍ നടത്താനാകും.ഡിജിറ്റൽ രൂപയ്‌ക്ക് പലിശ ലഭ്യമാകില്ല.
ഘട്ടം ഘട്ടമായാണ് ആര്‍ബിഐ ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളില്‍ മാത്രമാണ് ഡിജിറ്റല്‍ റുപ്പി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ഡിസംബര്‍ 1 മുതല്‍ ഇ-റുപ്പി സൗകര്യം ലഭ്യമാകുക. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകകളും പദ്ധതിയില്‍ ചേരും. പിന്നീട്, അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല തുടങ്ങിയ നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത്. ഈ ഘട്ടത്തിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ടം വിപുലമാക്കുക. വളരെ പെട്ടെന്ന് സംഭവിക്കുന്ന കാര്യമാവില്ല ഇതെന്നും സമയമെടുത്താകും വികസിപ്പിക്കുകയെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. ലോകത്തിൽ ആദ്യമായാണ് ഇത്തരം ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതെന്നും അതിനാൽ വളരെ ജാഗ്രതയോടെയാകും ഓരോ നീക്കവുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
പെട്രോൾ പമ്പുകൾക്കെതിരെ നിർബ്ബന്ധിത നടപടി സ്വീകരിക്കരുത്
കൊച്ചി: പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ലൈസൻസ് എടുക്കാത്ത പെട്രോൾ പമ്പുകൾക്കെതിരെ പെറ്റീഷൻ തീർപ്പാക്കുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു.
തങ്ങളുടെ അംഗങ്ങളായ കാസർക്കോട്,ഇടുക്കി ജില്ലയിലെ ഡീലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നീക്കത്തിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും, പരാതിക്കാരായ ഡീലർമാരും ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബഹു. ജസ്റ്റിസ്. ടി.ആർ.രവിയുടെ ഉത്തരവുണ്ടായത്..
ഹർജിക്കാർക്ക് വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ്, അഡ്വ.അതുൽ ടോം എന്നിവർ ഹാജരായി.
എടിഎമ്മിൽ നിന്ന് അഞ്ചിൽ കൂടുതൽ തവണ പണമെടുത്താൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും
ന്യൂഡൽഹി:ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിൻവലിച്ചാൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധനവ് വരുത്താൻ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണിത്. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.പ്രതിമാസം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഇടപാടുകൾക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2022 മുതൽ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടി വരിക. നിലവിൽ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകൾക്ക് ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകൾക്ക് ആർബിഐ കൈമാറിയത്.
എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസപ്പെടും
ന്യൂഡൽഹി:എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും 3 മണിക്കൂര്‍ നേരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല.ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച് ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.
ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ;അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഇനി മൂന്നിരട്ടി വരെ പണം പിൻവലിക്കാം
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ.ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം.ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൽവലിക്കാവുന്നതാണ്.രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്. ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്.
നിയമ വിധേയമായി പ്രവർത്തിക്കണം : കേരള ഹൈക്കോടതി
കൊച്ചി : പൊതുമേഖലാ ഓയിൽ കമ്പനികൾ നിയമത്തിൽ അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിനോടനുബന്ധിച്ചുള്ള ഫിനാൻസ് ആക്ടിൽ 194Q എന്നൊരു ഭേദഗതി വരുത്തിയിരുന്നു.
10 കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുളള ബയ്യറിൽ നിന്നും സെല്ലർ ഉൽപ്പന്ന വിലയുടെ 0.1% കുറച്ചുള്ള ഇൻവോയ്സ് വിലയെ വാങ്ങാവൂ എന്നും ബയ്യറാകട്ടെ ഓരോ മാസത്തെ മൊത്തം ഇൻവോയ്സ് മൂല്യം കണക്കാക്കി, ആ മൂല്യത്തിന്റെ 0.1% TDS അതിനടുത്ത മാസം ഏഴിനകം സെല്ലറുടെ ഇൻകം ടാക്സ് പാനിൽ അടക്കണമെന്നുമാണ് നിയമം പറയുന്നത്.
എന്നാൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ബഹു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി യും എച്ച്.പി.സി യും ഈ നിയമത്തിന് വിരുദ്ധമായിപ്രവർത്തിക്കുന്നതായി ചൂണ്ടിക്കാണിച്ചു.
മേൽ സൂചിപ്പിച്ച ഓയിൽ കമ്പനികൾ ഡീലർമാർക്കയച്ച സർക്കുലറിലൂടെ അറിയിച്ചത് ഉൽപ്പന്ന വില തങ്ങൾ പൂർണ്ണമായി തന്നെ വാങ്ങുമെന്നും, ഡീലർമാർ 0.1% കണക്കാക്കി TDS അടച്ചതിന്റെ ത്രൈമാസ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ഓയിൽ കമ്പനികൾക്ക് സമർപ്പിച്ചു കഴിയുമ്പോൾ ആ തുക റീഇമ്പേഴ്സ് ചെയ്യാമെന്നുമാണ്.
ഈ സർക്കുലറിനെയാണ് പെട്രോളിയം ഡീലർ സംഘടന ചോദ്യം ചെയ്തത്. പെട്രോളിയം ഡീലേഴ്സ് ലീഗൽ സൊസൈറ്റിയുടെ വാദം ബഹു. ഹൈക്കോടതി ജസ്റ്റിസ്.എ.എം.ബദർ അംഗീകരിക്കുകയും നിയമാനുസൃതമായി പ്രവർത്തിക്കാൻ ഓയിൽ കമ്പനികൾ ബാധ്യസ്ഥരാണെന്നും അതിനാൽ തന്നെ ഡീലർമാർക്കായി,കമ്പനികൾ പുറപ്പെടുവിച്ച സർക്കുലർ അസാധുവാക്കി ഉത്തരവിടുകയും ചെയ്തു.
ഓയിൽ കമ്പനികളുടെ സ്റ്റാൻഡിംങ്ങ് കൗൺസിൽ ഹൈക്കോടതിയിൽ ഡീലർ സംഘടന റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിന് ശേഷം, ആ പെറ്റീഷന് അനുസൃതമായി, തന്റെ കക്ഷികളായ സൂചിപ്പിച്ച ഓയിൽ കമ്പനികൾ സർക്കുലറിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പരിഷ്കരിച്ച സർക്കുലർ കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് ബദർ നിർദ്ദേശിച്ചു.
ഹർജിക്കാർ ആവശ്യപ്പെട്ടതു പോലെ നിലവിലുള്ള സർക്കുലറിന്റെ പ്രയോഗക്ഷമത നിർത്തിവെക്കാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടു.
ഹർജിക്കാരായ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിക്കു വേണ്ടി അഡ്വക്കേറ്റുമാരായ എ.കുമാർ, പി.ജെ.അനിൽകുമാർ,ജി.മിനി, പി.എസ്.ശ്രീപ്രസാദ്,ജോബ് എബ്രഹാം,അജയ്.വി.ആനന്ദ് എന്നിവർ ഹാജരായി.
C+പോഡ് അൾട്രാ കോംപാക്ട് ഇലക്‌ട്രിക് കാര്‍ പുറത്തിറക്കി ടൊയോട്ട
സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; പവന് 40,000 രൂപ
തിരുവനന്തപുരം:സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചിച്ചത്. പവന് വില 40000 രൂപയിലെത്തി.സ്വര്‍ണ വില കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് 40,000 ത്തിൽ എത്തിയത്.കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് വിലവർധനയ്ക്ക് പ്രധാന കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് കേരളത്തില്‍; മൊബൈല്‍ ബങ്കുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം
കോഴിക്കോട്:സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ഇനി കേരളത്തിലും.ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷനാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ വാഹനത്തിനരികിലും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കും. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനം ആദ്യം ലഭ്യമാക്കുന്നത് കോഴിക്കോടാണ്.പ്രത്യേകമായി ഒരുക്കിയ 8000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബങ്കുകളിലെ നിരക്കേ ഈടാക്കൂ.മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും.നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹായ ത്തോടെയാണ് സഞ്ചരിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്‌പി സുപ്രിം ബങ്കാണ് ഈ സേവനം ഒരുക്കിയത്.സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. എം.ജി. നവീന്‍ കുമാര്‍, ശ്രുതി ആര്‍. ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്‍, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.