Kerala, News

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യുന്നു

keralanews case of illegal acquisition of property vigilance questioning k m shaji today

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയും ആയ കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട ചില കൗണ്ടര്‍ഫോയിലുകളിലും പൊരുത്തക്കേട് ഉണ്ട് എന്നാണ് വിവരം. ഇക്കാര്യവും അന്വേഷിക്കും. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്.എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. ഇതിനു പിന്നാലെയാണ് അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും വന്നത്. 2011 2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Previous ArticleNext Article