വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച് ആക്ഷേപിച്ചു എന്ന വിഷയത്തിൽ ലക്ഷ്മി നായർ ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ പോലീസ് കേസെടുത്തു . ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പരാതിയിൽ ചേർത്തിട്ടുള്ളത് .കോളേജ് പ്രിൻസിപ്പൽ ആയ തന്റ്റെ ഹോട്ടലിൽ ജോലിചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നതടക്കമുള്ള പരാതികൾ ആണ് ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ളത് സംഭവങ്ങളുടെ തീവ്രത ഓരോദിവസവും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലക്ഷ്മി നായരുടെ രാജി അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നു സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പ്രതികരിച്ചു. ഏതെങ്കിലും ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ കീഴിലാവും അന്വേഷണമെന്നാണ് സൂചന
Kerala
വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു :ലക്ഷ്മിനായർക്കെതിരെ കേസ്
Previous Articleനാളെ പൾസ് പോളിയോ ദിനം